ഇന്നും എന്നെ അലട്ടികൊണ്ടിരിക്കുന്നുണ്ടത് എന്റെ മരണത്തോടു കൂടി മാത്രമെ എനിക്കത് മറക്കാൻ കഴിയൂ .....
എന്തിനു വേണ്ടിയായിരുന്നു ഞാൻ അന്ന് മടിച്ചു നിന്നത് ആരായിരുന്നു എന്നെ തടഞ്ഞത് ഉള്ളിലെവിടെയൊ ഒളിപ്പിച്ചു വെച്ച കുറെ പൊട്ട ചിന്തകളായിരിക്കും ...
അന്ന് എനിക്ക് ഒരു നിമിഷം ഒരു മനുഷ്യനായി മറാൻ കഴിഞ്ഞെങ്കിൽ അവനിന്നും എന്റെ നല്ലൊരു സുഹൃത്തായി കളിചിരിയുമായി ചുമലിൽ വള്ളിപോലെ കൈകൾ ചേർത്ത് അവനും ഉണ്ടായിരുന്നേനെ എന്റെ കൂടെ....
അന്ന് തൊട്ടടുത്ത് ഞാനും ഉണ്ടായിരുന്നില്ലെ എന്നിട്ടും അവൻ രക്തം വാർന്ന് ഭൂമിയിൽ ജീവിക്കുന്ന ഇരുകാലി മൃഗങ്ങളുടെ കാരുണ്യം കാത്ത് നിന്ന് മരണത്തിനു കീഴടങ്ങിയതല്ലെ...
ഞാനും പോയിരുന്നു അന്നവന്റെ അടുത്തേക്ക് ചോരയിൽ കുളിച്ച് നിലത്ത് കിടന്ന് പിടയുന്നവന്റെ നേരെ സെൽഫിയെടുക്കാൻ എനിക്കും കിട്ടി ഒരുപാട് ലൈക്കും ഷയറും ....
പ്രാണ വേദനയാൽ പിടയുന്നവനെ കണ്ടവർ കണ്ടവർ മാറി നടന്നതല്ലെ .....
നിയമ്മത്തിന്റെ നൂലാമാലകളൊർത്ത് സമയത്തെ ഭയന്ന് ജീവിതത്തിൽ നൊട്ടോട്ടമൊടുന്ന ഞാനടക്കമുള്ള മനുഷ്യർ കാണാതെ പോയില്ലെ നമ്മുടെ രാഹുലിനെ....
യാചിച്ചില്ലെ അവനന്ന് എനെയൊന്ന് രക്ഷിക്കെന്നും പറഞ്ഞ് കേൾവി ശക്തിയില്ലാത്തവരെ പോലെ പരസ്പരം നോക്കിയില്ലെ ഇരുക്കാലി മൃഗങ്ങൾ...
കടന്നു പോകുന്ന വാഹനങ്ങളിലുള്ളവരും കാഴ്ച്ച കണ്ട് സഹതപിച്ച് നീങ്ങിയതല്ലെ അവരും കരുണ ചെയ്തില്ല...
എന്റെ ഉറക്കം നഷ്ടപെടുത്താൻ അവനെന്നും വരും നിനക്കും എന്നെ രക്ഷിക്കാൻ പറ്റിയില്ലല്ലോടാ...ആത്മ മിത്രത്തെ തിരിച്ചറിഞ്ഞില്ലല്ലോ നീയും ....
മരണത്തെ ഞാൻ മുന്നിൽ കണ്ട് കിടന്നപ്പോൾ അപരിചിതർ മാറി നിന്ന് നടന്നപ്പോൾ കാഴ്ച്ച മങ്ങിയിട്ടും നിന്റെ രൂപം എന്നെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു നീ ഓടിയടുത്ത് വാരിപുണർന്ന് എന്നെ രാഹുലെ എന്ന് വിളിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുമെന്ന് ഞാൻ ആശിച്ചു ...തെറ്റി പോയല്ലൊ സ്നേഹിത എനിക്ക് നീ വന്നത് എന്റെ രക്തം വിറ്റ് ലൈക്ക് വാങ്ങാൻ ആയിരുന്നു നിന്റെ വരവെന്നറിഞ്ഞപ്പോൾ മരണം എന്നെ ഒന്നുകൂടി പിടിമുറിക്കിയിരുന്നു സ്നേഹിതാ.....ഇനിയാരൊടും ചെയ്യല്ലെ ഈ ക്രൂരത ഞാൻ അവിടെ മരിച്ചതല്ല കൊന്നതാണു ഈ നാട്ടിലെ ഇരുകാലി മൃഗങ്ങൾ ...
"അൻസാർ പെരിങ്ങത്തൂർ"

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക