Slider

ഭിക്ഷക്കാരിയുടെ കുഞ്ഞ്

0
ഭിക്ഷക്കാരിയുടെ കുഞ്ഞ്
************************************
ഇതു എൻ പുള്ളെ സാർ നീങ്ക നമ്പുങ്ങോ ,എൻ കൊളന്തയെ എന്റിടത്തു പിരിച്ചിടാ തു ,,ഇന്ത കൊളന്തക്കു നാൻ തായി സർ ,,
പോടി ,, കണ്ടെടുത്തുനിന്നും കുഞ്ഞിനെ കട്ടുകൊണ്ടുവന്നു ,നിന്റെ ആണോടീ ഈ കൊച്ചു ഇതിനെ കണ്ടാൽ നിന്റെ കൊച്ചെന്നു പറയുമോ ,,നല്ല തങ്കം പോലത്തെ കൊച്ചു ,,നിന്നെപ്പോലെ കറുത്ത് മെലിഞ്ഞു നാടുനീഴേ ഭിക്ഷയാചിച്ചു നടുക്കുന്നവളുടെ ആണ് അത് ഞാൻ വിശ്വസിക്കണം ,ഇനി കൂടുതൽ പറഞ്ഞാൽ തല്ലി ഞാൻ പരുവം ആക്കും നീ ഓർത്തോ
കടവുളേ നാൻ എപ്പടി നമ്പ വെക്കും നീതാൻ കാ പ്പത്തണം ,എൻ തയ്യിക്കുൾ ഉള്ള ഉൻമേ നീ താൻ പുരിയവെക്കണം ,,
നിന്റെ അഭിനയമൊക്കെ അങ്ങ് തമിഴ് നാട്ടില് ,,ഇതു ഇവിടെ ചിലവാകില്ല ,,നിന്നെപോലുള്ള അശ്രീകരങ്ങളെ ചവിട്ടി പുറത്താക്കി ചാണകവെള്ളം തെളിക്കണം ഇവിടെ എന്നാലേ ഈ നാട് നന്നാക്കൂ
എന്തുപറയും എങ്ങനെ പറഞ്ഞു മനസ്സിലാക്കും താൻ തന്റെ കുഞ്ഞിന്റെ മാതൃത്വം ,കറുത്തുപോയതും സൗന്ദര്യം ഇല്ലാതെ പോയതും സാമ്പത്തില്ലാതെ പോയതും എന്റെ തെറ്റാണോ ,,അങ്ങനെ ഉള്ളവർ സൗന്ദര്യം ഉള്ള വെളുത്ത കുഞ്ഞുങ്ങളെ പ്രസവിച്ചാൽ ആ കുഞ്ഞു എന്റേതല്ലാതുകുമോ? ,സ്നേഹം കാണിച്ചു മനസ്സ് കവർന്നെടുത്തു കൂടെ കിടക്കാൻ നിർബന്ധിച്ച കാമുകൻ വെളുത്തതായിരുന്നു ,പക്ഷെ അവന്റെ ഉള്ളു കറുത്തതാണ് എന്നറിഞ്ഞ നിമിഷം അവനെ ഉപേക്ഷിച്ചു ,
,എങ്കിലും നാളത്തെ ചോദ്യചിഹ്നം പോലെ ഈ ഒരു ബീജം തന്റെ വയറ്റിൽ പിറവികൊള്ളുന്നതു താൻ അറിഞ്ഞില്ല ,അതിൽ തെറ്റുകാരിയാണോ താൻ അറിയില്ല ,സ്വപ്നങ്ങളുടെ കണികപോലും അവശേഷിക്കാതെ തെരിവുതെണ്ടിആയി ജീവിക്കുന്നവൾക്കു തുറന്നുകിട്ടിയ പുതിയ സ്വപ്നങ്ങളിൽ ഭ്രമിച്ചുപോയി അത്രമാത്രം ..
ആർക്കുമുന്പിലും തുറക്കാത്ത മടിക്കുത്തു അവനു മുൻപിൽ താൻ തുറന്നു ,എന്നിലേക്ക്‌ അവൻ പടർന്നുകയറുമ്പോഴും തന്റെ സ്വപ്നങ്ങളുടെ ചിറകുകളും അതുപോലെ പീലിവിടർത്തി പറക്കുകയ്യായിരുന്നു ,,ഒടുവിൽ അവനു താൻ വെറും നിമിഷ സുഖത്തിനുള്ള ഒരു ഭോഗവസ്തു മാത്രമാണ് എന്നറിഞ്ഞമുതൽ വെറുത്തു അവനെയും ഈ ലോകത്തെയും ,
,എങ്കിലും തന്റെ വയറുവലതുകാമ്പോഴും തന്റെ മനസ്സും പ്രതീക്ഷിക്കുകയായിരുന്നു ,,കൂടെ ഉള്ളവർ കളയാൻ നിർബന്ധിച്ചപ്പോഴും തന്റെ മനസ്സിൽ പ്രതീക്ഷയുടെ നൂറുനൂറു പ്രതീക്ഷകൾ പൂവിടുകളിയായിരുന്നു ,
താനും ഒരു അമ്മയുടെ വേദന അറിയുന്നപോലെ,, വയറ്റിൽ നിന്നും അവന്റെ ചാട്ടങ്ങൾ വരുമ്പോഴും അവനിലൂടെ അറിയാതെ ഈ ബീജം തനിക്കു സമ്മാനിച്ചവനോട് പോലും ഒരിഷ്ടം തോന്നിപ്പോകുന്നു , ,ഒരിക്കലും തന്നിലേക്ക് വന്നു ചേരാത്ത വസന്തമാണെങ്കിലും സ്വപ്നങ്ങളിൽ ലയിച്ചു അനവധി രാത്രികൾ ഉറങ്ങാതിരുന്നു ,,
പ്രതീക്ഷകൾക്ക് നിറം ചാർത്താൻ യോഗ്യതയില്ലാത്ത തന്റെ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ടാണ് ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ വെറും തറയിൽ ഇരുന്നുകൊണ്ട് താൻ ആദ്യമായി കണ്ട തന്റെ പൊന്നിനെ കൊഞ്ചിച്ചതു ,ഒരുപാടു ബെഡ്ഡുകളിൽ ആരുടെയും സ്പർശ്ശനം ഏൽക്കാതിരുന്നപ്പോഴും തനിക്കും തന്റെ മകനും തറ ,,എങ്കിലും അന്നേ പലരും സ്വാകാര്യം മൊഴിഞ്ഞതു താൻ ശ്രദ്ധിച്ചു ,,ആ പൊറുക്കാൻ വരുന്ന തമിഴത്തിയുടെ കൊച്ചിന് എന്തഴകാ ,,
ഉറക്കത്തിലായിരുന്ന കുഞ്ഞു നിർത്താതെ കരഞ്ഞുതുടങ്ങി
സർ കൊളന്തയെ കൊടുങ്കോ ,,കൊളന്തക്കു പസിക്കുത്
നല്ല വലിയടുത്തു ജീവിക്കേണ്ട കൊച്ചാ ,,നിന്നെപ്പോലെ കുളിക്കാത്ത ഒരാളെടുത്താൽ അതിനു വല്ല അസുഖവും പിടിക്കും ,,കവിതേ കുഞ്ഞിന് നീ ആ ചായക്കടയിൽ നിന്നും കുറച്ചു പാലുവാങ്ങിക്കൊടുത്തെ ,,പോരുമ്പോൾ ഒരു ഫീഡിങ് ബോട്ടിലും മേടിച്ചോ
അല്പസമത്തിനു ശേഷം
സർ ഒരു രക്ഷയും ഇല്ല ,കുഞ്ഞു ഒരു തുള്ളിപോലും കുടിക്കുന്നില്ല ,,വെറുതെ വായിൽവെച്ചു കരയുകയാണ്
ഇനി എന്ത് ചെയ്യും
എടീ പൊറുക്കീ ,നീയൊക്കെ കൂടെ ഇ കൊച്ചിനെ എന്തൊക്കെ പഠിപ്പിച്ചുവെച്ചതു ?
സർ അവൻ എൻ കൊളന്ത സർ അവനെ എനിക്കിട്ടെ കൊടുങ്കോ ,,
പറഞ്ഞു പൂർത്തിയാക്കും മുൻപേ അവൾ കുഴഞ്ഞു വീണു ,,
സർ കൊച്ചുകരയുകയാണ് ,ഇതിനെ ഇങ്ങനെ വെച്ച് അതിനുവല്ലതും പറ്റിയാൽ നമ്മൾ എല്ലാവരും തൂങ്ങും
പിന്നെന്തുവേണമെന്നാ അന്നമ്മ പറയുന്നത്
ഒരുപ്രാവശ്യം അവളുടെ കയ്യിൽ കൊടുക്കു എന്താണ് സംഭവിക്കുന്നത് എന്നറിയാലോ
ശരി ,,ഇനി നിങ്ങള് പറഞ്ഞത് ചെയ്തില്ല എന്നുവേണ്ട
ഒരു സ്പര്ശനത്തിൽ അറിഞ്ഞ തന്റെ ജീവന്റെ അംശം,, അവനുവേണ്ടി തനറെ ബ്ലൗസിന്റെ ഹുക്കഴിച്ചു അവനെ നെഞ്ചോടപ്പിക്കുമ്പോൾ ചുറ്റുമുള്ളതൊന്നും അവൾ ശ്രദ്ധിച്ചില്ല ,,അവളുടെ ഉള്ളിൽ കരഞ്ഞുതളർന്ന തന്റെ കുഞ്ഞിന്റെ വിശക്കുന്ന മുഖം മാത്രം ആയിരുന്നു
സർ അത് അവളുടെ കൊച്ചുതന്നെയാണ്
അത് തനിക്കു എങ്ങനെ അറിയാം ആമിന ?
ഞാനും ഒരമ്മയാണ് ,അത് തന്നെയാണ് അതിനുത്തരം ,,
ലതീഷ് കൈതേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo