ഉണ്ണിക്കുട്ടന് വയസ്സ് രണ്ടാണ്.ഉമ്മറത്തിണ്ണയിലെ പടിയിലിരുന്ന് ആസ്വദിച്ചാണവന്‍ ഇടലിപ്പാപ്പം കഴിക്കുന്നത്.മടിയിലെടുത്തു വച്ച പാത്രത്തില്‍ നിന്നും നുള്ളി നുള്ളി വായിലേയ്ക്ക് വയ്ക്കും.അതില്‍ പകുതിയിലേറയും താഴേയ്ക്ക് തന്നെ വീഴുകയും ചെയ്യും.അമ്മ വാരിക്കൊടുക്കാം എന്നു പറഞ്ഞിട്ട് അവനൊട്ടു അടുപ്പിയ്ക്കുകയുമില്ല.....ആര്‍ക്കും കൊടുക്കുകയുമില്ല.അങ്ങനെ കഴിച്ചതിലും കൂടുതല്‍ നിലത്തും മുഖത്തുമായി കിടപ്പുണ്ടായിരുന്നു.ഇതെല്ലാം നോക്കി ഒരു കള്ള കാക്ക കള്ളകണ്ണിട്ട് മരക്കൊമ്പില്‍ വന്നൊളിഞ്ഞിരുന്നു.''മോനേ കാക്ക വന്നിട്ടുണ്ട്,കാക്കയ്ക്ക് കൊടുക്കല്ലെട്ടോ...അമ്മ ഇപ്പ വരാം''...
എന്നു പറഞ്ഞ് അമ്മ അകത്തേയ്ക്ക് പോയി.പെട്ടന്നാണ് ആ കള്ള കാക്ക ഉണ്ണിക്കുട്ടന്‍റെ കയ്യിലെ ഇടലിപ്പാപ്പവും കൊത്തിപ്പറിച്ച് കടന്നു കളഞ്ഞത്.സ്തബ്താനായ ഉണ്ണി കാക്കയേയുംതന്‍റെ പാത്രത്തിലേയ്ക്കും മാറി മാറി നോക്കി.കള്ള കാക്ക വിജയീഭാവത്തില്‍ ഇടലിപ്പാപ്പംകൊത്തിതിന്നാന്‍ തുടങ്ങിയിരുന്നു.അമ്മേ.....അമ്മേ.....വിളിച്ചുകൊണ്ടവന്‍ അകത്തേയ്‌ക്കോടി.തിരുച്ചുവന്നത് പ്രസന്നവദനായി ...കൈയിലൊരു ഇടലിപ്പാപ്പവുമായാണ്.ഉമ്മറപ്പടിയില്‍ നിന്നും ഉര്‍ന്നിറങ്ങി അവന്‍ കാക്കയെ നോക്കി അല്പനേരം നിന്നു.പീന്നീട് കൈയിലിരുന്ന ഇടലിപ്പാപ്പം കാക്കയ്ക്ക് നേരേ നിട്ടീക്കൊണ്ടവന്‍ വിളിച്ചു...ബാ....ബാ....ബാ...
ഇത്തവണ സ്തബതയായത് കാക്കയാണെന്നു തോന്നി.കഴിച്ചുകൊണ്ടിരുന്ന ഇടലി അതിന്‍റെ തൊണ്ടയില്‍ കുടിങ്ങിയതു പോലെ തോന്നി.അതിന്‍റെ ചുണ്ടുകളില്‍ നിന്നും ഇടലിപ്പാപ്പം താഴേയ്ക്ക് വീണു.കാക്കയുടെ കണ്ണിലും കണ്ണീരിന്‍റെ ഒരുവറ്റ് പൊടിഞ്ഞുവോ.....
ഇടലിപ്പാപ്പവും നീട്ടിപ്പിടിച്ച് നില്‍ക്കുന്ന ഉണ്ണിയെ കണ്ടാണ് അമ്മ ഒാടി വന്നത്.ഒടിവന്നൊരുമ്മ കൊടുത്ത്, അവനെ വാരിയെടുത്ത്''ഇങ്ങനൊരു ചെക്കന്‍!!!....''നിങ്ങളിവിടെ കഥയും എഴുതി ഇരുന്നോളൂ...ചെക്കന്‍ കാട്ടണതൊക്കെ കണ്ടില്ലേ!!!'' എന്നു എന്നോട് പറഞ്ഞ് അകത്തേയ്ക്ക് പോകുംമ്പോഴും.... അവന്‍റെ നീട്ടിപ്പിടിച്ച കൈകള്‍ കാക്കയ്ക്ക് നേരെ ആയിരുന്നു........എന്നിലേയ്ക്കുള്ള അവന്‍റെ ദൂരം വളരെ ചെറുതാണ് എന്നെനിക്ക് തോന്നി.

സതീഷ് പാറയ്ക്കല്‍

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക