അനിവാര്യമാകുന്ന ഘട്ടത്തിൽ തിരിച്ചറിവിന്റെ ഓളങ്ങൾ ചിന്താമണ്ഡലത്തിലൊരു തിരയിളക്കം സൃഷ്ട്ടിക്കും... ഉപബോധമനസ്സിന്റ കോണിലെവിടെയോ ഒളിഞ്ഞിരുന്ന നഷ്ട്ട സ്വപ്നങ്ങൾ, ഒരു നേർചിത്രം പോലെ കൺമുന്നിൽ തെളിയുമപ്പോൾ... കുന്നോളമാഗ്രഹിച്ച് കുന്നിമണിയോളം നേടിയ ചുരുക്കം ചില സുകൃതങ്ങളുടെ പട്ടികയിലെ ചേരുംപടി ചേർക്കലിന് മറുവശത്തെ കോളങ്ങൾ ശൂന്യമാണ് എന്ന തിരിച്ചറിവ് അറിയാഞ്ഞിട്ടല്ല... ജീവിത പുസ്തകത്തിന്റെ ഏടുകൾ മറിക്കുമ്പോൾ പഴയ താളുകളിലെവിടെയോ പതിഞ്ഞിരുന്ന കണ്ണുനീർ ബാഷ്പമായിപ്പോയതിന്റെ ശേഷിപ്പുകൾ തന്റെ കദനത്തിന്റെ നേർസാക്ഷ്യങ്ങളാണ് എന്നതിൽ ആർക്കും സംശയമില്ലാഞ്ഞിട്ടുമല്ല....ജീവിതപാന്ഥാവിലെ സുകൃതങ്ങളുടെ കസ്തൂരിമണം വെൺചാമരം വീശി മറ്റുള്ളവർക്ക് പകരാൻ ജനങ്ങൾ മടിക്കുന്നത് കാണുമ്പോൾ മനതാരിൽ വല്ലാത്തൊരു നോവ് തോന്നുമെന്ന് മാത്രം.... ജനിമൃതികൾക്കിടയിലെ വിധിയെന്ന മുഗ്ധ സത്യത്തിന് വരെ വിലയിടാൻ ശ്രമിക്കുന്ന ആധുനികതക്ക് മുന്നിൽ വല്ലാത്തൊരാശ്ചര്യവും.... പക്ഷേ ചില ഓർമ്മകൾ കാൽപ്പെരുമാറ്റമില്ലാത്ത വീടിന്റെ കഴുക്കോലുകൾക്ക് സമമെന്നത് എവിടെയോ പറഞ്ഞു കേട്ട വലിയ സത്യമാണ്...കാലം ഓർമ്മകൾക്ക് മറവിയുടെ മൂടുപടം ചാർത്തും,... ഏതു പോലെ; ആ കഴുക്കോലുകളിൽ പടർന്നു പിടിച്ചിരിക്കുന്ന ചിതൽപുറ്റുകൾ പോലെ.. ആ ചിതൽപുറ്റുകളിൽ നിന്നുമൊരു മോക്ഷം ആഗ്രഹിക്കാഞ്ഞിട്ടല്ല... ശാശ്വതമായ ഒരു വഴിയേ മുന്നിൽ തെളിഞ്ഞുള്ളൂ.....
ഇതാണ് ആ വഴി... മാസത്തിലൊരിക്കൽ വാതിലുകളും ജനാലകളും തുറന്ന് ഈർക്കലിച്ചൂലുകൊണ്ട് നല്ലപോലെ അടിച്ച് ചിതൽ ഇളക്കുക... എന്നിട്ട് ചിതലുപിടിക്കാതിരിക്കാൻ ഒരു തരം വിഷം അങ്ങാടിയിലെ ഹാർഡ് വെയർ കടയിൽ നിന്നും വാങ്ങാൻ കിട്ടും. അത് കുറച്ചെടുത്ത് വുഡ് പ്രൈമറിൽ കലക്കി കഴുക്കോലിനൊക്കെ അടിക്കുക... കുറച്ച് ആശ്വാസം കിട്ടും.. 5 വർഷത്തിൽ ഒരിക്കൽ ഇത് തുടരുക... ഫലം കിട്ടും... തീർച്ച...
😢
😢
😢
😢.. കൊല്ലരുത്... പ്ലീസ്..




### ഷെഫീർ ###
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക