വരുന്ന ക്രിസ്മസ് പരീക്ഷക്ക് കൂടി നീ കണക്കിന് എട്ടു മേടിക്കാണേൽ എന്റെ പുറകെ നടക്കണമെന്നില്ല ........
ഇടിത്തി പോലെയാണു അഞ്ജലി ശിവന്റെ വാക്കുകൾ ഈ ഒൻപതാം ക്ലാസുകാരന്റെ നെഞ്ചിൽ തറച്ചത് .....
അതായത് ഓണ പരീക്ഷയിൽ കണക്കു പരീക്ഷക്ക് ഞാൻ അമ്പതിൽ എട്ടു മാർക്ക് കരസ്ഥമാക്കിയതിനു ശേഷം ഇന്നലെ നടന്ന ക്ലാസ് ടെസ്റ്റിന് കൂടി എട്ടു മേടിച്ചപ്പോൾ എന്റെ ക്ലാസിലെ പ്രേമ ഭാജനം അഞ്ജലി ശിവൻ എന്റെ മുന്നിലേക്ക് എടുത്തിട്ട നഗ്ന സത്യം ....
ഈ വരുന്ന ക്രിസ്മസ് പരീക്ഷക്ക് കൂടി കണക്കിന് എട്ടു എന്നെ തേടിവന്നാൽ അവളെ തേടി ഇനി നടക്കണ്ടാന്നു ചുരുക്കം ......
ഞാൻ ആകെ തകർന്നിരിക്കുകയാണ് എന്റെ ഇടത്തും വലത്തും എന്റെ ആത്മമിത്രങ്ങളായ ഭോലോറാമും രാംലാലും ഉണ്ട് .....
ഇതിവന്മാരുടെ യഥാർത്ഥ പേരല്ലാട്ടോ ഭോലോറാമും രാംലാലും ബാലരമയിലെ കഥയിലെ രണ്ടു ചങ്ങാതിമാരാ പോരാത്തതിനു നല്ല ഇടിവെട്ടു
കൃഷിക്കാരും കൂടിയാണവർ ..
ഭോലോറാമിന്റെയും രാംലാലിന്റെയും കഥകൾ വായിച്ചു ഞാൻ അവരുടെ വലിയ ആരാധകനായി മാറി .....
ആരാധന മൂത്തു ഞാൻ എന്റെ പ്രിയ മിത്രങ്ങൾക്കു ആ പേരു അങ്ങു ചാർത്തി കൊടുത്തു ...
കഴിഞ്ഞ ഓണ പരീക്ഷക്ക് കണക്കിനു അമ്പതിൽ നാലും ആറും സ്കോർ ചെയ്‌തു കട്ടക്കു കൂടെ നിന്ന ഭോലാറാമും രാംലാലും ഇന്നലെ നടന്ന ക്ലാസ് ടെസ്റ്റിൽ ഇരുപത്തിരണ്ടും ഇരുപത്തിയേഴും സ്കോർ ചെയ്‌തു ഈയുള്ളവനെ ഞെട്ടിച്ചു കളഞ്ഞു .....
ഇന്നലെ വരെ രണ്ടും രണ്ടും എത്രയാണെന്നു ചോദിച്ചാൽ കണ്ണുംപൂട്ടി ഇരുപത്തിരണ്ടെന്നു വെച്ചലക്കുന്ന ടീമുകളായിരുന്നു രണ്ടും ...
ഒന്നിന്നു ഒമ്പതുവരെ ഇവന്മാരു എങ്ങനെ എത്തിന്നു
ഇവർക്കുപോലുമറിയില്ല ....
ആ മാറ്റം ഏതൊരു സാമൂഹ്യ ജീവിക്കും ഉള്ളതാണല്ലോ .....
ഇനി എന്റെ എട്ടിന്റെ കളി ...
എട്ടാം ക്ലാസ്സിനു ഒൻപതിലേക്കു ജയിച്ചു വന്നപ്പോൾ അല്ല ഞാനൊക്കെ ജയിച്ചൂന്ന് പറയുന്നതിനേക്കാളും നല്ലത്
കുടിയേറി വന്നുന്നു പറയണം.
ഇങ്ങനെ ഒൻപതിലേക്കു കുടിയേറി വന്നപ്പോൾ ക്ലാസ്സിലെ നമ്പറിൽ ഒരു മാറ്റം സംഭവിച്ചു ....
എട്ടു വരെ ഏഴായിരുന്ന എന്റെ ക്ലാസ് നമ്പർ ഒൻപതിൽ എത്തിയോടുകൂടി എട്ടിലേക്കു മാറുകയുണ്ടായി ....
അവിടെ തുടങ്ങിയതാ എട്ടിന്റെ പണി ....
കണക്കു പരീക്ഷക്ക് എട്ടു മാർക്ക് ....
അക്കൊല്ലത്തെ സ്പോർട്സിൽ ഞാൻ ക്യാപ്റ്റനായി ഇറങ്ങിയ ഫുട്ബോൾ മാച്ചിൽ ഒൻപതു ബി യോട് എട്ടേ പൂജ്യത്തിന്റെ തോൽവി .....
ആറ് ഗോളേ മേടിക്കാർന്നോളൂ പിന്നെ വന്ന രണ്ടെണ്ണം കളിയറിയാത്ത ഭോലോറാമിന്റെയും രാംലാലിന്റെയും സെൽഫ് ഗോൾ സംഭാവനകൾ ....
എതിർ ടീമിലെ കളിക്കാർ നല്ല മാസ്മരിക പാസ്സുകളുമായി ബോൾ കൊണ്ടൊവുമ്പോൾ എന്റെ ടീമിലെ കേമന്മാർ ഫസ്റ്റ് ഹാഫിൽ ഒരു തവണ പോലും
പന്തിൽ സ്പർശിച്ചു ഞാൻ കണ്ടില്ല ....തൽഫലമോ കളി ആദ്യപകുതി തീർന്നപ്പോൾ
4\0 ത്തിനു അവർ മുന്നിൽ ....
രണ്ടാം പകുതിയിൽ ഞങ്ങൾ രണ്ടും കൽപ്പിച്ചു ഇറങ്ങി എതിർ ടീമിലെ കളിക്കാരുടെ കാലു ഒടിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു ....
പിന്നെ ഗ്രൗണ്ടിൽ നടന്നത് ശിവ തണ്ടാവും കാളിയ മർദ്ദനവും ആയിരുന്നു ...
ഒടുവിൽ ശിവ താണ്ഡവവും കാളിയ മർദ്ദനവും കഴിഞ്ഞപ്പോൾ ഭോലാ റാമിന്റെ ജേഴ്‌സിയുടെ മൂഡ് രണ്ടായി പിളർന്നു പോയി ....
പൂഴി പറന്നു തുടങ്ങിയ ഗ്രൗണ്ടിൽ രണ്ടു ടീമുകളും പരസ്പ്പരം ശരീരത്തിൽ ചവുട്ടിയും തൊഴിച്ചും മുന്നേറി ....
പൊടി തളം കെട്ടിയ ഗ്രൗണ്ടിൽ വായുവിൽ പന്തൊന്നു പൊങ്ങിയപ്പോൾ രാംലാൽ സിനിമയിലെ നായകനെ വെല്ലും വിധത്തിൽ വായുവിൽ കുതിച്ചു പൊങ്ങി ഒരൊറ്റ അടി ....
ഗോൾ കാണികൾ കയ്യടിച്ചു ഞങ്ങൾ രാംലാലിനെ തോളിലേറ്റി സന്തോഷിച്ചു ...
പക്ഷെ കണ്ണിൽ നിന്നും പൊടി വിട്ടു പോയപ്പോളാണ് മനസിലായത് രാംലാൽ വായുവിലൂടെ അടിച്ചു പറത്തി വിട്ടത് സ്വന്തം പോസ്റ്റിലേക്കർന്നു .....
അതോടെ ഞങ്ങൾ 8\0 നു തോൽവി നുണഞ്ഞു .....
ആ തോൽവിയോടെ എട്ട്

എന്റെ ജീവിതത്തെ ഏറ്റെടുത്തു എന്നു മനസിലായി ....
പിന്നെ എട്ടു നുണഞ്ഞ സംഭവങ്ങളായത് ഉറങ്ങി കിടക്കുമ്പോൾ മച്ചിൽ നിന്നും എട്ടുകാലി നൂറേ നൂറിൽ
മുഖത്തേക്കു മുള്ളിയതും ...
രാധാകൃഷ്ണൻ ചേട്ടന്റെ മോളുടെ കല്യാണത്തിനു സദ്യക്കിരുന്നപ്പോൾ സാമ്പാറിൽ നിന്നും എട്ടു മുരിങ്ങാക്കോൽ കിട്ടിയതും എട്ടിന്റെ പണിയായിട്ടാണ് ....
ഇപ്പൊ അവസാനം വന്നു നിൽക്കുന്നത് അഞ്ജലിയുടെ ഭീഷണി ആയിട്ടും ....
ക്രിസ്മസ് പരീക്ഷക്ക് ഇനി ഒരാഴ്ച്ച കൂടിയേ ഒള്ളു ....
എന്തേലും കാര്യമായിട്ടു പരീക്ഷക്ക് ചെയ്‌തേ പറ്റു അല്ലേൽ അഞ്ജലി കൈ വിട്ടു പോകും ...
പരീക്ഷക്ക് മുന്നോടിയായി കണക്കു പുസ്തകം ഒന്നു തുറന്നു നോക്കിയപ്പോൾ എന്റെ നല്ല ജീവനങ്ങു പോയി ...
കണക്കു രണ്ടു പാർട്ടായി വിഭജിച്ചിട്ടുണ്ട് ....
ഒന്നിൽ ഗുണനം മുതൽ ഹരണം വരേയാണേൽ ....
മറ്റൊന്നിൽ കോണുകൾ അളവുകൾ എന്നിങ്ങനെ പോകും ..
കോണും അളവുകളും ഒരു വിധം ഒപ്പിച്ചെടുക്കാം ....
പക്ഷെ ഹരണം അതെന്റെ മരണം തന്നെ ....
പരീക്ഷ അടുക്കും തോറും മനസ്സിൽ ആധി കൂടി കൂടി വന്നു ....
അഞ്ജലിയും രാംലാലും ഭോലോറാമും മറ്റും കമ്പൈൻ
സ്റ്റഡി തകൃതിയായി നടത്തുന്നു ...
ഞാൻ അവരുടെ അടുത്ത് ചെന്നിരിക്കും അഞ്ജലി എനിക്കു പറഞ്ഞു തരൊക്കെ ചെയ്യും ...
അഞ്ജലി ലഘൂകരിക്കുക ഇവയൊക്കെ ചെയ്യുന്നത് കാണുമ്പോൾ ഞാനും ഭോലുവും രാംലാലും അതു നോക്കി ഇളിച്ചിരിക്കും ....
ഇളിക്ക്യാ എന്നല്ലാതെ മറ്റൊരു ഭാഷ്യവും ലഘൂകരണത്തിനു മുന്നിൽ ഞങ്ങൾക്കില്ലാർന്നു ...
അങ്ങനെ അവസാനം ആ ദിനമെത്തി നാളെ ഒൻപതാം ക്ലാസ്സിലെ കണക്കു പരീക്ഷ അല്ല എന്റെ അഗ്നി പരീക്ഷ ...
രാത്രി കിടന്നിട്ടു ഉറക്കം വരുന്നില്ല എന്തെങ്കിലും ഒന്നു ചെയ്‌തേ മതിയാവു ജയം അതെന്റെ നിഘണ്ടുവിലില്ല ..
എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു....
നേരം പുലർന്നപ്പോ കുളിച്ചു അമ്പലത്തിലേക്കോടി ...
നന്നായി പ്രാർത്ഥിച്ചു നേരെ സ്കൂളിലേക്ക് വെച്ചടിച്ചു ....

സ്കൂളിൽ ആകെ ഒരു സ്മശാന മൂകത ...വെട്ടിയാൽ ചോരയില്ലാത്ത മുഖങ്ങൾ എങ്ങും ...ഇന്നെല്ലാവർക്കും ഒരു കണക്കാണ് പരീക്ഷ ...
പരീക്ഷ ഹാളിലേക്ക് കയറുന്നതിനു മുമ്പ് അവസാനമായി ഞാൻ ഒന്ന് കണക്കു പുസ്തകം മറിച്ചു നോക്കി ...
നേർത്തൊരു തേങ്ങൽ ഉള്ളിൽ ഉണ്ടായി ...
ഹാളിലേക്ക് കയറി ഇരുന്നു ...
ചോദ്യ പേപ്പർ കയ്യിൽ കിട്ടി ....
ഇരുമ്പുലക്ക വിഴുങ്ങിയ കണക്കെ ഭോലോറാമും രാംലാലും ഇരിക്കുന്നു ....
ഒരു നിസ്സഹായതയുടെ നോട്ടം അവരിലേക്ക് ഞാൻ പായിച്ചു..
ഞാൻ ചോദ്യപേപ്പറിൽ കണ്ണോടിച്ചു ....
ഇല്ല ഒന്നും മനസിലാകുന്നില്ല
തല തരിച്ചു പോയി ....
ആ തരിപ്പു മാറാൻ തന്നെ ഞാൻ ഏതാണ്ടു അര മണിക്കൂർ എടുത്തു ....
രാംലാല് രണ്ടറിയോ മൂന്നറിയോ എന്നു ആംഗ്യ ഭാഷയിൽ എന്നോട് ചോദിച്ചു ....
എനിക്കു ആകെ അറിയാവുന്ന ഒന്നും രണ്ടും ഇതിൽ പെടുന്നതല്ല എന്നു ഞാൻ അവനു മനസിലാക്കി കൊടുത്തു ....
ഓണ പരീക്ഷക്ക് എട്ടു കിട്ടിയെങ്കിൽ ക്രിസ്മസ് പരീക്ഷക്ക് രണ്ടു പോലും കിട്ടില്ലെന്നു എനിക്കു മനസിലായി ....
ഒടുവിൽ നിർവികാരനായി ഞാൻ പരീക്ഷ ഹാളിൽ ഇരുന്നു ....
പരീക്ഷ ടൈം കഴിഞ്ഞു എല്ലാവരും എഴുതവസാനിപ്പിച്ചു പേപ്പർ മേശമേൽ വെച്ചു പുറത്തേക്കു പോയി ...
ഏറ്റവും അവസാനം ഞാനാണ് എണീറ്റത് ...
ഹാളിൽ ഞാൻ മാത്രം ...
ഞാൻ എന്റെ പേപ്പറും കൊണ്ടു മേശ ലക്ഷ്യമാക്കി നടന്നു ...പെട്ടെന്നു പരീക്ഷ ഹാളിലെ സാർ അപ്പുറത്തെ ക്ലാസിലെ സാറിന്റെ അടുത്തു എന്തോ ചോദിക്കാൻ പോയി ...
അതെ ഇതു തന്നെ അവസരം അതു വരെ ജീവച്ഛവം പോലിരുന്ന എന്റെ സകല ഞാടി ഞെരുമ്പുകളും ഉണർന്നു ....
ആൻസർ ഷീറ്റ് മുക്കുക ...
ഇതന്നെ രക്ഷ ....
ഒൻപതാം ക്ലാസ് വിദ്യാർത്ഥി അനീഷ് പി ടി യുടെ കണക്കു പരീക്ഷയുടെ ഉത്തര കടലാസു തിരോധാനം ....
ഒന്നും നോക്കില്ല വേഗം ഉത്തര കടലാസു മടക്കി പോക്കറ്റിലിട്ടു ...
ഹാളിനു പുറത്തേക്കിറങ്ങാൻ നേരം സാർ തിരിച്ചു കയറി ..
ഉത്തര കടലാസു വെച്ചമാതിരി ഞാൻ ചിരിച്ചു തലയാട്ടി ....
പുറത്തിറങ്ങി നേരെ അഞ്ജലിയുടെ അടുത്തെത്തി പറഞ്ഞു ...
അഞ്ജലി നന്നായി എഴുതി ജയിക്കും നല്ല മാർക്കുണ്ടാകും ...
അഞ്ജലിക്ക് സന്തോഷമായി ..
അവൾ അവളുടെ ഭീഷണിയിൽ ഞാൻ ചൂളി പോയ മാതിരിയിൽ ഒരു ചിരി ചിരിച്ചു ...
പാവം അവളറിയുന്നില്ലല്ലോ ഉത്തര കടലാസു കാണാത്തതു കാരണം ഒൻപതാം ക്ലാസ് വിദ്യാർത്ഥി
ശ്രീ അനീഷ് പി ടി യെ നിരുപാധികം ജയിപ്പിക്കുമെന്നു ....
ഓളല്ല ഓൾടെ കുടുംബക്കാരു വിചാരിച്ചാലും നുമ്മ ഈ ജന്മത്തില് കണക്കു പരീക്ഷ പാസാവുല ...
അതെ നഹീന്നു പറഞ്ഞാൽ നഹീ .....

Aneesh...p. t
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക