നല്ലെഴുത്തുകൾ ഓണ്ലൈൻ ദ്വൈമാസിക രചനാ റിവ്യൂ.. part 4
നല്ലെഴുത്തുകൾ ഓണ്ലൈൻ മാസിക. നിറയെ വിഭവങ്ങളുമായി വായിക്കാൻ ഇരുന്നപ്പോൾ നല്ല സന്തോഷം തോന്നി. ഒരുപാട് നല്ല കഥകൾ, കവിതകൾ, ലേഖനം, കാർട്ടൂണ് . ഒരു നല്ല സാഹിത്യമാസിക തന്നെ.
*** ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Nallezhuth ആപ്പ് ഡൌൺലോഡ് ചെയ്യുക. അതിൽ "നല്ലെഴുത്തുകൾ" മാസിക വളരെ സുഖകരമായി വായിക്കാവുന്നതാണ്. **
കഥ: ഇടത്താവളങ്ങൾ
അമ്മു സന്തോഷ്
പല മേഖലകളിലും തന്റേതായ കൈയ്യൊപ്പ് ചാർത്തിയ അമ്മു സന്തോഷിന്റെ "ഇടത്താവളങ്ങൾ" എന്ന കഥ ശ്രദ്ധയാകർഷിക്കുന്നത് അതിന്റെ മികവ് കൊണ്ടുതന്നെയാണ്... വീട് എന്നത് ഒരു താവളമാണ്. ആന്മാവിന് ശരീരമെന്നത് പോലെ.. വിധിയുടെ താളപിഴകൾക്കിടയിൽ വൈരൂപ്യം ഏറ്റുവാങ്ങേണ്ടി വന്ന ദയാനന്ദൻ എന്ന ഗൃഹനാഥന്റെ അപകർഷതാ ബോധത്തിലൂടെ സഞ്ചരിക്കുന്ന കഥ നല്ലൊരു കുടുംബചിത്രം പോലെ മനോഹരവും ലളിതവുമാണ്.ഹൃദയസ്പർശിയായ ചില നിമിഷങ്ങളിൽ വായനക്കാരന്റെ ഉള്ളിലും ചിന്തയുടെ വിത്തുകൾ പാകാൻ കഴിഞ്ഞുവെന്നത് എഴുത്തുകാരിയുടെ മികവ് തന്നെയാണ്. സ്വയം തിരിച്ചറിയപ്പെടെണ്ടുന്ന നിമിഷങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുമെന്നും ആ നിമിഷത്തിൽ തിരുത്തപ്പെടേണ്ടത് അത്യാവശ്യമെന്നുമുള്ള സന്ദേശം നൽകിയ രചന എല്ലാവരും വായിച്ചിരിക്കേണ്ടത് തന്നെ. അത്തരമൊരു തിരിച്ചറിവിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന കഥാനായകനൊപ്പം, ഒരു മടങ്ങിവരവിന് അയാളെ പ്രാപ്തനാക്കിയ സാഹചര്യവും, എടുത്തു പറയേണ്ടതാണ്..
ദയാനന്ദനും ഭാര്യ മായയുമായുള്ള സംഭാഷണങ്ങളിൽ കഥയുടെ പൊരുൾ സന്നിവേശിപ്പിച്ചിരിക്കുന്നു. കഥയുടെ ക്ലൈമാക്സ് വേറിട്ടു നിൽക്കുന്നത് കഥയുടെ ആഴം ഉൾക്കൊള്ളിച്ചുകൊണ്ടാണ്....
ഒരുപാട് മൂല്യമേറിയ ഉപദേശങ്ങളും കാമ്പുള്ള അനുഭവകുറിപ്പുകളും സമ്മാനിക്കുന്ന അമ്മു സന്തോഷിന്റെ തൂലിക ഇനിയും ഉയരങ്ങൾ കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു...

#############################
കവിത. : പരേതൻ
ശ്രീനിവാസൻ തൂണേരി
ഒരുപാട് മൂല്യമേറിയ രചനകളിലൂടെ ആസ്വാദകഹൃദയങ്ങൾ കീഴടക്കിയ പ്രതിഭയാണ് ശ്രീനി സർ..
ഒരാളുടെ മരണം അയാളെ എപ്രകാരം വിശുദ്ധനാക്കപ്പെടുന്നുവെന്ന ആക്ഷേപഹാസ്യത്തിൽ പെടുന്ന കവിതയാണ് "പരേതൻ". ജീവിച്ചിരുന്നപ്പോൾ ഒരു പുഴുവായിപ്പോലും ജീവിക്കാനറിയാതിരുന്ന ഒരാൾ മരണശേഷം വിശുദ്ധനായി മാറിയതിന്റെ സ്ഥിതിവിശേഷമാണ് പരേതൻ എന്ന കവിത.എളുപ്പം വ്യാപരിക്കുന്ന ഭക്തിയുടെ അന്തസ്സില്ലാത്ത അഹങ്കാരത്തിലേക്കും അഭ്യസ്തവിദ്യരെങ്കിലും നമ്മുടെ ബുദ്ധിശൂന്യതയിലേക്കും ചൂണ്ടുവിരൽ തറപ്പിച്ച ചോദ്യങ്ങളാണ് കവിതയിലുടനീളം.ഒരുപാട് പ്രതീകങ്ങളിലൂടെ കടന്നുപോകുന്ന കവിത ഒരുതരത്തിൽ ഒരു മുന്നറിയിപ്പാണ് നൽകുന്നത്. ആൾദൈവങ്ങളുടെ കപടതയിൽ മുങ്ങികുളിച്ചു സർവ്വവും കീഴടക്കപ്പെടുന്നതിന്റെ വ്യഗ്രതക്കെതിരെ കാലത്തിനൊപ്പം തെളിച്ചു പിടിച്ച അക്ഷരവിളക്കാണ് "പരേതൻ". വായിക്കുക. അറിയുക..
ഇനിയും ഇതേപോലെ ജ്വലിക്കുന്നതും ഒരു പിൻവിളിയായി അബോധമനസ്സിനെ ഉണർത്താൻ തക്കവിധം ശക്തമായതുമായ രചനകൾ സമ്മാനിക്കാൻ ശ്രീനിവാസൻ തൂണേരിയെന്ന അതുല്യ പ്രതിഭയ്ക്കാവട്ടെയെന്നും എന്നാശംസിക്കുന്നു...
ഇനിയും ഇതേപോലെ ജ്വലിക്കുന്നതും ഒരു പിൻവിളിയായി അബോധമനസ്സിനെ ഉണർത്താൻ തക്കവിധം ശക്തമായതുമായ രചനകൾ സമ്മാനിക്കാൻ ശ്രീനിവാസൻ തൂണേരിയെന്ന അതുല്യ പ്രതിഭയ്ക്കാവട്ടെയെന്നും എന്നാശംസിക്കുന്നു...
ഇതുപോലുള്ള സഹിത്യരത്നങ്ങളിലൂടെ നല്ലെഴുത്ത് ഇനിയും ഉയരട്ടെയെന്നാശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു..
Aswathy
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക