Slider

മിഴികൾ (ഭാഗം 10)

0
മിഴികൾ (ഭാഗം 10)
*******************
എന്ത് പറ്റി അമ്മെ ?
മോനെ അച്ചായൻ വിളിച്ചിട്ടു മിണ്ടുന്നില്ല...
എനിക്കാകെ പേടിയാകുന്നു...അവർ ആകെ വെപ്രാളത്തോടു കൂടി പറഞ്ഞു..
ഹരി ഓടി മുറിക്കുള്ളിൽ കയറി....നീനയുടെ അപ്പ...കട്ടിലിൽ കിടക്കുകയാണ്...ഹരി പതിയെ തട്ടി വിളിച്ചു... പൾസ് നോക്കി..
പൾസ് വളരെ വീക്ക്...!!!!അറ്റാക്ക് ആണെന്ന് അവനു മനസിലായീ...പിന്നീട് ഒന്നുമാലോചിക്കാൻ
അവൻ നിന്നില്ല..
ഉടൻ തന്നെ സി പി ആർ കൊടുക്കാൻ തുടങ്ങി...
ഹരി ...അപ്പയുടെ നെഞ്ചിൽ അമർത്തുന്നതും വായിൽ ശ്വാസം കൊടുക്കന്നതും ഒക്കെ കണ്ടു....
അയ്യോ എന്‍റെ മോനെ..അച്ചായന് എന്നതാ
പറ്റിയെ....നീനയുടെ അമ്മക്ക് ടെൻഷൻ കൂടി..
ഒന്നുമില്ലമ്മേ....ചെറിയ ഒരു അറ്റാക്ക് ആണ്.
അത് കേട്ടതും അമ്മ വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി....
നിലവിളി കേട്ടോണ്ട്....പാല് മേടിക്കാൻ പുറത്തു പോയ...നീനയുടെ അനിയൻ നിതിൻ...ഓടി കിതച്ചെത്തി...
അവനെ കണ്ട വഴി...ഹരി അവനോടു പറഞ്ഞു...നീ ഓടി പോയി ഒരു വണ്ടി വിളിച്ചോണ്ട് വാ..വേഗം...
അവൻ പുറത്തോട്ടു ഓടി...
അപ്പ ചെറിയ റെസ്പോൺസ് കാണിച്ചു...
ഹരി ചെറുതായിട്ട് ഒന്ന് ആശ്വസിച്ചു...ഉടൻ
തന്നെ..അപ്പയെ കോരിയെടുത്തു പുറത്തോട്ടു വേഗം നടന്നു....
പുറകെ കരഞ്ഞു കൊണ്ട് അമ്മയും...
അമ്മയുടെ കരച്ചിൽ കേട്ടുകൊണ്ടാണ്...രാജേഷും നീനയും ഒക്കെ അങ്ങോട്ടു ഓടി വന്നത്.....
ഹരി അപ്പയെയും എടുത്തുകൊണ്ടു ഓടുന്ന കണ്ടിട്ട്..നീന...
അപ്പെക്ക് എന്ത് പറ്റിയെന്നു ചോദിച്ചു അലമുറയിട്ടു കരയുവാൻ തുടങ്ങി..
അപ്പോഴേക്കും നിതിൻ ഒരു ജീപ്പ് വിളിച്ചോണ്ട്...റോഡിൽ എത്തി...വീട്ടിൽ നിന്ന് റോഡ് വരെ കുറച്ചു ദൂരമുണ്ട്...
ഹരി അപ്പയെയും എടുത്തു കൊണ്ട്..ജീപ്പിന്റെ അടുത്ത് വരെ ഓടി...
..ജീപ്പ് ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു..
ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിന്റെ ന്റെ മുന്നിൽ..
കരഞ്ഞു തളർന്നു നീനയും..നീനയുടെ മടിയിൽ അമ്മയും...
അപ്പുറത്തു ബെഞ്ചിൽ രാജേഷും ,നിതിനും ഹരിയും..എല്ലാവരും
ആകെ ടെൻഷൻ ആയിട്ടു ഇരിക്കുകയാണ്....
സമയത്തെ കുറെ കഴ്ഞ്ഞു...ഓപ്പറേഷൻ തിയേറ്ററിന്റെ ഡോർ തുറന്നു ഡോക്ടർ പുറത്തോട്ടു...വന്നു...
ഹരി ഓടി ഡോക്ടറുടെ അടുത്ത് എത്തി
ഡോക്ടർ...പറഞ്ഞു....
ഓപ്പറേഷൻ കഴിഞ്ഞു ഇനി പേടിക്കാനൊന്നുമില്ല...
തക്ക സമയത്തു എത്തിക്കാൻ കഴിഞ്ഞത് കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞു...
അമ്മ ഓടി ഡോക്ടറുടെ അടുത്തെത്തി...
ഡോക്ടറെ ഞാൻ അച്ചായനെ ഒന്ന് കണ്ടോട്ടെ ?
ഇപ്പൊ ആർക്കും കേറി കാണാൻ പറ്റില്ല...
ഹരി പതിയെ അമ്മയുടെ അടുത്ത് എത്തി...
അമ്മ വിഷമിക്കണ്ട പേടിക്കാനൊന്നുമില്ലന്നു ഡോക്ടർ പറഞ്ഞില്ലേ പിന്നെന്താ..
അമ്മ...വരൂ...നമുക്ക് എന്തെകിലും കഴിക്കാം...
വേണ്ട മോനെ...അമ്മക്ക് വിശപ്പില്ല...
അത് പറഞ്ഞാൽ പറ്റില്ല..രാവിലെ തൊട്ടു ഒന്നും കഴിച്ചിട്ടില്ലല്ലോ..ഒന്നും കഴിച്ചില്ലെക്കി
തല കറങ്ങും...പിന്നെ അമ്മയെ ഇവിടെ അഡ്മിറ്റ് ചെയ്യേണ്ടി വരും..
രാജേഷ് ചേട്ടായി...ഞാൻ ഇവർക്ക് ഭക്ഷണം മേടിച്ചു കൊടുത്തിട്ടു വരാം...കേട്ടോ
ഓക്കേ ഹരി പോയിട്ടു വാ..ഞാൻ ഉണ്ടല്ലോ ഇവിടെ..നീയും അവരുടെ കൂടെ പോയിട്ടു വാ...നിതിൻ..രാജേഷ്..നിതിനോട് പറഞ്ഞു...
വേണ്ട ചേട്ടായീ..ഞാൻ പിന്നെ പൊക്കോളാം.
ഹരി നിർബന്ധിച്ചു അമ്മയെയും
നീനയെയും ഹോസ്പിറ്റൽ ക്യാന്റീനിലോട്ടു കൂട്ടികൊണ്ടു വന്നു ഭക്ഷണം കഴിച്ചു..
ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോൾ...അമ്മ ഹരിയോട് പറഞ്ഞു...
മോനെ അന്നേരം ദൈവമാണ് മോനെ അവിടെ എത്തിച്ചത് അല്ലെങ്കിൽ എന്‍റെ അച്ചായൻ..അവർ പിന്നെയും കരയാൻ തുടങ്ങി...
അമ്മ കരയുന്നതു എന്തിനാ..ഒന്നും വരുത്തിയില്ലലോ..ദൈവം...ഹരി അവരെ ആശ്വസിപ്പിച്ചു ..
മോന് അറിയുമോ..അച്ചായൻ ഇന്നലെ രാത്രി ഒത്തിരി വിഷമിച്ചിട്ട കിടന്നതു..
ഇവളെന്നു വെച്ചാൽ ജീവൻ ആണ് അച്ചായന്...പെട്ടന്ന് എല്ലാം കേട്ടപ്പോ..സഹിക്കാൻ കഴിഞ്ട്ടുണ്ടാകില്ല..
എന്‍റെ കുഞ്ഞിനെ ഞാൻ ആദ്യമായിട്ടാ തല്ലുന്നേ എന്ന് പറഞ്ഞു കുറെ വിഷമിച്ചു
പാവം ..
പക്ഷെ
അച്ചായന്..പള്ളിക്കാരും സഭയും ഒക്കെ
കഴിഞ്ഞേ ബാക്കി എന്തും ഉള്ളൂ
.ആരുടെ മുന്നിലും ആ
കാര്യത്തിൽ തല കുനിക്കില്ല...
രണ്ടു ദിവസം കഴിഞ്ഞു നീനയുടെ അപ്പയെ റൂമിലോട്ടു മാറ്റി..
ഹരി മുഴുവൻ സമയവും ഹോസ്പ്പിറ്റലിൽ തന്നെയാണ്..മരുന്നും എല്ലാം..കാര്യങ്ങൾക്കും ഹരി ആണ് ഓടി നടക്കുന്നത്...
പക്ഷേ അപ്പ ഹരിയേയും നീനയെയും കാണുമ്പോൾ മുഖം തിരിച്ചു കിടക്കും.
അതുകൊണ്ടു അവർ മിക്കവാറും റൂമിൽ കയറാറില്ല അമ്മയാണ് റൂമിൽ എല്ലാ കാര്യങ്ങളും ചെയുന്നത്....
ആശുപത്രിയുടെ വരാന്തയിൽ ഹരിയും നീനയും അങ്ങനെ ഇരിക്കുമ്പോൾ....നീന അവനോടു ചോദിച്ചു...
ഹരിയേട്ടാ...അന്ന് ഹരിയേട്ടൻ എങ്ങനെ കൃത്യമായിട്ട് അവിടെ എത്തി..
ദേവി എന്നെ എത്തിച്ചതാ.. മോളെ...
ഞാൻ പറയാറില്ലേ ദേവി നമ്മുടെ കൂടെ ഉണ്ടെന്നു...അല്ലെങ്കി ഒരു പക്ഷെ എന്തായിരിക്കുമായിരുന്നു...അവസ്ഥ ഓർക്കാൻ കൂടി വയ്യ...
ഒരു ആഴ്ചക്കു ശേഷം
...നീനയുടെ അപ്പക്കു വളരെ ഭേതമായീ...രണ്ടു ദിവസം കഴിഞ്ഞു ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു...
അന്ന് ഒരു ദിവസം ഹരി മാത്രമാണ് ഹോസ്പിറ്റലിൽ ഉണ്ടായിരുന്നുളൂ...അവൻ .മരുന്ന് കൊണ്ട് വെക്കാനായിട്ടു
അപ്പയുടെ റൂമിൽ വന്നു...
അവനെ കണ്ടതും കാണാത്ത ഭാവത്തിൽ..
പുള്ളിക്കാരൻ കിടന്നു..
അവൻ അടുത്ത് ചെന്ന് പതിയെ വിളിച്ചു...
അപ്പാ...അപ്പക്ക് എന്നോട് ദേഷ്യമാണെന്ന്
അറിയാം.....എന്നാലും..വിരോധമില്ലകിൽ..
നമുക്ക് കുറച്ചു നടക്കാം..ഈ ആശുപത്രി യിൽ കൂടി...
അപ്പ ഒന്നും മിണ്ടാതെ കിടക്കുകയാണ്..
ഹരി പുള്ളിയുടെ കൈയിൽ പിടിച്ചു എഴുന്നെപ്പിച്ചു...പതിയെ പുള്ളിയെ താങ്ങി..നടക്കാൻ തുടങ്ങി..
ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നെ അവന്റെ കൂടെ നടക്കുവാൻ തുടങ്ങി...
അവൻ അപ്പയെയും കൊണ്ട്....ഓപ്പറേഷൻ തിയേറ്ററിന്റെ...മുന്നിലൂടെ നടന്നു...അവിടുത്തെ കസേരകളിൽ...ഒത്തിരിപേര് ഇരിക്കുന്നുണ്ടായിരുന്നു....അവരെ ചൂണ്ടി...
അവൻ അപ്പയോടു പറഞ്ഞു...ദൈവത്തിനു
ഏറ്റവും ജോലിയുള്ള സ്ഥലമാണ് ഇത്
ദൈവത്തോട് ഏറ്റവും..കരഞ്ഞു നെഞ്ചുരുകി പ്രാർത്ഥന ഇവിടെ ആണ്..
ഇവിടെ ഒരു നിമിഷം നിശബ്തമായിട്ടു കാതോർത്തു നിന്നാൽ..മനസുകളുടെ സഞ്ചാരം..നമുക്കറിയാൻ കഴിയും...
അവർ പിന്നെയും മുന്നോട്ടു നടന്നു...
അവിടെ ബ്ലഡ് ബാങ്ക് ആണ്...ഹരി കൈചൂണ്ടി പറഞ്ഞു .
അപ്പ...ഇവിടെ ബ്ലഡ് ശേഖരിക്കുന്ന കുപ്പി കണ്ടോ...ഓരോ കുപ്പിയിലും ഓരോ പേര് ആണ് എഴുതിയിരിക്കുന്നത്.....
ക്രിസ്ത്യൻ , ഹിന്ദു.മുസ്ലിം...
ബ്ലഡ് വേണ്ടവര് അവരവർക്കു വേണ്ട കുപ്പി പറഞ്ഞാൽ മതി...അതിൽ നിന്നും എടുത്തു കൊടുക്കും...
അത് കേട്ടപ്പോ...അപ്പ അവന്റെ നേരെ നോക്കി...എന്നിട്ടു അകത്തോട്ടു നോക്കി...
ഹരി പറഞ്ഞു അപ്പ ഇപ്പൊ തിരഞ്ഞത് ക്രിസ്ത്യൻ കുപ്പി അല്ലെ....?
ഇല്ല്ല ....അപ്പ അവിടെ അങ്ങനെ പല കുപ്പികൾ ഇല്ല .....ഒറ്റ കുപ്പിയെ ഉള്ളൂ
..അതിൽ ഒന്നും എഴുതിയിട്ടില്ല..സൂക്ഷിച്ചു നോക്കിയാൽ.. സ്നേഹം എന്ന് മനസുകൊണ്ട് വായിക്കാൻ കഴിയും..
അപ്പ ഹരിയെ നോക്കി പിന്നെ ഒന്നും മിണ്ടാതെ തല താഴ്ത്തി നടന്നു....
അവർ പിന്നെ നടന്നു ചെന്നത് കുട്ടികളുടെ..
കാൻസർ വാർഡിലോട്ടു ആണ്...
അവിടുത്തെ കാഴ്ച..ആരുടെയും കരളലിയിക്കും....
ഒരു തെറ്റും ചെയ്യാതെ വിധിയുടെ ക്രൂരത ഏറ്റുവാങ്ങാൻ വിധിക്കപെട്ട നിഷ്കളങ്ക ബാല്യങ്ങൾ....
ഹരി ആ കുഞ്ഞുങ്ങളെ ചൂണ്ടി പറഞ്ഞു..
അപ്പ....ഈ കുഞ്ഞുങ്ങൾ എന്ത് തെറ്റ് ച്യ്തിട്ടാ..ഇങ്ങനെ ഒരു അവസ്ഥ ഇതുകൾക്കു വന്നത്...
അവിടെ കട്ടിലിൽ ഏകദേശം ഒരു വയസ്സ് പ്രായമായ..ഒരു കുഞ്ഞു..അവരെ നോക്കി...പുഞ്ചിരിച്ചു കൊണ്ടേ ഇരിക്കുകയാണ്..ആ കുഞ്ഞിനെ ഹരി എടുത്തു ...അവനു കുറെ ഉമ്മ കൊടുത്തു...
എന്നിട്ടു അപ്പയോടു പറഞ്ഞു
അപ്പ !!ഇവന്റെ കണ്ണുകളിലോട്ടു നോക്ക് എത്ര നിഷ്കളങ്കമാണ്...
ഈ കുഞ്ഞു എന്ത് തെറ്റ് ച്യ്തിട്ടാണു ദൈവം ഈ ഗതി വരുത്തിയത്...
മനുഷ്യന് മതം മനസിൽ ഒരു പ്രാന്ത് ആയീ തീരുമ്പോൾ..അവൻ പറയും അവന്റെ മതം മാത്രമാണ് ശരിയെന്നു...
അങ്ങെനയാണെകിൽ ഞാൻ ഒന്ന് ചോദിച്ചോട്ടെ..അപ്പാ...
ഓരോ മതങ്ങൾ മാത്രമാണ് ശരിയെങ്കിൽ...
അവരുടെ കണ്ണിൽ
ബാക്കി മതത്തിലുള്ളവരൊക്കെ വലിയ തെറ്റുകാരും...ആയിരിക്കും.. അങ്ങെനെയെങ്കിൽ..ഓരോ മതവും പരസ്പരം...കുറ്റപെടുത്തികൊണ്ടേ ഇരിക്കും...എന്നും....ഒരിക്കലും അവസാനിക്കാതെ...
അപ്പ ഈ കുഞ്ഞുങ്ങളെ നോക്കി അവരുടെ മതം ഏതെന്നു ചോദിക്കാൻ ആർകെങ്കിലും കഴിയുമോ.....
അപ്പ മോനേ എന്ന് വിളിച്ചു..ഹരിയെ കെട്ടിപിടിച്ചു കരഞ്ഞു....
ആ കണ്ണുനീരിൽ ഒലിച്ചു പോയത്... കുറ്റബോധം മാത്രമല്ല ...അപ്പയുടെ മനസ്സിലെ..മതത്തിന്റെ വേലിക്കെട്ടുകൾ കൂടി ആയിരുന്നു...
ആശുപത്രി മുറിക്കുള്ളിലോട്ടു കടന്നുവന്ന..നീനയും അമ്മയും അതുകണ്ടു ഞെട്ടി.....
അപ്പ കട്ടിൽ കിടക്കുന്നു..ഹരി അപ്പക്ക് ഓറഞ്ച് പൊളിച്ചു..കൊടുത്തുകൊണ്ടിരിക്കുന്നു...
നീനക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല...കാണുന്നതു സ്വപ്‌നമാണെന്ന്‌ പോലും അവൾക്കു തോന്നി..
അപ്പ നീനയെ അടുത്തേക്ക് വിളിച്ചു...
അപ്പയുടെ അടുത്തിരുന്ന അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അപ്പ പറഞ്ഞു...
എന്‍റെ മോളെ ഒത്തിരി വേദനിപ്പിച്ചല്ലേ..അപ്പ..
മോള് ക്ഷമിക്കു..
..ഇല്ല അപ്പ..അതൊന്നും സാരമില്ല..
എന്നാലും എന്‍റെ കുഞ്ഞിനെ ഞാൻ ഒരുപാട് തല്ലി !!!
അപ്പ വിഷമിക്കണ്ട....എന്ന് പറഞ്ഞു നീന അപ്പയുടെ നെഞ്ചിൽ തല ചായ്ച്ചു...
അപ്പ ഹരിയോട് പറഞ്ഞു....
കണ്ടില്ലേ മോനെ വെറും പാവമാണ്...എന്‍റെ മോള്....
മോളെ ഞാൻ ഹോസ്പിറ്റിൽ നിന്ന് ഇറങ്ങിയ ഉടനെ നിങ്ങളുടെ കല്യാണം നടത്തണം..ഹരി എല്ലാം കാര്യങ്ങളും എന്നോട് പറഞ്ഞു...
നീന തല ഉയർത്തി അപ്പയെ നോക്കി...സന്തോഷം കൊണ്ട്..അവളുടെ കണ്ണുകൾ തിളങ്ങി...
പിന്നെ പതിയെ ഹരിയെ നോക്കി....അവൻ ഒരു കള്ളചിരിയോടെ ഇരിക്കുന്നു....
ഹരിയും നീനയും ആശുപത്രിക്കു പുറത്തിറങ്ങി..
ഹരിയേട്ടാ നമുക്ക് ഒന്ന് പള്ളിയിൽ പോയാലോ...? മനസിൽ വല്ലാത്ത ഒരു സന്തോഷം
ശരി പോകാം...ഹരി അവളുടെ കൈപിടിച്ച് നടക്കാൻ തുടങ്ങി ..
അവർ
അവിടെ അടുത്ത് ഉള്ള ഒരു പള്ളിയിൽ കയറി...
നല്ല ഭംഗിയുള്ള ഒരു പള്ളി..മുറ്റത്തു വലിയൊരു ഗാർഡൻ..നിറയെ ഭംഗിയുള്ള പൂക്കൾ...
ആ പള്ളിയുടെ വലതു വശത്തായിട്ടു ഒരു യു.പി സ്കൂൾ ഉണ്ടായിരുന്നു....
പെട്ടന്ന് മഴ പെയ്യാൻ തുടങ്ങി..അവർ ഓടി സ്കൂളിന്റെ വരാന്തയിൽ കയറി നിന്നു
വരാന്തയിലെ ഒരു ബെഞ്ചിൽ അവർ രണ്ടു പേരും കൂടി മഴ നോക്കി ഇരുന്നു...
നീന...നീ ഈ മഴയുടെ ശബ്‌ദം കേട്ടോ...
എന്ത് രസമാണെന്നല്ലേ....എത്ര കേട്ടാലും മതിവരില്ല....
ശരിയാ ഹരിയേട്ടാ..
അവൾ ആ സ്കൂളിലെ ക്ലാസ് റൂം ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു..
ഹരിയേട്ടാ...ഞാൻ കുട്ടിയായിരുന്നപ്പോൾ ഇതുപോലെ പുറത്തു മഴ പെയ്യുമ്പോൾ...
ക്ലാസ്സിനുള്ളിൽ ആ മഴ ശബ്‌ദം കേട്ടിരിക്കുമായിരുന്നു... അങ്ങനെ കേട്ടിരിക്കാൻ ഒത്തിരി ഇഷ്ടമായിരുന്നു എനിക്ക്..
നീന...നിനക്കറിയുമോ.. മഴയ്ക്ക് എന്നും പ്രണയത്തിന്റെ ഗന്ധമാണ്....ഒരിക്കലും മടുക്കാത്ത.....സുഗന്ധം
ഹരി പതിയെ എഴുനേറ്റു...ആ മഴയുടെ അരികിൽ...ചേർന്ന് നിന്നു...
കണ്ണടച്ചു മുഖം മുകളിലോട്ടു നീട്ടി പിടിച്ചു...
ആ മഴത്തുള്ളികൾ...അവന്റെ മുഖത്തിൽ..ചിന്നി ചിതറാൻ...തുടങ്ങി...
ആ അനുഭൂതിയിൽ...വല്ലാത്തൊരു ആവേശത്തോടെ അങ്ങനെ നില്ക്കാൻ തുടങ്ങി.....അവൻ നീനയെ അടുത്തോട്ടു വിളിച്ചു
അവൾ മടിച്ചു മടിച്ചു നിന്നു...അവൻ അവളെ നിർബന്ധിച്ചു അവനോടു ചേർത്ത് നിർത്തി....
അവൾ കൈനീട്ടി
ആ മഴതുള്ളികൾ കൈകുമ്പിളിൽ കോരിയെടുക്കാൻ തുടങ്ങി....
പെട്ടന്ന് ഹരിയുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി...അതിൽ തെളിഞ്ഞ പേര് കണ്ടു..അവൻ.......ഞെട്ടി
അവൻ നീനയെ വിളിച്ചു...
നീന...നിന്‍റെ തട്ടിയെടുത്ത ഫോണിൽ നിന്നാണ് കാൾ വരുന്നത്!!! അത് കേട്ട് അവളും ഞെട്ടി..
.ഹരി കാൾ അറ്റൻഡ് ചയ്തു..
.....ഹലോ.....
(തുടരും)

Binoy
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo