Slider

മറന്നു പോകരുത്.

0

Image may contain: 1 person, closeup
(കഥ)
അമ്മ വന്നു... വൃദ്ധസദത്തിൽ നിന്ന്
സ്വന്തം വീട്ടിലേക്ക് ......
ഏകമകനാണ്അമ്മയെ
വൃദ്ധസദനത്തിൽ നിന്ന് തിരികെ കൊണ്ടുവന്നത്. അമ്മയെ അകത്തെ മുറിയിൽ കൊണ്ട് ചെന്ന് ഒറ്റയ്ക്ക് ഇരിക്കാൻ
വിട്ടതിനു ശേഷം മകൻഒന്നും പറയാതെ
പെട്ടെന്ന്പുറത്തേക്കു വന്നു.
അമ്മ വല്ലാതെ അസ്വസ്ഥയായിരുന്നു.
ഒരിക്കൽ മക്കളോടൊപ്പം ഉറങ്ങിയ
സ്വന്തംവീട്ടിലെ , സ്വന്തം മുറിയിൽ ഇരുന്ന്ഒറ്റപ്പെട്ടു പോയതുപോലെ അമ്മകരയാൻ തുടങ്ങി.
വൃദ്ധസദനത്തിൽ കഴിഞ്ഞ ഓരോ ദിനവും,
എത്ര മനോഹരമായിരുന്നു ....
കുറേ സമപ്രായക്കാരുമായി സൗഹൃദവും
സന്തോഷവും പങ്കുവെച്ചു കൊണ്ടിരുന്ന സായാഹ്നങ്ങൾ ..!
ഒരുമിച്ച് സന്തോഷത്തോടെയുള്ള പ്രാതലും
ഉച്ചയൂണും രാത്രി ഭക്ഷണവും ...
സുഖകരമായ ഉറക്കം...
ചൂടുവെള്ളത്തിലുള്ള പതിവ് കുളി...
രോഗപരിശോധന...
സാന്ത്വനം....
തലോടൽ ...
മരുന്നുകൾ ...!!
എല്ലാം ചേർന്നപ്പോൾ,മക്കൾ ഉപേക്ഷിച്ച
അമ്മയാണെന്ന് ഓർക്കാതെയായിരുന്നു വൃദ്ധ സദനത്തിൽ അമ്മ കഴിഞ്ഞിരുന്നത് ...
ഇപ്പോൾ തിരിച്ച് സ്വന്തംവീട്ടിലെത്തിയതു
മുതൽ അമ്മ വിഷാദം പൂണ്ടു...
ഒറ്റയ്ക്കിരുന്നു കരഞ്ഞു.
അമ്മ ഓർത്തു :-
വൃദ്ധസദനത്തിലെ ഓരോ നിമിഷവും എത്ര സുന്ദരമായിരുന്നു?
എല്ലാം കൈമോശം വന്നിരിക്കുന്നു.
വീണ്ടും പഴയ സ്വസ്ഥതയില്ലായ്മയിലേക്ക് .....
വിരസതയിലേക്ക്.......
ഏകാന്തതയിലേക്ക് ...!!!
അമ്മ ഓരോന്നും ഓർത്തു കരഞ്ഞു.
ഒടുവിൽ അസഹനീയമായ ഏകാന്തതയിൽ നിന്ന് രക്ഷനേടാനായി അമ്മ മകനെ
വിളിച്ചു കരഞ്ഞുപറഞ്ഞു.
"മോനെ... എത്രയും വേഗം എനിക്ക് തിരിച്ചു
പോകണം. മാധവിയും, കണ്ണനും, ശേഖരൻ സാറും എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും...കാത്തിരുന്നു മടുത്തു കാണും..... എനിക്കും അവരെയൊക്കെ കാണണം..അവരോടൊപ്പം പ്രാർത്ഥനയിൽ മുഴുകണം...
മോനെ മറന്നു പോകരുത്.... കഴിഞ്ഞ കുറേ
വർഷങ്ങളായി അമ്മയെ ജീവിക്കാൻ പ്രേരി
പ്പിക്കുന്നത് അവരൊക്കെയാ.... അവരുടെ
സ്നേഹമാ.... ദയവു ചെയ്ത് ഈ അമ്മയെ തിരികെ കൊണ്ടുവിട്..
നിസ്വാർത്ഥമായ അരുടെയൊക്കെ സ്നേഹം വേണമെനിക്ക് ... മോനെ... "
അമ്മയുടെ വാക്കുകൾ കേട്ട് മകൻ
ഒന്നു ഞെട്ടി... പിന്നെ, അമ്മയുടെ മുറി
പുറത്ത് നിന്ന് പൂട്ടിയിട്ട് ഒന്നും പറയാതെ
തിരിഞ്ഞു നടന്നു...
അകത്തുനിന്ന് അമ്മയുടെ തേങ്ങൽ
അപ്പോഴും മകൻ കേൾക്കുന്നുണ്ടായി
രുന്നു......!!!
ശുഭം. ബിന്ദു.എം.വി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo