Slider

നീതുവിനെ പോലെ ആയിരങ്ങൾ

0

നീതുവിന്റെ അമ്മയല്ലെ ...
അതെ ..
ഞാൻ നീതുവിന്റെ മിസ്സാണു റോസ്‌...നിങ്ങളൊന്ന് പെട്ടന്ന് സ്കൂൾ വരെ വരണം നിങ്ങളുടെ മകളുടെ പ്രധാനപെട്ടൊരു കാര്യം പറയാനുണ്ട്‌ ഹസ്ബന്റിനെ കൂടെ കൂട്ടി വരണം...
അയ്യോ ഞാനിന്ന് തിരക്കിലാണല്ലോ..നിങ്ങൾ അജിത്തിനെ വിളിക്കുമോ..
നിങ്ങളൊട്‌ ഞാൻ പറഞ്ഞല്ലോ നീതുവിനു ചെറിയൊരു അപകടം പറ്റിയിട്ടുണ്ട്‌ എത്രയും പെട്ടന്ന് എത്തണം...
ശെരി മിസ്സ്‌ ഞാൻ എത്താം എനിക്ക്‌ അയാളെ വിളിക്കാനൊന്നും പറ്റില്ല മിസ്സ്‌ തന്നെ വിളിച്ചാൽ മതി ...
റോസ്‌ ടീച്ചർ അയാളെയും വിളിച്ച്‌ കാര്യം പറഞ്ഞു..
അര മണിക്കൂറിനുള്ളിൽ രണ്ട്‌ പേരും സ്കൂളിലെത്തി കോബൗണ്ടിനുള്ളിൽ നിറയെ പോലിസുക്കാരാണു.. മറ്റ്‌ ചില വാഹനങ്ങളുമുണ്ട്‌ അജിത്തും രാധയും രണ്ട്‌ വാഹനങ്ങളിലായി സ്കൂളിലെത്തി പരസ്പരം ഒന്ന് നോക്കുക പോലും ചെയ്യാതെ രണ്ട്‌ പേരും ഓഫീസിലേക്ക്‌ നടന്ന് നീങ്ങി....
ഓഫിസിൽ സി ഐ യും മിസ്സും കുറച്ചു പോലിസുക്കാരും നീതുവിനൊട്‌ എന്തൊക്കയോ ചോദിക്കുന്നുണ്ട്‌ ....
നീതു അതിനൊക്കെ നിർവ്വികാരമായി മറുപടി പറയുകയാണു..
കരഞ്ഞു ഭയന്ന് അവൾ മേശയ്ക്കു മുകളിൽ തലകുനിച്ചിരിക്കുകയാണു...
എന്റെ മോൾക്ക്‌ എന്താ പറ്റിയതെന്നും പറഞ്ഞ്‌ അവർ നീതുവിന്റെ തല തടവികൊണ്ട്‌ ചോദിച്ചു ...അവൾ അച്ഛനും അമ്മയും വന്നതിന്റെ യാതൊരു മാറ്റവും പ്രകടിപ്പിച്ചില്ല ഒന്ന് മുഖ മുയർത്തി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി രണ്ട്‌ പേരെയും മാറി മാറി നോക്കി വീണ്ടും പഴയ അവസ്ഥയിലേക്ക്‌ പോയി..
സാർ ഞങ്ങളുടെ മോൾക്ക്‌ എന്താ പറ്റിയെ...
രണ്ട്‌ ആഴ്ച്ചയായി അവളൊരു പീഡനത്തിനു ഇരയായികൊണ്ടിരിക്കുകയാണു ...ഇത്രയും ദിവസമായിട്ടും നിങ്ങൾക്കത്‌ മനസിലക്കാൻ പറ്റിയില്ലല്ലോ ...
റോസ്‌ മിസാണു സ്റ്റേഷനിൽ വിളിച്ച്‌ കാര്യം പറഞ്ഞത്‌ ....
മോളെയെന്നും വിളിച്ച്‌ അലറി രാധിക നീതുവിനെ കെട്ടിപിടിച്ച്‌ കരയുന്നുണ്ട്‌ ..
എന്താ നീ ഞങ്ങളൊടിത്‌ പറയാതിരുന്നത്‌....
അച്ഛനും അമ്മയും ഇതു വരെ എന്റെ എന്തെങ്കിലും കാര്യം അന്വേഷിച്ചിരുന്നൊ.. നിങ്ങൾക്ക്‌ ബിസിനസ്സും പണവുമല്ലെ വലുത്‌ ഒരു ദിവസമെങ്കിലും എന്റെ കൂടെയിരുന്നു എന്റെ ക്ലാസ്സിലെ വിശേഷങ്ങൾ ചോദിച്ചിരുന്നോ...
അന്ന് നിങ്ങൾ സ്കൂളിൽ വന്ന് കൂട്ടി കൊണ്ട്‌ പോകാൻ തർക്കിച്ചപ്പോൾ ഒരു ദിവസം അമ്മയും ഒരു ദിവസം അച്ചനും വരും ഒരു ബാധ്യതയായി.. ഇവിടുണ്ടായിരുന്ന പ്യൂൺ എനെ കൊണ്ടുവിടാന്നും പറഞ്ഞ്‌ ആളില്ലാത്ത ക്ലാസ്സ്‌ മുറിയിൽ വെച്ച്‌ എനെ ശരിക്കും വേദനിപ്പിച്ചു...
അന്ന് രാത്രി നിങ്ങൾ അടിപിടിയായിരുന്നു പരസ്പരം കുറ്റപെടുത്തലായിരുന്നു ഞാൻ ഒരുപാട്‌ വേദന സഹിച്ചു.. നിങ്ങളൊട്‌ പറയനാവാതെ കടിച്ചമർത്തി കരഞ്ഞു നേരം വെളുപ്പിച്ചതാണു....
എനിലെ ഒരു മാറ്റവും നിങ്ങൾക്ക്‌ തിരിച്ചറിയാൻ പറ്റാതായി പോയല്ലോ ..
എന്റെ ചെറുപ്പം മുതൽ നിങ്ങളുടെ സന്തോഷം ഞാൻ കണ്ടിട്ടില്ല ഒരൊന്ന് പറഞ്ഞ്‌ വഴക്ക്‌ കൂടും പല തവണ ഞാൻ എങ്ങോട്ടെങ്കിലും പോകണമെന്ന് ചിന്തിച്ചതാണു പക്ഷെ ധൈര്യമില്ലായിരുന്നു എനിക്ക്‌...
നീതു പൊട്ടി കരയുന്നുണ്ട്‌ എനെ എന്റെ റോസ്‌ മിസ്സിനു മനസിലായി എന്റെ മാറ്റം എന്റെ സങ്കടം എന്റെ ദുഖം ഇത്‌ ടീച്ചറാണു തിരിച്ചറിഞ്ഞത്‌ ...
നീതു ടീച്ചറെ കെട്ടിപിടിച്ച്‌ കരയുന്നുണ്ട്‌...
രാധയും അജിത്തും ഇതൊക്കെ കണ്ട്‌ നിന്ന് കുറ്റ ബോധത്താൽ തല കുനിച്ച്‌ നിൽക്കുകയാണു സ്വന്തം മകൾക്ക്‌ ഇത്രയും വലിയൊരു അപകടം പറ്റിയിട്ട്‌ തിരിച്ചറിയാൻ പറ്റാത്ത മാതാപിതക്കളാണു അവരെന്ന തിരിച്ചറിവ്‌ .....മക്കളുടെ കൂടെയിരുന്നു അവരെ കേൾക്കാനും അവർക്ക്‌ മനസ്‌ തുറന്ന് ഒരു സങ്കടം പങ്ക്‌ വെക്കാനും പറ്റിയില്ലെങ്കിൽ പിന്നെന്തിനു ജനിപ്പിച്ചു അവരെ... ഇത്‌ ഒരു നീതുവിന്റെ കഥയല്ല ഒരായിരം നീതുമാരുണ്ട്‌ നമ്മുക്ക്‌ ചുറ്റും ഒന്നും പറയാതെ എല്ലാം സഹിച്ച്‌ ജീവിക്കുന്നവർ..
"അൻസാർ പെരിങ്ങത്തൂർ"
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo