* * *എന്റെ ഓണ സമ്മാനം ***
നാളെ തിരുവോണമല്ലേ.. വിദേശത്താണെങ്കിലും എന്തെങ്കിലും വച്ചുണ്ടാക്കി കഴിക്കണ്ടേ.. അങ്ങനെ വിചാരിച്ച് കുറച്ച് പച്ചക്കറികൾ വാങ്ങാമെന്ന് കരുതിയാണ് ഈ നട്ടുച്ചയ്ക്ക് മലയാളി കടയിലേക്ക് ഇറങ്ങിയത്... വൈകിട്ട് ഡ്യൂട്ടിക്ക് പോകണം.. നാളെയും ഡേ ഡ്യൂട്ടി.
ഇപ്രവാശ്യം ഓണ പരിപാടികൾ എല്ലാവരും കൂടി നടത്തുന്നതിനാൽ ഓണ സദ്യ ഒഴിവാക്കി .. അവരവര് തന്നെ വച്ചുണ്ടാക്കി കഴിച്ചിട്ട് കൃത്യ സമയത്ത് കലാപരിപാടികക്ക് പങ്കെടുക്കാൻ ടറസിൽ ഹാജരാകണമെന്ന് അജിമോൾ ചേച്ചിയുടെ ഉത്തരവ്...
ഇപ്രവാശ്യം ഓണ പരിപാടികൾ എല്ലാവരും കൂടി നടത്തുന്നതിനാൽ ഓണ സദ്യ ഒഴിവാക്കി .. അവരവര് തന്നെ വച്ചുണ്ടാക്കി കഴിച്ചിട്ട് കൃത്യ സമയത്ത് കലാപരിപാടികക്ക് പങ്കെടുക്കാൻ ടറസിൽ ഹാജരാകണമെന്ന് അജിമോൾ ചേച്ചിയുടെ ഉത്തരവ്...
ഹൊ!!! ഒരു കുട കിട്ടിയിരുന്നെങ്കിൽ.. ഈ വെയിലത്തിങ്ങനെ നടന്നു പോകുന്നതാ വലിയ ബുദ്ധിമുട്ട് .. ഇനി ഞാൻ കരിഞ്ഞു പോകണ്ടാന്നു കരുതി ഷാൾ കൊണ്ട് മുഖം മൂടി നടന്നു.. ഞാൻ നടന്നു പോകുമ്പോൾ അങ്ങു ദൂരെ നിന്ന് ഒരു അറബി നടന്നു വരുന്നു .. ഒരു കുടവയറുള്ള അറബി .. കൈയിൽ എടുത്താൽ പൊങ്ങാത്ത ചുമടും.
ശെടാ .. ഇവിടെല്ലാ അറബികൾക്കും വണ്ടിയുണ്ട്.. ഇയാളെന്താ ഇങ്ങനെ നടന്നു വരുന്നത് .. ഞാനി പരിസരത്ത് കണ്ടിട്ടുപോലുമില്ല.. ഞാൻ പതിയെ മുഖത്തെ കറുത്ത ഷാൾ മാറ്റി നോക്കി..
ആ അറബി എന്റെ അടുത്തെത്തി.. എന്നിട്ട് മുൻപരിചയമുള്ള പോലെ എന്നെ നോക്കി ചിരിച്ചു.. എനിക്കും ആ ചിരി കണ്ടിട്ട് ഒരു മറു ചിരി കൊടുക്കാതിരിക്കാൻ തോന്നിയില്ല .. ഞാനും പാസ്സാക്കി മുപ്പത്തിരണ്ട് പല്ലും കാണിച്ച് ഒരു പുഞ്ചിരി..
ഞാൻ മുന്നോട്ട് നടക്കാൻ തുടങ്ങിയതും.
" ചിത്ര ദീപേ നീയെവിടെ പോകുന്നു?'' എന്ന് അറബിയുടെ വക ഒരു ചോദ്യം ...
ങേ !!! ഞാൻ ഞെട്ടി മലയാളം പറയുന്ന അറബിയോ? ഇനി അറബി മലയാളം പഠിച്ചതായിരിക്കും.. നമ്മള് അറബി പഠിച്ചില്ലാന്ന് വച്ച് അറബിക്ക് മലയാളം പഠിക്കാൻ പാടില്ലാന്നില്ലല്ലോ? എന്നാലും എന്റെ പേര് അതെങ്ങനെ അറിയാം ഈ മലയാളി അറബിക്ക്?
''നിങ്ങളാരാണ്? എന്നെ എങ്ങനെ അറിയാം? ''ഞാൻ ചോദിച്ചു..
"നിന്നെ കാണാനാണ് ചിത്ര ദീപാ ഞാൻ വന്നത് '' ... അറബി പറഞ്ഞു.
കർത്തവേ ഇങ്ങേര് വീണ്ടും വീണ്ടും എന്നെ ഞെട്ടിക്കുകയാണല്ലോ.. എനിക്കാണേ
ആകെ പരിചയമുള്ള മലയാളികൾ മലയാളിക്കടയിലെ ചേട്ടനും പൊറോട്ട കടയിലെ ചേട്ടനും മാത്രമാണ്.. അവരിൽ ആരുമല്ല താനും.. പിന്നെ ഇതാര് .. ആ പൊരി വെയിലത്ത് എന്റെ തല പിന്നേം ചൂടായി ..
ആകെ പരിചയമുള്ള മലയാളികൾ മലയാളിക്കടയിലെ ചേട്ടനും പൊറോട്ട കടയിലെ ചേട്ടനും മാത്രമാണ്.. അവരിൽ ആരുമല്ല താനും.. പിന്നെ ഇതാര് .. ആ പൊരി വെയിലത്ത് എന്റെ തല പിന്നേം ചൂടായി ..
''അല്ല നിങ്ങളെന്തിനാ എന്നെ കാണാൻ വന്നത്.. എനിക്ക് നിങ്ങളെ അറിയുക പോലുമില്ലല്ലോ "
എനിക്ക് നിന്നെ അറിയാം . ഞാൻ നിനക്ക് ഓണാശംസകൾ പറയാൻ വന്നതാണ് ... നീയെന്റെ പ്രജയല്ലേ..
ങേ !!! പ്രജയോ.. ഞാനോ..അങ്ങാര് സൗദി രാജാവാണോ?
(ഇപ്പോ ഞാൻ സൗദിയിൽ .. ഞാൻ സൗദി രാജാവിന്റെ താത്കാലിക പ്രജയും )
അല്ല .. "ഞാനാണ് മഹാബലി തമ്പുരാൻ" അറബി പറഞ്ഞു..
ഞാൻ അന്തം വിട്ടു നിന്നു.. എന്റെ പൊതുവേ കുഴിഞ്ഞ കണ്ണ് തള്ളി പുറത്തേക്ക് വന്നു... ഒപ്പം ചിരിയും.. നാളെ തിരുവോണമല്ലേ.. അല്ലാതെ ഏപ്രിൽ ഫൂൾ അല്ലല്ലോ ..
"എന്റെ പൊന്നു ചേട്ടാ.. ആളെ പറ്റിക്കരുത്.. മാവേലിയാണ് പോലും.. അതും ഈ സൗദി അറേബ്യയിൽ "ഞാൻ പിന്നെയും ചിരിച്ചു..
"സത്യമാണ് ചിത്ര ഞാൻ മാവേലി തന്നെയാണ്.. നിനക്ക് വിശ്വാസം വരാൻ നിന്നെ പറ്റി ഞാൻ പറയാം"
എന്റെ നാടിനെ പറ്റിയും വീടിനെപ്പറ്റിയും ഞാൻ സൗദിക്ക് വന്ന തീയതി വരെ അറബി മാവേലി എന്നോട് പറഞ്ഞു .. എനിക്കപ്പോൾ പകുതി വിശ്വാസമായി
"എന്നാലും മാവേലി തമ്പുരാനെ ഒരു സംശയം ഇന്ന് ഉത്രാടമല്ലേ.. തിരുവോണത്തിന് മാവേലി തമ്പുരാൻ വരുമെന്നല്ലേ ഐതിഹ്യം. എന്നിട്ടെന്താ ഇന്ന് ഇവിടെ "
"ഓ അതോ കഴിഞ്ഞ വർഷം ഞാൻ തിരുവോണത്തിന്ന് നാട്ടിൽ വന്നപ്പോ എല്ലാവരെയും കാണാൻ പറ്റിയില്ല പലരും വിദേശത്താണ്.. അതു കൊണ്ട്
വാമനനോട് സ്പെഷ്യൽ പെർമിഷൻ വാങ്ങിയതാണ് .. അത്തം മുതൽ ഒൻപത് ദിവസം വിദേശ മലയാളികളെ കണ്ട് ആശംസകൾ പറയാന്ന് കരുതി... തിരുവോണത്തിന്റെ അന്ന് കേരളത്തിൽ .. അവസാനം വന്നത് സൗദിയിലാണ്..
വാമനനോട് സ്പെഷ്യൽ പെർമിഷൻ വാങ്ങിയതാണ് .. അത്തം മുതൽ ഒൻപത് ദിവസം വിദേശ മലയാളികളെ കണ്ട് ആശംസകൾ പറയാന്ന് കരുതി... തിരുവോണത്തിന്റെ അന്ന് കേരളത്തിൽ .. അവസാനം വന്നത് സൗദിയിലാണ്..
"എന്നാലും തമ്പുരാനേ ഈ വേഷം.. എവിടെ അങ്ങയുടെ കിരീടം ?? ഓലക്കുട ..
"ഹ ഹ ഹ .. ചിത്രദീപേ..ചേരയെ തിന്നുന്ന നാട്ടിൽ വന്നാൽ നടു തുണ്ടം തിന്നണം എന്ന ചൊല്ലില്ലേ.. ഇവിടെ ഞാൻ ആ വേഷമിട്ട് നടന്നാൽ എന്റെ സ്ഥിതി നീ ഓർത്ത് നോക്ക്.. അതുകൊണ്ടാ ഈ അറബി വേഷം "
''എന്നിട്ട് അങ്ങ് ആരൊയൊക്കെ കണ്ടു "
ഞാൻ പോയി നിന്റെ എല്ലാ കൂട്ടുകാരെയും കണ്ടു.. ആദ്യം ദുബായ് ചെന്നു .. അവിടെ ചെന്ന് ജയാജിയെയും ഷാജിയെയും മായയെയും ജയ്സനെയും ഒക്കെ കണ്ടു.. പിന്നീട് കുവൈറ്റ് ഉണ്ണി ആറ്റിങ്ങലിനെയും ഷൗക്കത്ത് മൊയ്തിനെയും മനു വിനെയും കണ്ടു ആശംസകൾ അറിയിച്ചു. അവിടുന്ന് നേരെ അമേരിക്ക ..ഹൈഡിയെയും അവിടുള്ള എല്ലാ മലയാളികളുടെയും കൂടെ ഒരു ദിവസം..
പിന്നെ അബുദാബി .. ശ്രീകുമാറിനെയും മുരളിയെയും.. പിന്നെ അവരുടെ കൂട്ടുകാരുടെയും കൂടെ അവിടെ കൂടി.. അവിടുന്ന് നേരെ മസ്കറ്റിലേക്ക് ഹിമയെയും ശ്രീക്കുട്ടന്റെയും അടുത്തേക്ക് .. അവിടുന്ന് പിറ്റേ ദിവസം ദോഹയ്ക്ക്.. ഹാരിസ് നെ കാണാൻ ... എല്ലാവരും ജോലിത്തിരക്കിൽ.. എങ്കിലും കണ്ടു ആശംസകൾ അറിയിച്ചു..
പിന്നെ കുറച്ച് പാടുപെട്ടത് ഉണ്ണി മാധവൻ മാഷിനെ കാണാനാണ്.. കക്ഷി തിരക്കോട് തിരക്ക് ..... ഓടിച്ചിട്ടു കണ്ടുപിടുച്ചു .. ആശംസകളും പറഞ്ഞു.. എനിക്ക് സദ്യ തന്നെ തന്നിട്ടാണ് എന്നെ പറഞ്ഞ് വിട്ടത്..
ഞാൻ ഇന്നലെ ഇവിടെ എത്തി ..ഡിനുവിനെയും മായയെയും മൻസൂറിനെയും ബിൻസിനെയും പോയി ഇന്നലെ കണ്ടു.. ഇന്ന് നിന്നെയും കൂട്ടുകാരെയും കണ്ടിട്ട് പോകാമെന്നു കരുതി ...
എനിക്ക് അതിശയം തോന്നി.. നമ്മൾ നമ്മുടെ ഓണവും നാടും കാണാൻ പോവാൻ പറ്റാതെ വിഷമിച്ചപ്പോൾ മാവേലി ദാ വന്നിരിക്കണൂ.. നമ്മളെ കാണാൻ ..
''എന്നിട്ട് ഇവരൊക്കെ എന്നെ തിരക്കിയോ?" ഞാൻ ചോദിച്ചു..
"പിന്നെ നിന്നെ തിരക്കീന്ന് മാത്രമല്ല ചിലത് നിനക്ക് തന്നിട്ടുമുണ്ട് " തമ്പുരാൻ പറഞ്ഞു..
അപ്പോഴാണ് ആ ചുമട് എന്താണെന്ന് എനിക്ക് മനസിലായത്.. ആദ്യം എനിക്ക് മാവേലി തന്നത് ഒരു ഫോൺ ആയിരുന്നു .. എന്റെ കഥയിൽ എന്റെ ഡപ്പാ ഫോൺ ആണെന്ന് പറഞ്ഞതിന് ഉണ്ണി ആറ്റിങ്ങൾ വക എനിക്ക് ഓണസമ്മാനം. ഇങ്ങനേം ഒരു ഉദാര മനസ്കൻ .. കൂട്ടുകാരായാ ദേ.. ദിങ്ങനെ വേണം..
പിന്നെ കിട്ടിയത് ഒരു അടിപൊളി സെറ്റ് സാരി.. ഷൗക്കത്ത് ഭായി വക (എന്റെ കെട്ട്യോൻ പോലും ഇത്ര നല്ല സാരി വാങ്ങി തന്നിട്ടില്ല) നല്ല സെലക്ഷൻ .. അങ്ങനെ ഈ വർഷത്തെ ഓണക്കോടിയും ആയി..
പിന്നെ മായമ്മ വക മേക്കപ്പ് കിറ്റ്.. അതും നല്ല വിലയുള്ളത് ..കൂടെ രണ്ട് ജിമിക്കിയും കമ്മലും... ആരാന്നറിയില്ല .. രണ്ട് പാക്കറ്റ് ഡോവ് സോപ്പും പേസ്റ്റും കൊടുത്തിട്ടുണ്ടായിരുന്നു ... അത് മസ്കറ്റീന്ന് ശ്രീക്കുട്ടൻ ആവാനാണ് ചാൻസ്.. പിന്നെ മുരളി സഹോയുടെ വക പുള്ളിക്കാരന്റെ പാട്ടുകൾ അടങ്ങിയ ഒരു സി സി .. മായക്കുട്ടിയുടെ വക രണ്ടു പാക്കറ്റ് ബ്ലും ബ്ലും ലവ്വ്..
ഉണ്ണി ചേട്ടന്റെ ഓണസമ്മാനമായി കിട്ടിയത് കുറച്ച് പുസ്തകങ്ങൾ ആയിരുന്നു. ഉണ്ണി ചേട്ടൻ എഴുതിയതിൽ വായിക്കാൻ കഴിയാതെ പോയ കഥകൾ അടങ്ങിയ പുസ്തകം.
എനിക്ക് സന്തോഷം തോന്നി.. എന്റെ കൂട്ടുകാർക്ക് ഇത്ര സ്നേഹമോ? സമ്മാനങ്ങൾ വാങ്ങി ഞാൻ മാവേലിക്ക് നന്ദി പറഞ്ഞൂ.. കടയിൽ ചെന്ന് പച്ചക്കറിയും വാങ്ങി എന്റെ വില്ലയിലേക്ക് പോയി കൂട്ടുകാരെയൊക്കെ പരിചയപ്പെടുത്തി.. കൂട്ടത്തിൽ ഇന്നു വച്ച പായസം ഒരു ഗ്ലാസ് കുടിക്കാനും കൊടുത്തു..
പോകാൻ നേരം ഞാൻ ഒന്നു ചോദിച്ചു..
അല്ല തമ്പുരാനെ അങ്ങിനി കേരളത്തിലേക്കല്ലേ പോകുന്നത് .. എന്നാൽ എന്റെ കുറച്ച് സാധനങ്ങൾ കൂടി ???
മാവേലി എന്നെ തുറിച്ച് നോക്കി.. അതിൽ
"ലോകത്ത് എവിടെ പോയാലും മലായാളി എന്നും മലയാളി തന്നടേ .. " എന്നൊരു അർത്ഥമുണ്ടായിരുന്നോ?
" ആ തന്നേര്.. എല്ലാരുടേം സാധനങ്ങൾ ഉണ്ട് നീയായിട്ട് ഇനി കുറയ്ക്കണ്ട " മാവേലി പറഞ്ഞു..
എന്തായാലും വേണ്ടില്ല .. കേട്ട പാതി കേൾക്കാത്ത പാതി ഞാനും കുറച്ച് സാധങ്ങൾ പാക്ക് ചെയ്തു... വീട്ടിലേക്ക് കുറച്ച് മിഠായി.. കെട്ടിയോനും ആങ്ങളയ്ക്കും ഓരോ ഷർട്ട് ..അമ്മയ്ക്കും നാത്തൂനും ഓരോ സാരി.. കുഞ്ഞുങ്ങൾക്ക് കുറച്ച് കളിപ്പാട്ടങ്ങൾ ..
പിന്നെ എന്റെ കൂട്ടുകാരായ രാഖിക്കും ബിനിക്കും ഓരോ ചുരിദാർ പീസ് ,ടീച്ചറമ്മയ്ക്ക് ഒരു സെറ്റു മുണ്ട് , സാനിചേച്ചിക്കും ഷീല ചേച്ചിക്കും ഓരോ പട്ടു സാരി.. ബാബു ചേട്ടനും വാസൻ മാഷിനും ഷർട്ടും കസവു മുണ്ടും ...പ്രേം മാഷിന് രണ്ട് പെർഫ്യൂം ... എന്റെ സഹോയ്ക്ക് ഒരു പേന.. പോകുന്ന വഴിക്ക് കവിതയ്ക്കും വിനീതയ്ക്കും കൊടുക്കാൻ കുറച്ച് സോപ്പും മിഠായിയും ബദാമും .. ഷാജു ഭായിക്ക്, ഗണേഷിന്, സജി ഭായിക്ക് , അജിനയ്ക്ക്, അരവിന്ദിന്, റയാന് ,ശരണ്യക്ക്, ജയ്നിക്ക് ബിജിക്ക് ,നിസയ്ക്ക്, രമ്യമാർക്ക് അങ്ങനെ എനിക്കറിയാവുന്ന എന്നെ അറിയാവുന്ന എല്ലാവർക്കും ഓരോ സമ്മാനങ്ങൾ ഞാൻ മാവേലി തമ്പുരാനെ ഏൽപ്പിച്ചു ..
ഞാൻ കൊടുത്ത പായസവും കുടിച്ച് ഞാൻ ഏൽപ്പിച്ച സമ്മാനവും വാങ്ങി.. എന്നോട് യാത്ര പറഞ്ഞ് പതിയെ നടന്നു മറയുന്ന മാവേലി തമ്പുരാനെ നോക്കി ഞാൻ അവിടെ തന്നെ നിന്നു...
പ്രത്യേക അറിയിപ്പ് :: നാളെ വൈകുന്നേരത്തിനുള്ളിൽ ഈ സമ്മാനങ്ങൾ വീട്ടിൽ എത്തിയില്ലെങ്കിൽ ... ആരും ദയവ് ചെയ്ത് പൊങ്കാലയിടാൻ വരരുത് ...
അപ്പോ .. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..
സ്നേഹപൂർവ്വം
ചിത്ര ദീപ
ചിത്ര ദീപ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക