#ഒരു സ്വവര്‍ഗ്ഗ പ്രേമീടെ ഡയറികുറിപ്പ്...#
"ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഒരു വ്യക്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ് കഥ എഴുതുന്നവരുണ്ട്.ഇത് പക്ഷേ ആരുടെയൊക്കെയോ കഥകളാണ്"
19/07/2018
സ്വവര്‍ഗ്ഗ പ്രണയം എന്ന് കേട്ടിട്ടുണ്ടോ?
അങ്ങനെ കേട്ടിട്ടുണ്ടെങ്കില്‍ തന്നെ കേട്ട മാത്രയില്‍ മുഖം ചുളിക്കാനേ ചിലര്‍ക്കൊക്കെ സാധിക്കൂ...
ഞാന്‍ എങ്ങനെ സ്വവര്‍ഗ്ഗ പ്രേമിയായ് എന്ന് ചിന്തിച്ച് തലപുകയേണ്ട കേട്ടോ...നിങ്ങള്‍ എങ്ങനെ എതിര്‍വര്‍ഗ്ഗ പ്രേമിയായ് എന്ന് ഞാന്‍ ചോദിക്കട്ടേ...
ഉത്തരമുണ്ടാകില്ല...കയ്യിലത്രയും മുടന്തന്‍ ന്യായങ്ങളായിരിക്കും!റിച്ചാര്‍ഡ് ബാക്കിന്‍റ്റെ ജോനാഥന്‍ എന്ന കടല്‍കാക്കയെ കുറിച്ച് കേട്ടിട്ടില്ലേ?മറ്റു കടല്‍കാക്കകളെ പോലെ മീന്തലക്ക് പിറകേ പരക്കം പായുന്നതില്‍ കവിഞ്ഞ് സ്വാതന്ത്ര്യത്തിന്‍റ്റെ പുതിയ മാനങ്ങള്‍ തേടുന്നവന്‍!

ഓരോ സ്വവര്‍ഗ്ഗ പ്രേമിക്കും പറയാന്‍ ഒരു കഥയുണ്ടാകും.നിറങ്ങള്‍ മങ്ങിയൊലിക്കുന്ന ഒരു കഥ...
കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ക്കും ആ കഥ ദഹിക്കണമെന്നില്ല...പറയാന്‍ മടിക്കേണ്ടതെന്തോ ആണിതൊക്കെ എന്നാണ് സോ കോള്‍ഡ് പാര്‍ട്രിയാര്‍ക്കിയുടെ നാട്യം...
കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ക്കും ആ കഥ ദഹിക്കണമെന്നില്ല...പറയാന്‍ മടിക്കേണ്ടതെന്തോ ആണിതൊക്കെ എന്നാണ് സോ കോള്‍ഡ് പാര്‍ട്രിയാര്‍ക്കിയുടെ നാട്യം...
ചെറുപ്പത്തില്‍ മുണ്ടുമാറ്റി "ഇതൊന്നു തൊടൂ" എന്ന് പറഞ്ഞ ഒരു പരിചയക്കാരനുണ്ട്...അയാളുടെ പരാക്രമങ്ങളാകാം എന്നെ ഒരു സ്വവര്‍ഗ്ഗ പ്രേമിയാക്കിയത്...മുറിയും വാതിലും അടച്ച് ആരും അറിയാതെ ഉടലിലൂടെ രതി തന്ത്രികള്‍ മീട്ടിയിട്ടുണ്ട്.എതിര്‍വര്‍ഗ്ഗ പ്രേമികള്‍ എന്ന് അഹങ്കരിച്ച പലരുമായ് ചെയ്തിട്ടുമുണ്ട്...
സുഖം തേടിയുള്ള ഓട്ടമായിരുന്നില്ല.പ്രണയം തേടിയായിരുന്നു...പക്ഷേ ആണ്‍പ്രണയങ്ങളെ സമൂഹം വിലക്കിയപ്പോള്‍ ആരും അറിയാതെ ലോഡ്ജ്മുറികളില്‍ പ്രണയിക്കേണ്ടി വന്നു...
സുഖം തേടിയുള്ള ഓട്ടമായിരുന്നില്ല.പ്രണയം തേടിയായിരുന്നു...പക്ഷേ ആണ്‍പ്രണയങ്ങളെ സമൂഹം വിലക്കിയപ്പോള്‍ ആരും അറിയാതെ ലോഡ്ജ്മുറികളില്‍ പ്രണയിക്കേണ്ടി വന്നു...
പുതിയസ്റ്റാന്‍റ്റിലെ ലോഡ്ജുകളിലും ആളൊഴിഞ്ഞ വീടുകളിലും ആണുടലുകള്‍ ആരും കാണാതെ ചുംബിക്കാറുണ്ടത്രെ...
പുറത്തുപറയാതെ എന്തൊക്കെയോ ഒളിച്ചുചെയ്യാറുണ്ടത്രെ...
പ്രണയത്തിന് കണ്ണുംമൂക്കുമില്ലല്ലോ?
പിന്നെ എന്തിനാണ് ഇപ്പോഴും നിങ്ങള്‍ ഇതിലേക്കൊക്കെ തുറിച്ച്നോക്കുന്നത്?
പുറത്തുപറയാതെ എന്തൊക്കെയോ ഒളിച്ചുചെയ്യാറുണ്ടത്രെ...
പ്രണയത്തിന് കണ്ണുംമൂക്കുമില്ലല്ലോ?
പിന്നെ എന്തിനാണ് ഇപ്പോഴും നിങ്ങള്‍ ഇതിലേക്കൊക്കെ തുറിച്ച്നോക്കുന്നത്?
"നീ ഗേ ആണല്ലേ"എന്ന് ഇന്ന് കൂടെ വര്‍ക്ക് ചെയ്യണ രജിത്ത് പരിഹസിച്ചുകൊണ്ട് ചോദിച്ചു..."അതെ,എന്താ നിനക്ക് ഇന്‍ട്രസ്റ്റുണ്ടോ"എന്ന് തിരിച്ച് ചോദിച്ചപ്പോള്‍ വാലും മടക്കിയവന്‍ ഓടുന്നത് കാണാന്‍ നല്ല ചേലായിരുന്നു...
ഗേ ആണ്.അതിന് മനുഷ്യരല്ല എന്നും നിര്‍വചനമുണ്ടോ?
മനുഷ്യര്‍ തന്നെയാണ് കേട്ടോ...ചോരയും നീരുമുള്ള മനുഷ്യര്‍!
ആരോടും പറയാതെ മനസ്സിലടക്കിവെച്ച് വീര്‍പ്പുമുട്ടുന്നതെന്തിനാ?
തുറന്ന് പറയാന്‍ എന്തിനാ അറയ്ക്കുന്നത്?
തെറ്റല്ല...മാനസികരോഗവുമല്ല...യാഥാര്‍ത്ഥ്യമാണ്...!
മീനുകളും ശലഭങ്ങളും ചുംബിക്കാറുണ്ട്...
ആണുടലുകളും ചുംബിക്കട്ടെ...
#ആദി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക