Slider

#പാഠം #ഒന്ന് #വീട്

0
#പാഠം #ഒന്ന് #വീട്
**************
"അച്ഛാ എനിക്കു കല്യാണം കഴിക്കണം ...."
ങേ ....."
"എനിക്കുടനെ കല്യാണം കഴിക്കണമെന്ന് ...."
ഈയൊരു സംഭാഷണം നടന്നത് ഏതാണ്ടൊരു ആറു മാസം മുമ്പാണ് ...
"ശരി കല്യാണം കഴിക്കാനുള്ള പ്രായമൊക്കെ നിനക്കായിട്ടുണ്ട് ...ഭേദപ്പെട്ടൊരു ജോലിയുമുണ്ട് ..
പക്ഷെ ഒരു കുടുംബം നന്നായി കൊണ്ടുപോകാനുള്ള ഒരു പക്വത നിനക്കായോ ...?
"ഓഹ് ...തുടങ്ങിയല്ലോ ....അമ്മയും ഇതുതന്നാ പറയുന്നേ ....ഞാൻ എവറസ്റ്റ് കീഴടക്കാനൊന്നും പോവുന്നില്ല ...ഈ കുടുംബമൊക്കെ ഈസി ആയി എനിക്ക് മാനേജ് ചെയ്യാൻ പറ്റും ..."
ഓഹോ ...എന്നാൽ നീയൊരു കാര്യം ചെയ്യ് ...ഒരുപാടൊന്നും വേണ്ട ...നീ നിന്റെ കയ്യീന്നു കാശും ചിലവാക്കണ്ട ...ഒരു മൂന്നു മാസം ഈ വീടൊന്നു മാനേജ് ചെയ്യു ...ഞാനൊന്നു നോക്കട്ടെ .."
"ഓഹ് ഇത്രേയുള്ളൂ .....അച്ഛൻ നോക്കിക്കോ ...നാളെമുതൽ മൂന്നുമാസം വീടിന്റെ നിയന്ത്രണം ഞാനേറ്റെടുത്തു ....."
പിറ്റേന്നു രാവിലെ എഴുന്നേറ്റു ജോലി സ്ഥലത്തു ലീവ് വിളിച്ചു പറഞ്ഞു ....
മൊബൈൽ ഓഫ് ചെയ്തു ...
ഫേസ്ബുക്കിൽ സ്റ്റാറ്റസ് ബിസി എന്നെഴുതിയിട്ടു ...
രാവിലെ പാലും മാവും വാങ്ങിവന്നു .....
പേസ്റ്റ് തീർന്നെന്നു അന്നാണ് ഞാനറിയുന്നത് ....
പിന്നെ പേസ്റ്റ് വാങ്ങി രണ്ടാഴ്ചയ്ക്കുള്ളത് ഒരുമിച്ചു തേയ്ച്ചെന്നു വരുത്തി ....
ഒൻപതു മണിയായപ്പോൾ
അടുത്ത ബില്ലും കാശും ...
കറണ്ടു ബില്ലടയ്ക്കണം ....
അവിടെ ചെന്നപ്പോഴോ പൂരത്തിന്റെ ആളും ...
ഒരു വിധം ബില്ലടച്ചു ഇറങ്ങിയപ്പോ സമയം ഒന്നര ....
ഓടിയണഞ്ഞു വീട്ടിലെത്തിയപ്പോ പപ്പടമില്ലെന്നു ........
പിന്നെ സതീശേട്ടന്റെ കടയിൽ പോയി അതുവാങ്ങി
ഊണുകഴിഞ്ഞപ്പോ മണി മൂന്നര .....
തളർന്നു ഒന്നുറങ്ങാമെന്നു കരുതിയപ്പോ
അടുത്ത ജോലി ..
റേഷൻ കടയിൽ പോകണം
പച്ചരി ...ഗോതമ്പ് ..പഞ്ചസാര മുതലായവ ചുമന്നു വീടെത്തിയപ്പോ അച്ഛനും അമ്മയും കിരൺ ടിവിയിലെ സിനിമ കാണുവായിരുന്നു ....
രാത്രി അത്താഴം കഴിഞ്ഞു കിടക്കാൻ നേരം അച്ഛനോട് ഞാൻ പറഞ്ഞു ...
"ഞാൻ തോറ്റു ...എനിക്കിപ്പോ കല്യാണം വേണ്ട .."
മറുപടി ഇപ്രകാരമായിരുന്നു ...
"എടാ വിവരദോഷി ....ഏതൊരു കുടുംബത്തിലും ഇമ്മാതിരി ഒരുപാടുണ്ടാകും ചെയ്യാൻ ....
ഇരുപത്തിനാലു മണിക്കൂറും ഫോണിൽ കുത്തികൊണ്ടിരുന്നിട്ട് പെട്ടെന്നൊരു ദിവസം കല്യാണം വേണമെന്ന് പറഞ്ഞാലോ .....
നീയൊരു കാര്യം ചെയ്യു ...നാളെ ഫോൺ എടുക്കാതെ നമമുടെ വീടു മുതൽ കാവ് വരെ ഒന്നു നടന്നിട്ടു വാ ....."
"ഇനി അതിനി എന്താവോ ...."
ഇതുമാലോചിച്ചു കിടന്നുറങ്ങി ...
പിറ്റേന്നു രാവിലെ ആറു ഇഡ്ഡലിയും രണ്ടു പാത്രം ചമ്മന്തിയും കഴിച്ചു കൊണ്ട് ഞാൻ പുറത്തിറങ്ങി ......
റോഡിൽ ദേ പുതിയൊരു വീടുപണി ....
രാമേട്ടന്റെ തെങ്ങും പറമ്പു കൊടുത്തത്രെ ....
കുണാൻപോരി ഡാമിൽ വെള്ളം കൂടുതലാണ് അതിനാൽ ഷട്ടർ തുറന്നിട്ടിരിക്കുവാ മൂന്നു ദിവസായിട്ട് ....
കാവില് പുതിയ മതിൽ കെട്ടി ...
അമ്പലക്കുളത്തിൽ ആമ്പൽ വിടർന്നു നിൽക്കുന്നു ....
വിജയേട്ടൻ ഗൾഫീന്നു വന്നു ....
ദിവസവും വന്നും പോയുമിരുന്ന എന്റെ നാട്ടിലെ ഞാനറിയാതെയിരുന്ന അനേകം കാര്യങ്ങളിൽ ചിലതു മാത്രമാണിവ .....
തിരിച്ചു വീട്ടിലെത്തി ....ഒരക്ഷരം മിണ്ടാതെ ഞാൻ അടുക്കളയിലെത്തി ....
അമ്മയെ ഒന്നു നോക്കി ....
തലമുടിയിൽ അങ്ങിങ്ങായി നരയുണ്ട് ....
അച്ഛൻ തൊടിയിൽ വാഴയ്ക്ക് വെളളം നനയ്‌ക്കുന്നു ...
വീട്ടിൽ ഞാനല്ലാതെയൊരു വാഴയുള്ള വിവരവും അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് ....
നാടറിയാതെ ....വീടറിയാതെ .....
ഞാൻ എവിടെയായിരുന്നു ....
പറയാം ...ഞാനിവിടെയുണ്ടായിരുന്നു ...
പക്ഷെ എന്റെ മനസ്സു മുഴുവൻ പതിനാലായിരം രൂപ വിലയുള്ള എന്റെ ഫോണിലായിരുന്നു .....
പഠിച്ചതൊരു വലിയ പാഠം ...
എന്റെ കല്യാണമുറപ്പിച്ചു ഇക്കഴിഞ്ഞ ചിങ്ങത്തിൽ പ്രതിശ്രുത വധു.. പാർവതി ....
ഞാൻ അതിനു മുന്നേ പഠിച്ചു ..
അച്ഛൻ പഠിപ്പിച്ചൊരു വലിയ പാഠം ..
#പാഠം #ഒന്ന് #വീട് .....
#സ്‌നേഹത്തോടെ #ആദി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo