വീട്ടിൽ അടക്കം പറഞ്ഞുള്ള സംസാരം രേണു അകത്തുനിന്ന് കേൾക്കുന്നുണ്ടായിരുന്നു....
എത്രയാന്ന് വെച്ച ഇങ്ങനെ കാത്തിരിക്കുക അനിതക്ക് ഇത് നല്ലൊരു ബന്ധമാണു വന്നത് ചേച്ചി ഇങ്ങനെ നിൽക്കുംബോൾ എങ്ങനെയാ അനിയത്തിയെ കെട്ടിച്ചയക്കുന്നത്...
അച്ഛനും അമ്മയും അനിതക്ക് വന്ന കല്ല്യാണാലോചനയെ പറ്റിയുള്ള ചർച്ചയാണു...ചെക്കൻ യു എസിലാ എഞ്ചിനീയറാണെന്നാ പറഞ്ഞത് നല്ല തറവാടികളാ തെക്കേടുത്തുക്കാർ നടന്നാൽ നല്ലൊരു ബന്ധമാ.....
താൻ കാരണം അനിതക്കും വരുന്ന പല ആലോചനകളും മുടങ്ങുകയാണല്ലോ..എന്ന സങ്കടം രേണുവിനെ വല്ലാതെ അലട്ടിയിരുന്നു
അന്ന് അവൾക്ക് കിടന്നിട്ട് ഉറക്കം വന്നില്ല ഒരുപാട് ആലോചിച്ച് രേണു ഒരു തീരുമാനമെടുത്തു...
പിറ്റേന്ന് അച്ഛനൊടും അമ്മയോടും അവൾ പറഞ്ഞു ഞാൻ കാരണം അവളും ജീവിതം കളയണ്ട നിങ്ങൾ ആലോചിച്ചു തുടങ്ങികൊള്ളു...എനിക്ക് ഒരു സങ്കടവുമില്ല ....
കേട്ടു നിന്ന അനിതയും മുഖം കറുപ്പിച്ചു അച്ഛനോട് പറഞ്ഞു ചേച്ചിയുടെ വിവാഹം കഴിയാതെ എനിക്ക് നിങ്ങൾ ഒരു ആലോചനയും കൊണ്ടുവരണ്ട എന്റെ ജീവൻ പോയാലും സമ്മതിക്കില്ല...
അതല്ല അനിതെ എന്റെ കാര്യം നിനക്കറിയാലോ..വയസ്സിപ്പോൾ മുപ്പത് അവാറായി ഇനിയൊരു ജീവിതെന്നത് എനിക്ക് ഉണ്ടാവില്ല നീയും ഇങ്ങനെ നിന്നാൽ എനിക്കത് സഹിക്കാൻ പറ്റില്ലെടി...
നീയിതിനു സമ്മതിക്കണം ചേച്ചിയൊട് സ്നേഹമുണ്ടെങ്കിൽ എനിക്കിപ്പോൾ എന്റെ ജീവിതം തകർന്നെന്ന നിരാശയെ ഉള്ളു..നീയും കൂടെ ഇവിടെ ഇങ്ങനെ നിന്നാൽ എനിക്കത് സഹിക്കാൻ പറ്റില്ലെ എന്നും പറഞ്ഞ് അനിതയെ കെട്ടിപിടിച്ചു കരഞ്ഞു പറഞ്ഞു... രേണുവിന്റെ നിർബന്ധത്തിനു വഴങ്ങി അവൾക്ക് സമ്മതിക്കേണ്ടി വന്നു.....
തെക്കേടുത്ത് നിന്ന ആലോചന നമ്മൾക്ക് സ്വപ്നം കണാൻ പറ്റാത്ത തറവാടാണു ഇത് നടന്നാൽ നമ്മുടെ കൊച്ചിന്റെ ഭാഗ്യാടി അച്ഛൻ നല്ല സന്തോഷത്തിലാണു..പലരേയും വിളിച്ചറിയിക്കാനുള്ള ഉത്സാഹം കണ്ട് അകത്ത് ഉള്ളിൽ പൊട്ടി കരഞ്ഞു കൊണ്ട് ഒരു മനസ്സുണ്ടായിരുന്നു രേണുവിന്റെ അവൾ ഒരിക്കലും പുറത്ത് കാണിച്ചിട്ടില്ല അവളുടെ ദുഖങ്ങൾ എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞു കരയാൻ തോന്നുംബോൾ ബാത്ത്രൂമിൽ കയറി ഷവർ തുറന്നിട്ട് കുറെ നേരം കരയും .....
അവൾക്ക് എന്തെങ്കിലും ഒരു സങ്കടമുണ്ടെന്നറിഞ്ഞാൽ അനിത വിവാഹത്തിൽ നിന്നും പിന്മാറുമെന്ന് ഭയമായിരുന്നു രേണുവിനു...
പെണ്ണു കാണലും കഴിഞ്ഞു..കാർത്തിക് നല്ല പയ്യനാ സുന്ദരൻ അനിതക്ക് നന്നായി ചേരും രണ്ട് പേർക്കും പരസ്പരം ഇഷ്ടപെട്ടു...
ഒരു മാസത്തേ ലീവെ ഉള്ളു കാർത്തികിനു....
അച്ഛൻ ഒരു ചതി ചെയ്തിരുന്നു രേണുവിന്റെ കാര്യം മറച്ചു വെച്ചാണു കാർത്തികുമായുള്ള ബന്ധത്തിനു ഇറങ്ങിയത് അമ്മാവനാണു പറഞ്ഞത് രേണുവിന്റെ കാര്യം അറിഞ്ഞാൽ തെക്കേടുത്തുക്കാർ വിവാഹത്തിൽ നിന്നും പിന്മാറുമെന്ന് അച്ഛനും ഒരുപാട് സന്തോഷിച്ചതാണു ആഗ്രഹിച്ചതാണു ഈ ബന്ധം പലരോടും ഇതും പറഞ്ഞ് അയാൾ ഗമ കാണിച്ചിരുന്നു ഇതെങ്ങാനും മുടങ്ങിയാൽ ഞാൻ എങ്ങനെയാണു എന്റെ സുഹൃത്തുക്കളെയും ബന്ധുക്കളുടെയും മുഖത്ത് നോക്കുക .......
എടീ ദേവി രേണുവിനെ കല്ല്യാണം കഴിയുന്നത് വരെ നിന്റെ ചേച്ചിയുടെ വീട്ടിൽ നിർത്തണം ....
അതെന്തിനാ ...
ഞാൻ അവരോട് അവളുടെ കാര്യം മറച്ചുവെച്ചിട്ടാണു ഇതിനു ഇറങ്ങിയത്...
അമ്മ പൊട്ടി കരഞ്ഞു കൊണ്ട് പറയുന്നുണ്ട് എന്തിനാ നിങ്ങളീ ചതി ചെയ്യുന്നേ ന്റെ കുട്ടി ഇത് അറിഞ്ഞാൽ ചങ്ക് പൊട്ടി ചത്തു പോകും .....
ഞാൻ എന്ത് ചെയ്യണമെന്ന നീ പറയുന്നത് ..രേണുവിന്റെ ജീവിതം പോലെ അവളെയും നശിപ്പിക്കണോ ഒരാളെങ്കിലും സുഖമായി ജീവിക്കട്ടെ....
ഞാനിതിനു കൂട്ട് നിൽക്കില്ല എന്റെ മോളെ എനിക്ക് ചതിക്കാൻ പറ്റില്ല...
എടീ ഇതെന്റെ ഒരു സ്വപ്നാ ഇത് ഞാൻ നടത്തും അതിനു വിലങ്ങു തടിയായി നിന്നാൽ രണ്ടിനെയും ഞാൻ കൊല്ലും പറഞ്ഞേക്കാം...
അച്ഛൻ തീരുമാനിച്ചുറപ്പിച്ച മട്ടാണു ..
കല്ല്യാണത്തിനു ഒരാഴ്ച്ചയെ ബാക്കിയുള്ളു....
ഇതൊക്കയും പുറത്ത് നിന്ന് കേട്ട് കൈകൊണ്ട് വാ പൊത്തി പിടിച്ചിരിക്കുകയാണു രേണു...
അവൾക്ക് സഹിക്കാൻ പറ്റുന്നതിലും അതികമായിരുന്നു അത് ആത്മഹത്യ എന്ന ഒറ്റ മാർഗ്ഗമേ അവൾക്കുണ്ടായിരുന്നുള്ളു.....
പക്ഷേ അത് അനിതയുടെയും ജീവിതം തകർക്കുമെന്ന് അറിയാമായിരുന്നത് കൊണ്ട് അവളത് ചെയ്തില്ല.....ഇപ്പോഴും അവളിറങ്ങി ചെന്നാൽ കൂടെ കൂട്ടാനായി തയ്യാറുള്ള ഒരാളുണ്ടായിരുന്നു ..കോളെജ് കാലത്ത് ഇഷ്ടത്തിലായിരുന്നു രണ്ടു പേരും "സണ്ണിച്ചായൻ" വീട്ടുക്കാരെയും കുടുംബവുമൊർത്ത് അവൾ ഉള്ളിൽ കുഴിച്ചിട്ട സ്നേഹം പല തവണ സണ്ണി രേണുവിന്റെ അച്ഛനൊട് വിവാഹഭ്യർത്തന നടത്തിയെങ്കിലും അന്യ ജാതിയിൽപെട്ട ഒരാളെ സ്വീകരിക്കാനോ അതിനെ പറ്റി ആലോചിക്കാനോ അച്ഛൻ തയ്യാറല്ലായിരുന്നു .....
ആട്ടിപുറത്താക്കിയതാണു സണ്ണിയെ വീട്ടിൽ നിന്ന് എന്റെ മോൾ കല്ല്യാണം കഴിക്കാതെ ഇവിടിരുന്നാലും നിനക്ക് കെട്ടിച്ചു തരില്ല എന്നും പറഞ്ഞ് ഇറക്കി വിട്ടതാണു...
എന്റെയൊരു മൗന സമ്മതമുണ്ടെങ്കിൽ സണ്ണി വരും എന്നെ കൂട്ടികൊണ്ടു പോകാൻ അവൾക്ക് മറിച്ചൊന്നു ചിന്തിക്കേണ്ടി വന്നില്ല അത്രക്ക് അവഗണനയായിരുന്നു അവളുടെ ജീവിതം..
സണ്ണിയെ വിളിച്ച് കാര്യങ്ങൾ തുറന്ന് പറഞ്ഞ് ആ രാത്രി തന്നെ അവൾ വീടുവിട്ടിറങ്ങി ചൊവ്വാ ദോഷത്തിനു തോൽപ്പിക്കാൻ കഴിയാത്ത ഒരു ലോകത്തേക്ക് പുതിയൊരു ജീവിതത്തിലേക്ക്..
"അൻസാർ പെരിങ്ങത്തൂർ"

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക