ആഗസ്റ്റ് 15.
സ്വാതന്ത്ര്യത്തിൻ്റെ എഴുപതു വർഷങ്ങൾ
കുറേ ജീവനും രക്തവും വേദനയും
നൽകയതു കൊണ്ടാവാം അത് പലവിധത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത്.
കുറേ ജീവനും രക്തവും വേദനയും
നൽകയതു കൊണ്ടാവാം അത് പലവിധത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത്.
അടിമത്തത്തിൽ നിന്നും, കൊള്ളയിൽ നിന്നും, നമ്മുടെ മാതൃരാജത്തെ വീണ്ടെടുക്കാൻ ജിവൻ ബലിയർപ്പിച്ചവരേയോർത്ത് അഭിമാനം തോന്നുന്നു.
അറിഞ്ഞത് പാതിയേ ഉള്ളു.
അറിയാതെ പോയ മഹാ ത്യാഗികളേയും
സ്മരിക്കാതെ അവർക്ക് ഹൃദായാഞ്ജലികളർപ്പിക്കാതെ
സ്വാതന്ത്ര്യമാഘോഷിക്കരുത്.
അറിയാതെ പോയ മഹാ ത്യാഗികളേയും
സ്മരിക്കാതെ അവർക്ക് ഹൃദായാഞ്ജലികളർപ്പിക്കാതെ
സ്വാതന്ത്ര്യമാഘോഷിക്കരുത്.
ത്സാൻസി റാണിയേയോ, പഴശ്ശിരാജയേയോ, ജാലിയൻവാലാബാഗോ, ശിപായി ലഹളയോ, ക്വിറ്റ് ഇന്ത്യയോ, ഉപ്പ് സത്യാഗ്രഹമോ, നേതാജിയെ ഐ എൻ എ യിലെ വീരയോദ്ധാക്കൾ, മഹാത്മാഗാന്ധിക്കു പിറകിൽ അണിനിരന്നവരും അല്ലാത്തവരുമായ നിരവധി ദേശസ്നേഹികൾ.
സ്വാതന്ത്ര്യത്തിനു വേണ്ടിയത്നിച്ച ധീര ദേശാഭി മാനികൾ, മാതൃരാജ്യത്തിൻ്റെ കാവൽക്കാർ.
അവർ ഒരിക്കലും അഴിമതിയുള്ള ഇന്ത്യ സ്വപ്നം കണ്ടിരിക്കില്ല.
പണവും കൈയ്യൂക്കും അധികാരവും
രീതി നിശ്ചയിക്കുന്ന ഇന്ത്യ അവർ ചിന്തിച്ചിരിക്കില്ല.
രീതി നിശ്ചയിക്കുന്ന ഇന്ത്യ അവർ ചിന്തിച്ചിരിക്കില്ല.
പാവപ്പെട്ടവന് അന്യമാവുന്ന നീതിസംവിധാത്തെ കുറിച്ചോർത്തു കാണില്ല.
കസ്റ്റഡിയിലിരിക്കെ സത്യം പറയാൻ തിയ്യതികൾ മാറ്റി മാറ്റി പറയുന്ന സ്വാതന്ത്ര്യത്തിൻ്റെ സാദ്ധ്യതകളെ കുറിച്ച് അജ്ഞാതരായിരിക്കാം.
അവർക്കു വേണ്ടി
നമ്മുടെ നൻമക്കായ് ബലിയർപ്പിച്ച ജീവിതങ്ങൾക്കു വേണ്ടി.
നമ്മുടെ നൻമക്കായ് ബലിയർപ്പിച്ച ജീവിതങ്ങൾക്കു വേണ്ടി.
ഈ ത്രിവർണ്ണ പതാകക്കു കീഴിൽ
ഒരു മനസ്സോടെ, ഒരേ വികാരത്തോടെ ചേർന്നു നിന്ന് പറയാം,
വന്ദേ മാതരം.
ജയ് ഹിന്ദ്.
ബാബു.
15/08/17
ഒരു മനസ്സോടെ, ഒരേ വികാരത്തോടെ ചേർന്നു നിന്ന് പറയാം,
വന്ദേ മാതരം.
ജയ് ഹിന്ദ്.
ബാബു.
15/08/17
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക