Slider

ഓണാശംസകൾ

0
ഓണാശംസകൾ.
മലയാളികളുടെ, മനുഷ്യരൊന്നാണെന്നുള്ള
മഹനീയ സന്ദേശം പകരുന്ന
ഈ നല്ല ദിനങ്ങളിൽ എല്ലാ കൂട്ടുകാർക്കും
ഹൃദ്യമായ
ഓണാശംസകൾ നേരുന്നു.
നല്ലെഴുത്ത്‌ കുടുംബത്തിലെ എല്ലാവർക്കും സമ്പൽ സമൃദ്ധമായ ഒരോണക്കാലം,
പരസ്പരം ആശംസിക്കാം.
എവിടെ എപ്പോൾ എന്തിനെന്നറിയാതെ ഒരു നീർക്കുമിള പോലെയാണ് മനുഷ്യാവസ്ഥയെന്നിരിക്കേ,
സന്തോഷത്തിൻ്റെയും നൻമയുടെയും ഓണപ്പാട്ടുകളോടൊപ്പം നമുക്കു കിട്ടിയ നൻമയുടെ അറിവുകളും ഗുരുത്വവും,
വരും തലമുറകൾക്കും പകർന്നു നൽകി അവരെ ഭാവിയിലെ സംസ്കാര സമ്പന്നരും ഹൃദയവിശാലതയുമുണ്ടായിരുന്ന ഇന്നലെകളുടെ സ്മരണകളിലേക്ക് കഥകൾ പറഞ്ഞ് ഇന്നിൻ്റെ ചില അർത്ഥശൂന്യതകൾ ബോദ്ധ്യപ്പെടുത്തിക്കൊടുക്കാം.
കരുണയുള്ള മനസ്സുണ്ടാവേണ്ടതിനെ കുറിച്ച് തുമ്പികളെ പിടിക്കാതെയും പൂക്കൾ പൊട്ടിച്ചു കളിക്കാതെയും ആസ്വദിക്കാൻ പഠിപ്പിക്കാം,
മരങ്ങൾ നട്ടുവളർത്തേണ്ടതിനെ കുറിച്ച്
വയസ്സായവരെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും, സംരക്ഷിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത അവനു ബോദ്ധ്യപ്പെടുത്തി കൊടുക്കാം,
മക്കളിൽ നിന്നു അകലം പാലിക്കുമ്പോൾ മക്കൾ നിങ്ങൾക്കെതിരേ തിരിഞ്ഞു നടക്കും.
അവർ മറ്റു പലതിലും അഭയം കണ്ടെത്തും.
ഈ ഒരോർമ്മപ്പെടുത്തലുമായി നേരാം ഓണാശംസകൾ.
നമ്മളിൽ ചിലർ വില വിയോഗങ്ങളിൽ അഗാധ ദു:ഖവുമായ് തനിയെ ഇതെല്ലാമറിഞ്ഞിരിപ്പുണ്ട്
അവർക്ക് സമാധാനം നേരുന്നു.
ബാബു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo