ഒക്റ്റോബര്‍ 11, 2016. വെളുപ്പിനു അഞ്ചു മണി.
നിര്‍ത്താതെയുള്ള ഫോണ്‍ റിങ്ങ് കേട്ട് നിത്യ എന്നെ വിളിച്ചുണര്‍ത്തി. ലിവിങ്ങ് റൂമിലെ ചാര്‍ജ്ജറിലിട്ടിരുന്ന ഫോണ്‍ കയ്യിലെടുത്ത് നമ്പര്‍ നോക്കി, വോയിപ് കാള്‍ ആണു. വിദേശത്തുള്ള ബന്ധുക്കള്‍ ആരെങ്കിലും ആയിരിക്കുമെന്ന് കരുതി ഫോണ്‍ അറ്റന്‍ഡ് ചെയ്തു.
"വിഷ് യു എ ഹാപ്പി ബര്‍ത്ത് ഡേ അക്കോഷേട്ടാ"
അപരിചിതമെങ്കിലും മധുരതരമായ ഒരു സ്ത്രീ ശബ്ദം മറുതലക്കല്‍. ഞാന്‍ പെട്ടെന്ന് തിരിഞ്ഞ് നോക്കി നിത്യ പിന്നിലില്ലെന്ന് ഉറപ്പ് വരുത്തികൊണ്ട് ചോദിച്ചു " അ.. അ.. അ.. ആരാ"?
ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ മറുപടി വന്നു, "ഒന്നു വിഷ് ചെയ്താല്‍ ഒരു താങ്ക്സ് പറയാനുള്ള മര്യാദ വേണ്ടേ അക്കോഷേട്ടാ, എന്തായാലും ഈ ബര്‍ത്ത് ഡേക്ക് ആദ്യത്തെ വിഷ് എന്റേതായിക്കോട്ടെ"

"ആദ്യത്തെ വിഷ് ഇതല്ല, കൃത്യം 12.01 നു എന്റെ ഭാര്യ എന്നെ വിളിച്ചുണര്‍ത്തി വിഷ് ചെയ്തിരുന്നു.'
"ഓക്കെ.. " ആ ഓക്കെയിലൊരു നിരാശ പോലെ.
"അത് പോട്ടെ, ആരാ നിങ്ങള്‍"
"ഒന്നു ഗസ്സ് ചെയ്യു അക്കോഷേട്ടാ"
"അത് പോട്ടെ, ആരാ നിങ്ങള്‍"
"ഒന്നു ഗസ്സ് ചെയ്യു അക്കോഷേട്ടാ"
ഗസ്സിങ്ങ് റിസ്ക് ആണു, പല പേരു പറയേണ്ടീ വരും. എന്റെ ചിന്തകളേ തട്ടിമാറ്റിക്കൊണ്ട്, അവളുടെ ശബ്ദം വീണ്ടും "ഹേ കാലമെ, നിനക്ക് നാലു ദിക്കുകളല്ലാതെ മറ്റെന്താണു സ്വന്തമായുള്ളത്? അതും എന്റെ വരം, നിന്റെ കുതിപ്പും എന്റെ രൗദ്രഭാവത്തിന്റെ അന്ത്യം വരെ മാത്രം, പിന്നെ നിനക്ക് പുനര്‍ജ്ജന്മം, പക്ഷെ ഞാന്‍... ഞാനെന്ന സത്യം, അതിലെ വെറുമൊരു ഏടല്ലെ നീ"
'ഹേ പ്രകൃതി, നിന്റെ ഓരൊ രൗദ്രതക്കും ശേഷവും, പുതു ജന്മമെടുക്കാന്‍ വിധിക്കപ്പെട്ടവനാണു ഞാന്‍, എന്റെ ഓരൊ ജന്മവും ചരിത്ര താളുകളില്‍ ശേഷിച്ചിരിക്കും' മനസ്സിലേക്ക് വന്ന മറുപടി ഇതാണേങ്കിലും എന്നില്‍ നിന്നും വന്ന ശബ്ദം മറ്റൊന്നായിരുന്നു
"പ്രകൃതി, റീനാ... റീനാ വര്‍ഗ്ഗീസ്"...
"അപ്പോള്‍ മറന്നിട്ടില്ല അല്ലെ എന്നേയും ഈ ഡയലോഗുകളും" അവള്‍ ചിരിച്ചു.
"പ്രകൃതി, റീനാ... റീനാ വര്‍ഗ്ഗീസ്"...
"അപ്പോള്‍ മറന്നിട്ടില്ല അല്ലെ എന്നേയും ഈ ഡയലോഗുകളും" അവള്‍ ചിരിച്ചു.
"റീന ഇപ്പോള്‍ എവിടെയ? എങ്ങനെ കിട്ടി എന്റെ നമ്പര്‍, എവിടാരുന്നു ഇത്രയും കാലം"?
"ഒക്കെ പറയാം, കുറച്ചകലെയാണു, ഒരു രണ്ട് മണിക്കൂറ് യാത്ര ചെയ്താല്‍ അടുത്തെത്താവുന്ന അകലത്തില്‍, അക്കോഷേട്ടന്‍ വരണ്ട, ഞാന്‍ വരാം,, പത്തരമണിക്ക് ട്രിവാന്ഡ്രം ഡൊമെസ്റ്റിക് എയര്പോ ര്ട്ടി ല്‍, എന്നെ കാത്ത് നില്‍ക്കുമൊ"?
"ഞാന്‍ വരാം" ആവേശത്തോടെ പറഞ്ഞു.
ഇന്‍ഡിഗോ, ഫ്രം മുംബൈ വയ ചെന്നൈ"?
"ഐ വില്‍ ബീ ദെര്‍ "
"ഓക്കെയ്.. വെയിറ്റ് ഫോര്‍ മീ.." ഫോണ്‍ കട്ടായി.
തിരികെ വന്നു കിടന്നപ്പോള്‍ ആരാ അതിരാവിലെ എന്നുള്ള നിത്യയുടെ ചോദ്യത്തിനു
ഞാന്‍ മറുപടി പറഞ്ഞു,
"അമിതാഭ് ബച്ചന്‍"
"അമിതാഭ് ബച്ചനോ? അയാളെന്തിനാ നിങ്ങളേ വിളിക്കുന്നെ"?
"ബര്ത്ത് ഡേ വിഷചെയ്യാന്‍, ഇന്നായാളൂടെയും അയാളൂടെ പഴയ സെറ്റപ്പ് രേഖ യുടെയും നിവിന്‍ പോളിയുടെയും ഒക്കെ ബര്‍ത്ത് ഡേ അല്ലെ? ജയ ബച്ചന്‍ ഉണരുന്നതിനു മുന്നെ രേഖയെ വിളിക്കാന്‍ ഏഴുന്നേറ്റതാണു, കൂട്ടത്തില്‍ എന്നെയും നിവിനെയും ഒക്കെ വിളിച്ചതായിരിക്കും, നീ ആവശ്യമില്ലാത്തത് ചിന്തിക്കാതെ കിടന്നുറങ്ങ്".
"ഹും... സെറ്റപ്പുകളൊക്കെ വിളിക്കും"...അവള്‍ ഒന്നു നീട്ടി മൂളിയിട്ട് തിരിഞ്ഞ് കിടന്നു. ഞാനത് ഗൗനിക്കാതെ പുതപ്പ് വലിച്ച് മൂടി ഒരു യാത്ര തുടങ്ങി - സൂറത്തിലേക്ക്.
കുറേ വര്ഷയങ്ങള്‍ പിറകിലോട്ട്, ഒരു നവംബര്‍.
-----------------------------------------------------------------------------------
അഡാജന്‍ പാട്ടിയായിലെ വി കെ ദേശായി മെമ്മോറിയല്‍ ആഡിറ്റോറിയം. കേരളപ്പിറവിയാഘോഷത്തിന്റെ ഭാഗമായി, എന്റെ രചനയില്‍, "പ്രഹേളിക" എന്ന നാടകം അവതരിപ്പിക്കുന്നു - സൂറത്ത് മലയാളികള്‍. നാടകത്തിലെ മുഖ്യ കഥാ പാത്രം, അദൃശ്യമായ, ശബ്ദം മാത്രമുള്ള പ്രകൃതി, പ്രകൃതിയ്ക്ക് വേണ്ടിയുള്ള ശബ്ദം അന്വേഷിച്ച് ചെന്ന് നിന്നത് സെവന്ത് ഡേ മിഷന്‍ ഹോസ്പിലിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി റീനാ വര്‍ഗ്ഗീസില്‍. അവിടന്നുള്ള സൗഹൃദം, അത് വളര്‍ന്നത് സര്‍ദാര്‍ ബ്രീഡ്ജിന്റെ നടപ്പാതയില്‍ കടല കൊറിച്ചും, താപ്തി നദിയുടേ കുഞ്ഞോളങ്ങളില്‍ കല്ലെറിഞ്ഞും, നെഹ്രു പാര്‍ക്കിന്റെ അരണ്ട വെളിച്ചമുള്ള കോര്‍ണറുകളിലെ സ്വകാര്യ നിമിഷങ്ങളിലുമൊക്കെയായിരുന്നു. സൗദിയിലേക്ക് പോകാന്‍ ഇന്റര്‍വ്യൂ കഴിഞ്ഞ്, വിസ വന്നപ്പോള്‍ ഏജന്റിനു കൊടുക്കാനുള്ള കാശ് സംഘടിപ്പിക്കാന്‍ അത്യാവശ്യമായി ഒരാഴ്ചത്തേക്ക് നാട്ടില്‍ വന്നിട്ട് തിരികെ സുറത്തിലെത്തുമ്പൊള്‍ പിന്നെ ഞാനൊറ്റക്കായിരുന്നു. ഹോസ്പിറ്റലില്‍ അന്വേഷിച്ചപ്പോള്‍ നേപ്പാളിലേക്ക് പോയെന്നറിഞ്ഞ്. പിന്നെ ഇപ്പോള്‍ വീണ്ടും.. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം.

ഇളയ മകള്‍ ആദ്രേയയുടേ കരച്ചില്‍ എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി.
------------------------------------------------------------------------------------
“കുറെ തിരഞ്ഞു, അവസാനം ഫെയ്സ് ബുക്കില്‍ വന്നു നിന്നു. എങ്കിലും സംശയമായിരുന്നു. ഫോട്ടോയിലൊക്കെ ഒരുപാട് മാറ്റം, എവിടെയൊ സൂറത്തിനെക്കുറിച്ചും സര്‍ദാര്‍ബ്രിഡ്ജിനെക്കുറിച്ചുമൊക്കെ ഏതൊ പോസ്റ്റില്‍ പരാമര്‍ശിച്ചപ്പോള്‍ ഉറപ്പിച്ചു. ഏതോ ഗ്രൂപ്പിലെ കമന്‍സില്‍ നമ്പര്‍ കൊടുത്തത് നോട്ട് ചെയ്ത് വച്ചിരുന്നു, വിളിക്കണമെന്ന് പലവുരു കരുതി, പക്ഷെ നല്ലൊരു ദിവസത്തിനു വേണ്ടി കാത്ത് വച്ചു." അത്രയും പറഞ്ഞ് അവള്‍ കഴുത്തോളം മുറിച്ച മുടി വിരലുകളാല്‍ കോതിയൊതുക്കി. ഉച്ച നേരത്തെ ശംഖുമുഖത്തെ ചുടുള്ള കാറ്റ് ആ മുടികളേ പിന്നേയും പറപ്പിച്ചു.
ഞാനവളെ സസൂക്ഷമം വീക്ഷിച്ചു. പതിനെട്ട് വര്ഷം, ഒരു പാട് മാറ്റങ്ങള്‍. ഒരു പക്ഷെ മറ്റൊരിടത്ത് വച്ച്, യാദൃശ്ചികമായി കണ്ടിരുന്നു എങ്കില്‍ തിരിച്ചറിയില്ലായിരുന്നു.

"ഇനി എങ്ങോട്ടാ" വീണ്ടും കാര്‍ സ്റ്റാര്ട്ട് ചെയ്യുമ്പോള്‍ ഞാന്‍ തിരക്കി.
"എവിടേക്കും, നിന്റെ ഈ പ്രിയപ്പെട്ട നഗരത്തില്‍, നീ പ്രണയിക്കുന്ന ഈ നഗരത്തിലെ ഏതു കാഴ്ചയും, നീ പറഞ്ഞ് കൊതിപ്പിച്ചതൊക്കെയും കാണണം, ഈ ഒരു ദിവസം ഇനി ഒരു പക്ഷെ ഉണ്ടാകണമെന്നില്ലല്ലൊ..." ഒരു വിഷാദ ചിരിയോടെ അവള്‍ പറഞ്ഞ് നിര്‍ത്തി.
ഞാന്‍ ആള്‍ സെയിന്റ്സ് കോളേജ് ജംഗഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വേളിയിലേക്ക് കാര്‍ ഓടിച്ചു.
വേളിയിലെ ഫ്ലോട്ടിങ്ങ് റസ്റ്റാറന്റിലിരുന്ന് അവളാ കഥ പറഞ്ഞു... കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളില്‍ സംഭവിച്ചത്, അവളൂടെ കഥ, എന്നെ തേടി നടന്ന കഥ, പിന്നെ എപ്പോഴൊ മറ്റൊരു ജീവിതത്തിനു തയ്യാറായത്. അവസാനം ജീവിതത്തില്‍ ദൈവത്തിന്റെ തിരക്കഥ പോലെ കാര്യങ്ങള്‍ മാറി മറിഞ്ഞത്.
"ലഞ്ച് എങ്ങനെ? സിറ്റിക്കുള്ളിലെ ഏതെങ്കിലും നല്ല ഹോട്ടലില്‍ പോയാലൊ"? വേളിയില്‍ നിന്നും തിരിക്കുമ്പോള്‍ ഞാന്‍ തിരക്കി.
"കഴക്കൂട്ടത്തെ പോറ്റി ഹോട്ടല്‍ ഇപ്പോഴും ഉണ്ടൊ? അവിടേക്കായാലൊ"?
അവളുടെ ഓര്മ്മത ശക്തി എന്നെ അത്ഭുതപ്പെടുത്തി.
അവളുടെ ഓര്മ്മത ശക്തി എന്നെ അത്ഭുതപ്പെടുത്തി.
തിരുവനന്തപുരം നഗരത്തിലേ പ്രധാന വീഥികളിലൂടെ ഞാന്‍ അവള്ക്ക് വേണ്ടി അന്നു ഡ്രൈവ് ചെയ്തു. ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ അവള്‍ പുറത്തേക്ക് നോക്കിയിരുന്നു , നഗരക്കാഴ്ചകള്‍ അവള്‍ ഹൃദയത്തിലേക്ക് പതിപ്പിച്ചു. ഇടക്കവള്‍ പറഞ്ഞു, " നീ പറഞ്ഞതിലും സുന്ദരമാണീ നഗരം, ഈ നഗരത്തിനൊരു വശീകരണ ശക്തിയുണ്ട്. മണിക്കൂറുകള്‍ കൊണ്ട് എന്നെയും ഇവിടം വശീകരിച്ചിരിക്കുന്നു. എങ്കിലും പോകാതെ പറ്റില്ലല്ലൊ"? അവസാന വാചകത്തില്‍ അവളുടെ തൊണ്ടയിടറി.
"നീ തിരിച്ചു വരും, ഈ നഗരം നിന്നെ കാത്തിരിക്കും" ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
ഞാന്‍ കാര്‍ പാര്ക്ക് ചെയ്ത് വരുമ്പോള്‍ അവള്‍ കനകക്കുന്നിലെ വിശാലമായ ഒരു മാവിന്‍ ചുവട്ടില്‍ ഇരുപ്പുറപ്പിച്ചിരുന്നു. ഞാനടുത്തിരുന്നപ്പോള്‍ അവള്‍ പറഞ്ഞു,
"ഇനി രണ്ട് മണിക്കൂറ് കൂടി, നിന്നോടൊപ്പം, നിന്റെ ഈ നഗരത്തില്‍. കണ്ടതൊക്കെയും നീ സ്വപ്നങ്ങളായി എന്നിലെത്തിച്ച കാഴ്ചകളായിരുന്നു."
"ഇനി രണ്ട് മണിക്കൂറ് കൂടി, നിന്നോടൊപ്പം, നിന്റെ ഈ നഗരത്തില്‍. കണ്ടതൊക്കെയും നീ സ്വപ്നങ്ങളായി എന്നിലെത്തിച്ച കാഴ്ചകളായിരുന്നു."
ഞാനൊന്നും മിണ്ടിയില്ല. അവളൂടെ ബാഗില്‍ വെറുതെ നഖം കൊണ്ട് കോറിക്കൊണ്ടിരുന്നു. കുറച്ച് നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവള്‍ വീണ്ടും ചോദിച്ചു
'നിന്റെ പഴയ കൂട്ടുകാരൊക്കെ, ഇപ്പോഴും കോണ്ടാക്റ്റ്സ് ഉണ്ടൊ? നിങ്ങളൂടെ ക്രിക്കറ്റ് ടീമും, നാടക റിഹേഴ്സലുമൊക്കെ നല്ല ഓര്‍മ്മകളാണു"?
'നിന്റെ പഴയ കൂട്ടുകാരൊക്കെ, ഇപ്പോഴും കോണ്ടാക്റ്റ്സ് ഉണ്ടൊ? നിങ്ങളൂടെ ക്രിക്കറ്റ് ടീമും, നാടക റിഹേഴ്സലുമൊക്കെ നല്ല ഓര്‍മ്മകളാണു"?
"ഒന്നു രണ്ട് പേരൊക്കെ ഇപ്പോഴും കോണ്ടാക്റ്റ്സിലുണ്ട്, ബാക്കിയുള്ളവരൊക്കെ പലവഴിക്ക് പിരിഞ്ഞു"
പിന്നെ അധികം സംസാരമുണ്ടായില്ല, കനകക്കുന്ന് ഒന്നു ചുറ്റി കണ്ട്, തിരികെ എയര്പോയര്ട്ടി ലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ സുര്യന്‍ അസ്തമിക്കാന്‍ തുടങ്ങി. ഒരിക്കല്‍ കൂടി ശംഖുമുഖത്തിന്റെ ആ ഭംഗി അവളെ കാണിച്ചു കൊടുത്തു. സൂര്യന്‍ കടലില്‍ താഴുന്നതും നോക്കി അവള്‍ നിന്നു- കണ്ട് മതി വരാത്തവളേ പോലെ.
ഇനിയും വൈകിയാല്‍ ബോര്ഡി്ങ്ങ് കിട്ടില്ല എന്നോര്‍മ്മിപ്പിച്ച് തിരികെ കാറില്‍ കയറാന്‍ വരുമ്പോള്‍ ഞാന്‍ ചോദിച്ചു " എന്താ നിന്റെ നമ്പര്‍ തരാത്തത് എനിക്ക്"?
ഇനിയും വൈകിയാല്‍ ബോര്ഡി്ങ്ങ് കിട്ടില്ല എന്നോര്‍മ്മിപ്പിച്ച് തിരികെ കാറില്‍ കയറാന്‍ വരുമ്പോള്‍ ഞാന്‍ ചോദിച്ചു " എന്താ നിന്റെ നമ്പര്‍ തരാത്തത് എനിക്ക്"?
കുറേ നേരം അവള്‍ മിണ്ടിയില്ല. പിന്നെ എന്റെ മുഖത്ത് നോക്കി ചെറുതായി ചിരിച്ചു, എന്നിട്ട് പറഞ്ഞു - ഞാന്‍ തന്നാല്‍ നീ എന്റെ വിശേഷങ്ങളറിയാന്‍ ശ്രമിക്കും. അതറീയാന്‍ കഴിയാതെ വന്നാല്‍ നീ നിരാശപ്പെടും, ചിലപ്പോള്‍ നീ ചിന്തിച്ചേക്കാം...." അവള്‍ പകുതിയില്‍ നിര്‍ത്തി . ഞാന്‍ മറുപടി പറഞ്ഞില്ല.
ബാഗ്ലൂര്‍ക്കുള്ള ഇന്ഡിഗൊ ഷെഡ്യൂള്‍ ടൈമാണെന്ന് ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ തെളിയുന്നു.
'ഇനി നിന്നാല്‍ ഗേറ്റ് ക്ലോസ് ചെയ്യും, ബോര്‍ഡിങ്ങ് എടുത്തിട്ട് വരാം". അവള്‍ പറഞ്ഞു.
"ഇവിടെ ബോര്‍ഡിങ്ങ് എടുത്താല്‍ പുറത്തിറങ്ങാന്‍ കഴിയില്ല, പിന്നെ കാണാനും"
'ഓഹ്. അപ്പോള്‍ ഇനി നമ്മള്‍... " അത്രയും പറഞ്ഞ് അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.
ഞാനൊന്നും മിണ്ടിയില്ല.
'ഞാന്‍ വരും, ഇന്നത്തേത് പോലെ, നിന്നെ വിളിച്ചുണര്ത്തി ഞെട്ടിക്കാന്‍.. എന്താ വിശ്വാസം വരുന്നില്ലെ"?
ഞാന്‍ ഒരു ദീര്‍ഘ നിശ്വാസത്തോടേ ചിരിച്ചു കൊണ്ട് അതെയെന്ന് തലയാട്ടി.
ശംഖുമുഖത്തെ ഇരുട്ടുള്ള ഭാഗത്ത് വെറും മണലില്‍ ഞാന്‍ മലര്‍ന്നു കിടന്നു, ആകാശത്തേക്ക് ഉയരുന്ന ഇന്‍ഡിഗൊ ഫ്ലൈറ്റിനെയും കാത്ത്. പെട്ടെന്ന് ഫോണ്‍ റിങ്ങ് ചെയ്തു, ഞാന്‍ ആവേശത്തോടേ എടുത്തു..വോയിപ് കാള്‍.. "അശോക്, ഞാന്‍ ഫ്ലൈറ്റിനുള്ളിലാണു, ഉടനെ ടേക്ക് ഓഫ് ചെയ്യും, പ്രാര്‍ത്ഥിക്കില്ലെ എനിക്ക് വേണ്ടീ"?
ഞാനൊന്നും മിണ്ടിയില്ല.. പിന്നെ ഫോണ്‍ കട്ടായി. ഞാനെഴുന്നേറ്റു, ടൈല്‍ പാകിയ വഴിയിലൂടേ പാര്‍ക്കിങ്ങിലെത്തി, കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ ഇന്ഡീ്ഗൊ എന്റെ തലക്ക് മുകളിലൂടെ പറന്നുയരുന്നുണ്ടായിരുന്നു - ബാഗ്ലൂര്‍ ലക്ഷ്യമിട്ട്.
അപ്പോള്‍ ബാഗ്ലൂരിലെ കിഡ്‌വായ് മെമ്മോറിയല്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ഓങ്കോളജിയില്‍ ഡോ: ആങ്കുര്‍ ഗ്രാഗിന്റെ ടീം, റീനാ വര്ഗ്ഗീ സിനു വേണ്ടി ഒരു ടേബിള്‍ തയ്യാര്‍ ചെയ്യുകയായിരുന്നു
by: AshokVamadevan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക