ഇതര സംസ്ഥാനക്കാർ അഥവാ അന്യസംസ്ഥാന തൊഴിലാളികൾ.ഇത് ഇന്ന് നമ്മുടെ കൊച്ചു കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്.
ഇപ്പോ അവർക്ക് റേഷൻ കാർഡും കൊടുത്തേക്കും എന്ന് ഒരു ശ്രുതിയും കേൾക്കുന്നു.
ഇതര സംസ്ഥാനക്കാർ എന്ന് കേൾക്കുമ്പോൾ നിനക്കെന്താടാ ഇത്ര ചൊറിച്ചിൽ... അവർക്ക് റേഷൻ കൊടുത്താൽ നിന്റെ വീട്ടിലെ കഞ്ഞി കുടി മുട്ടുമോടാ.. നീയും ഒരു പ്രവാസിയല്ലേടാ എന്ന് ചില ചേട്ടന്മാർ....
പൊന്നു ചേട്ടന്മാരേ എന്റെ കൊച്ചു കേരളവും എന്റെ വീടും .... കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞാണല്ലോ...
ഞാൻ പറഞ്ഞ് വന്നത് ഈ പറഞ്ഞ അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ട് അല്ലെങ്കിൽ ഒരു അന്യസംസ്ഥാന തൊഴിലാളിയെക്കൊണ്ട് അച്ഛനും അമ്മയും ചേച്ചിയും പിന്നെ ഞാനും അടങ്ങിയ എന്റെ സ്വന്തം വീട്ടിൽ ഉണ്ടായ ഗുരുതരമായ പ്രശ്നങ്ങളെ പറ്റിയാണ്... ഇത് കേട്ട് കഴിയുമ്പോൾ മനസ്സിലാവും ഇതര സംസ്ഥാനക്കാരുടെ കയ്യിലിരിപ്പ്.
വർഷങ്ങൾക്ക് മുൻപ്
............................................
വർഷങ്ങൾക്ക് മുൻപ്,, പുതപ്പ് വിൽക്കാനെന്ന പേരിൽ കടന്നു കൂടിയ നൂറ് കണക്കിന് ഗുജറാത്തി പയ്യന്മാരെക്കൊണ്ട് പൊറുതിമുട്ടിയ എന്റെ നാട് ...
............................................
വർഷങ്ങൾക്ക് മുൻപ്,, പുതപ്പ് വിൽക്കാനെന്ന പേരിൽ കടന്നു കൂടിയ നൂറ് കണക്കിന് ഗുജറാത്തി പയ്യന്മാരെക്കൊണ്ട് പൊറുതിമുട്ടിയ എന്റെ നാട് ...
വിൽക്കാൻ കൊണ്ടുവരുന്ന പുതപ്പു പേലെത്തന്നെ സുന്ദരന്മാരാണ് എല്ലാ ഇതരന്മാരും.കയ്യിലിരിപ്പോമഹാമോശവും..
കൂട്ടത്തിൽ ഒരുത്തനുണ്ട് .. കാണാൻ സുമഗൻ.... നല്ല ഉയരം.. മെലിഞ്ഞ ശരീരം നീണ്ട കോലൻ മുടി.. വീട്ടിൽ അമ്മക്ക് പോലും ഇല്ല അത്ര മുടി.പക്ഷെ അവൻ പവർഫുള്ളാണ്. ഇവനാണ് ഏറ്റവും പ്രശ്നക്കാരൻ... പ്രത്യേകിച്ച് നാട്ടിലുള്ള സ്ത്രീകൾക്ക്. ചുരുക്കിപ്പറഞ്ഞാൽ ആളൊരു ഞരമ്പൻ ...
ഒരു നിമിഷം ഞാൻ എന്നെപ്പറ്റിയൊന്ന് പറഞ്ഞോട്ടെ.... അന്ന് ഞാൻ വെറും ആറാം ക്ലാസുകാരൻ.. മുകളിൽ പറഞ്ഞ ഗുജറാത്തിയെ നേരിടാനുള്ള കരുത്തൊന്നും ഇല്ല.
പഴയ കാലത്തെ ഓടുമേഞ്ഞ തറവാട്ടിലെ ഒരു ഞായറാഴ്ച... രാവിലെ ചുമ്മാ മുറ്റത്തേക്കിറങ്ങിയതും മുറ്റത്തെ പീറ്റത്തെങ്ങിൽ നിന്ന് തേങ്ങ വീണതും ഒരുമിച്ചായിരുന്നു.
തേങ്ങ വീണത് തറാവാടിന്റെ മണ്ടയിലേക്കാണെന്ന് മാത്രം. ഒരു രണ്ട് മൂന്ന് ഓട് ഒരുമിച്ചങ്ങ് പോയിക്കിട്ടി...ഉടനെ അച്ഛനെതിരെ അമ്മയുടെ കമന്റും വന്നു.
"ഓ..... ഇനി പൊട്ടിയ ഓട് ഈ രാമായണ മാസം കഴിഞ്ഞാലും മാറ്റത്തില്ല "
ഞാൻ : ആഹാ .... വീട്ടിനകത്തൂന്ന് നോക്കിയാൽ വിമാനം പോണത് കാണാലോ അമ്മേ..
മിണ്ടാതിരിയെടാ.. പുര കത്തുമ്പോൾ വാഴ വയ്ക്കുന്നോടാ...
അച്ഛന്റെ ശബ്ദം ആണ്.
അച്ഛന്റെ ശബ്ദം ആണ്.
ചേച്ചി: ഇനി ആ ഗുജറാത്തിയങ്ങാനും രാത്രി ഈ പൊട്ടിയ ഓടിനിടയിലൂടെ വീട്ടിനകത്തേക്ക് വരുമോ ?
അച്ഛൻ: മിണ്ടാതിരിയെടി... ഈ ഓട് നാളെ മാറ്റിയിരിക്കും.
അമ്മ: എന്നാലും ഇന്ന് മാറ്റത്തില്ല അല്ലേ.. ഇങ്ങനെയൊരു കുഴിമടിയനെയായിപ്പോയല്ലോ ഈശ്വരാ എന്റെ തലയിൽ.....
വാ പൊളിച്ച് അമ്മയെ നോക്കി നിൽക്കുന്ന എന്നെക്കണ്ടിട്ടാവണം അമ്മ മുഴുവനും പറഞ്ഞില്ല.
അങ്ങനെയിരിക്കെയാണ് ഇത്തിരി പാരവയ്പ്പും ഒത്തിരി സന്തോഷവും നിറഞ്ഞ ഞങ്ങളുടെ കുടുംബത്തിലേക്ക് ആ നീളൻ മുടിക്കാരൻ ഗുജറാത്തി വില്ലൻ രൂപത്തിൽ കടന്നു വന്നത്.
സമയം രാത്രി പത്ത് മണി
............................................
............................................
ഒട്ടും ഉറക്കം വരാത്തത് കൊണ്ട് മുറിയിൽ കട്ടിലിൽ കൂർക്കം വലിച്ച് ഒറ്റയ്ക്കങ്ങനെ കിടന്നുറങ്ങുകയാണ് ഞാൻ.മനസ്സിൽ രാവിലെ ടിവിയിൽ കണ്ട ശക്തിമാൻ സീരിയൽ സ്വപ്‌നത്തിന്റെ രൂപത്തിൽ തകർത്താടുകയാണ്.
പെട്ടെന്നാണ് ഉറക്കം ഞെട്ടിയത്..... വെള്ളത്തിനായി വല്ലാതെ ദാഹിക്കുന്നു.
എഴുന്നേറ്റ് പോയി വെള്ളമെടുത്ത് കുടിക്കാൻ ചെറിയ പേടി. വേണ്ട വെള്ളം വേണ്ട. പോരാത്തതിന് കറന്റും പോയിരിക്കുന്നു. എങ്ങും ഇരുട്ട്. രാത്രിയിൽ പിന്നെ ഇരുട്ടുണ്ടാവുമല്ലോ. ധൈര്യത്തോടെ കിടന്നു.
എഴുന്നേറ്റ് പോയി വെള്ളമെടുത്ത് കുടിക്കാൻ ചെറിയ പേടി. വേണ്ട വെള്ളം വേണ്ട. പോരാത്തതിന് കറന്റും പോയിരിക്കുന്നു. എങ്ങും ഇരുട്ട്. രാത്രിയിൽ പിന്നെ ഇരുട്ടുണ്ടാവുമല്ലോ. ധൈര്യത്തോടെ കിടന്നു.
പെട്ടെന്നാണ് എന്തോ ഒരു ശബ്ദം കേട്ടത്.. പകലൊന്നും ശബ്ദംഉണ്ടാവൂല.
രാത്രി മാത്രമേ വരൂ. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല .
രാത്രി മാത്രമേ വരൂ. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല .
റൂമിന്റെ വാതിലടക്കാനും മറന്നു പോയല്ലോ.....എന്തോ ഒരു കറുത്ത രൂപം വാതിൽക്കൽ നിൽക്കുന്നു.. തോന്നിയതാണോ ..എയ് തോന്നിയതല്ല. കാരണം ആ രൂപം എന്റെ നേരെയാണല്ലോ വരുന്നത്. ഒരു മെലിഞ്ഞ രൂപമാണല്ലോ വരുന്നത്. ഇനി ഗുജറാത്തി വല്ലോംആണോ? ആ രൂപം പതുക്കെ പതുക്കെ തപ്പിത്തടഞ്ഞ് എന്റെ നേരെ വരികയാണ്.ഇത് ഗുജറാത്തി തന്നെ.
" വീട്ടീന്ന് വല്ല സാധനങ്ങളും വേണേൽ എടുത്തോണ്ട് പോടാ...... എന്റെ നേരെ എന്തിനാടാ വരുന്നത് മഹാ പാപീ..... "
ഇങ്ങനെ പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം പൊങ്ങിയില്ല. പിന്നെ കണ്ണുമടച്ചങ്ങ് കിടന്നു - ഒടുവിൽ ആ രൂപം അടുത്തെത്തി.
എന്റെ നെഞ്ചത്ത് എന്തോ ഒരുകനം. തൊട്ടു നോക്കി. നീണ്ട വിരലുകൾ .. ഇതൊരു കൈ ആണല്ലോ ?
ഒന്ന് രണ്ട് മൂന്ന് ... രണ്ടെണ്ണം എന്റെത് അപ്പോ ഇതോ . പടച്ചോനേ മൂ'ന്ന് കയ്യോ.. . ഒന്നു കൂടെ തപ്പി നോക്കി കിട്ടിയത് നീളൻ കോലൻമുടി...ഗുജറാത്തി തന്നെ.
ഗുജറാത്തി കൺഫേമ്ഡ്
കൂടുതലൊന്നും ആലോചിച്ചില്ല. ഞാൻ അലറി വിളിച്ചു. എന്റെ ശബ്ദത്തിൽ വീട് മുഴുവനും കുലുങ്ങി.ഒരു ആറാം ക്ലാസുകാരന്റെ തൊണ്ടയിൽ നിന്ന് വരാൻ പറ്റുന്ന പരമാവധി ശബ്ദമൊക്കെ പുറത്തെടുത്ത് ഞാൻ അലറിക്കരഞ്ഞു.വീട് ഉണർന്നു.
മാത്രമല്ല എന്റെ കരച്ചിൽ ജനാലയിലൂടെ പുറത്തേക്ക് ഒഴുകി രാത്രി പതിനൊന്നരയ്ക്ക്... കുന്നുമ്മൽ ലീല ചേച്ചിയെ ആരും കാണാതെ തലയിൽ മുണ്ടിട്ട് കാണാൻ പോവുകയായിരുന്ന കുമാരേട്ടന്റെ ചെവിയിലൂടെ .. കയറിയിറങ്ങി... കുമാരേട്ടനെ കാത്തിരുന്ന ലീലച്ചേച്ചിയുടെ ചെവിയിലൂടെ ഊളിയിട്ട് നാട്ടുകാരുടെ മൊത്തം ചെവിയിലേക്ക്.
ഫലമോ ഒരു കല്യാണത്തിന് വേണ്ട ആളുകളുണ്ട് ഇപ്പോ എന്റെ വീടിനു മുന്നിൽ...
എന്താ എന്തു പറ്റി?
നാട്ടുകാരൻ മമ്മദ്ക്കാന്റെ ചോദ്യം.
നാട്ടുകാരൻ മമ്മദ്ക്കാന്റെ ചോദ്യം.
ഉടൻ വന്നു അമ്മയുടെ മറുപടി
"ഇവൻ ആ ഗുജറാത്തിയെക്കണ്ടെന്ന്.. "
മമ്മദ്ക്ക: ഹാ... ഓൻ വല്ല സ്വപ്നവും കണ്ടതാവൂന്ന്. ങ്ങള് ബേജാറാവാണ്ടിരിക്ക്..
ഞാൻ: സ്വപ്നം കണ്ടതല്ല. എന്റെ
അടുത്തുവന്നതാ .... ഓടിക്കളഞ്ഞു....
അടുത്തുവന്നതാ .... ഓടിക്കളഞ്ഞു....
ഉടനെ മമ്മദ്ക്കാന്റെ വക ഉശിരൻ പ്ലാനിങ് ....
ഓപ്പറേഷൻ ഗുജറാത്തി
............................................
ഇതങ്ങനെ വിട്ടാൽ പറ്റൂലല്ലോ... മ്മക്കൊരു കാര്യം ചെയ്യാന്ന്.... ഓരോര്ത്തരും ഓരോ വയിക്ക് പോയി അന്വേഷിക്കീന്ന്.
ആ ഗുജറാത്തീന കയ്യീക്കിട്ടിയാ തച്ചങ്ങ് കൊന്നേക്ക്.
............................................
ഇതങ്ങനെ വിട്ടാൽ പറ്റൂലല്ലോ... മ്മക്കൊരു കാര്യം ചെയ്യാന്ന്.... ഓരോര്ത്തരും ഓരോ വയിക്ക് പോയി അന്വേഷിക്കീന്ന്.
ആ ഗുജറാത്തീന കയ്യീക്കിട്ടിയാ തച്ചങ്ങ് കൊന്നേക്ക്.
കുമാരനും ഭാസ്കരനും ആ കെനാലന്റെ ചോട്ടീ പോയി അന്വേ ഷിക്കിൻ
ഗോപനും ദീപുവും ആ ഓവുപാലത്തിന്റെ അടിയിൽ പോയി നോക്കീൻ...
ബാലേട്ടനും ശശിയും മ്മളെ ഗീതേന്റെ വീട്ടിന്റെ പുറകു വശത്തുള്ള വാഴത്തോപ്പീ പോയി നോക്കി.
ബാലേട്ൻ : ഗീതേന്റെ വാഴത്തോട്ടത്തിനെപ്പറ്റിങ്ങക്കെങ്ങനെ അറിയാം
മമ്മദ്ക്ക : അത്... അത് പിന്നെ ഞമ്മള് റോഡിന്ന് കണ്ടതാ.. ങ്ങള് പോയി നോക്കീന്ന്... ഓരെ വിവരം അറിയിച്ചേക്ക് ഇല്ലെങ്കില് ഓളെ ഭർത്താവ് അന്നപ്പിടിച്ച് കെട്ടിയിട്ടും.ഇയ്യെന്താകുമാരാ ഞമ്മളെത്തന്നെ ഇങ്ങനെ നോക്കണത്.
കുമാരേട്ടൻ: ഒന്നൂല്ല... ങ്ങക്കീന്നാട്ടിലെ വിജനമായ സ്ഥലങ്ങള് മുഴുവൻ അറിയാലോ?
മമ്മദ്ക്ക : ശെയ്ത്താനെ ഇയ്യ് മുണ്ടാണ്ട് ആ കുന്നുമ്മലെ ലീല പെണ്ണിന്റെ പറമ്പിൽ ഒന്ന് അന്വേഷിക്കീന്ന്.
കുമാരേട്ടൻ : ലീലന്റെ പറമ്പിലോ..... ദാ പോയീ... അല്ല ഞമ്മളെ മാത്രം ഒറ്റക്കാണോ പറഞ്ഞയക്കുന്നത്. ? ങ്ങളും വരീന്ന്.
മമദ്ക: തലേല് ' മുണ്ടിട്ട് എന്നും രാത്രീല് ഇയ്യ് ഒറ്റക്കല്ലേ പോണത് ഇന്നും അങ്ങനങ്ങ് പോയാമതി. പന്നെ ഒരു കാര്യം ഓർക്കണം ഇയ്യ് കള്ളനെ പിടിക്കാനാണ് പോണത് ലീലേനെ അല്ല.
അല്ല ....ഇയ്യെന്തിനാ ഇപ്പോ തലേല് മുണ്ടിടണത്. മഞ്ഞൊന്നും ഇല്ലാലോ.
അല്ല ....ഇയ്യെന്തിനാ ഇപ്പോ തലേല് മുണ്ടിടണത്. മഞ്ഞൊന്നും ഇല്ലാലോ.
കുമാരേട്ടൻ : എന്താന്നറിഞ്ഞൂടാ ലീലേന്റെ വീട്ടില് എനിക്കിങ്ങനെയേ പോവാൻ പറ്റൂ.
മമ്മദ്ക്ക : പോയ് നോക്കെടാ ശെയ്ത്താനെ
അങ്ങനെ നാട്ടുകാരെല്ലാരും പല വഴിക്ക് ഗുജറാത്തിയേയും അന്വേഷിച്ച് പോയി. പാവം മമ്മദ്ക്ക ഉറക്കമൊഴിഞ്ഞ് ഞങ്ങളുടെ കുടുംബത്തിന് കാവൽ നിന്നു.നേരം പുലരും വരെ.
നേരം വെളുത്തപ്പോൾ ഞങ്ങളെത്തേടി ഒരു സന്തോഷ വാർത്ത വന്നു.
നാട്ടുകാർ ഗുജറാത്തിയെ ശരിക്കും കൈകാര്യം ചെയ്തു.ഇതു കണ്ട് ഭയന്ന മറ്റു ഗുജറാത്തികൾ കൂട്ടത്തോടെ നടുവിട്ടു.
അമ്മ: ഹോ ഒടുവിൽ നമ്മുടെ വീട് കാരണം ഗുജറാത്തികളുടെ പിടിയിൽ നിന്നും നാട് രക്ഷപ്പെട്ടല്ലോ..?
അച്ഛൻ: എന്നാലും എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റണില്ല..കള്ളൻ വീടിന്റെ അകത്തെങ്ങനെ കയറി.?
ഞാൻ :ആ പൊട്ടിയ ഓടു വഴി വന്നതാ
അമ്മ: പറഞ്ഞ പോലെ നിങ്ങളാ ഓട് മാറ്റിയില്ലല്ലോ മനുഷ്യാ....
അച്ഛൻ: നാളെ ഞാനിത് മാറ്റിയിരിക്കും.
ചേച്ചിയുടെ രംഗപ്രവേശനം.
ചേച്ചി: അച്ഛനാ ഓട് എത്രയും പെട്ടെന്ന് മാറ്റിയേക്ക്. ഇല്ലെങ്കിൽ ഇന്നലെ രാത്രി ഇവിടെ സംഭവിച്ച കാര്യങ്ങൾ വീണ്ടും ആവർത്തിക്കും -
അച്ഛൻ: അതിന് ഗുജറാത്തികളൊക്കെ പോയില്ലേ മോളേ...
ചേച്ചി. : ഹും... ഗുജറാത്തി പോലും ഇന്നലെ ഇവിടെ ഗുജറാത്തിയും വന്നില്ല ഒരു മണ്ണാങ്കട്ടയും വന്നിട്ടില്ല. ഇന്നലെ രാത്രി പഠിച്ചോണ്ടിരുന്നപ്പോൾ പെട്ടെന്ന് കറന്റ് പോയി.പേടി തോന്നിയപ്പോൾ ഞാൻ ഇവന്റെയടുത്ത് പോയിക്കിടന്നു.
എന്റെ കയ്യാടാ നിനക്ക് കിട്ടിയത് ഗുജറാത്തിയുടെതല്ല. അതുപോലെ എന്റെ മുടിയാ നിനക്ക് കയ്യിൽ കിട്ടിയത്. - ഗുജറാത്തിയുടെതല്ല.
ഒരു നിമിഷം വീട്ടുകാരെല്ലാരും തമ്മിൽ തമ്മിൽ നോക്കി.
ഞാൻ: പിന്നെന്തിനാടീ കള്ളനെപ്പോലെ പതുങ്ങി പതുങ്ങി വന്നത്.???
ചേച്ചി : കറന്റ് പോയാ പിന്നെ ഓടിവരാൻ പറ്റുമോടാ?
അമ്മ: നിനക്കിത് രാത്രി തന്നെ തുറന്ന് പറഞ്ഞൂടായിരുന്നോടീ? പാവം നാട്ടുകാരെ ബുദ്ധിമുട്ടിച്ചു.
ചേച്ചി. : എന്റമ്മേ ഇവന്റെ കരച്ചില് കേട്ട് പേടിച്ച എനിക്ക് ഇന്നാണ് സംസാരശേഷി കിട്ടിയത്...
അച്ഛൻ : എന്തായാലും ഇന്നലെ രാത്രി കള്ളനെ അന്വേഷിച്ച് പോയ കമാന്റോകൾ ഇതറിയണ്ട. ഏതായാലും ഗുജറാത്തികൾ പോയില്ലേ.
ഗുജറാത്തികൾ പോയി ഇന്നവരുടെ സ്ഥാനത്ത് ബംഗാളികളാണെന്ന് മാത്രം
മിഥുൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക