Slider

ഓണത്തിനൊരു പീഡനം

0
ഓണത്തിനൊരു പീഡനം
^^^^^^^^^^^^^^^^^^^^^^^^^^^
എന്റ്റെ അലറിക്കരച്ചിൽ കേട്ടാണ്
എല്ലാരും ഓടിയെത്തിയത്
അഞ്ച് പെണ്ണുങ്ങളുടെ നടുവിൽ ഞാൻ .
നിന്റ്റെയൊക്കെ പീഡനം കാരണം
ഈ കൊച്ചിനെ മിച്ചം കിട്ടുവോടീ
താഴത്തമ്മേടെ ഒച്ച കേട്ടതും
അഞ്ചും നാലുപാടും ഓടി .
ദൈവമേ റോസപ്പൂ പോലെയാണല്ലോ
രണ്ടു തുടയിലും കായ്ചു കിടക്കുന്നത്
എന്തിനാ കുട്ടനെ അവര് നുള്ളിപ്പറിച്ചത്
ഞാനിവിടെ പൂമഴ പെയ്യിച്ചോണ്ട്
ചുമ്മാ നിക്കുവാരുന്നു .
(പൂക്കളത്തിന് മെഴുകിയ കൂർമ്പൻ തറയും മൂന്ന് മുറം പൂവും നോക്കി
ചിരിയോടെ
ഉത്രാട രാവിലെ പുട്ടു കുത്തുന്ന
കോലുമായാ അമ്മ നിക്കണേ )
അമ്മയോട് പറ എന്നാ ചെയ്യുവാരുന്നു
കുട്ടൻ .
അമ്മേ ഞാനേ ചാണാൻ മലയിൽ
കയറി ഓടുവാരുന്നേ
എന്നിട്ടേ ഞാനേ
മഞ്ഞ മുറത്തിൽ മഴ പെയ്യിച്ചു
പിന്നെ നീല മുറത്തിൽ മഴ പെയ്യിച്ചു
ഇപ്പം ചൊമല മുറത്തിൽ
മഴ പെയ്യിക്കുവാരുന്നു .
കുട്ടാ അതെങ്ങിനെയാ.....
ഈ അമ്മയ്ക്കൊന്നും അറിയാന്മേല
പൂ വാരിയെടുത്തേ
മുകളിൽ പിടിച്ചിട്ടേ
രണ്ടു കയ്യോണ്ടും തിരുമ്മുമ്പം
പൂമഴ പെയ്യും
അന്നേരാ അവര് എന്നെ
പിച്ചി പീഡിപ്പിച്ചെ
അമ്മേടെ പുട്ടിന്റ്റെ രുചിയിൽ
ഞാൻ മയങ്ങിപ്പോയി
പാവം ഞാൻ
പിണങ്ങണ്ട കൂട്ടുകാരേ
ഓണാശംസകൾ നല്ല ഓണാശംസകൾ .
VG.വാസ്സൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo