Slider

ഒരു മാലിന്യ പ്രശ്നം.... (കഥ)

0
Image may contain: 1 person

പുതിയ വീടിന്റെ പാലുകാച്ച് കഴിഞ്ഞു. കുറച്ചു പേരെ മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം.... എല്ലാം കൂടി,ഒരു പത്തു മുപ്പതു പേർ..... അവർക്കു മാത്രംഒരുക്കിയവിരുന്ന് ..
എല്ലാർക്കുംഇഷ്ടപ്പെട്ട ചിക്കൻ ബിരിയാണി .!
നഗരത്തിനടുത്ത് വാങ്ങിയ പത്ത് സെന്റ് പുരയിടത്തിൽ നല്ല ഒരു വീട്.... ജീവി
തത്തിലെ വലിയൊരു സ്വപ്നം തന്നെയായി
രുന്നു അത്. നല്ലജോലിയും കുടുംബവും പിന്നെ വിലപിടിപ്പുള്ള ഒരുകാറും സ്വന്തമാക്കിയപ്പോൾ അടുത്തപടിഒരു നല്ല
വീട് എന്ന സ്വപ്നമായിരുന്നു ..... ഇപ്പോഴിതാ
അത് സാധ്യമായിരിക്കുന്നു .....
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും
വിരുന്ന് നൽകി കഴിഞ്ഞ് സ്വസ്ഥമായപ്പോഴാ
ണ് പണിക്കാരൻ ദാസൻ വന്നു പറഞ്ഞത് ..
" ........ സാർ ...... ഭക്ഷണത്തിന്റെ വേസ്റ്റ്
എവിടെ കളയും..... പറ്റിയ ഒരിടമില്ല ....."
അപ്പോഴാണ് ഒരു വേസ്റ്റ് കുഴികുത്താതിരു
ന്നതിന്റെ പോരായ്മയെക്കുറിച്ചോർത്തത്...
''....... കുറച്ച് കുട്ടൂന് ഇട്ടു കൊടുത്താ മതി..... "
ഭാര്യ ചെറിയൊരു ഉപായം കണ്ടെത്തി ......
പക്ഷേ, ബിരിയാണി വേസ്റ്റ് കുട്ടു ( വളർത്ത്
പട്ടി) അങ്ങനെ കഴിക്കില്ല...... അവന് വേവിച്ച
മീൻ തലയാണ് പഥ്യം.....
''''' ..... കുട്ടു ബിരിയാണി തൊടില്ല .... മീൻ തല
യാണേൽ അവൻ പാത്രം കാലിയാക്കും...... "
ഒരു പാട് ബാക്കിയായ ഭക്ഷണ മാലിന്യങ്ങൾ പട്ടിക്ക് കൊടുക്കുന്നത് അത്ര നന്നല്ല......!
മീൻ കഴിച്ച് ശീലിച്ച കുട്ടുവിന് ബിരിയാണിയും
കോഴിക്കാലും എന്തായാലും പിടിക്കില്ല!
'അക്കാര്യം ഭാര്യയെഓർമ്മപ്പെടുത്തിയപ്പോൾ
പട്ടിയുടെ ഇഷ്ടഭോജ്യമല്ലാത്ത ബിരിയാണി
വേസ്റ്റ്പിന്നെ,എന്തുചെയ്യുമെന്ന്തലപുകഞ്ഞ് ആലോചിച്ചു.
'''........ ങ്ഹും..... രാത്രി ആകട്ടെ ........
ഒരു പണിയുണ്ട്.... "
ഭാര്യ എന്തോ തീരുമാനിച്ചുറച്ചതുപോലെ
പറഞ്ഞു....
'''...... എന്താ നിന്റെ മനസ്സില് ..... ഇവിടെ
എവിടേലും വേസ്റ്റ് ഇടുന്നസ്ഥലമുണ്ടോ ''?
".......ഉം.... "
"...... അതെവിടാ .......?"
" ........ പറയാം..... എല്ലാം ചാക്കിലാക്കി
വെച്ചിട്ടുണ്ടല്ലോ ........ ഇരുട്ടീട്ട് ബാക്കി
കാര്യം തീരുമാനിക്കാം ....."
വിരുന്നു വന്നവരൊക്കെ പെയ്ക്കഴി
ഞ്ഞപ്പോൾ രാത്രി ഏറെ വൈകിയിരുന്നു ....
കുട്ടികളും ഉറക്കം പിടിച്ചു കഴിഞ്ഞു.
വേസ്റ്റ് കളയാൻ പറ്റിയ സമയം....
'''......... വാ നമുക്ക്... വേസ്റ്റ് കളയണ്ടേ......?"
ഭാര്യ ശബ്ദംതാഴ്ത്തിപ്പറഞ്ഞു ....
മുൻവശത്തെ വാതിൽ പൂട്ടി, അടുക്കളപ്പുറ
ത്തു വെച്ചവേസ്റ്റ് എടുക്കാൻ ഭാര്യയോടൊപ്പം
ടോർച്ചുമായി നടന്നു.....

''......... ടോർച്ച് നീട്ടിയടിക്കല്ലേ .....
കുത്തനെ പിടിക്ക്..... ആരും കാണണ്ടാ.... "
കട്ടെടുത്ത തൊണ്ടിമുതൽ ഒളിപ്പിക്കാൻ
കൊണ്ടു പോകുന്ന ഒരു കളളന്റെ ജാഗ്രത
ഭാര്യയുടെ നടപ്പിലും പെരുമാറ്റത്തിലും കണ്ടു.
വേസ്റ്റ് നിറച്ച പ്ലാസ്റ്റിക് ചാക്കുമായി അവളുടെ
പിന്നാലെ നടന്നു.
"....... നമ്മുടെ തൊട്ടടുത്ത പറമ്പില്ലേ.....
ആൾ താമസമില്ലാത്തൊരു വീടുള്ള പറമ്പ് ..
അവിടെയാ സുരക്ഷിതം.... ആരുമില്ലാത്ത
ഒരിടം....."
ഭാര്യ അടക്കം പറഞ്ഞു.... അവളുടെ ബുദ്ധി
കൊള്ളാം.... ഇത്തരം കാര്യങ്ങളിൽ അവൾ
ക്കുള്ള ബുദ്ധിവൈഭവം അപാരം തന്നെ...!
ചുറ്റും നോക്കാതെ മതിലിനപ്പുറത്തെ ഇരു
ളിലേക്ക് വേസ്റ്റ് നിറച്ച ചാക്ക് വലിച്ചെറിഞ്ഞ്
ആശ്വാസത്തോടെ തിരികെ നടക്കുമ്പോൾ
ഭാര്യ പറഞ്ഞു.....
''..... ഹോ.... ഒരു തലവേദന ഒഴിഞ്ഞുകിട്ടി......
ഇനി സമാധാനത്തോടെ ഉറങ്ങാം....."
"ഇതൊരു ശീലമാക്കണ്ട..."
" നിങ്ങളൊന്ന് മിണ്ടാതിരിക്ക് .... ഇപ്പോ ഈ
രാത്രീല് ആ വേസ്റ്റ് പിന്നെന്തുചെയ്യും?
ശരിയാണ്.. പത്തു സെന്റ് പുരയിടത്തിൽ
മാലിന്യങ്ങൾ എങ്ങനെ,.. എവിടെ കളയും?
തല്ക്കാലം ഭാര്യയുടെ ഉപായം തന്നെയാണ്
നല്ലത്! മറ്റൊരു നിർവ്വാഹവുമില്ലല്ലോ ...?
തിരിച്ച് വീട്ടുമുറ്റത്തെത്തിയപ്പോൾ കൂട്ടിൽ നിന്ന് കുട്ടു കുരച്ചു കൊണ്ട് സ്നേഹം പ്രകടി
പ്പിച്ചു....പാവം രണ്ടു ദിവസമായികൂട്ടിനകത്ത്.
"..... അവനെ അഴിച്ചുവിട്ടേക്കാം .... രണ്ടു
കാര്യങ്ങളും നടത്തി തിരികെ വന്നിട്ട്
എന്തെങ്കിലും വെച്ചു കൊടുക്കാം, തിന്നാൻ . "
ഭാര്യ പട്ടിയെ കൂടു തുറന്നു വിട്ടു...
അപ്രതീക്ഷിതമായി കിട്ടിയ അവന്റെ
സ്വാതന്ത്ര്യം ഭാര്യയുടെ മുതുകത്തുംകാലിലു
മൊക്കെചാടിപ്പിടിച്ച് സ്നേഹംപ്രകടിപ്പിച്ച് നക്കിത്തുടച്ചു ..പിന്നെഅവൻകുരച്ചുകൊണ്ട് ഇരട്ടിലേക്ക്ഓടിപ്പോയി ......
വേസ്റ്റ് കളഞ്ഞതിന്റെ സമാധാനത്തിൽ
പുതിയ വീട്ടിലെ ആ രാത്രി സുഖമുള്ളതായി
തോന്നി....... കുളിച്ചു ഭക്ഷണമൊക്കെ
കഴിഞ്ഞ് പുതിയ മെത്തയിലേക്ക് സ്വസ്ഥ
മായി ഉറങ്ങാൻ കിടന്നു.
'''.... കുട്ടു ....... വന്നില്ലാട്ടോ"
വാതിൽ കുറ്റിയിടുമ്പോൾ ഭാര്യ പറഞ്ഞു....
" ...... ഇനി നാളെ പൂട്ടിയിടാം... അവൻ കുറച്ച്
ഓടി നടക്കട്ടെ ........"
"...... ഉം ഹും: ......"
കട്ടിലിലേക്ക് ചാഞ്ഞു കൊണ്ട് ഭാര്യ ഒന്നു
മൂളി .....
വെളുപ്പിന്, പുറത്ത് പട്ടികൾ
തമ്മിൽ മുറുമുറുക്കുന്ന ശബ്ദംകേട്ടാണ്
കണ്ണു തുറന്നത്..... ഭാര്യ ഒരു വശം ചെരിഞ്ഞ്
നല്ല ഉറക്കമാണ് ..... അവളെ ഉണർത്താൻ
പോയില്ല...... ഒച്ചയുണ്ടാക്കാതെ ചെന്ന്
പുറത്തേക്കുള്ള വാതിൽ തുറന്നു .....
നേരം വെളുത്തു വരുന്നതേയുള്ളൂ. വാതിൽ
തുറക്കുമ്പോൾ തന്നെ അസഹ്യമായൊരു
നാറ്റം മൂക്കിലേക്ക് ഇരച്ചുകയറി.....
"...... ഉം ഹും ..... ഉം....."
മൂക്ക് രണ്ടു കൈകൊണ്ടും അമർത്തിപ്പിടിച്ച്
പുറത്തേക്കിറങ്ങുമ്പോൾ കണ്ടു. ഞെട്ടിപ്പിക്കുന്ന കാഴ്ച .....!
പുതിയ വീടിന്റെ വൃത്തിയുള്ള,മാർബിൾ പതിച്ച സിറ്റൗട്ടിൽ അവിടവിടെ ഭക്ഷണാ
വശിഷ്ടങ്ങൾ ..... രണ്ടു മൂന്നു തെരുവു പട്ടികകൾ അകത്തും പുറത്തും കിടന്ന്
കോഴിക്കാലുകൾ കടിച്ചു വലിക്കുന്നു....!
''......... ദൈവമേ ......"
നെഞ്ചിൽ കൈവെച്ച് വിളിച്ചു പോയി...
വാതിൽ തുറക്കുന്ന ശബ്ദം കേട്ടാകണം
അപകടം മണത്ത മൂന്നു പട്ടികൾ
പുറത്തേക്കിറങ്ങി ഓടി....!
പടിക്കൽ കിടന്ന് കോഴിക്കാൽ കടിച്ചു വലി
ക്കുന്ന പട്ടിയെക്കണ്ടപ്പോൾ ശരിക്കും
ഞെട്ടി.....
"...... ഹെടാ .....നീയ്യോ!...."
സ്വന്തം വളർത്തു പട്ടി ഇത്തരം ഒരു പാതകം
ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും
വിചാരിച്ചിരുന്നില്ല .....
"...... ദൈവമേ ..... വല്ലാത്ത ചതിയായി
പ്പോയി.. "
കടിച്ചു കൊണ്ടിരുന്ന കോഴിക്കാല് ഉപേക്ഷിച്ച് യജമാനന്റെ അടുത്തുവന്ന് അവൻ വല്ലാതെ
സ്നേഹം പ്രകടിപ്പിച്ചു...
എനിക്കൊന്നും അറിയില്ല എന്നഭാവമാണോ
അവന്..? പാവം വിശന്ന് വയറെരിഞ്ഞപ്പോൾ
പറമ്പിൽ കളഞ്ഞ ചാക്കുകെട്ടിലെ
ബിരിയാണിയെ ശരണംപ്രാപിച്ചതാകാം...?
തലേ ദിവസം അടുത്ത പറമ്പിൽ വലിച്ചെറിഞ്ഞ ചിക്കൻ ബിരിയാണി
യുടെ ബാക്കിപത്രമാണ് മുന്നിൽ
കാണുന്നത്.....! മാലിന്യത്തിന്റെ രൂക്ഷമായ
നാറ്റം പുതിയ വീടിനെ ആകെ പൊതി
ഞ്ഞിരിക്കുന്നു.....
വേഗം ചെന്ന്ഭാര്യയെ വിളിച്ചുണർത്തി
യലോ എന്ന് ആലോചിച്ചു .... അവൾ വന്നാൽ പിന്നെകുട്ടുവിനെ തല്ലിക്കൊല്ലും.
വേണ്ട ..... അവളെ അറിയിക്കാതെ എന്തെ
ങ്കിലും ചെയ്തേ തീരൂ... കുറച്ച് നേരംഅവിടെ
തന്നെനിന്ന് ആലോചിച്ചു ..... പിന്നെ അടുക്കള ഭാഗത്തേക്കു നടന്നു...... ഒരു
മൺവെട്ടിയുമായി പത്തു സെന്റിന്റെ
കിഴക്കേ മൂലയിൽ ചെന്ന് ഒരു കുഴിവെട്ടാൻ
തുടങ്ങി...
മാലിന്യ സംസ്കരണം ഒരു സംസ്കാരമാ
ക്കണമെന്ന ഒരു പുതിയ തീരുമാനമുണ്ടാ
യിരുന്നു മനസ്സിലപ്പോൾ .... വളർത്തു പട്ടി
കാട്ടിത്തന്ന വിവേകം, വൃത്തിയുടെ കാര്യ
ത്തിൽ വീട്ടിലെല്ലാവരും കാണേണ്ടതാണെന്ന
തിരിച്ചറിവ് ....! ഭക്ഷണ മാലിന്യങ്ങൾ ഒരിക്കലുംഅലക്ഷ്യമായിവലിച്ചെറിയരുതെന്ന വലിയതിരിച്ചറിവ്....!
കുട്ടു, കോഴിക്കാലും കടിച്ചെടുത്ത് വാലാട്ടി കൊണ്ട്മുന്നിലൂടെസന്തോഷത്തോടെഓടിപ്പോയി ...... ഇന്ന്, ഇനി ഈ കോഴിക്കാല് മാത്രം മതി എന്നാവുംഅവന്റെ ഭാവം...!!
എന്തായാലും, ഒരു നിമിഷംസ്നേഹത്തോടെ .......നന്ദിയോടെ അവനെ ഒന്നു നോക്കി, പിന്നെ,മൺവെട്ടി എടുത്ത് മണ്ണിൽ ആഞ്ഞാഞ്ഞു വെട്ടി.....!!!
ശുഭം... ബിന്ദു.എം.വി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo