Slider

ഈ ആണുങ്ങളൊക്കെ ഇങ്ങനെയാ

0

ഈ ആണുങ്ങളൊക്കെ ഇങ്ങനെയാ...
എന്താടി കാര്യം നീയൊന്ന് തെളിച്ചു പറ..
ഒന്നുല്ല്യ ഞാനൊന്നും പറയണില്ലേ...
എന്ന പറയണ്ട...
അതല്ല ചേട്ടാ....
കല്ല്യാണം കഴിഞ്ഞാൽ നിങ്ങൾക്ക്‌ സ്നേഹം കുറയൂന്ന് പെണ്ണുങ്ങൾ പറയുന്നത്‌ സത്യാന്ന് ഇപ്പോൾ മനസ്സിലായി...
എന്റെ സ്നേഹം കുറഞ്ഞെന്ന് നിനക്കെങ്ങനെ മനസ്സിലായി...
പെണ്ണു കണ്ട്‌ കല്ല്യാണം ഉറപ്പിച്ച സമയത്തൊക്കെ നിങ്ങൾ വിളിച്ചാൽ മണിക്കൂറുകൾ സംസാരിക്കും എന്റെ കുട്ടികാലവും കോളേജ്‌ വിശേഷങ്ങക്കും എന്റെ സൗഹൃദങ്ങളും... ചിരിയും കളിയും തമാശകളും പറയാനും നിങ്ങൾക്ക്‌ എന്തൊരു ഉത്സാഹായിരുന്നു...
നീയിതൊക്കെ ആലോചിച്ചു നിക്കുവാണോ ...
എനിക്ക്‌ വെറെന്ത്‌ ആലോചിക്കാന ഉള്ളത്‌ നിങ്ങളല്ലാതെ...
ഇപ്പോൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയപ്പോൾ പഴയ തമാശകളില്ല സംസാരമില്ല എന്നെ സ്നേഹത്തോടെയുള്ള വിളിയില്ല എന്റെ കാര്യങ്ങൾ അന്വേഷിക്കുന്നില്ല...
മോളെ...എന്ന് നിങ്ങൾ കല്ല്യാണം കഴിഞ്ഞതിനു ശേഷം ഇത്‌ വരെ വിളിച്ചിട്ടില്ല...
മോളേ മതിയൊ..
കളിയാക്കിക്കോ .....എത്ര വേണെലും കളിയാക്കിക്കൊ നിങ്ങളുടെ ഒരു നല്ല വിളിമതി എനിക്ക്‌ ഒരു ദിവസം മനസ്സറിഞ്ഞൊന്ന് ചിരിക്കാൻ ഒരുപാട്‌ സന്തോഷത്താൽ എന്റെ ഹൃദയമിടിപ്പൊന്ന് കൂടും ആ വിളി കേൾക്കുംബോൽ ...
നിങ്ങൾക്കൊർമ്മയുണ്ടോ പണ്ട്‌ നിങ്ങൾ കഴിക്കാതെ തന്നെ എന്റെ പാചകത്തെ വാനോളം പുകയ്ത്തും ഇന്ന് ഞാൻ വെച്ചുണ്ടാക്കി തന്നിട്ടും ഒരു നല്ല വാക്ക്‌ നിങ്ങൾ പറയാറുണ്ടോ...ഒരുപാട്‌ തവണ കൊതിച്ചിട്ടുണ്ട്‌ എന്റെ ഭക്ഷണത്തെ പറ്റി നിങ്ങൾ ഒരു നന്മ പറയുമെന്ന്...ഇത്‌ വരെ ഉണ്ടായിട്ടില്ല..
അന്നൊക്കെ നമ്മൾ പോകാത്ത ബീച്ചും പാർക്കും ഇല്ലായിരുന്നു ഇന്ന് ഒരു ഞാറാഴ്ച്ച പോലും പുറത്തേക്ക്‌ കൊണ്ടു പോകുന്നില്ല....പണ്ട്‌ ഞാനൊരു സെറ്റ്‌ സാരിയുടുത്തുള്ള ഫോട്ടോ അയച്ചത്‌ ഓർക്കുന്നുണ്ടോ അന്ന് നിങ്ങൾ പറഞ്ഞത്‌ ഇപ്പോഴും മനസ്സിലുണ്ട്‌ അത്‌ വീണ്ടും കേൾക്കാൻ ഞാൻ കൊതിച്ച്‌ ഇന്നല്ലെ അതു ഇട്ടോണ്ട്‌ നിങ്ങളെ മുന്നിലൂടെ പല തവണ നടന്നു ഒന്ന് നോക്കി പോലുമില്ല ....
അയ്യോ ഇവളെ കൊണ്ട്‌ തോറ്റല്ലോ ദൈവമേ.. നീയിത്‌ എന്തൊക്കയാ വിളിച്ചു പറയുന്നത്‌ ....
എന്താ ചേട്ടാ ഞാൻ പറഞ്ഞതിൽ സത്യമില്ലെ ഒന്ന് മനസ്സിനൊട്‌ ചോദിച്ചു നോക്ക്‌ എനിക്ക്‌ വേണ്ടത്‌ ആ പഴയ നിങ്ങളെയാണു എന്റെ കല്ല്യാണം ഉറപ്പിച്ച സമയത്തുള്ള സുനിലേട്ടനെ...
അന്ന് നിങ്ങളുടെ അടുത്ത്‌ എന്റെ ശരീരം ഇല്ലായിരുന്നു സ്നേഹം അന്ന് ഞാറിഞ്ഞു. ഇന്ന് ശരീരം നിങ്ങളുടെ അടുത്തുണ്ട്‌ സ്നേഹം എനിക്ക്‌ നഷ്ടപ്പെട്ടിരിക്കുന്നു......
കല്ല്യാണം രണ്ട്‌ ശരീരങ്ങൾ ചേർന്നാൽ പൂർണ്ണമാവില്ല രണ്ട്‌ മനസുകളും ചേരണം..
"അൻസാർ പെരിങ്ങത്തൂർ"
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo