Slider

മാപ്പ്‌ ഉമ്മ മാപ്പ്‌

0

മോനെ എന്നെയൊന്ന് ആശുപത്രീലാക്കി തരുമൊടാ....
ഉമ്മാക്ക്‌ വല്ല ഓട്ടോയും കൂട്ടി പോയ്ക്കൂടെ എനിക്കിന്ന് കൂട്ടുക്കാരെ കൂടെ പോകാനുണ്ട്‌
നീ എപ്പം ചോദിച്ചാലും ഒരൊന്ന് പറഞ്ഞ്‌ ഒഴിവാകും എനിക്ക്‌ വെറെ ആരോടാ പറയാനുള്ളത്‌ ....
യൗവനത്തിന്റെ ജീവിത ലഹരിയിൽ അവൻ ഉമ്മയെയും ബാപ്പയെയും മറന്നിരുന്നു പ്രായമായ ഉമ്മയെ ബൈക്കിനു പുറകിലിരുത്തി പോകുന്നത്‌ അവനൊരു കുറച്ചിലായിരുന്നു ചീറി പാഞ്ഞ്‌ വീട്ടിലേക്കുള്ള ചെമ്മൺ പാതയിലൂടെയുള്ള അവന്റെ വരവ്‌ കണ്ട്‌ പല തവണ ഞാൻ ചീത്ത പറഞ്ഞിട്ടുണ്ട്‌ ബാപ്പയൊട്‌ പറയുമെന്ന് ഭീഷണിപെടുത്തുകയും ചെയ്യും... അവനൊരു ഹരമാണു ബൈക്ക്‌ റൈസ്‌ എന്റെയുള്ളിൽ അതിന്റെ കാതടപ്പിക്കുന്ന ഒച്ച കേട്ടാൽ നെഞ്ച്‌ പിടക്കും ..
ചുറ്റിലും കൂട്ടുക്കാർ സിനിമ , കറക്കം കോളേജിൽ സ്ഥിരമായി എത്താറില്ലെന്ന് അവന്റെ കൂടെ പഠിക്കുന്ന സുമയ്യ പറഞ്ഞിട്ടുണ്ട്‌ എന്ത്‌ ചെയ്യാനാണു ഈ പ്രായത്തിലുള്ള കുട്ടികളെ ഒരു വാശിയും ദേഷ്യവും ..ഇന്നാൾ അവന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ്‌ കിട്ടി കാര്യം ഞാൻ അവന്റെ ബാപ്പയൊട്‌ പറഞ്ഞു..
ടാ നീ സിഗരറ്റ്‌ വലിയും തുടങ്ങിയൊ ..
ആ തുടങ്ങി...
തർക്കുത്തരം പറയുന്നൊടാ എന്നും ചോദിച്ച്‌ കൈയ്യൊങ്ങിയ ബാപ്പന്റെ കൈക്ക്‌ അവൻ കേറി പിടിച്ചു ഞാൻ എനിക്ക്‌ തോന്നിയ പോലെ ജീവിക്കും എന്നെയാരും ഭരിക്കാൻ വരണ്ട എന്നും പറഞ്ഞ്‌ ഇറങ്ങി പോയി ..പിന്നെ ഒരാഴ്ച്ചക്ക്‌ ശേഷമാണു വീട്ടിലെത്തിയത്‌ അത്രക്ക്‌ മുൻ കോപിയാണവൻ ..
അന്നത്തെ സംഭവം അവന്റെ ബാപ്പയെ വലാതെ വേദനിപ്പിച്ചിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്‌ അത്‌ കാണാമായിരുന്നു വളർത്തി വലുതാക്കി തനോളമെത്തിയപ്പോൾ അവൻ എനെ വിലവെക്കുന്നില്ലല്ലോ എന്ന സങ്കടം അദ്ദേഹത്തിനുണ്ടായിരുന്നു അവന്റെ ജീവിത നിലവാരത്തിനനുസരിച്ച്‌ കാശ്‌ കൊടുക്കാൻ ബപ്പാക്ക്‌ പറ്റിയില്ല കൂലി പണി ചെയ്തിരുന്നയാൾക്കും പരിമിതികളില്ലെ അവൻ വിലക്കൂടിയ ബ്രാന്റട്‌ വസ്ത്രങ്ങളെ വാങ്ങിക്കു..അതുകൊണ്ടൊക്കെയാകണം അവനു ഞങ്ങളൊട്‌ ഒരു പുച്ഛ്ം ആയിരുന്നു...
ഒരു ദിവസം വീട്ടിലേക്ക്‌ ഒരു ഫോൺ വന്നു മകനെന്തോ അപകടം പറ്റിയെന്നും പറഞ്ഞായിരുന്നു വിളിച്ചത്‌ ...അത്‌ കേട്ടതോടെ ഞാൻ തളർന്ന് പോയത്‌ പോലെയായി അല്ലറിവിളിച്ച എനെയും കൂട്ടി പെട്ടെന്ന് ഹോസ്പിറ്റലിലേക്ക്‌ പോയി എനിക്ക്‌ നടക്കാൻ തന്നെ പറ്റുന്നില്ല കാലുകൾക്കൊക്കെ ഒരു തളർച്ച എന്റെ മോൻ എന്തു പറ്റിയതാ...ദൈവത്തോട്‌ ഉള്ളുരുകി പ്രാർത്ഥിച്ചു അവനൊരു ആപത്തും വരുത്തല്ലെ എന്ന് ....
ഹോസ്പിറ്റലിൽ എത്തിയ ഞങ്ങൾ രണ്ടുപേരെയും അവന്റെ കൂട്ടുക്കാർ കൂട്ടികൊണ്ടു പോയി ഒപറേഷൻ തിയറ്ററിലാണുള്ളത്‌ പേടിക്കാനൊന്നുമില്ല ..
അവന്റെ കൂട്ടുക്കാർ ഒന്നായി പറയുന്നുണ്ട്‌ ചെറിയ പരുക്കാണു എന്നൊക്കെ ഞങ്ങളെ അശ്വസിപ്പിക്കാൻ പറയുന്നതാകും ..എനിക്ക്‌ ഡോക്റ്ററെ കാണമെന്ന് പറഞ്ഞപ്പോൾ എനെയും കൂട്ടി ഇക്ക ഡോക്റ്ററുടെ അടുത്തേക്ക്‌ പോയി...
എന്റെ തൊണ്ടയൊക്കെ വറ്റിവരണ്ടിരുന്നു പടച്ചോനെ ന്റെ കുട്ടിക്ക്‌ ഒരാപത്തും വരല്ലെ എന്ന് കരഞ്ഞു കൊണ്ട്‌ റബ്ബിനൊട്‌ പ്രാർത്ഥിച്ചു ..ഞങ്ങൾ പരിചയപെടുത്തി മുനീറിന്റെ മതാപിതാക്കളാണെന്ന്
അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു പരുക്ക്‌ കുറച്ച്‌ ഗുരുതരമാണു ജീവനു ഭീഷണിയൊന്നുമില്ല വീഴ്ച്ചയിൽ നട്ടെല്ലിനു ചെറിയ ക്ഷതമുണ്ട്‌ ഒരു കൈയ്യും പൊട്ടിയിട്ടുണ്ട്‌ എഴുന്നേറ്റ്‌ നടക്കാൻ കുറച്ച്‌ സമയമെടുക്കും ...
ഇത്‌ കേട്ടതും ഉമ്മയുടെ ബോധം നഷ്ടപെട്ടിരുന്നു അവളെ ഞാൻ സമാധാനിപ്പിച്ചു ജീവൻ തിരിച്ചു കിട്ടിയില്ലെ ഭാഗ്യം നമ്മുക്ക്‌ തിരിച്ച്‌ കൊണ്ടുവരാം നമ്മുടെ മോനെ നീ സമാധാനിക്ക്‌ അയാൾ പലതും പറഞ്ഞ്‌ അവന്റെ ഉമ്മയുടെ മനസ്സ്‌ തണുപ്പിച്ചു...
രണ്ടാഴ്ച്ച ഹോസ്പിറ്റലിൽ കിടന്നു ആദ്യമൊക്കെ കുറച്ച്‌ സുഹൃത്തുക്കൾ വരവും പോക്കുമുണ്ടായിരുന്നു പിന്നെ പിന്നെ ആരെയും കാണാതായി അവനു ബാപ്പയുടെ മുഖത്ത്‌ നോക്കാൻ പറ്റുന്നില്ല ഊണും ഉറക്കവുമൊഴിഞ്ഞ്‌ മുഴുവൻ സമയത്തും കൂടെയുണ്ടാകുന്നത്‌ രണ്ട്‌ പേരു മാത്രമായിരുന്നു ..കരഞ്ഞ്‌ കൊണ്ട്‌ അവൻ ബാപ്പയോട്‌ ചെയ്ത തെറ്റുകൾക്കൊക്കെ മാപ്പ്‌ പറയുന്നുണ്ടായിരുന്നു ...
നിങ്ങളെന്നെ ശപിക്കരുതെ എന്നും പറഞ്ഞ്‌ നിർത്താതെ കരയും ...
അവനു കിടക്കയിൽ നിന്ന് ഒരടി നിങ്ങാൻ കഴിയില്ല നട്ടെല്ലിനേറ്റ ക്ഷതം അവനെ തളർത്തിയിരുന്നു അവനു വലിയ നാണക്കേടായിരുന്നു ഉമ്മയെ കൊണ്ട്‌ അവന്റെ അവശിഷ്ടങ്ങൾ എടുപ്പിക്കുന്നത്‌ കിടന്നിടത്താണു മലമൂത്ര വിസർജ്ജനം നടത്തിയിരുന്നത്‌ ..
ഒരു ദിവസം അവൻ ഉമ്മയൊട്‌ ചോദിച്ചു ഉമ്മാ നിങ്ങൾക്ക്‌ അറപ്പാകുന്നുണ്ടോ ..എന്റെ മലം വരെ നിങ്ങൾ കോരികളയുന്നുണ്ടല്ലോ...
ഇല്ലട മോനെ നീ അത്‌ ചിന്തിച്ച്‌ സങ്കടപെടണ്ട കുട്ടിക്കാലത്ത്‌ നിന്റെ മലം മൂത്രം കണ്ടിട്ട്‌ എനിക്കൊരു അറുപ്പും തോന്നിയിട്ടില്ല എനിക്ക്‌ നീ ഇപ്പൊഴും കുട്ടി തന്ന്യാ ഒരു ഉമ്മാക്കും ഇതൊന്നും അരോചകമാവില്ല
അവന്റെ കണ്ണു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എനിക്ക്‌ എന്റെ നല്ല കാലത്ത്‌ ഉമ്മയൊട്‌ ഒരു തരം കണ്ടുകുടായ്മയായിരുന്നു ഒന്നും ചെയ്തിട്ടില്ല പറയുന്നതിനൊക്കയും വിപരീതമേ ചെയ്തിട്ടുള്ളു...മാപ്പ്‌ ഉമ്മ മാപ്പ്‌
ഞാൻ തിരിച്ച്‌ വരും എന്നിട്ട്‌ ഉമ്മാനെയും ഇരുത്തി എനിക്ക്‌ എന്റെ കൂട്ടുക്കാരെ മുന്നിലേക്ക്‌ പോകണം ഭൂമിയിലെ ദൈവത്തെ കാട്ടികൊടുക്കാൻ..

by: 
Anzar Peringathoor
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo