ഇന്നും രാവിലെ ഞാൻ ബൈക്കുമായി മൊബൈൽ റിചാർജ് ചെയ്യാനും, കണ്ണകെഴുത്താൻ ഒരു പേന വാങ്ങണമെന്നുള്ളതിനാലും പതിവ് പോകാറുള്ള സ്‌റ്റേഷനറി കടയിൽ പോയി.
പക്ഷേ കടയിൽ നിന്നും തിരിച്ചിറങ്ങി അൽപ ദൂരം പിന്നിട്ടപ്പോൾ എനിക്കൊരു സംശയം എന്റെ പേഴ്സ് നഷ്ടപ്പെട്ടിരിക്കുന്നു.
ഈശ്വരാ ? ചതിച്ചല്ലോ?. എന്റെ ഇലക്ഷൻ കാർഡ്, പാൻ കാർഡ്, കമ്പനി കാർഡ്, ലൈസൻസ്, പൈസ എല്ലാം പോയല്ലോ. എന്തിനെനോടീ ചതി ചെയ്തു?. എന്റെ ദൈവമേ?
അതുവരെ ഞാൻ വിളിക്കാത്ത ദൈവങ്ങളെയെല്ലാം ഞാൻ എണ്ണം പറഞ്ഞ് വിളിച്ചു.അതിന്റെയെല്ലാം ഡ്യൂപിളി കേറ്റ് എടുക്കണ്ട കാര്യം ആലോചിക്കുക വയ്യ?. ഇന്ന് രാവിലെ ആരെയാണാവോ കണി കണ്ടത്?. അല്ലെങ്കിലും എന്റെ തെറ്റാ ഞാൻ എല്ലാം ഉള്ളിന്റെ ഉള്ളിൽ പറഞ്ഞു എന്നെ തന്നെ ശപിച്ചുകൊണ്ടേയിരുന്നു.
പെട്ടന്നു തന്നെ തിരിച്ച് ഞാൻ ആ കടയിലെത്തി എന്റെ പേഴ്സ് കിട്ടിയോ?. ഇവിടെ വച്ച് എന്റെ പേഴ്സ് നഷ്ടപ്പെട്ടു?.
കടക്കാരൻ ഇല്ലെന്നു മറുപടി പറഞ്ഞു.
ഇനീ ഞാൻ പേഴ്സ് കിട്ടുവാണെങ്കിൽ എടുത്തു വയ്ക്കാമെന്നും പറഞ്ഞു. ഞാൻ അയാൾക്ക് മൊബൈൽ നമ്പറും നൽകി മടങ്ങി.
ഇനീ ഞാൻ പേഴ്സ് കിട്ടുവാണെങ്കിൽ എടുത്തു വയ്ക്കാമെന്നും പറഞ്ഞു. ഞാൻ അയാൾക്ക് മൊബൈൽ നമ്പറും നൽകി മടങ്ങി.
ഡ്യൂട്ടിയ്ക്ക് കയറിയ എന്നെ പേഴ്സ് നഷ്ടപ്പെട്ട ചിന്ത അസ്വസ്ഥനാക്കിയപ്പോൾ ഞാൻ പലരെയും ഫോൺ വിളിച്ചു.
ചിലർ എന്നോട് എങ്ങനെ എവിടെ വച്ച് നഷ്ടപ്പെട്ടെന്ന് ചോദിച്ചു. ചിലർ നഷ്ടപ്പെട്ട രേഖകൾ ഡ്യൂപിളിക്കേറ്റ് എടുക്കേണ്ട നൂലാമാലകൾ പറഞ്ഞു പേടിപ്പിച്ചു. ചിലർ പോലീസിൽ ഒരു പരാതി കൊടുക്കണം.
എന്നാൽ ഒരു സൃഹ്യത്ത് എന്നോട് ഇങ്ങനെ പറഞ്ഞു. അന്തോണി എന്നൊരു വിശുദ്ധന്നുണ്ട് നീ അങ്ങേർക്ക് ഒരു നേർച്ച നേര് സംഗതി നടക്കും. അങ്ങേര് കള്ളമാരെ പിടിക്കാൻ പുലിയാ? വിശ്വാസമുണ്ടെങ്കിൽ നീ നേർച്ച നേരളിയാ ?.മനസ്സിലായില്ലേ? പ്രാഞ്ചിയേട്ടന്റെ അന്തോണീസ്.....
ഞാൻ അന്തോണിസ് പുണ്യവാളന് ഒരു നേർച്ച നേർന്നു.പുണ്യളാ എന്റെ പേഴ്സ്? തിരികെ കിട്ടുവായാണെങ്കിൽ പള്ളിയിൽ വന്ന് ഒരു പെട്ടി മെഴുകുതിരി കത്തിച്ച് നന്ദിയർപ്പിച്ച് പ്രാർഥിക്കാം.
ഞാൻ പീന്നീട് കടയിലെ സംഭവങ്ങൾ ഒന്നു ചിന്തിച്ച് നോക്കി. അല്ല. അന്തോണീസ് എന്നെ കൊണ്ട് ചിന്തിപ്പിച്ചതാണാവോ?.
ഞാൻ പേന വാങ്ങി റീചാർജ് ചെയ്ത് മടങ്ങുബോൾ ആ കടയിൽ ഒരാളെ ഉണ്ടായിരുന്നുള്ളൂ. അയാളും റീചാർജ് ചെയ്യുകയായിരുന്നു.
ഞാൻ വേഗം കടയിലെത്തി. കടക്കാരനോട് നമ്പർ തിരക്കി അയാളുടെ നമ്പർ തേടിയെടുപ്പിച്ചു.കാർഡില്ലാതതിനാൽ ഫ്ളക്സി റീചാർജിങ്ങേ ആ കടയിലുണ്ടായിരുന്നുള്ളൂ.അതാണ് എനിക്ക് പെട്ടന്ന് ഓർമ്മ വരാനും അയാളുടെ നമ്പർ കിട്ടാനും കാരണം.
ഞാൻ അന്തോണിസിനെ മനസ്സിൽ ധ്യാനിച്ച് അയാളെ ഫോൺ വിളിച്ചു.
എന്റെ പേഴ്സ് കിട്ടിയോ?.അതിൽ എന്റെ എല്ലാ ഒറിജിനൽ രേഖകളും ഉണ്ട്. കിട്ടിയിട്ടുണ്ടെങ്കിൽ ദയവായി തിരിച്ചു തരൂ. പൈസ നിങ്ങൾ എടുത്തു കൊള്ളൂ..
ഞാൻ ഇലെങ്കിൽേ പോലീസിൽ പരാതി കൊടുക്കും. നീ എടുത്താലും ഇല്ലെങ്കിലും നിന്നെ പോലീസ് പെരുമാറും. നീ സത്യം പറഞ്ഞോ?. പേഴ്സ് എടുതെങ്കിൽ തന്നോളൂ?.
ഞാൻ ഇലെങ്കിൽേ പോലീസിൽ പരാതി കൊടുക്കും. നീ എടുത്താലും ഇല്ലെങ്കിലും നിന്നെ പോലീസ് പെരുമാറും. നീ സത്യം പറഞ്ഞോ?. പേഴ്സ് എടുതെങ്കിൽ തന്നോളൂ?.
അവൻ ആദ്യം ഒന്നു പരുങ്ങിയെങ്കിലും സത്യം പറഞ്ഞു. പേഴ്സ് ഞാനെടുത്തിട്ടുണ്ട്.പ്രശ്നമുണ്ടാക്കരുത്.ഞാൻ തിരികെ തരാം. ഉപദ്രവിക്കരുത്.
അയാൾ പേഴ്സ് തിരിച്ച് നൽകിയപ്പോൾ നന്ദിയും പറഞ്ഞ് അയാൾക്ക് കുറച്ച് പൈസയും നൽകി സന്തോഷത്തോടെ പറഞ്ഞയച്ചു.കൂടെ വന്ന കൂട്ടുകാരൻ അയാൾക്ക് രണ്ടെണ്ണം കൊടുക്കാമെന്ന് പറഞ്ഞതാണ്.
ഞാൻ പറഞ്ഞു. വേണ്ടാ. പേഴ്സ് തിരികെ ലഭിച്ചല്ലോ. അത് മതി. ഇവൻ അത് തന്നില്ലായിരുന്നെങ്കിൽ? .ഹോ. ആലോചിക്കുക വയ്യ?
പേഴ്സ് തിരിച്ച് കിട്ടിയപ്പോൾ എനിക്കാക്കെ സന്തോഷം.അന്തോണീസ് രക്ഷിച്ചതാണ്. എന്റെ നിരിശ്വരവാദം എവിടെ പോയെന്ന് എനിക്കറിയില്ല?.ഈശ്വരൻമാർക്ക് ശക്തിയുണ്ടെന്ന് തോന്നുന്നു?. അല്ല.സത്യം തന്നെ.
കഥ പറയാൻ സമയമില്ല ഞാൻ പോയി പറഞ്ഞ വാക്കുപാലിക്കട്ടെ. മനസ്സിലായില്ലേ?. മെഴുക്കുതിരി നേർച്ച ഒരു പെട്ടി പള്ളിയിൽ കത്തിക്കണം. ഇനിയും എന്തെങ്കിലും നഷ്ടപ്പെട്ടാൽ അന്തോണീസ് പുണ്യളൻ രക്ഷിക്കണമല്ലോ?

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക