വിധി അവള്‍ക്കെതിരായിരുന്നു!!!നിരായുധനും വികലാഗനുമായ ഒരാളെ ആ്രമിച്ചു കീഴടക്കി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു.അതായിരുന്നു അവള്‍ ചെയ്ത കുറ്റം.ദൈവത്തിന്‍റെ വിധി ആര്‍ക്കാണ് മാറ്റനാവുക.തന്‍റെ അഞ്ചാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെടുത്തിയത് ദൈവത്തിന്‍റെ വിധിയായിരുന്നു.അനുജത്തിയും അമ്മയും അടങ്ങുന്ന കുംടബം മാനംവിറ്റ് ജീവിക്കാനായിരുന്നു ദൈവവിധി. പക്ഷെ അവളതു ചെവിക്കൊണ്ടില്ല.അമ്മയ്ക്കൊപ്പം ചെറുപ്പത്തിലെ പണിയെടുത്ത്,എങ്ങനെയെക്കെയോ പ്രീടിഗ്രി വരെ പഠിച്ചു.പഠനം നല്‍കിയ ജോലിയും യാത്രയും അവളെ തകര്‍ത്തില്ല.ആഴ്ചകളിലെ അവസാന നാളുകളില്‍ അമ്മയെയും അനുജത്തിയേയും കണാനെത്തിയ അവളക്ക് എപ്പോഴാണ് പെട്ടന്നു പണക്കാരിയാവണം എന്ന അതിമോഹം വന്നതെന്നറിയില്ല.അതുകൊണ്ടാണല്ലോ ആഴ്ച അവിധിയിലെ അവസാന നാളിലെ ട്രെയിന്‍ യാത്രയില്‍ ആളൊഴിഞ്ഞ കംബാര്‍ട്ട്മെന്‍റ് തെരെഞ്ഞെടുത്തതും.... അയാളെ അങ്ങോട്ടാകര്‍ഷിച്ച് ....നിരായുധനും അംഗബലഹീനതയുള്ളതുമായ അയാളെ നിഷ്കരുണം ആക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ചതും.പക്ഷേ വിധി അവള്‍ക്കെതിരായിരുന്നു!!!!!!
സതീഷ് പാറയ്ക്കല്‍

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക