Slider

കണ്ണുകെട്ടിയ നീതി

0

മനുഷ്യാ നിങ്ങൾ വെറുക്കാൻ പഠിച്ചപ്പോൾ
സ്വാർത്ഥമോഹത്തിൻ മതം പിറന്നു
സിരകളിലൊഴുകിയ രക്തത്തില് പോലും
നിൻ മതചിന്തകളായിരുന്നോ...?
വാചാലങ്ങളേറേയും ഓരോ പോർവിളികൾ
പേരിട്ടു നീയിതിനു രാജ്യസ്‌നേഹം...?
ദൈവം നിന്നില് പിറന്നോ.? അതോ
ദൈവം നിന്നില് മരിച്ചോ...?
സ്നേഹത്തിൻ പാടങ്ങൾ ഉഴുതു വിതച്ചത്
വിദ്വേഷത്തിൻ വിഷവിത്തുകൾ ആയിരുന്നോ...?
വിത്ത് മുളക്കുവാൻ നീ ഒഴുക്കിയത്
വർഗീയ വിഷജലം ആയിരുന്നോ..?
വളമായി നൽകിയ മന്ത്രങ്ങളെറേയും
മുദ്രാവാക്യ ധ്വനികളാണോ...?
കൊയ്ത്തു കഴിഞ്ഞതിൻ ശേഷം നാം കാണുന്നു
ഈ മണ്ണില് തരിശായി കിടക്കും മനസുകളും
എത്ര കണ്ണുനീർ വീഴ്ത്തിയാലും
ഇനി ഇവിടെ മുളക്കില്ല സ്നേഹത്തിൻ നാമ്പുകൾ
തളിർക്കുന്ന പൂക്കുന്ന കായ്ക്കുന്നതെല്ലാം
തിന്മതൻ കാഞ്ഞിരകായ്കൾ മാത്രം
മനുഷ്യർ മൃഗങ്ങളായി മാറിപോയി
നീതിവാദത്തിൻ കറുത്ത വസ്ത്രത്തിനുള്ളില്
ന്യായവാദികൾ ആർത്തു ചിരിക്കുന്നു
വേട്ടക്കാരനും ഇരയും ഒരുപോലെ കാണുന്ന
ന്യായാസനത്തിന്റെ കാവൽഭടൻമാരോ
ധർമ്മ അധർമ്മങ്ങൾ വേർത്തിരിച്ചറിയാത്ത
ഇരുട്ടില് പരതുന്നു നാലുപാടും
ഓരോ വിധിയിലും സത്യം മരിയ്ക്കുന്നു
കണ്ണുകെട്ടിയ നീതി ദൈവങ്ങളോ
സത്യത്തിൻ വാത്മീകത്തില് ഒളിയ്ക്കുന്നു
കണ്ണു തുറക്കാത്ത ദൈവത്തിൻ മുൻപില്
നിൽക്കണോ നാം ഇനി ചൊല്ലു വേഗം
ബെന്നി ടി ജെ
29/10/2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo