ഒരാത്മഹത്യയുടെ ഓർമ്മയ്ക്ക്...
സംഭവം നടക്കുന്നത് ഇമ്മള് പ്ലസ് ടൂ പരൂക്ഷ എഴുതി ജയിക്കുവോ തോൽക്കുവോ എന്നറിയാതെ തെക്ക് വടക്ക് നടക്കുന്ന ടൈമിലാണ്..
എന്തായാലും ഇമ്മടെ ആത്മഹത്യ ശ്രമം എട്ട് നിലയിൽ പോട്ടീന്ന് പ്രത്യേകിച്ച് പറയണ്ട ആവിശ്യമില്ലല്ലോ അല്ലേ.?
വിജയിച്ചിരുന്നേൽ നിങ്ങക്കിതൊന്നും അനുഭവിക്കേണ്ടി വരില്ലാർന്നു..
നിങ്ങടെ വിധി അല്ലാണ്ടെന്താ...
ബൈ ദ വേ കം റ്റു ദ സ്റ്റോറി
അന്നിമ്മക്കൊരു ലബ്ബുണ്ടാർന്നൂട്ടാ.
ലബ്ബെന്ന് പറഞ്ഞാ ഫയങ്കര ലബ്ബ്..
ലബ്ബെന്ന് പറഞ്ഞാ ഫയങ്കര ലബ്ബ്..
ആദ്യത്തെ ലബ്ബാർന്നക്കൊണ്ട് ഒരാവേശത്തിന് വീട്ടുക്കാരോടും നാട്ടുക്കാരോടും എന്തിന് വഴിയിൽ കണ്ട ചേച്ചിയോട് പോലും പറഞ്ഞ പ്രേമം
എൻ്റെ ഓർമ്മ ശരിയാണേൽ ആ ഹതഭാഗ്യനോട് ഇഷ്ടാന്ന് മറുപടി പറയുന്നതിന് മുമ്പേ എൻ്റെ വീട്ടിലെ പട്ടിക്ക് വരെ അറിയാർന്നു എനിക്ക് ഹരിയേട്ടനെ ഇഷ്ടാന്ന്..
എൻ്റെ സൗന്ദര്യമില്ലായ്മയും പോട്ടത്തരവും ഇനി ഈ ലോകത്ത് വേറൊരു പുരുഷനും സഹിക്കണ്ട എന്നോർത്തിട്ടാണോ എന്തോ
ഹരിയേട്ടൻ വീട്ടിൽ ഞങ്ങളുടെ കാര്യം പറഞ്ഞു..
ഹരിയേട്ടൻ വീട്ടിൽ ഞങ്ങളുടെ കാര്യം പറഞ്ഞു..
മാന്യമായ് ഹരിയേട്ടൻ്റെ വീട്ടുക്കാർ വന്ന് പെണ്ണ് ചോദിച്ചു..
ദങ്ങനെ എനിക്ക് പ്രായപൂർത്തിയാകുന്ന ടൈം ഐ മീൻ മെച്യൂരിറ്റി ഈ പക്വതയില്ലേ ദത് ആവണ ടൈം എനിക്ക് ഹരിയേട്ടനോടും ഹരിയേട്ടനെന്നോടും ദിത് പോലെ ഇഷ്ടമുണ്ടേൽ ഞങ്ങടെ കല്യാണം...
വീട്ടുക്കാര് തമ്മിലത് ഫിസ്കി ശ്ശേ ഫിക്സി..
വീട്ടുക്കാര് തമ്മിലത് ഫിസ്കി ശ്ശേ ഫിക്സി..
ഈ പ്രേമം വീട്ടിൽ പറയണ്ത് ബോറേർപ്പാടാന്ന് നിക്ക് മനസിലായത് അമ്മ എൻ്റെ മൊബൈൽ മേടിച്ച് പൂട്ടി വെച്ചപ്പൊളാട്ടോ..
ങ്ഹാ പറഞ്ഞിട്ട് കാര്യം ഇല്ല പോയ ബുദ്ധി ആന പിടിച്ചാൽ പോലും തിരിച്ച് ബരില്ലല്ലോ..
ങ്ഹാ പറഞ്ഞിട്ട് കാര്യം ഇല്ല പോയ ബുദ്ധി ആന പിടിച്ചാൽ പോലും തിരിച്ച് ബരില്ലല്ലോ..
ദങ്ങനെ നോ മൊബൈൽ ഒൾളി സ്റ്റഡി എന്നതായി ഇമ്മടെ ലൈഫ്..
പരൂക്ഷ കഴിഞ്ഞ ദിവസം വൈകുന്നേരം മൊബൈൽ തിരിച്ച് കിട്ടി.
യുറേക്കാ..
ഇനി രണ്ട് മാസം ആശാനെ ജങ്ക ജഗജക...
യുറേക്കാ..
ഇനി രണ്ട് മാസം ആശാനെ ജങ്ക ജഗജക...
ടിവി കാണൽ, ഉറക്കം, മെസ്സേജയപ്പ്....
ഭയങ്കര ഹാപ്പിയായിട്ട് ലൈഫ് മുന്നോട്ട്....
ഭയങ്കര ഹാപ്പിയായിട്ട് ലൈഫ് മുന്നോട്ട്....
മാർച്ച് 31 ആം തീയതിയാണ് അത് സംഭവിച്ചത്...
ഏകദേശം ഉച്ച ഉച്ചര ഉച്ചേമുക്കാലായി കാണും..
ഹരിയേട്ടൻ്റെ കോൾ..
മോനെ മനസ്സിൽ ലഡു പൊട്ടി..
"കോയി നഹി ഹ കമരെ മേം ഇച്ചിരി നേരം മിണ്ടാല്ലോ"
"കോയി നഹി ഹ കമരെ മേം ഇച്ചിരി നേരം മിണ്ടാല്ലോ"
കോളെടുത്തതും ഹരിയേട്ടൻ:
മാളു let's break up.. നീ ഒട്ടും മെച്വോർഡല്ല.. ഒരു മാതിരി തമാശകളി... ലൈഫ് കോമഡി പ്രോഗ്രാം ഒന്നുമല്ല എപ്പോളും ഇങ്ങനെ ചിരിക്കാൻ.. എനിക്ക് നിന്നെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റണില്ല..
സോ പ്ലീസ് ഡോൺഡ് ഡിസ്റ്റർബ് മീ എഗയ്ൻ..

ഞാൻ എന്തേലും പറയണേന് മുമ്പ് കോൾ കട്ടായി...
തിരിച്ച് വിളിച്ച് നോക്കി. നോ രക്ഷ മൊബൈൽ ഈസ് ഇൻ സ്വിച്ച് ഓഫ് മോഡ്
സ്വപ്നത്തിൻ്റെ ചില്ലുകൊട്ടാരം ദാണ്ടെ കുറെ കഷണങ്ങളായി പൊട്ടിപൊളിഞ്ഞ് തറയിൽ കിടക്ക്ണൂ..
ആകെ സീൻ കോൺട്രാ
ഇമ്മടെ സങ്കടം ഹരിയേട്ടൻ പോയല്ലോ എന്നതല്ലാരുന്നൂട്ടാ..
എല്ലാരോടും പറഞ്ഞതല്ലേ ആ വഞ്ചകന്നോട് ഇമ്മക്ക് ലബ്ബാന്ന്..
ഇനി ദവരുടെയൊക്കെ മുഖത്ത് ഞാൻ എങ്ങനെ നോക്കും..?? ഇതാർന്നു ഇമ്മടെ ടെൻഷൻ..
എല്ലാരോടും പറഞ്ഞതല്ലേ ആ വഞ്ചകന്നോട് ഇമ്മക്ക് ലബ്ബാന്ന്..
ഇനി ദവരുടെയൊക്കെ മുഖത്ത് ഞാൻ എങ്ങനെ നോക്കും..?? ഇതാർന്നു ഇമ്മടെ ടെൻഷൻ..
ആകെയൊരു മ്ലാനത..
ലൈഫ് ഫുൾ മങ്ങിയത് പോലെ
ഏതാണ്ട് അടൂർ ഗോപാലകൃഷ്ണൻ സാറിൻ്റെ സിനിമ പോലെ ഇഴഞ്ഞിഴഞ്ഞ്....
ലൈഫ് ഫുൾ മങ്ങിയത് പോലെ
ഏതാണ്ട് അടൂർ ഗോപാലകൃഷ്ണൻ സാറിൻ്റെ സിനിമ പോലെ ഇഴഞ്ഞിഴഞ്ഞ്....
മൊത്തം സങ്കടം..
അവസാനം ഞാൻ ഡിസൈഡി...
ആരുടേം കളിയാക്കലിന് നിന്ന് കൊടുക്കാതെ പോയി ആത്മഹത്യ ചെയ്യാൻ...
ഇന്ന് തന്നെ..
ഇപ്പോ അങ്ങ് ചെയ്താലോ..? ഇപ്പോളാണേൽ വീട്ടിലാരൂല്ല..
പറ്റിയ ടൈം...
പറ്റിയ ടൈം...
വേണ്ട.. അവസാനമായ് എനിക്ക് എൻ്റെ അച്ഛയേം അമ്മയേം കാണണം.. ഇനി കാണാൻ പറ്റൂല്ലല്ലോ..
കണ്ണൊക്കെ നിറയ്ണൂ..
എന്നാലും ഹരിയേട്ടാ ഇയ്യെന്നെ ചതിച്ചില്ലേ...?
ദ്രോഹി ഞാൻ മരിച്ച് കഴിഞ്ഞ് പ്രേതമായ്
വന്ന് നിന്നേം കൊല്ലും നോക്കിക്കോ അയോഗ്യനായേ...
(മൊത്തം ആത്മഗതമാണ് യുവറോണർ)
വന്ന് നിന്നേം കൊല്ലും നോക്കിക്കോ അയോഗ്യനായേ...
(മൊത്തം ആത്മഗതമാണ് യുവറോണർ)
വീട്ടിലെ എല്ലാ പണിയും ആന്നാദ്യമായ് ഈ ഞാൻ തന്നെ ചെയ്തു...
സന്ധ്യയായി അമ്മ വന്നു
പതിവിന് വിപരീതമായ കാഴ്ച കണ്ട് അമ്മയുടെ വക കിട്ടി ഒരുമ്മ...
ഞാനുണ്ടാക്കി വെച്ച ചായ വായിൽ വെക്കാൻ കൊള്ളില്ലാരുന്നെങ്കിൽ കൂടി അമ്മ അത് മുഴുവൻ കുടിച്ചു... പാവമമ്മ..
പതിവിന് വിപരീതമായ കാഴ്ച കണ്ട് അമ്മയുടെ വക കിട്ടി ഒരുമ്മ...
ഞാനുണ്ടാക്കി വെച്ച ചായ വായിൽ വെക്കാൻ കൊള്ളില്ലാരുന്നെങ്കിൽ കൂടി അമ്മ അത് മുഴുവൻ കുടിച്ചു... പാവമമ്മ..
നാളെ ഈ സമയം അമ്മയുടെ കൂടെ ഞാനില്ലല്ലോ....
മനസ്സേ പ്ലീസ് വേണ്ടാത്തത് ചിന്തിച്ച് ഞാൻ കണ്ണിൽ കരുതിയിരിക്കുന്ന വെള്ളം പുറത്ത് വരുത്തി എൻ്റെ പ്ലാൻ നശിപ്പിക്കല്ലേ...
ചിൽ മാളു ചിൽ സന്തോഷിക്ക് ഈ നിമിഷം നന്നായിട്ട്....
അമ്മയുടെ കൂടെയുള്ള അവസാന നിമിഷങ്ങൾ....
അമ്മയുടെ കൂടെയുള്ള അവസാന നിമിഷങ്ങൾ....
അച്ഛ വന്നു....
സ്ഥിരം അച്ഛൻ വരുമ്പോ എൻ്റെ ഒരു ലോഡ് കുറ്റം പറയാൻ ഉണ്ടാകുന്ന അമ്മ(അമ്മയെ പറഞ്ഞിട്ട് കാര്യമില്ലാട്ടാ എല്ലാം ഇമ്മടെ കൈയിലിരിപ്പ്) ഇന്ന് ഒന്നും പറഞ്ഞില്ല, പകരം ചായയുണ്ടാക്കിയാ കാര്യം ഒക്കെയാ പറഞ്ഞേ....
എല്ലാരും ഭയങ്കര ഹാപ്പി
എൻ്റെ മനസ്സിൽ മാത്രം ഒന്നാം ലോക മഹായുദ്ധത്തേക്കാൾ വലിയ യുദ്ധം നടക്കുവാ...
എങ്ങനെ മരിക്കണം??
തൂങ്ങി ചത്താലോ?
വേണ്ട.
ചത്ത് കിടക്കുമ്പോൾ കാണാൻ ലുക്കുണ്ടാവില്ല. ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണമെന്നാണല്ലോ..
വേണ്ട.
ചത്ത് കിടക്കുമ്പോൾ കാണാൻ ലുക്കുണ്ടാവില്ല. ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണമെന്നാണല്ലോ..
കൈ ഞരമ്പ് മുറിച്ചാലോ?
വേണ്ട.
എനിക്ക് വേദനിക്കും.
എന്താന്നറിയില്ല എനിക്കെന്നെ വേദനിപ്പിക്കണ്ത് തീരെ ഇഷ്ടാല്ല...
വേണ്ട.
എനിക്ക് വേദനിക്കും.
എന്താന്നറിയില്ല എനിക്കെന്നെ വേദനിപ്പിക്കണ്ത് തീരെ ഇഷ്ടാല്ല...
പിന്നെ എങ്ങനെ??
ദൈവമേ ഒരഡിയ പ്ലീസ്...
ഞാൻ കെഞ്ചി നോക്കി. നോ രക്ഷ..
ദൈവം എന്നെ നോക്കി ദാണ്ടേ കൊഞ്ഞണം കുത്തണൂ...
ഞാൻ കെഞ്ചി നോക്കി. നോ രക്ഷ..
ദൈവം എന്നെ നോക്കി ദാണ്ടേ കൊഞ്ഞണം കുത്തണൂ...
ഹേ ഗോഡ്...
നാളെ എന്നൊരു ദിവസമുണ്ടേൽ ഞാൻ അവിടെ ഉണ്ടാകും അതോർത്ത് വേണം സഹായിക്കാണ്ടിരിക്കാൻ..
നാളെ എന്നൊരു ദിവസമുണ്ടേൽ ഞാൻ അവിടെ ഉണ്ടാകും അതോർത്ത് വേണം സഹായിക്കാണ്ടിരിക്കാൻ..
ഭീഷണിയേറ്റു..
ഐഡിയ കിട്ടി..
അന്തഭയം അന്തഭയം ഇരിക്കട്ടും കടവുളേ...
ഐഡിയ കിട്ടി..
അന്തഭയം അന്തഭയം ഇരിക്കട്ടും കടവുളേ...
മണ്ണെണ്ണ...
ഇന്നലെ ഞാൻ തന്നെയാ ഈ മാസത്തെ മണ്ണെണ്ണ വാങ്ങിക്കൊണ്ട് വന്നത്...
രാത്രി
വണ്ണം കുറയ്ക്കലിൻ്റെ ഭാഗമായ് ഭക്ഷണം ബഹിഷ്കരിച്ച ഞാൻ അന്ന് രാത്രി അച്ഛയുടേം അമ്മയുടേം കൂടെ ഇരുന്ന് കനത്ത പോളിങ്ങാണ് കാഴ്ച്ചവെച്ചത്..
ഇനിയെന്ത് വണ്ണം..
എന്ത് ഡയറ്റിങ്ങ്...
ഇനിയെന്ത് വണ്ണം..
എന്ത് ഡയറ്റിങ്ങ്...
അമ്മയ്ക്കെന്തോ സംശയം തോന്നി തുടങ്ങിയോന്നൊരു സംശയമില്ലാണ്ടില്ല..
അമ്മയുടെ കണ്ണിൽ എൻ്റെ കണ്ണുടക്കാതിരിക്കാൻ ഞാനൊത്തിരി കഷ്ടപ്പെട്ടു...
അമ്മയുടെ കണ്ണിൽ എൻ്റെ കണ്ണുടക്കാതിരിക്കാൻ ഞാനൊത്തിരി കഷ്ടപ്പെട്ടു...
ഇനി ടി.വി കാണൽ
സ്ഥിരം അടിയാണ് ഞാനുമച്ഛയും.
അച്ഛയ്ക്ക് ന്യൂസ് എനിക്ക് പാട്ട്..
അന്ന് പക്ഷേ ഞാൻ വാർത്ത വളരെ ഗൗരവത്തോടെ കേട്ടിരുന്നു.
അച്ഛയ്ക്ക് ന്യൂസ് എനിക്ക് പാട്ട്..
അന്ന് പക്ഷേ ഞാൻ വാർത്ത വളരെ ഗൗരവത്തോടെ കേട്ടിരുന്നു.
ശരിക്കും പറഞ്ഞാൽ ആച്ഛായി കിടക്കാനുള്ള കാത്തിരിപ്പ്..
ഏകദേശം 10:30 ആയപ്പോ അച്ഛ കിടക്കാൻ പോയി..
ഞാൻ അപ്പോളും ടി.വി കാണുന്നു എന്ന വ്യാജേന ഉറങ്ങാണ്ടവിടെ തന്നെയിരുന്നു...
ഒരരമണിക്കൂർ കഴിഞ്ഞ് കാണും..
എന്നിലെ ഞാൻ എണീറ്റു..
അടുക്കള ലക്ഷ്യമാക്കി മയം നടന്നു, പൂച്ചയെ പോലെ പമ്മി പമ്മി
എന്നിലെ ഞാൻ എണീറ്റു..
അടുക്കള ലക്ഷ്യമാക്കി മയം നടന്നു, പൂച്ചയെ പോലെ പമ്മി പമ്മി
ഞാൻ ആത്മഹത്യ ചെയ്യുന്നതെൻ്റെ കാലിനിഷ്ടല്ലൊന്നു തോന്നൽ. പുള്ളി മുന്നോട്ടല്ല പുറകോട്ടാ നടക്കണേ അത്ര സ്ലോ..
സ്റ്റോറൂമിൽ കയറി ലൈറ്റിട്ടു..
മണ്ണെണ്ണ ക്യാൻ തപ്പി കൈയിലെടുത്തു.
ഒഴിച്ച് കത്തിച്ചാലോ? വേണ്ട
പണ്ടേ ലുക്കില്ല..
ഇനി ഇതൊഴിച്ച്
കത്തിച്ച് കുളമാക്കണ്ട..
മണ്ണെണ്ണ ക്യാൻ തപ്പി കൈയിലെടുത്തു.
ഒഴിച്ച് കത്തിച്ചാലോ? വേണ്ട
പണ്ടേ ലുക്കില്ല..
ഇനി ഇതൊഴിച്ച്
കത്തിച്ച് കുളമാക്കണ്ട..
അവസാനം മണ്ണെണ്ണ കുടിച്ച് ആത്മഹത്യ ചെയ്യാൻ ഞാൻ തീരുമിനിച്ചു..
(സത്യായിട്ടും മണ്ണെണ്ണ കുടിച്ചാ മരിക്കുന്നാര്ന്നു അന്നത്തെ എൻ്റെ വിചാരം പാവം ഞ്യാൻ)
(സത്യായിട്ടും മണ്ണെണ്ണ കുടിച്ചാ മരിക്കുന്നാര്ന്നു അന്നത്തെ എൻ്റെ വിചാരം പാവം ഞ്യാൻ)
പതുക്കെ മണ്ണെണ്ണ ക്യാനിൽ നിന്ന് ഒരു ഗ്ലാസ്സിലേക്ക് പകർത്തി ഒരു കവിള് മുഴുവൻ കുടിച്ചു..
വിചാരിച്ചപോലെ കയ്പ്പൊന്നുമില്ലാട്ടാ..
ഒരു ടേസ്റ്റുമില്ല
പക്ഷേങ്കി ഭയങ്കര സ്മെൽ..
പക്ഷേങ്കി ഭയങ്കര സ്മെൽ..
അപ്പോ ഞാനുടനെ മരിക്കും..
വയറ്റിൽ കിടന്നെന്തോ പുകയണപോലെ...
ഇതാണോ ഭഗവാനെ ഈ മരണവെപ്രാളം..
കണ്ണ് അടയുവാണോ..
കാലൻ വന്നോ എന്തോ..
കാലൻ വന്നോ എന്തോ..
എന്നിലെ ഞാനുണർന്നു എനിക്കെൻ്റെ അച്ഛയെ കാണണം. അവസാനമായ് കെട്ടിപിടിക്കണം. വയറാണേൽ കത്തുവാ..
പെട്ടെന്ന് ചെന്ന് വാതിൽ മുട്ടി..
അച്ഛാന്ന് വിളിക്കാൻ നാവ് പൊങ്ങണില്ല..
കഷ്ടപ്പെട്ട് വീണ്ടും മുറുക്കെ തട്ടി..
അച്ഛാന്ന് വിളിക്കാൻ നാവ് പൊങ്ങണില്ല..
കഷ്ടപ്പെട്ട് വീണ്ടും മുറുക്കെ തട്ടി..
അവസാനം ഉറക്കച്ചടവിൽ അച്ഛ ഡോർ തുറന്നതും ഞാൻ വാള് വെച്ചതുമൊരുമിച്ച്...
റൂം ഫുൾ മണ്ണെണ്ണയുടെ മണം..
അച്ഛൻ ചീത്ത പറയുമെന്നറിയാവുന്ന കൊണ്ടും,
പ്ലാനിങ്ങ് ഫുൾ ചീറ്റിയത് കൊണ്ടും എനിക്കില്ലാത്ത എന്നിലെ ബോധം എങ്ങട്ടോ പോയി.
ഞാൻ ദേ കിടക്ക്ണൂ തറയിൽ..
റൂം ഫുൾ മണ്ണെണ്ണയുടെ മണം..
അച്ഛൻ ചീത്ത പറയുമെന്നറിയാവുന്ന കൊണ്ടും,
പ്ലാനിങ്ങ് ഫുൾ ചീറ്റിയത് കൊണ്ടും എനിക്കില്ലാത്ത എന്നിലെ ബോധം എങ്ങട്ടോ പോയി.
ഞാൻ ദേ കിടക്ക്ണൂ തറയിൽ..
എനിക്കില്ലിത്ത ബോധം പിന്നെ തിരികെ വന്നത് പിറ്റേ ദിവസം രാവിലെയാണ്.
കണ്ണ് തുറന്നപ്പോൾ മുന്നിലൊരു ജാഥയ്ക്കുള്ളാളുണ്ട്.
എൻ്റെ സ്വന്തം അച്ഛൻ, അമ്മ,ഹരിയേട്ടൻ,
ഹരിയേട്ടൻ്റെ അമ്മ,അച്ഛൻ പിന്നെ ഭാവിയിലെ എൻ്റെ നാത്തൂൻ..
ഹരിയേട്ടൻ്റെ അമ്മ,അച്ഛൻ പിന്നെ ഭാവിയിലെ എൻ്റെ നാത്തൂൻ..
എല്ലാരുമുണ്ട് എൻ്റെ ചുറ്റിനും..
എന്തിനാ വന്നേ ഹരിയേട്ടാ ഞാൻ ചത്തോന്നറിയാനാണോ...?
ബാഗ്രൗണ്ടിൽ കൂട്ടച്ചിരി...
എൻ്റെ പൊട്ടിപ്പെണ്ണേ മണ്ണെണ്ണ കുടിച്ചാൽ മരിക്കുംന്ന് അന്നോടാരാ പറഞ്ഞേ...
ഡയലോഗ് ഹരിയേട്ടൻ്റെ വകയാട്ടോ..
എൻ്റെ പൊട്ടിപ്പെണ്ണേ മണ്ണെണ്ണ കുടിച്ചാൽ മരിക്കുംന്ന് അന്നോടാരാ പറഞ്ഞേ...
ഡയലോഗ് ഹരിയേട്ടൻ്റെ വകയാട്ടോ..
എനിക്ക് ദേഷ്യം വന്നു..
ഇന്നലെ എന്നെ ഡിവോഴ്സ് ചെയ്തിട്ട് ഇന്ന് ഞാൻ അവൻ്റെ പൊട്ടിപ്പെണ്ണാന്ന്...
ങ്ഹും...
ജയിലിൽ പോകാതിരിക്കാനുള്ള സൈക്കളോജിക്കൽ മൂവ്മെൻറ്
ഇന്നലെ എന്നെ ഡിവോഴ്സ് ചെയ്തിട്ട് ഇന്ന് ഞാൻ അവൻ്റെ പൊട്ടിപ്പെണ്ണാന്ന്...
ങ്ഹും...
ജയിലിൽ പോകാതിരിക്കാനുള്ള സൈക്കളോജിക്കൽ മൂവ്മെൻറ്
അച്ഛാ എനിക്ക് ഏട്ടനോടൊരു കാര്യം പറയണം.
ഫീൽഡ് ക്ലിയർ പ്ലീസ്
(വീണ്ടാമതും ആത്മഗതം)
(വീണ്ടാമതും ആത്മഗതം)
സീനിൽ ഞാനും ഹരിയേട്ടനും മാത്രം
"എന്തിനാ വന്നേ..."
"എന്താ നിനക്ക് വല്ലോം പറ്റീന്നറിഞ്ഞാ ഞാൻ വരാണ്ടിരിക്കണോ..?"
എന്നെ വേണ്ടന്ന് പറഞ്ഞ് പോയതല്ലെ ഇന്നലെ...
ഹരിയേട്ടനു വേണ്ടാത്ത എന്നെ എനിക്കും വേണ്ട അതാ ഞാൻ
(വെറും സെൻ്റി അല്ലാണ്ട് ഒരു സത്യവുമില്ലാട്ടാ)
(വെറും സെൻ്റി അല്ലാണ്ട് ഒരു സത്യവുമില്ലാട്ടാ)
ദേ ഹരിയേട്ടൻ ചിരിക്കണൂ..
"എൻ്റെ പൊട്ടിപ്പെണ്ണേ അതിനാണോ ഈ വേണ്ടാദീനമൊക്കെ കാണിച്ചേ??
ഡീ ഫൂളേ....
ഇന്ന് എപ്രിൽ ഒന്ന്.
നിന്നെ ഒന്ന് ഫുളാക്കാൻ വേണ്ടി ഞങ്ങൾ നടത്തിയ പ്ലാനല്ലെ അത്...
അതും വിശ്വസിച്ച് ചാവാൻ നടക്കണു.
ബ്ലഡി ഫൂൾ..."
ഇന്ന് എപ്രിൽ ഒന്ന്.
നിന്നെ ഒന്ന് ഫുളാക്കാൻ വേണ്ടി ഞങ്ങൾ നടത്തിയ പ്ലാനല്ലെ അത്...
അതും വിശ്വസിച്ച് ചാവാൻ നടക്കണു.
ബ്ലഡി ഫൂൾ..."
ശരിക്കും??!!
ശരിക്കും..
എൻ്റെ വാവേ നിനക്കെന്നെ ഇത്രയുമിഷ്ടാർന്നോടാ..
ഈ ജന്മം ഇനി എൻ്റെ മാളൂട്ടീടെ കണ്ണ് ഞാനായിട്ട് നിറയാൻ ഇടവരുത്തില്ലാട്ടാ
ഈ ജന്മം ഇനി എൻ്റെ മാളൂട്ടീടെ കണ്ണ് ഞാനായിട്ട് നിറയാൻ ഇടവരുത്തില്ലാട്ടാ
ഹരിയേട്ടൻ സെൻറ്റിയായി
(ഇമ്മടെ സെൻ്റിയേറ്റു
അല്ലാണ്ടെന്ത്)
(ഇമ്മടെ സെൻ്റിയേറ്റു
അല്ലാണ്ടെന്ത്)
ദങ്ങനെ എൻ്റെ ആത്മഹത്യകൊണ്ട് ആർക്കുമൊരു പ്രയോജനവുമുണ്ടായില്ലെങ്കിലും മൂന്നാലു ദിവസം എനിക്ക് കുശാലാർന്നൂ...
വാളു വെപ്പോട് വാള് വെപ്പ്
ആകെയുണ്ടായ പ്രയോജനം എന്താന്ന് വെച്ച ഹരിയേട്ടന് എൻ്റെ സ്നേഹം സത്യാന്ന് ഒരു മിഥ്യാധാരണ ഉണ്ടാക്കാൻ കഴിഞ്ഞൂ....
~ശുഭം~
NB:
ഇതിലെ ഞാൻ ശരിക്കുമീ ഞാനല്ല..
ഇത് വെറും ഭാവന മാത്രം!!
ഇതിലെ ഞാൻ ശരിക്കുമീ ഞാനല്ല..
ഇത് വെറും ഭാവന മാത്രം!!
Meenu Devu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക