തണുപ്പ് കാലമായിരുന്നു.
തോളിൽ നിന്നൂർന്ന് പോകുന്ന ഷാൾ വലിച്ചു ശരിപ്പെടുത്തി അനിത കരിങ്കല്ല് വിരിച്ചയാ ഒറ്റയടിപ്പാതയിലേക്ക് കയറി. വഴിവാണിഭക്കാർ കൂനി കൂടിയിരുന്നു തട്ട്മുട്ട് സാധനങ്ങൾ വിൽക്കുന്നുണ്ട്. റോഡല്ല അത്. എന്നിരുന്നാലും പലപ്പോഴും “റ” ആകൃതിയിൽ വളച്ചു കെട്ടിയ കുതിരവണ്ടികൾ കയറിപ്പോകുന്നുണ്ട് കുന്നിൻ മുകളിൽ.

വൈകുന്നേരങ്ങളിൽ ഒരു രസമാണ് ഇങ്ങനെ ഒന്നിറങ്ങി നടക്കുവാൻ. ഡോർമെട്രിയിലെ കുട്ടികളുടെ ചുമതല ആനിയെ ഏൽപ്പിച്ചു ഒരു നടത്തം. വിരസതയിൽ നിന്നും ജനവാസങ്ങളിലേയ്ക്ക് ഒരു കൂപ്പുകുത്തൽ.
കൂനി കൂടിയിരിക്കുന്ന വഴിവാണിഭക്കാർ, തണുപ്പിൽ നിന്നും രക്ഷ നേടാൻ പഴകിയ, നിറം മങ്ങിയ ജാക്കറ്റുകൾ ആണ് ധരിച്ചിരിക്കുന്നത് എന്നവൾ കണ്ടു. പുതിയ കട്ടി കമ്പളങ്ങൾ, രോമക്കുപ്പായങ്ങൾ, പശ്മിന ഷാളുകൾ എന്നിവ വിൽക്കുന്ന , കണ്ണ് മാത്രം പുറത്തു കാണിച്ച , ആ വിൽപ്പനക്കാരൻ പോലും .. അതോ വില്പനക്കാരിയോ ?
അനിത ആകെ കണ്ടിട്ടുള്ളത് തീക്ഷ്ണമായ രണ്ടു നീലക്കണ്ണുകളാണ്. അതും രോമക്കുപ്പായം ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ പോലും ആകാത്ത വസ്ത്രധാരണവും. നല്ല ഉയരം. ഏതോ കമ്പനിയുടെ കാൻവാസ് ഷൂസ് , അരയ്ക്ക് കുറുകെ രൂപ വെക്കാൻ ഒരു തോൽ സഞ്ചി. നരച്ച പിന്നിയ, കിഴുത്ത വീണ ജീൻസ്. അവനാകാം. അതോ അവളോ .. അവൻ എന്ന് തല്ക്കാലം വിളിക്കാം. ശബ്ദം കൗമാരക്കാരന്റെ പോലെ. ഹിന്ദിയും, ഇടക്ക് ഉറുദുവും, മറ്റു ചിലപ്പോൾ ആംഗലേയവും കലർന്ന വാക്കുകൾ.
അനിത ചൂട് കപ്പലണ്ടി പുഴുങ്ങി മുളകിട്ടതിൽ നാരങ്ങാ പിഴിഞ്ഞ് , ഒതുക്കു കല്ലിൽ ഇരിപ്പുറപ്പിച്ചു. അവിടെ ഇരുന്നാൽ തടാകം കാണാം. അതിൽ ഒഴുകി നടക്കുന്ന അനവധി ഷിക്കാരകൾ കാണാം. ടൂറിസ്റ്റുകളെ കാണാം. പിന്നെ അവൾക്ക് മാത്രം കേൾക്കാവുന്ന പ്രകൃതിയുടെ സംഗീതവും..
പെട്ടെന്നാണ് അനിതയുടെ ശ്രദ്ധ നീലക്കണ്ണുകളിൽ കുടുങ്ങിയത്.
പെട്ടെന്നാണ് അനിതയുടെ ശ്രദ്ധ നീലക്കണ്ണുകളിൽ കുടുങ്ങിയത്.
'ഇസ്കാ ദാമ് ക്യാ ഹേ ?"
ഒരു കുടുംബം പശ്മിന ഷാൾ വാങ്ങാൻ നോക്കുന്നുണ്ട് അവന്റെ കൈയിൽ നിന്നും.
പതിഞ്ഞ ശബ്ദത്തിൽ, " വോ ബഡിയ ചീസ് ഹേയ്, മഹംഗാ ഹേ ദീദി." " വോ തോ പാംച് സൗ പച്ചിസ് ഹേ "
പതിഞ്ഞ ശബ്ദത്തിൽ, " വോ ബഡിയ ചീസ് ഹേയ്, മഹംഗാ ഹേ ദീദി." " വോ തോ പാംച് സൗ പച്ചിസ് ഹേ "
"ദാമ് കം നഹി ഹോഗാ...?"
വാങ്ങാൻ വന്നതിൽ ഒരു സുന്ദരി ചോദിക്കുന്നുണ്ട്.. വിലപേശൽ..
വാങ്ങാൻ വന്നതിൽ ഒരു സുന്ദരി ചോദിക്കുന്നുണ്ട്.. വിലപേശൽ..
അനിത ഓർക്കാറുണ്ട്, “പണക്കാർ വലിയ ഹോട്ടലുകളിൽ കയറി, മൂക്കറ്റം തിന്ന്, വെയ്റ്റർക്ക് ടിപ്പും കൊടുത്തിറങ്ങും. എന്നാലും വഴി വാണിഭക്കാരുടെ അടുത്ത എത്തുമ്പോൾ, വിലപേശൽ നടത്താതെ ഒന്നും വാങ്ങുകയുമില്ല.” മനുഷ്യരുടെ ഓരോ രീതികൾ..
വില കുറച്ചോ എന്നറിയാൻ അനിതക്കായില്ല. എന്തായാലും സുന്ദരി, ആ ഷാളും കൊണ്ടാണ് കുന്നു കയറിയത്. അവൻ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു..
വില കുറച്ചോ എന്നറിയാൻ അനിതക്കായില്ല. എന്തായാലും സുന്ദരി, ആ ഷാളും കൊണ്ടാണ് കുന്നു കയറിയത്. അവൻ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു..
നടപ്പാതയ്ക്കിപ്പുറം ഒരു വ്യാപാരശാലയായിരുന്നു. മസാലകളും,ഉണക്കിയ പഴങ്ങളും ഒക്കെ വിൽക്കുന്ന കടകൾ. മുളക് മാവിൽ മുക്കി പൊരിച്ചു ബജിയകൾ വിൽക്കുന്ന കടകൾ. തണുപ്പ് എല്ലിനിടയിലേക്ക് നൂണ്ടിറങ്ങുന്നത് കൊണ്ട് തന്നെ പലരും മസാല ചായക്ക് വേണ്ടി, ചൂട് മുളകാബജിയക്ക് വേണ്ടി കുഞ്ഞു കടകളിൽ അഭയം പ്രാപിച്ചിരുന്നു.
കമ്പിളി തൊപ്പി വിൽക്കുന്ന രാം ചാച്ചാ , "അനിത ബേട്ടി, ക്യാ സമാചാർ ഹേ" എന്നുള്ള കുശലം ചോദിച്ചു കൊണ്ട്, എതിരെ ഉള്ള ബഞ്ചിൽ ഇരിപ്പുറപ്പിച്ചു.
" സബ് ടീക് ഹേ ചാച്ചാ " എന്നുള്ള പതിവ് മറുപടിയിൽ അനിത.
" സബ് ടീക് ഹേ ചാച്ചാ " എന്നുള്ള പതിവ് മറുപടിയിൽ അനിത.
നല്ല വെയിൽ കണ്ട കാലം മറന്നു...
അനിത മനസ്സിൽ ഓർത്തു .
കിഴവൻ കൈകൾ കൂട്ടി തിരുമ്മി , ചൂട് പിടിപ്പിക്കാൻ ഒരു ശ്രമം നടത്തി.
നീലക്കണ്ണുകാരൻ, ഇപ്പോൾ ഒരു കമ്പളം വിൽക്കാനുള്ള പുറപ്പാടിലാണ്. വിലപേശൽ പിന്നെയും... ഇവന് ശ്വസിക്കണ്ടേ ? അനിത ഓർത്തു. രാം ചാച്ചയോട് ഇവന്റെ പേര് ചോദിക്കാം.

" മുച്ച്ചെ ഉസ്കാ നാം പതാ നഹി ബേട്ടി " രാം ചാച്ച കൈ മലർത്തി.
ഇരുൾ വീണ വഴിയിലേക്ക് അനിത , ഇളം ചൂടുള്ള ഓർമ്മകളും കൊണ്ട് തിരികെ നടന്നു. തൊട്ടു പിന്നിൽ ഒരു കുതിര കുളമ്പടി.
പിഞ്ഞി കീറിയ ജീൻസും അതെ ഷൂസും. അതവനാണ് നീലക്കണ്ണുകാരൻ ... പാഞ്ഞു പോയി. എന്നും അനിത മടങ്ങുന്ന വൈകുന്നേരങ്ങളിൽ കുതിരക്കുളമ്പടിയോട് കൂടി, പൊടി പടർത്തി നീലക്കണ്ണുകാരനും അവന്റെ കുതിരയും പാഞ്ഞു പോകുന്നത് സ്ഥിരം കാഴ്ചയാണ്.. ഇവനെങ്ങോട്ടാണ് ഈ പാഞ്ഞു പോകുന്നത്. വേനൽക്കാലത്തു പോലും തണുക്കുന്ന നാട്ടിൽ, വെയിലിനു പഞ്ഞമുള്ള നാട്ടിലാണ് ശൈത്യം അവഗണിച്ച് പാഞ്ഞു പോകുന്നതവൻ.

പതിയെ ഡോർമെട്രിയിൽ വന്നു കയറി അനിത.
നാളെ കോളേജ്, പുതിയ അഡ്മിഷൻ വരുന്ന ദിവസങ്ങൾ. ജാക്കറ്റുകളിൽ ഒളിച്ച, പുതിയ മഞ്ഞ മുഖമുള്ള, പുതിയ ബാച്ച് വന്നു കയറുന്ന ദിവസങ്ങൾ. പതിയെ പതിയെ മാത്രം അടുപ്പം ഉണ്ടായി വരുന്ന ചില അദ്ധ്യാപിക വിദ്യാർത്ഥി ബന്ധങ്ങളുടെ വിത്ത് പാകുന്ന ആദ്യ ദിവസങ്ങൾ.

ചപ്പാത്തിയും ഉള്ളിയും, കടുകെണ്ണയിൽ പാകം ചെയ്ത ഉരുളക്കിഴങ്ങു കറിയും. അനിതയ്ക്ക് മടുപ്പ് തോന്നി. എന്നും ഒരു പോലെ , ഒരേ രുചിയിൽ, അതിനി മുള്ളങ്കി ആണെങ്കിലും,കാരറ്റ് ആണെങ്കിലും, ഉരുളക്കിഴങ്ങ് ആയാലും, ഒരേ രുചിയിൽ എങ്ങനെ ആണോ പാചകക്കാരി ഹേമവതി ഉണ്ടാക്കുന്നത്....ഒരേ മുഖമുള്ള കറികൾ ..
ഈ നാട്ടിലെ മഞ്ഞ മുഖമുള്ള പെൺക്കുട്ടികൾക്കൊക്കെ ഒരേ ഛായയാണെന്ന് അനിത ഓർത്തു . വെയിൽ കഷ്ടിയായത് കൊണ്ട് തന്നെ മഞ്ഞിച്ച മുഖമുള്ള പെൺകൊടികൾ. ഓരോന്ന് ഓർത്ത് കിടന്നനിത കട്ടി കരിമ്പടം വലിച്ചു മൂടി ഉറങ്ങി. ഡോർമെട്രി നാളേക്ക് നിറയും. അകലെ നിന്നുള്ള കുട്ടികൾ താമസമാകും. ഇന്നിവിടെ വിരലിൽ എണ്ണാവുന്നവരെ ഉള്ളു.. പോകാനിടം ഇല്ലാത്ത പെൺകുട്ടികൾ മാത്രം. തന്നെ പോലെ തന്നെ അനാഥാലയങ്ങളിൽ നിന്നും വന്നു ചേക്കേറിയവർ.
അനിതയുടെ സ്വപ്നങ്ങളിൽ ഉദിച്ചു മങ്ങിയ വെയിൽ കണ്ടു, ഓർമ്മകളിൽ ഗുൽമോഹറിന്റെ ചുവപ്പുകളോടിയ നരച്ച ഒരു സായാഹ്നമുണ്ട്. രാഷ്ട്രീയം തലക്ക് പിടിച്ചവർ കയറി വെട്ടിക്കൊന്ന അച്ഛനും അമ്മയും കയറി ഇറങ്ങുന്നത് സ്വപ്നങ്ങളിൽ മാത്രമാണ്.. ഉറക്കത്തിൽ വരണ്ട ചുണ്ടുകളിൽ അനിത ഞരങ്ങി,
" വെട്ടരുതേ എന്റെ അച്ഛനെ, എന്റെ അമ്മയേ ....! “
ഒരു ആർത്ത നാദം തൊണ്ടയിൽ കുരുങ്ങി അനിത ഞെട്ടി ഉണർന്നു.. ലോട്ടയിലെ വെള്ളം തണുത്തിരിക്കുന്നു.. കാര്യമാക്കാതെ കുടിച്ചു... വിയർത്തിരുന്നു തണുപ്പിലും...
പിന്നെയും മയക്കം വരാൻ സമയമെടുത്തു...
താഴ്വരയിലെ കുടമണി കുലുങ്ങുന്ന ശബ്ദമാണ് പിന്നെ അവളെ ഉണർത്തിയത്.
പിന്നെയും മയക്കം വരാൻ സമയമെടുത്തു...
താഴ്വരയിലെ കുടമണി കുലുങ്ങുന്ന ശബ്ദമാണ് പിന്നെ അവളെ ഉണർത്തിയത്.
കുളിക്കാൻ ചൂട് വെള്ളം ഹേമാവതി കൊണ്ടെത്തിച്ചു, കടുകെണ്ണ മണമുള്ള സബ്ജി കൂട്ടി റോട്ടി , ഒന്ന് രണ്ടു ആപ്പിൾ കഷ്ണങ്ങൾ, മസാല ഇട്ട ചായ.
പ്രാതൽ കഴിച്ച് അനിത ഡിപ്പാർട്മെന്റിൽ എത്തി. ബാക്കി ഉള്ള ടീച്ചർമാർ എത്തിത്തുടങ്ങി. താൻ മാത്രമേ ഈ സംസ്ഥാനക്കാരിയല്ലാതെയുള്ളു. പുതിയ കുട്ടികൾ, ജാക്കറ്റിൽ പൊതിഞ്ഞെത്തി ത്തുടങ്ങി.
വിഷയം ചരിത്രം. ബി എ ഹിസ്റ്ററി എന്ന ഓമന പേരുള്ള കോഴ്സ് . പുതിയ ക്ലാസ്….
പേര് വിളിച്ചു.
"അനാർ മെഹ്ത "
"അഞ്ജലി ഗുപ്ത "
" ആരുഷി ദത്ത "
"സൂന ഖുറൈഷി"
"അനാർ മെഹ്ത "
"അഞ്ജലി ഗുപ്ത "
" ആരുഷി ദത്ത "
"സൂന ഖുറൈഷി"
ആ ശബ്ദം അനിത കേട്ടിട്ടുണ്ട്.. തല ഉയർത്തി നോക്കി. ഒരു പർദ്ദ ഇട്ട പെൺകുട്ടി. കറുത്ത നെറ്റിൽ കൂടി നീല കണ്ണുകൾ കുന്നിൻമുകളിൽ കണ്ട അതേ നീലക്കണ്ണുകൾ.
അവന്റെ അനിയത്തിയാണോ ? അതോ ചേച്ചിയോ ?
അനിത തുറിച്ചു നോക്കുന്നത് കണ്ടു അവൾ തല കുനിച്ചു.
ഖുറൈഷി .. കാശ്മീരി പെൺകുട്ടിയാണവൾ . വൈകിട്ടവനോട് ചോദിക്കണം. അല്ലെങ്കിൽ ഇവളോട് തന്നെ. പക്ഷെ ആദ്യ ദിവസം തന്നെ അങ്ങോട്ട് കയറി വീട്ടുകാര്യം ചോദിക്കുവാനൊരു മടി. അനിത രജിസ്റ്റർ മടക്കി വെച്ച്, ഹിസ്റ്ററി സിലബസിലേക്ക് കടന്നു . കൂർമ്മതയോടെ നോക്കിയിരിക്കുന്ന സൂന ഖുറൈഷി.
വൈകിട്ട് കുന്നുകയറി ഒതുക്കുകല്ലിൽ അനിത സ്ഥാനം പിടിച്ചു. അവനുണ്ട് ഷാൾ വീശി കാണിച്ചു വിൽപ്പനക്കുള്ള തന്ത്രങ്ങൾ പറത്തുന്നു. ആരൊക്കെയോ, വാങ്ങുന്നു, ചിലർ വിലപേശി മടങ്ങുന്നു. തണുപ്പ് കാറ്റ് കാഠിന്യത്തോടെ വീശിയടിക്കുന്നു. അത് കാര്യമാക്കാതെ അനിത അവന്റെ തിരക്കൊഴിയാൻ കാത്തിരിക്കുന്നു. രാത്രി കനത്തതോടെ വഴി വാണിഭക്കാർ സാധനങ്ങൾ വാരിക്കെട്ടി പോകുവാൻ തുടങ്ങി.
രാം ചാച്ചയുടെ നരച്ച പുരികം വളഞ്ഞു
"ബേട്ടി രാത്ത് ബഹുത്ത് ഹോഗയാ " "ജാവോ "..
കിഴവൻ വിടുന്ന മട്ടില്ല... ഒരു വിധം കിഴവന്റെ കണ്ണ് തപ്പിച്ച് നീലക്കണ്ണുകാരന്റെ അടുത്തെത്തി..
"ബേട്ടി രാത്ത് ബഹുത്ത് ഹോഗയാ " "ജാവോ "..
കിഴവൻ വിടുന്ന മട്ടില്ല... ഒരു വിധം കിഴവന്റെ കണ്ണ് തപ്പിച്ച് നീലക്കണ്ണുകാരന്റെ അടുത്തെത്തി..
അവളെ കണ്ട മാത്രയിൽ, അടച്ചു വെച്ച പെട്ടി എടുത്ത് അസാമാന്യ മെയ് വഴക്കത്തോടെ അവൻ കുതിരമേൽ ചാടി കയറി, അതിനെ പായിച്ചു... പൊടി മൂടി അനിതയുടെ കണ്ണുകൾ..
" ഹോ, എന്തൊരു ധാർഷ്ട്യം "
അനിതക്ക് അരിശം വന്നു. അവൻ തന്നെ ഒഴിവാക്കിയതാണ്.
"അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. നിന്നെ ഞാൻ "
അനിത പല്ലിറുമ്മി.
" ഹോ, എന്തൊരു ധാർഷ്ട്യം "
അനിതക്ക് അരിശം വന്നു. അവൻ തന്നെ ഒഴിവാക്കിയതാണ്.
"അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. നിന്നെ ഞാൻ "
അനിത പല്ലിറുമ്മി.
ഒരു ആഴ്ച കഴിഞ്ഞു ക്ലാസ്സ് റെജിസ്റ്റർ തപ്പി സൂനയുടെ അഡ്രസ്സ് തപ്പി. ഒരു താഴ്വാരത്തിലെ വീട്ടഡ്രസ്സ്. പോകണമെങ്കിൽ നല്ല ദൂരമുണ്ട്.
വിശ്വസിക്കാനായില്ല. ഇത്രയും ദൂരം താണ്ടിയാണോ സൂന വരുന്നത് ?
ശനിയാഴ്ച്ച അതിരാവിലെ ഒരു ടാക്സി ഏർപ്പാടാക്കി, അനിത പുറപ്പെട്ടു. മിർസ ഗലിയിലേക്ക്. വീട് കണ്ടെത്താൻ പ്രയാസം വന്നില്ല. അവന്റെ വെള്ള കുതിര മുറ്റത്തുണ്ട്. ഒതുക്കമുള്ള ഒരു വരി വീട്. നീല പ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നു.
പേര് മറന്നല്ലോ ഈ പ്പൂക്കൾ.. ആഹ്, ഡെയ്സി പൂക്കൾ…” കുടമണി കെട്ടി തൂക്കിയ കാളിംഗ് ബെൽ. ഒന്ന് മടിച്ചു അനിത, എങ്കിലും മണി അടിച്ചു.

നിശബ്ദത.. അകത്തൊരു വളകിലുക്കം. പിന്നെയും നിശബ്ദത. ആരോ വന്നു. വാതിലിലെ വെള്ള വില്ലീസ് വെച്ച വിരി ഒന്ന് മാറി. അവൾ സൂന.
കതക് തുറക്കാൻ താമസം.
" താൻ സൂനയുടെ ടീച്ചർ ആണ്. കതക് തുറന്ന് തന്നെ സംസാരിക്കണം"
അനിത കടുപ്പിച്ച് പറഞ്ഞപ്പോൾ വാതിലിന്റെ സാക്ഷ ഞരങ്ങി തുറന്നു.
" താൻ സൂനയുടെ ടീച്ചർ ആണ്. കതക് തുറന്ന് തന്നെ സംസാരിക്കണം"
അനിത കടുപ്പിച്ച് പറഞ്ഞപ്പോൾ വാതിലിന്റെ സാക്ഷ ഞരങ്ങി തുറന്നു.
കാശ്മീരി രീതിയിൽ വേഷം ധരിച്ച സൂന. അവൾ പരുങ്ങി നിൽക്കുന്നു.
“അവനെവിടെ..? നിന്റെ സഹോദരൻ ആണോ അവൻ ? എനിക്കവനെ അറിയാം, ഞാൻ സംസാരിക്കാൻ ചെല്ലുമ്പോൾ അവൻ ഒഴിയുന്നു. കാരണം എന്താണ് ? "
സൂന നിശബ്ദയായി. പെട്ടെന്ന് അവൾ അനിതയുടെ കൈകൾ കൂട്ടി പിടിച്ചു.
" ജീവിക്കാൻ അനുവദിക്കണം. നിവർത്തിയില്ലാത്ത കൊണ്ടാണ്.”
ഉറുദു കലർന്ന ഹിന്ദിയിൽ അവൾ.
ഉറുദു കലർന്ന ഹിന്ദിയിൽ അവൾ.
അനിത പകച്ചു...
"നിന്നെ ഉപദ്രവിക്കാൻ ഞാൻ ആളല്ല : എനിക്കൊരു കൗതുകം… നീലക്കണ്ണുകൾ കണ്ട്.. നിന്റെ ആരാണവൻ എന്നറിയാൻ.. നീലക്കണ്ണുകൾ ഇവിടെ നിങ്ങൾക്ക് മാത്രമേയുള്ളു…ഒന്ന് തിരക്കാൻ വന്നതാണ്. വാശി.... അവൻ ഒഴിവാക്കിയപ്പോൾ…”
"നിന്നെ ഉപദ്രവിക്കാൻ ഞാൻ ആളല്ല : എനിക്കൊരു കൗതുകം… നീലക്കണ്ണുകൾ കണ്ട്.. നിന്റെ ആരാണവൻ എന്നറിയാൻ.. നീലക്കണ്ണുകൾ ഇവിടെ നിങ്ങൾക്ക് മാത്രമേയുള്ളു…ഒന്ന് തിരക്കാൻ വന്നതാണ്. വാശി.... അവൻ ഒഴിവാക്കിയപ്പോൾ…”
" ഏക് മിനിറ്റ് ടീച്ചർജി "
അവൾ അകത്തേക്ക് പോയി. ചായ കൂട്ടാനാവും എന്ന് അനിത ഓർത്തു.
അവൾ അകത്തേക്ക് പോയി. ചായ കൂട്ടാനാവും എന്ന് അനിത ഓർത്തു.
അകത്തെന്തോ തട്ടലും മുട്ടലും. സൂനയോട് ചായ വേണ്ട എന്ന് പറയുവാൻ കയറിയ അനിത സ്തബ്ധയായി നിന്ന് പോയി.
അവൻ..!! അവൾ, അതാ അവനായി വേഷമിടുന്നു.. പിഞ്ഞിയ നരച്ച ജാക്കറ്റ് , കീറിയ ജീൻസ്, കാൻവാസ് ഷൂസ്...!
അവൻ..!! അവൾ, അതാ അവനായി വേഷമിടുന്നു.. പിഞ്ഞിയ നരച്ച ജാക്കറ്റ് , കീറിയ ജീൻസ്, കാൻവാസ് ഷൂസ്...!
സൂന തിരിഞ്ഞു
"ടീച്ചർ ജി.. വിശ്വസിച്ച് പറയുകയാണ്.." അവനില്ല... അവൾ മാത്രമേ ഉള്ളു... ഞാൻ മാത്രം.. കലാപ ഭൂമികയിൽ ഒറ്റപ്പെട്ട ഞാൻ മാത്രം.!”
"ടീച്ചർ ജി.. വിശ്വസിച്ച് പറയുകയാണ്.." അവനില്ല... അവൾ മാത്രമേ ഉള്ളു... ഞാൻ മാത്രം.. കലാപ ഭൂമികയിൽ ഒറ്റപ്പെട്ട ഞാൻ മാത്രം.!”
അനിത കട്ടിലിൽ ഇരുന്നു. സൂന നിലത്തിരുന്ന് അനിതയുടെ കാലിൽ കെട്ടി പിടിച്ച് തേങ്ങി... തേങ്ങലൊടുങ്ങിയപ്പോൾ അവളുടെ ജീവിതം വരച്ചു വെച്ചു പതുങ്ങിയ ശബ്ദത്തിൽ.
"ഖാസിഗുണ്ട് എന്ന സ്ഥലത്ത് ഞാനും അനിയത്തി ഗുലാബും , അമ്മിജാനും, അബ്ബാജാനും അടങ്ങിയ കൊച്ച് ജീവിതം. രോമകുപ്പായത്തിന്റെ മൊത്തക്കച്ചവടം ആയിരുന്നു കുടുംബപരം ആയി ..
ഒരു വേനൽക്കാലത്ത് പുൽവാമയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ അബ്ബാജാൻ കൊല്ലപ്പെട്ടതോടെ ജീവിതം മാറി മറിഞ്ഞു. ഒരു ദിവസം സ്കൂൾ വിട്ട് വന്ന എന്നെ വരവേറ്റത് അബ്ബാജന്റെ ജനാസയും( മുസ്ലിങ്ങൾ മരിച്ചാൽ പള്ളിയിലേക്ക് എടുക്കുന്ന ഒരു തരം കിടക്ക ) , അരികിൽ കണ്ണീരു വറ്റി അമ്മിയും ഗുലാബും.
അമ്മി പിന്നെ , സിൽക്ക് തുന്നി വിറ്റ് എന്നെ പഠിപ്പിച്ചു.

ഒരു വൈകുന്നേരം സ്കൂൾ വിട്ട് വന്ന ഞാൻ കണ്ടത് അമ്മിയെയും പ്രായമെത്താത്ത ഗുലാബിനെയും മാനഭംഗപ്പെടുത്തുന്ന മതതീവ്രാദികളെയാണ്.. ഞാൻ അടുക്കളയിൽ ഒരു മുളവട്ടിയിൽ ഒളിച്ചു. ശ്വാസം അടക്കി പിടിച്ച് ….
അന്ന് തീവ്രവാദി ഗ്രൂപ്പിന്റെ തോക്കിനിരയായി അമ്മിയും ഗുലാബും.. ഇരുളിന്റെ മറപറ്റി അവരുടെ തോക്ക് ഞാൻ വലിച്ചെടുത്തു.. മറഞ്ഞിരുന്ന് കലി തീരും വരെ വെടിവച്ചിട്ടു കൊന്നു ഞാൻ അവരെ....
ആരുടേയും ശ്രദ്ധയിൽ പെടാതെ അന്ന് തന്നെ രായ്ക്ക് രാമാനം ഞാൻ വണ്ടി കയറി......"

"ജീവിതത്തിലിന്നോളം ഓടിയിട്ടില്ലാത്ത വേഗത്തിൽ ഞാനോടി ടീച്ചർജി...
ഉത്തരാഖണ്ഡിലെ ഈ ഗലിയിൽ എത്തി. വിശന്നു തളർന്ന എന്നെ കണ്ടെത്തിയ രാം ചാച്ച അയാളുടെ വീട്ടിലെത്തിച്ചു.. അതയാളുടെ വീടാണ്.. ആരുമില്ലാത്ത കിഴവനു മകളായി.
സ്ത്രീയുടെ മാനത്തിനു വിലപറയുന്ന നാട്ടിൽ സ്ത്രീയായി ജീവിക്കാൻ ഭയമുള്ളതു കൊണ്ട്, പുരുഷനായി വേഷം കെട്ടി.. പകൽ മുഴുവൻ..””

കാലം കഴിയവേ.. പഠിക്കണം എന്ന മോഹം വീണ്ടും ജ്വലിച്ചു എന്നിൽ.
“രാം ചാച്ച ആണ് പറഞ്ഞത്, ടീച്ചർജി പാവം ആണ്, എനിക്ക് സമാനം ആയ ജീവിതമുള്ള അനിതടീച്ചർ.
പക്ഷെ ലോകത്തിനു മുൻപിൽ, എനിക്കൊരു പെണ്ണായി ജീവിക്കാൻ പേടി. തീവ്രവാദികൾ എന്നെ കൊന്നുകളയാം. ഭയമാണ്. പഠിച്ചാൽ എനിക്കൊരു ജീവിതമാർഗം ഉണ്ടാകുമല്ലോ.. ഒരു സ്കൂളിൽ മറ്റോ ജീവിതം തളച്ചിടാമല്ലോ... ടീച്ചർജിയാണ് പ്രചോദനം.... പോകാനിടമില്ലാത്തവർക്ക് ഇങ്ങനെ ചില ഒളിത്താവളങ്ങൾ ഉണ്ടാകുമല്ലോ..."

സൂനയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് അനിത ഇറങ്ങി.
“”ഇനി ആരുമറിയണ്ട അവൻ നീയാണെന്ന്.. ഞാനിതാരോടും പറയുകയുമില്ല. എന്റെ വീട്ടിൽ രാഷ്ട്രീയ കോമരങ്ങൾ എന്നെ അനാഥയാക്കിയപ്പോൾ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.. മനസ്സിൽ ഞാനവരെ പല വട്ടം കൊന്നു കഴിഞ്ഞിട്ടുണ്ട്.. നീ ധീരയാണ് , അതി ധീര...“
പതിവായുള്ളത് പോലെ അന്ന് വൈകുന്നേരവും അനിത കുന്നിൻ മുകളിലേയ്ക്ക് നടന്നു.. ഒന്നുമറിയാത്ത പോലെ.
നീലക്കണ്ണുകാരൻ പതിവ് പോലെ തന്റെ വിൽപ്പന നടത്തുന്നു. അനിത ആ ഭാഗത്തേക്ക് നോക്കിയില്ല. സൂനയും അവളെ കണ്ടതായി നടത്തിച്ചില്ല. അത് സൂനയല്ലല്ലോ.. മറ്റാരോ ആണ്.. ധാർഷ്ട്യം ഉള്ള ഒരു ചെറുപ്പക്കാരൻ . തനിക്കവനെ അറിയില്ല.

രാം ചാച്ച കമ്പിളി തൊപ്പികൾ കൂട്ടി വെച്ച കൂനക്കരികിൽ ഇരുന്നു പിറുപിറുക്കുന്നു.
"നാശം പിടിച്ച തണുപ്പ്.... നാളെ ചിലപ്പോൾ വെയിൽ ഉദിച്ചേക്കാം"
"നാശം പിടിച്ച തണുപ്പ്.... നാളെ ചിലപ്പോൾ വെയിൽ ഉദിച്ചേക്കാം"
ആദരവ് അനിതയുടെ മുഖത്തു പ്രകടമായി..
"അതെ പ്രതീക്ഷയാണ് രാം ചാച്ചാ .. നമുക്കെല്ലാം.. നാളെ വെയിൽ ഉദിച്ചേക്കാം..”
"അതെ പ്രതീക്ഷയാണ് രാം ചാച്ചാ .. നമുക്കെല്ലാം.. നാളെ വെയിൽ ഉദിച്ചേക്കാം..”
അനിത ആരോടെന്നില്ലാതെ പറഞ്ഞു.
******
******

മനോഹരം. യാദൃശ്ചികമായാണ് ഇവിടെ എത്തിപെട്ടത്. നല്ല വായന നൽകിയതിന് നന്ദി.
ReplyDelete