Slider

കുടംപുളിയിട്ട മത്തിക്കറി

0


നിന്നോട് ഞാനൊരു നൂറു വട്ടം പറഞ്ഞിട്ടുണ്ട് ഇമ്മാതിരി മീൻകറി കൊണ്ടെന്റെ മുമ്പിൽ വയ്ക്കരുതെന്നു ...
"ഏട്ടാ ...അമ്മയ്ക്ക് ഇതാണിഷ്ടം ..ഏട്ടനിഷ്ടമുള്ള കറികളുമുണ്ട് ദേ ..പാവയ്ക്കായുപ്പേരി ...
രസമുണ്ട് .....പിന്നെ ചീരത്തോരനുമുണ്ട് ..."
"എന്നാലും നിനക്ക് എന്റെ വാക്കു കേട്ടാൽ
എന്താ ഇപ്പൊ .."
ഇതു ഒരു കുടുംബമാണ് .....
വേണിയും സുധാകരനും ......
സുധാകരൻ കവലയിൽ ഒരു പീടിക നടത്തുന്നു ....മൂക്കത്താണ് ശുണ്ഠി ...ഇഷ്ടമില്ലാത്ത ഒരു കറിയുണ്ടാക്കിയതിനു ബഹളമുണ്ടാക്കിയത് നിങ്ങളും കണ്ടതല്ലേ .......
ഊണുകഴിഞ്ഞു സുധാകരൻ പീടികയിലേക്ക് പോയി ....സുധാകരൻ ചെന്നിട്ട് വേണം അവിടെ ജോലിക്ക് നിക്കുന്ന ഹമീദിന് കഴിക്കാൻ .....
പോവുന്ന വഴി സുധാകരൻ ആൽത്തറ വഴിയിൽ വച്ചു മീൻകാരനെ കണ്ടു ...
" എടാ മമ്മദേ ഇനി എന്റെ വീട്ടിൽ മത്തി കൊടുക്കണ്ട ....."
"അതെന്തേ സുധീട്ടാ ...ഇങ്ങളെ അമ്മയ്‌ക്ക് അതല്ലേ പെരുത്തിഷ്ടം ...."
ഒന്നും പറയാതെ സുധാകരൻ നടന്നു .....
പീടികയിൽ ചെന്നു കസേരമേൽ അങ്ങനെ ഇരുന്നു .....
"താനിന്നു വരെ അമ്മയുടെ ഇഷ്ടമെന്താണ് എന്നു തിരക്കിയിട്ടില്ല ..കഴിക്കാൻ ചെന്നു ഇരിക്കുമ്പോ എനിക്കു ഇഷ്ടമുള്ളത് ഉണ്ടൊന്നു മാത്രമെ നോക്കാറുള്ളൂ .....
അച്ഛൻ പോയതിൽ പിന്നെ വീടു ഞാനല്ലേ നോക്കുന്നതെന്നുള്ള ഗർവായിരുന്നു .....
മീൻ വിൽക്കുന്ന മമ്മദിനു വരെ എന്റെ അമ്മെടെ ഇഷ്ടമറിയാം .....
എന്നിട്ടും ഞാനത് അറിയാതെ ......ഇന്നു കൂടി അവിടെ അതിനു ബഹളമുണ്ടാക്കി ...
ദൈവം ഒരു ഭാഗ്യം എനിക്കു തന്നു ....എന്റെ വേണി ...അവൾ അമ്മയുടെ ഇഷ്ടമറിഞ്ഞൂലോ ......"
ഹമീദിനോട് ഏഴരയ്ക്ക് പീടിക പൂട്ടാൻ പറഞ്ഞിട്ട് ....സുധാകരൻ ഇറങ്ങി ...
സമയം അഞ്ചാവുന്നതേയുള്ളൂ ...
മണ്ണാൻതൊടിയിൽ വൈകുന്നേര ചന്ത തുടങ്ങുന്നു ......
അന്നു വീട്ടിൽ എത്തിയ സുധാകരന്റെ കയ്യില് നിന്നു കവർ വാങ്ങിയപ്പൊ സുധാകരൻ പറഞ്ഞു ...
"കുടംപുളിയിട്ടു നാന്നോണം വറ്റിച്ചു വച്ചോളൂ ....."
വേണി ചെറുപുഞ്ചിരിയോടെ അകത്തേക്കു പോയി .....
അന്നു സുധാകരനും രാത്രി മത്തിക്കറി കഴിച്ചു അമ്മയോടൊപ്പം .......
ഇഷ്ടങ്ങൾ നമുക്കെല്ലാവർക്കും ഉണ്ട് ...
പക്ഷേ അതുമാത്രം മതി എന്നുള്ള ചിന്ത തെറ്റാണ് .....
നമ്മുടെയൊക്കെ വീട്ടിൽ ചില ഇഷ്ടങ്ങൾ മാറ്റിവച്ചു നമ്മുടെ ഇഷ്ടങ്ങൾ മാത്രം ശ്രദ്ധിക്കുന്ന ചിലരുണ്ട് .....
അവരുടെ ഇഷ്ടങ്ങൾ നമ്മളായി സാധിച്ചു കൊടുത്താൽ ...അതു ആ കുടുംബത്തിനെ വിളക്ക് പോലെ പ്രകാശമുള്ളതാക്കും ...
ഏവർക്കും പോന്നോണാശംസകൾ ...
സ്നേഹത്തോടെ ആദി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo