Slider

മണ്ണും മനുഷ്യനും മരണവും

0

വിത്തൊന്നുമില്ലെൻറെ കൈകളിലിനിയുമീ-
വിണ്ടു കീറിപ്പോയ മണ്ണിലിടാൻ
മഴ കണ്ടു കൊതിയോടെ മുളയിട്ട നാമ്പുകൾ
വെയിൽകൊണ്ടു വാടിക്കരിഞ്ഞു പോയി
ഹരിതമുകുളങ്ങളിൽ ഞാൻ കണ്ട സ്വപ്‌നങ്ങൾ
മണ്ണിൽ വീണെന്നെ നോക്കി കരഞ്ഞു
മരുവായി മാറുവാൻ മടിയോടെ മണ്ണവൾ
മഴതൻ മനം മാറുവാനിരന്നു
ഇത്രയും നാളെന്നെയൂട്ടിയ മണ്ണിനായ്
ഇനിയൊന്നു മാത്രമെനിക്ക് നൽകാൻ
പകരുന്നു ഞാനെൻറെ ചോരയും നീരുമീ-
ദേഹവും അവസാനമായ് നിനക്കായ്!
മഴയിലും മരുവിലും മരണത്തിലും
കൂടെയുണ്ട് ഞാനന്നുമിന്നും മനുഷ്യൻ

by: ArunGopi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo