ചിപ്പുവിന്റെ പെരുന്നാള്
..........................................
..........................................
ഭക്ഷണം കഴിയ്ക്കുമ്പോൾ ഒരു വറ്റ് പോയാൽ ഉപ്പയുടെ ശാസന വരും. ചിപ്പൂ...ന്താ താഴെ പോയിരിക്കുന്നത്. കളയാതെ കഴിയ്ക്കണംന്ന് വാപ്പച്ചി പറയുന്നതല്ലെ ... ഉപ്പയുടെ ശാസനയെ പേടിച്ച് പലപ്പോഴും ശ്രദ്ധയോടെ ഭക്ഷണം കഴിയ്ക്കാൻ ശ്രമിക്കാറുണ്ട്. ഒരു നേരത്തിന് ഭക്ഷണം ഇല്ലാതെ ബുദ്ധിമുട്ടുന്നവരുണ്ട് ചിപ്പു, മനസ്സിലായോ നിനക്ക്, ഉവ്വെന്ന് പറഞ്ഞ് അവൻ തലയാട്ടും.
റംഷാദ് എന്ന പേര് ഉമ്മച്ചിയുടെയും ഉപ്പച്ചിയുടെയും ചിപ്പു എന്ന വിളിപേരായി.
സ്നേഹം ഉണ്ടെങ്കിലും ചെറിയ കാര്യങ്ങളിൽ വലിയ കർശനം ആണ് ഉപ്പച്ചിക്ക്.
ഉപ്പ എണീറ്റു പോയാൽ ഉമ്മ അരികിലെത്തി സ്നേഹപൂർവ്വം അവനെ തലോടി പറയും ,
മോന് ,ഉപ്പ പറഞ്ഞത് മനസ്സിലായോ? വിഷമിക്കണ്ടട്ടാ.. ഭക്ഷണം കളയാതെ കഴിയ്ക്കണം. എത്രയെത്ര പാവങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ.ഒരു നേരം ഭക്ഷണം കഴിയ്ക്കാൻ സാധിക്കാത്തവർ - അവരെ കുറിച്ചോർത്താൽ നമ്മൾ ഭാഗ്യവന്മാരാണ് അല്ലെ ചിപ്പൂ.
ഉം... അവൻ ഉമ്മയെ നോക്കി മൂളും.

ഭക്ഷണം കഴിയ്ക്കുമ്പോൾ ഒന്നും നോക്കാറില്ല.വാരിവലിച്ചു തിന്നും. പാത്രത്തിൽ ഉള്ളതിനേക്കാൾ, ചോറ് താഴെ വീണിട്ടുണ്ടാകും.
തീറ്റ പണ്ടാരം ആണെന്ന് ക്ലാസ്സിലെ മറ്റു കുട്ടികൾ കളിയാക്കുന്നത്, ഗുണ്ടു മണി എന്ന പേര് അവർ വിളിക്കുമ്പോൾ വേദനയോടെ അവൻ കേട്ടു നിൽക്കും. വീട്ടിൽ വന്ന് ഉമ്മയോട് പരാതി പറയും.
ഉമ്മ സ്നേഹപൂർവ്വം മാറോടണച്ച് പറയും." മോനു ഭക്ഷണപ്രിയനാണ്, ഈ പ്രായത്തിൽ ഭക്ഷണം കഴിയ്ക്കുക തന്നെ വേണം. പക്ഷെ അമിതമാകരുതെന്ന് മാത്രം.

ഉപ്പയും നല്ലതിനാണ് പറയുന്നത്. എന്ന് അവനും അറിയാം.
പക്ഷെ, ആ പത്തു വയസ്സുകാരന്റെ മണ്ടയിൽ അതൊന്നും കേറില്ലല്ലോ ....
പക്ഷെ, ആ പത്തു വയസ്സുകാരന്റെ മണ്ടയിൽ അതൊന്നും കേറില്ലല്ലോ ....
വളരെ കഷ്ടപ്പെട്ടാണ് അവന്റെ ഉപ്പ ഇവിടെ വരെ എത്തിയത്. ഉപ്പയുടെ വീട്ടിൽ പന്ത്രണ്ടു മക്കളായിരുന്നു. തിന്നാനും കുടിയ്ക്കാനും ഒന്നും ഇല്ലാത്ത കാലം. ദാരിദ്ര്യം മാത്രം,
വളരെ കഷ്ടപ്പാടിലും ഉപ്പയും ഉമ്മയും മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടാതെയും ,മുട്ടുമടക്കാതെയും മക്കളെ വളർത്തി. കടലിൽ മീൻ പിടിക്കാൻ പോകും ഉപ്പ. മഴ കനത്തു വന്നാൽ ആ പണിക്കും പോകാൻ പറ്റില്ല. കടലിൽ മീൻ പിടിക്കാൻ പോയ ബാപ്പ ഒരു ദിവസംതിരിച്ചു വന്നില്ലെന്നാ കേട്ടുകേൾവി. കാജാ കമ്പനിയിൽ ബീഡി തെറുപ്പായിരുന്നു ഉമ്മാടെ പണി. ഉമ്മടെ വരുമാനം കൊണ്ടാ എല്ലാരെയും വളർത്തി ഈ നിലയിലാക്കിയത്.

ആ ഉമ്മയെ സമ്മതിച്ചെ പറ്റൂ
അല്ലെ...ചിപ്പൂ
ഇടയ്ക്കിടെ ഉമ്മ പഴയ കാര്യങ്ങൾ അവനെ ഓർമപ്പെടുത്താറുണ്ട്.
അല്ലെ...ചിപ്പൂ
ഇടയ്ക്കിടെ ഉമ്മ പഴയ കാര്യങ്ങൾ അവനെ ഓർമപ്പെടുത്താറുണ്ട്.
എല്ലാ അവസ്ഥയും കുഞ്ഞിലെ മനസ്സിലാക്കണം എന്നാ ഉപ്പയുടെ കമന്റ്,
അതിനാലാകണം ഉമ്മ എല്ലാം തന്റെ കാതിൽ മൊഴിയുന്നത് എന്ന് അവന് തോന്നി.
ഞാൻ ഒരൊറ്റ മകനാണല്ലോ... എന്നിട്ടും എന്റെ പല കാര്യങ്ങളും ഉപ്പ സാധിച്ചു തരുന്നില്ലല്ലോ ...
എന്റെ സങ്കടം കാണുന്നില്ലെ പടച്ചോനെ ...?
ഒരു ടാബ് വാങ്ങാൻ പറഞ്ഞിട്ട് മാസം
അഞ്ചായി.പക്ഷെ ഉപ്പ കേട്ട ഭാവം നടിക്കുന്നില്ലല്ലോ ...

പരാതിയുമായി ഉമ്മയുടെ അടുത്തെത്തിയാൽ ,ഉമ്മ പറയും.
ന്റെ ചിപ്പൂ എല്ലാം ശരിയാക്കാം. ഉമ്മയല്ലെ പറയുന്നത്.
ഉമ്മയുടെ ആശ്വാസവാക്കിൽ തന്റെ മനം നിറയും.
ന്റെ ചിപ്പൂ എല്ലാം ശരിയാക്കാം. ഉമ്മയല്ലെ പറയുന്നത്.
ഉമ്മയുടെ ആശ്വാസവാക്കിൽ തന്റെ മനം നിറയും.
എല്ലാം ശരിയാക്കാം എന്നു പറയുന്നതല്ലാതെ ഒന്നും ശരിയാകുന്നില്ലല്ലോ.
"ടീ ... അവന് ഇപ്പോൾ ഒരു ടാബിന്റെ ആവശ്യം ഉണ്ടോ... അതിൽ കൂടുതൽ നേരം കുത്തിയിരുന്ന് കണ്ണിന് അസുഖം വരും. പോരാത്തതിന് പഠിത്തത്തിൽ ശ്രദ്ധ പോകും.
അവനൊന്ന് വലുതാകട്ടെ ... ഞാൻ വാങ്ങിച്ചു കൊടുക്കാം ...
ഉപ്പയുടെ സംസാരം യാദൃശ്ചികമായി ചിപ്പു കേട്ടു .
തെല്ലൊരു സന്തോഷം അവനിൽ ഉണ്ടായി.
അവനൊന്ന് വലുതാകട്ടെ ... ഞാൻ വാങ്ങിച്ചു കൊടുക്കാം ...
ഉപ്പയുടെ സംസാരം യാദൃശ്ചികമായി ചിപ്പു കേട്ടു .
തെല്ലൊരു സന്തോഷം അവനിൽ ഉണ്ടായി.
നാളെയാണ് ബലിപെരുന്നാൾ ,ആഘോഷത്തിന്റെ ദിനം. ആ ദിവസം മനസ്സിൽ കണ്ടു. കുളിച്ച് പുതുവസ്ത്രം ധരിച്ച് അത്തറും പൂശി ... പള്ളിയിലേക്ക് പോകുന്ന കാഴ്ച പോരാത്തതിന് ഉമ്മയുടെ സ്പെഷ്യൽ കോഴി ബിരിയാണിയും.
അതോർത്താൽ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരും.
നാളത്തെ സുദിനം ഓർത്ത് ചിപ്പു കിടന്നു.
ഈ രാവിന് മനോഹാരിത കൂടും.
ഉറക്കം വരാത്ത രാത്രി .
അതോർത്താൽ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരും.
നാളത്തെ സുദിനം ഓർത്ത് ചിപ്പു കിടന്നു.
ഈ രാവിന് മനോഹാരിത കൂടും.
ഉറക്കം വരാത്ത രാത്രി .
*******
നേരം പുലരാറായി.
നേരം പുലരാറായി.
അമ്പലത്തിൽ നിന്നുള്ള ഭക്തിഗാനം കേൾക്കുന്നുണ്ട്. ചിപ്പു ഞെളിപിരികൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു. പാതിമയക്കത്തിൽ ഉപ്പ എഴുന്നേൽക്കുന്നത് അവൻ കണ്ടു.
പുതുപ്പെടുത്ത് ചിപ്പുവിനെ പുതച്ചു.
വളരെ ശബ്ദത്തിൽ കറങ്ങുന്ന ഫാൻ ഓഫാക്കി.
പുറത്തു മഴ പെയ്യുന്നുണ്ട്. അതിനാൽ നല്ല തണുപ്പും.
വളരെ ശബ്ദത്തിൽ കറങ്ങുന്ന ഫാൻ ഓഫാക്കി.
പുറത്തു മഴ പെയ്യുന്നുണ്ട്. അതിനാൽ നല്ല തണുപ്പും.
അടുക്കള പണിയിൽ ആണ് ഉമ്മ.ചിപ്പു എണീറ്റു വന്നു.ഉമ്മയെവട്ടം പിടിച്ചു നിന്നു.ഉമ്മച്ചിയുടെ കവിളിൽ മുത്തം കൊടുത്തു.ഉമ്മയും ചിപ്പുവിന്റെ ഇരു കവിളിലും മുത്തം കൊടുത്തു.
രാവിലെ എഴുന്നേറ്റ് വന്നാൽ അത് പതിവുള്ളതാണ്.
ഹാപ്പി ഈദ് മുബാറക്
ഉപ്പ വന്ന് അവനെ ആലിംഗനം ചെയ്തു.
തിരിച്ചും ചിപ്പു വിഷ് ചെയ്തു.
വേഗം കുളിച്ച് റെഡിയാകൂ, പളളിയിൽ പോകണ്ടെ..
ഉം, ഇപ്പം റെഡിയാകാം ഉപ്പാ ...
രാവിലെ എഴുന്നേറ്റ് വന്നാൽ അത് പതിവുള്ളതാണ്.
ഹാപ്പി ഈദ് മുബാറക്
ഉപ്പ വന്ന് അവനെ ആലിംഗനം ചെയ്തു.
തിരിച്ചും ചിപ്പു വിഷ് ചെയ്തു.
വേഗം കുളിച്ച് റെഡിയാകൂ, പളളിയിൽ പോകണ്ടെ..
ഉം, ഇപ്പം റെഡിയാകാം ഉപ്പാ ...
അവൻ പല്ല് തേയ്ക്കാൻ ബ്രഷ് എടുത്തു .
അപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്.
ബിരിയാണി വെയ്ക്കുകയാണ് ഉമ്മ .
പക്ഷെ, വലിയ ബിരിയാണി ചെമ്പ്
അപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്.
ബിരിയാണി വെയ്ക്കുകയാണ് ഉമ്മ .
പക്ഷെ, വലിയ ബിരിയാണി ചെമ്പ്
ഇതെന്താ ഉമ്മച്ചി ഇത്ര വലിയ ചെമ്പ് .ഇന്ന് കുറെ ബിരിയാണി വെയ്ക്കുന്നുണ്ടോ.. നമ്മള് .
അവന് പിന്നെയും ഓരോ സംശയങ്ങൾ
ഇത് പതിവില്ലാത്തതാണല്ലോ? ഞാനുംഉപ്പയും ഉമ്മയും മാത്രമല്ലെ ഇവിടെ ഉള്ളത്. ചിലപ്പോൾ അടുത്ത വീട്ടിലെ സനു ചേട്ടന്റെ വീട്ടിൽ കൊടുക്കുന്നുണ്ടാകും. എന്നാലും ഇത്രയും വലിയ ചെമ്പിൽ വെയ്ക്കേണ്ട ആവശ്യം ഇല്ലല്ലോ.?
അവൻ കുറച്ചു നേരം ആലോചിച്ചു.
ഒരെത്തുംപിടുത്തവും കിട്ടുന്നില്ല.

ഉമ്മച്ചീ... ഇന്ന് ഞാൻ വയറ് പൊട്ടോളം തിന്നും
ചിപ്പുവിന്റെ ആർത്തി ഓർത്തപ്പോൾ ഉമ്മ ചിരിച്ചു.
നീ ആദ്യം കുളിച്ചു വാ ,വേഗം പള്ളീൽ പോണം.
ഉപ്പയും മോനും പള്ളിയിൽ പോകാൻ റെഡിയായി .പുതുവസ്ത്രം ധരിച്ച് അത്തറും പൂശി ,രണ്ടാളും ബൈക്കിൽ കയറി.
ആ മനോഹര കാഴ്ച കാണാൻ ഉമ്മ വാതിൽക്കൽ നിന്നു.

നേരം ഒരു മണി കഴിഞ്ഞിരിക്കുന്നു.
ചിപ്പുവിന് വിശപ്പ് തുടങ്ങി.
ചിപ്പുവിന് വിശപ്പ് തുടങ്ങി.
ഉമ്മച്ചീ... വയറ് പൊരിയണൂ....
അവൻ ഉമ്മയെ ചുറ്റിപറ്റി നിന്നു.
അവൻ ഉമ്മയെ ചുറ്റിപറ്റി നിന്നു.
ഒരു വണ്ടിയുടെ ശബ്ദം കേട്ട് ചിപ്പു ഉമ്മറത്തേയ്ക്കു ചെന്നു.
ഗുഡ്സ് ഓട്ടോ ആയിരുന്നു.
അതിൽ നിന്നും രണ്ടു പേർ ഇറങ്ങി
അടുക്കള ഭാഗം ലക്ഷ്യമാക്കി നടന്നു.
ഉമ്മയും ഉപ്പയും എവിടെക്കോ യാത്ര പോകാൻ റെഡിയായി നിൽക്കുന്നു.
ചിപ്പുവിന് ഒന്നും മനസ്സിലായില്ല.
ഗുഡ്സ് ഓട്ടോ ആയിരുന്നു.
അതിൽ നിന്നും രണ്ടു പേർ ഇറങ്ങി
അടുക്കള ഭാഗം ലക്ഷ്യമാക്കി നടന്നു.
ഉമ്മയും ഉപ്പയും എവിടെക്കോ യാത്ര പോകാൻ റെഡിയായി നിൽക്കുന്നു.
ചിപ്പുവിന് ഒന്നും മനസ്സിലായില്ല.
ഉമ്മച്ചീ... അവൻ ഉമ്മയുടെ കൈ പിടിച്ചു.
"നമ്മള് എവിടെ പോകാ
"നമ്മള് ഒരിടം വരെ പോകാ... നമ്മള് ഇവിടുന്നല്ല ഭക്ഷണം കഴിക്കുന്നത്. മറ്റൊരു സ്ഥലത്തു നിന്നാ ..
ഉമ്മയുടെ മറുപടിയിൽ അവന് തൃപ്തി വന്നില്ല.
ഉമ്മ വെച്ച ബിരിയാണിയും മറ്റു സാധനങ്ങളും രണ്ടു മൂന്നുപേർ ചേർന്ന് വണ്ടിയിൽ വെച്ചു.
ആ വണ്ടി പോകുന്നതിനു പിന്നാലെ ഉപ്പയും ഉമ്മയും ചിപ്പുവും കാറിൽ അനുഗമിച്ചു.

താലോലം എന്ന പേര് കൊത്തിവെച്ച വലിയ ഗേറ്റ് .ആ ഗേറ്റും കടന്ന് വാഹനം അകത്തേക്ക് കടന്നു പോയി.
ഒരുപാടു കുഞ്ഞുങ്ങൾ അവിടെ കാണപ്പെട്ടു
ഒരുപാടു കുഞ്ഞുങ്ങൾ അവിടെ കാണപ്പെട്ടു
ചിപ്പു എല്ലാവരെയും മാറി മാറി നോക്കി.
"ചിപ്പൂ...
ഉപ്പ സ്നേഹാർദ്രതയോടെ അവനെ വിളിച്ചു.
കണ്ടോ.. ആ കുഞ്ഞുങ്ങളെയൊക്കെ, അച്ഛനും അമ്മയും ഇല്ലാത്തവരാ അവർ.
ചിലർക്ക് മക്കളെ നോക്കാൻ പണം ഇല്ലാത്തതിന്റെ പേരിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ ഇവിടെ എത്തിപ്പെട്ടതാകാം.

മുൻകൂട്ടി പറഞ്ഞതുകൊണ്ട് എല്ലാവരും കാത്തിരിക്കുകയായിരുന്നു.
സമയം അതിക്രമിച്ചു കഴിഞ്ഞിരുന്നു.
അവിടെയുള്ള മറ്റു സഹായികൾ എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുത്തു.
അവരുടെ കൂടെയാണ് ചിപ്പുവും ഭക്ഷണവും കഴിച്ചത്.
മറ്റു കുട്ടികൾ ആർത്തിയോടെ ബിരിയാണി കഴിക്കുന്നത് അവൻ നോക്കിയിരുന്നു.
ഉപ്പയും ഉമ്മയും ഏകദേശം നാല് വയസ്സു പ്രായം വരുന്ന കുഞ്ഞിനെ മടിയിലിരുത്തി ഭക്ഷണം വാരി കൊടുത്തു.
കഴിക്കുന്നതിനിടെ ആ കുഞ്ഞ് ചുമച്ചു.
നെറുകെയിൽ ചെറുതായി തട്ടികൊടുത്തു.

ചിപ്പുവിനു അത് രസകരമായ കാഴ്ചയായിരുന്നു.
"മോനു അല്ലെ പറഞ്ഞത് വയറ് പൊട്ടോളം
കഴിയ്ക്കണംന്ന്... എന്താ മതിയാക്കിയോ...?
"മോനു അല്ലെ പറഞ്ഞത് വയറ് പൊട്ടോളം
കഴിയ്ക്കണംന്ന്... എന്താ മതിയാക്കിയോ...?
ചിപ്പുവിന്റെ വിശപ്പ് കെട്ടു .മനം നിറഞ്ഞു.
നമ്മൾ കഴിയ്ക്കുന്നതിന്റെ ഒരു പങ്ക് വിശന്നു തളർന്നിരിക്കുന്നവർക്ക് കൊടുക്കണം.മറ്റുള്ളവർ വിശന്നിരിക്കുമ്പോൾ തിന്നാൻ കഴിയുന്നതിനേക്കാൾ ,അധികം കഴിച്ച് ഏമ്പക്കം വിട്ട് നടക്കാൻ പാടില്ല.
അങ്ങനെയുള്ളവർ മനുഷ്യന്മാർ അല്ല.ചിപ്പൂന് മനസ്സിലായോ ...
ഇവിടെ വന്നപ്പോൾ ,അവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചപ്പോൾ ഉപ്പയും ഉമ്മയും ഒരുപാടു സന്തോഷത്തിലായി.ആ സന്തോഷം മോനൂനും ഉണ്ടായിരുന്നു.
അങ്ങനെയുള്ളവർ മനുഷ്യന്മാർ അല്ല.ചിപ്പൂന് മനസ്സിലായോ ...
ഇവിടെ വന്നപ്പോൾ ,അവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചപ്പോൾ ഉപ്പയും ഉമ്മയും ഒരുപാടു സന്തോഷത്തിലായി.ആ സന്തോഷം മോനൂനും ഉണ്ടായിരുന്നു.
അവിടെയുള്ള കുഞ്ഞുങ്ങൾ പാട്ടുപാടി.
അതിനൊത്തു ചിലർ നൃത്തം വെച്ചു.
പാട്ടും ഡാൻസുമായി കുറെയേറെ സമയം അവിടെ ചിലവഴിച്ചു.
സിസ്റ്റർ, ക്ലാര തോമസ് നന്ദി പറഞ്ഞു കൊണ്ട് ചെറിയ പ്രസംഗം നടത്തി.
ആ സന്തോഷ നിമിഷത്തിൽ ഉപ്പയും ഉമ്മയും ചിപ്പും മാപ്പിള പാട്ട് ചേർന്നു പാടി.
എല്ലാവരും കരഘോഷത്താൽ ആ പാട്ടേറ്റു പിടിച്ചു.
ഇനിയും വരാം എന്നു പറഞ്ഞ് അവർ അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി.

ചിപ്പു അതിയായ സന്തോഷത്തിലായിരുന്നു.
ഉപ്പച്ചീ... ഇനീം വരണം നമ്മുക്കിവിടെ... അല്ലെ...
ഉം - എന്ന് ഉപ്പ മൂളി.
ഉപ്പച്ചീ... ഇനീം വരണം നമ്മുക്കിവിടെ... അല്ലെ...
ഉം - എന്ന് ഉപ്പ മൂളി.
എനിക്ക് കുറെയധികം ടോയ്സ് ഉണ്ടല്ലോ..
അതൊക്കെ അവർക്ക് കൊടുക്കാം അല്ലെ ..
ഓക്കെ - ഗുഡ് ഐഡിയ
ഉമ്മ അവനെ പിന്തുണച്ചു.
ഉമ്മ അവനെ പിന്തുണച്ചു.
ഇത്തവണത്തെ ചിപ്പുവിന്റെയും ഉപ്പയുടെയും ഉമ്മയുടെയും പെരുന്നാൾ അടിപൊളി.
ചിപ്പുവിന്റെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു
ആ സന്തോഷത്തിൽ ഉപ്പയും ഉമ്മയും പങ്കു ചേർന്നു.
ചിപ്പുവിന്റെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു
ആ സന്തോഷത്തിൽ ഉപ്പയും ഉമ്മയും പങ്കു ചേർന്നു.
സുമേഷ് കൗസ്തുഭം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക