Slider

ഞങ്ങൾ

0

പലർ പൊരുതി നേടിതന്ന സ്വർഗ്ഗരാജ്യത്തെ
അർഹിക്കാത്തവർ ഞങ്ങൾ..
അഹിംസാ മാർഗ്ഗത്തിൽ സഞ്ചരിച്ചു
ചിലർ നേടിത്തന്ന സ്വർഗ്ഗമാം സ്വാതന്ത്ര്യത്തെ
അലസമായ് നഷ്ട്ടപെടുത്തുന്നവർ ഞങ്ങൾ..
അനേകം രക്തസാക്ഷികളാൽ നേടിയ
അമൂല്യമായ സ്വാതത്രത്തിന്റെ മൂല്യം
അടുത്ത തലമുറയ്ക്ക് അന്യമാക്കി തീർക്കുന്നവർ ഞങ്ങൾ
വിരലിലെ നഖത്തിൽ കറപുരട്ടി
വിധിയെന്ന് ചൊല്ലി വിലപിച്ചു
ഈ നാടിനെ കൊലക്കുകൊടുത്തവർ ഞങ്ങൾ ..
രാജ്യ ഭരണത്തിനെ കുറ്റപ്പെടുത്തി
മുഖംമൂടിയണിഞ്ഞു ഒളിഞ്ഞിരുന്നവർ ഞങ്ങൾ
അങ്ങ് കണ്ട സ്വപ്‌നങ്ങൾ സഫലമാക്കാൻ
ഒരുനാളും ശ്രമിക്കാത്തവർ ഞങ്ങൾ...
പെണ്കുരുന്നുകളുടെ മാനത്തിന് പോലും
കാവൽ നില്ക്കാൻ കഴിയാത്തവർ ഞങ്ങൾ..
ജനാധിപത്യമെന്ന പേരിൽ
സ്വയം കുരുതി കൊടുത്തവർ ഞങ്ങൾ..
അങ്ങു നേടിയ സ്വതന്ത്ര ഇന്ത്യയെ
പകൽകൊള്ളയും പെൺവാണിഭവും നടത്തുന്ന
കറപുരണ്ട കൈകളിലേൽപ്പിച്ചവർ ഞങ്ങൾ..
അവർ നടത്തുന്ന നാടകം കണ്ടു
ചിന്തിക്കാതെ ചിരിച്ചവർ ഞങ്ങൾ ..
വോട്ട് എന്ന ആയുധമുണ്ടായിട്ടും
പ്രതികരിക്കാതെ പിന്തിരിഞ്ഞവർ ഞങ്ങൾ ..
അല്ലയോ മഹാത്മാവേ ....
ഇന്ത്യയെന്ന സ്വർഗ്ഗരാജ്യത്തെ അർഹിക്കാത്തവർ "ഞങ്ങൾ"
***സൗമ്യ സച്ചിൻ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo