Slider

നോവൽ🐓🐓ഒടിയൻ വേലു🙈🙈 അദ്ധ്യായം 4

0
നോവൽ🐓🐓ഒടിയൻ വേലു🙈🙈
അദ്ധ്യായം 4
ചിരുതയുടെ മനസ്സ് ശ്യാമത്തമ്പുരാട്ടിയെ എങ്ങിനേയും രക്ഷിക്കണമെന്നുള്ള ചിന്തകളിലായിരുന്നു
ആ ഇരുളിമ കൂടിയ രാത്രിയിൽ പെട്ടന്നവളുടെ മനസ്സു ശോഭിച്ചു .ആ വെളിച്ചത്തിലവൾ സന്തോഷത്താൽ പെട്ടന്നു കിടന്നിടത്തൂന്നു ചാടിയെഴുന്നേറ്റു
തൊട്ടരികിൽ കൂർക്കം വലിച്ചുറങ്ങുന്ന വേലുവിനെ കണ്ടപ്പോൾ അവളൊന്നുറപ്പിച്ചു ഉള്ളിൽ
തനിക്കു പാഴാക്കാൻ ഇനിയൊട്ടും സമയമില്ല
അവൾ ഒച്ചയുണ്ടാക്കാതെ വാതിൽ തുറന്നു പുറത്തിറങ്ങി
ശ്യാമയെ മണ്ണിൽ പുതച്ചു നിർത്തിയിരിക്കുന്നിടത്തേക്കു അവൾ നടന്നു
ചീവീടുകൾ മൂളുന്ന രാത്രിയുടെ ഗൗരവം അവൾക്കു അന്നു തോന്നിയില്ല
കാരണം നല്ല നിലാവ് .തൊട്ടു തലോടിയകലുന്ന കൊച്ചുകാറ്റവളെ അഭിനന്ദിക്കുന്നതായി അവൾക്കു തോന്നി
ശ്യാമയുടെ അടുത്തെത്തിയ അവൾ കൊട്ടയുയർത്തി
ഒരു ഞടുക്കത്തോടെ ചെറിയമയക്കത്തിൽ നിന്നുളർന്ന പോലെ ശ്യാമ അവളെ നോക്കി
ചിരുതേ എന്തിനാ എന്നേ...?എന്നെ എന്തു ചെയ്കാൻ പോകയാ...!!!!
ശ് ...,,ശബ്ദമുണ്ടാക്കരുത് !!ഞാൻ തമ്പുരാട്ടിയെ രക്ഷിക്കാൻ വന്നതാ...
എങ്ങിനെ എനിയെന്നെ കുടുംബത്തു കയറ്റുമോ?എന്റേയും വയിറ്റിൽ വളരുന്ന എന്റെ കുഞ്ഞിന്റേയും അവസ്ഥയെന്താകും അതും പറഞ്ഞവൾ പൊട്ടി കരഞ്ഞു
തമ്പുരാട്ടി ഒച്ചയുണ്ടാക്കി പ്രശ്നം വിളിച്ചു വരുത്തരുത് ..ആത്മസംയമനം പാലിക്കു .ഈ ചിരുത അതിനെല്ലാം ഉള്ള വഴി കണ്ടിട്ടുണ്ട് .
പുലയൻ വേലുവിന്റെ കുടിലിൽ തമ്പുരാട്ടി വന്നിട്ടില്ല
പിന്നെ മാലോകർ എവിടെയെന്നു ചോദിക്കുമ്പോൾ എന്തു പറയും ഞാൻ ചിരുതേ?
അവളുടെ വാക്കുകൾ ശ്രദ്ധിക്കാതെ അതിനു ചെവി കൊടുക്കാതെ ചിരുത ധൃതിയിൽ മണ്ണു മാറ്റുകയായിരുന്നു.ശ്യാമയുടെ കൈകൾ
തെളിഞ്ഞു
തമ്പുരാട്ടി കൂടി മണ്ണുമാറ്റു വേഗം അവൾ പറഞ്ഞു
കൈകൾ സ്വതന്ത്രയായതു കണ്ട ശ്യാമയും വേഗം മണ്ണുമാറ്റി
കുറച്ചു നേരത്തെ പരിശ്രമം വിജയം കണ്ടു ശ്യാമ ആ കുഴിയിൽ നിന്നും സ്വതന്ത്രയായി
ചിരുത അവളുടെ കൈകളിൽ പിടിച്ചു കൊണ്ടു വേഗം നടന്നു
എവിടെയെന്നറിയില്ലേലും ഒരു കൊച്ചു കുട്ടിയെ പോലെ അവൾ നയിക്കുന്നിടത്തേക്കു അവളുടെ പിന്നാലെ ശ്യാമ വേഗം നടന്നു
കുറേ ദൂരം നടന്നവർ ഒരു കാടിന്റെസമീപമെത്തി
അയ്യോ ഇതു തമ്പുരാൻ കാടല്ലെ ?ഇതിനുള്ളിൽ കടന്നവർ പുറം ലോകം കണ്ടിട്ടില്ലന്നു കേട്ടിട്ടുണ്ട് ?ശ്യാമ ഉൾ ഭയത്തോടെ പറഞ്ഞു
അതേ തമ്പുരാട്ടി ഈ തമ്പുരാൻ കാട്ടിൽ കാടിനെ മറന്നവർ കയറിയാൽ തിരികെയെത്തില്ല .അതിനു കാരണങ്ങളുണ്ട്
ഞാൻ കൂടെയുള്ളപ്പോൾ തമ്പുരാട്ടിക്കൊന്നും സംഭവിക്കില്ല .കൂടെ വാ!! തമ്പുരാട്ടി വേഗം ... ചിരുത ഉത്സാഹത്തോടെയാണാവാക്കുകൾ പറഞ്ഞത്
അവൾ ശ്യാമയുടെ കൈകളിൽ പിടിച്ചു കൊണ്ടു ആ കാടിനുള്ളിലേക്കു വേഗം നടന്നു .ഇരുട്ടിനെ വക വെക്കാതെ
ആ കാട്ടു പാതയിലൂടെ മുന്നോട്ടു നടക്കുമ്പോൾ ശ്യാമയുടെ ശ്രദ്ധയിൽ പെട്ടിരുന്നു ഒന്ന്
ചിരുത ഒരോ വളവു തിരിയുമ്പോളും പ്രത്യേകരീതിയിൽ ആകാശത്തു നോക്കി ഒരു തരം ശബ്ദമുണ്ടാക്കുന്നു
എന്തിനായിരിക്കും ഇത് .തന്നെ അപകടപ്പെടുത്തുകയാവോ..?ഇവളുടെ ലക്ഷ്യം .തന്ത്ര പരമായി ഇവൾ ഭർത്താവിനായി എന്തെങ്കിലും വേല ചെയ്യുകയാവോ?ഭർത്താവിനെ എതിർത്തു തന്നെ രക്ഷിക്കാൻ ഇവൾക്കെന്തു ആത്മ ബന്ധവാ തന്നോട് !!!അവളുടെ മനസ്സിൽ ഭയ ചിന്തകൾ ഉടലെടുത്തു
അവൾ ചിരുതയുടെ മുഖത്തേക്കു നോക്കി
അവളുടെ കണ്ണുകൾ വല്ലാതെ പ്രകാശിക്കും പോലവൾക്കു തോന്നി
അഴിച്ചിട്ട മുടിയിഴകൾ കാറ്റിൽ പിന്നിലേക്കു പാറി നടക്കുന്നു
കാലിൽ കിടക്കുന്ന തള നിലാവെളിച്ചത്തിൽ മിന്നി തിളങ്ങുന്നു ഒറ്റ നോട്ടത്തിലവളെ ഭദ്രകാളിയെ പോലെ തോന്നി ശ്യാമക്ക്
അവളുടെ മാറിടം തണുപ്പിൽ കൂമ്പി കുളിരണിയും പോലെ ചെറു രോമങ്ങൾ എഴുന്നേറ്റു നിൽക്കും പോലെ കുത്തു കുത്തായി കാണാം
പിന്നീടു കൂടുതൽ അവളെ വീക്ഷിക്കാനോ അനുസരിക്കാനോ മനസ്സനുവദിക്കാത്ത പോലെ
അവൾ ചിരുതയുടെ കൈകൾ തട്ടി തെറിപ്പിച്ചു തിരികെ വന്ന വഴിയെ ഒാടാൻ തുടങ്ങി
തമ്പുരാട്ടി നിൽക്ക് തനിയെ ഒാടരുത് അപകടമാണു നിൽക്കാൻ .....
ചിരുത അതും പറഞ്ഞു അവളുടെ പിന്നാലെ ഒാടി
ഇരുട്ടിന്റെ മറവിൽ മരക്കൊമ്പുകളിൽ അനവധി കണ്ണുകൾ അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു
*****************************************
എന്താടോ കുറുപ്പേ താൻ കാട്ടിയത് ആ..എന്റെ കാലേ....തമ്പി പൊട്ടിക്കരഞ്ഞു
താനെടുത്തു വീശിയ കല്ലിൽ നിന്നും കള്ളൻ ഒഴിഞ്ഞുമാറി രക്ഷപെട്ടിട്ടുണ്ടാവും .
ആ കല്ല് തമ്പി അദ്ദേഹത്തിന്റെ കാലിലും വീണിട്ടുണ്ടാവും എന്നു കുറുപ്പിനു മനസ്സിലായി
അയാൾ തമ്പിയുടെ അടുത്തേക്കിരുന്നു
ആ സമയം അവർക്കു വ്യക്തമാകാതിരുന്ന ആ രൂപം ഇരുട്ടിൽ ഒാടി മറയുന്നതു കണ്ട തമ്പി വേദനയിലും വിളിച്ചു പറഞ്ഞു
കുറുപ്പേ അവൻ രക്ഷ പെടുന്നു വിടരുതവനെ...!!!
ഒന്നു മിണ്ടാണ്ടിരി അങ്ങ് അവനെ നമ്മുടെ കയ്യിൽ എനിയും കിട്ടാതിരിക്കില്ല
എന്നും പറഞ്ഞയാൾ തമ്പിയുടെ കൈകളിൽ പിടിച്ചു അയാളെ ഉയർത്തി നിർത്താൻ ശ്രമിച്ചു
കുറുപ്പിന്റെ തോളിൽ കൈയ്യിട്ടു വളരെ ആയാസപ്പെട്ടു തമ്പിയെഴുന്നേറ്റു നിന്നു
ശേഷം ഒറ്റക്കാലിൽ ഞൊണ്ടി ഞൊണ്ടി കുറുപ്പിന്റെ സഹായത്തോടെ തമ്പി മനയിലേക്കു തിരികെ നടന്നു
വാതിൽ പടിയിലെത്തിയ തമ്പിയുടെ ഉള്ളൊന്നു കാളി
ഭഗവാനെ ഈ നശിച്ച ദിവസം അവൾക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവുമോ?
ഒരു ഭ്രാന്തനെ പോലെ വെപ്രാളത്തോടെ ഇതും പറഞ്ഞു കുറുപ്പിനെ വലിച്ച ഇഴക്കും പോലെ വേഗമായാൾ നടന്നു
കാര്യം മനസ്സിലാകാതെ കുറുപ്പു ചോദിച്ചു
അല്ല എന്തൊക്കെയാ പറയണേ പതുക്കെ നടക്കൂ..,ഇവിടെന്തു പറ്റിയെന്നാ..?
താൻ കണ്ടില്ലേടോ..ഉമ്മറപടിയിൽ തൂക്കിയിട്ടിരുന്ന നിലവിളക്കു പടിപ്പുരയിൽ നിലത്തു കിടക്കണത് ?എന്തോ എനിക്കുള്ളിലൊരു ഭയം
എന്തോ പന്തികേടുതോന്നിയ കുറുപ്പു തിരിഞ്ഞു നോക്കി
അതേ അദ്ദേഹം പറഞ്ഞ പോലെ നിലവിളക്കു ഈ വഴിയിൽ എങ്ങനെ വന്നു
എന്നും ചിന്തിച്ചു കുറുപ്പയാളോടൊപ്പം വേഗം നടന്നു
തമ്പി ഉറക്കെ വിളിച്ചു എടി ശ്യാമേ...!!!എന്തൊരുറക്കമാടി ഇത് .ഒന്നെഴുന്നേറ്റു വന്നേ വേഗം....
പക്ഷെ ആരും മറുപടി പറയാൻ അവിടെ ഉണ്ടായിരുന്നില്ല
തന്റെ ശബ്ദം കേട്ടാൽ ഒാടി വരുന്ന ശ്യാമയുടെ മറുപടിയൊന്നും കേൾക്കാതായപ്പോൾ അയാളുടെ ഉള്ളൊന്നു പിടഞ്ഞു
തിണ്ണയിലേക്കു അമർന്നിരുന്നതിനിടയിൽ അയാൾ കുറുപ്പിനോടു പറഞ്ഞു
ഒന്നു വേഗം അകത്തു കേറി നോക്കടോ എന്നെ വിട്ടിട്ട്
ഒന്തോ അരുതായ്ക സംഭവിച്ചതായി മനസ്സു പറയുന്നു വേഗം!!!തമ്പി പരവേശത്തേടെ പറഞ്ഞു
കുറുപ്പു തമ്പിയെ അവിടിരുത്തി അകത്തേക്കു കയറി
വാതിൽ തുറന്നു കിടക്കുന്ന കണ്ട കുറുപ്പിനും
എന്തോ പ്രശ്നമുണ്ടന്നു തോന്നി
അയാൾ വേഗം മുറിക്കുള്ളിലേക്കു ഒാടിക്കയറി
കുറച്ചു സമയത്തിനു ശേഷം അയാൾ തിരികെ ഒാടി വന്നു ഉമ്മറത്തേക്ക്
തമ്പിയങ്ങേ.,,,ശ്യാമക്കുഞ്ഞിനെ അവിടെങ്ങും കാണുന്നില്ല.അയാളുടെ വാക്കുകൾ വളരെ ഭീതിയോടെ ആയിരുന്നു
തമ്പി ഞെട്ടിയെഴുന്നേറ്റു
ആ.,,എന്റെ കാലെ ..അയാൾ നിലത്തേക്കു മറിഞ്ഞു വീണു
കുറുപ്പോടിയെത്തി അയാളെ പിടിച്ചുയർത്തി
തുടരും

Biju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo