നാട്ടിലെ ഒട്ടു മിക്ക സ്കൂളുകളും എന്റെ മുൻപിൽ തോറ്റു തൊപ്പിയിട്ടു നിൽക്കുമ്പോൾ പപ്പക്ക് ഉണ്ടായ ഒരു അതിമോഹത്തിൽ നിന്നും ഞാൻ എത്തിപെട്ടത് കായംകുളത്തെ പ്രശസ്തമായ ഒരു സ്കൂളിൽ ആണ്...
എല്ലാ വർഷവും 100/100 വിജയശതമാനം ഉറപ്പായ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക്ക്കാണു മലയാളത്തിന്റെ എ,ബി,സി,ഡി മാത്രം കൈമുതലായുള്ള ഞാൻ ടൈയും കെട്ടി കടന്നു ചെല്ലുന്നത്..
അവിടം മുതൽ എന്റെ ശനിദശയുടെ ആരംഭമായിരുന്നു...
ആദ്യത്തെ ടെസ്റ്റ് പേപ്പറിൽ തന്നെ ഇംഗ്ലീഷിൽ വലിയ ആനമുട്ട സ്വന്തമാക്കി കൊണ്ട് ഞാൻ ടീച്ചർമാരുടെ കണ്ണിലെ കരടായി...
100 ശതമാനം വിജയം ഇവനൊറ്റയൊരുത്തൻ കാരണം വെള്ളത്തിലാകുന്നത് സ്വപ്നം കണ്ടു ടീച്ചർമാരുടെ ഉറക്കം നഷ്ടപെട്ടു.
പപ്പയെ വിളിപ്പിച്ചു മകൻ നേടിയ ആനമുട്ട കാണിച്ചു കൊടുത്തു...അന്ന് വൈകുന്നേരം വീട് അടിയുടെ പൂരപറബായി...പിന്നീടുള്ള ഓരോ പരീക്ഷകളും എനിക്കുള്ള പരീക്ഷണങ്ങളായിരുന്നു...
അവസാനം ആ ദിവസം വന്നെത്തി, മോഡൽ പരീക്ഷയുടെ വിധി പ്രഖ്യാപിക്കുന്ന ദിവസം...പ്രതീക്ഷിച്ച പോലെ തന്നെ 500 ൽ 95 മാർക്ക് നേടി ഞാൻ ദയനീയമായി പരാജയപെട്ടു ...പുതിയ കാര്യമല്ലെങ്കിലും ആ വാർത്ത ഇടിത്തീപോലെയാണ് ഞാൻ കേട്ടത്...
പ്രോഗ്രസ് കാർഡ് കയ്യിൽ തന്ന ക്ലാസ്സ്‌ടീച്ചർ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി... നീയൊക്കെ എന്തിനാടാ പാച്ചാൻ നടക്കുന്നെ എന്നൊരു പുച്ഛം കലർന്ന ഉത്തരം കിട്ടാത്ത ചോദ്യവും ചോദിച്ചു...
പതിവ് കള്ളയൊപ്പു പരിപാടികളൊന്നും ഈ സ്കൂളിൽ നടക്കില്ല എന്ന നഗ്ന സത്യം എന്നെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്... .
രണ്ടു ദിവസം എങ്ങനെയൊക്കെയോ പിടിച്ചു നിന്നു......
നാളെയാണ് പ്രോഗ്രസ്സ് റിപ്പോർട്ട് തിരിച്ചു കൊടുക്കേണ്ട അവസാന ദിവസം....എന്ത് ചെയ്യണമെന്നരിയാതെ ഞാൻ എന്റെ തല പുകച്ചു..
രണ്ടു ദിവസം എങ്ങനെയൊക്കെയോ പിടിച്ചു നിന്നു......
നാളെയാണ് പ്രോഗ്രസ്സ് റിപ്പോർട്ട് തിരിച്ചു കൊടുക്കേണ്ട അവസാന ദിവസം....എന്ത് ചെയ്യണമെന്നരിയാതെ ഞാൻ എന്റെ തല പുകച്ചു..
അവസാനം എന്റെ തലയിൽ ഒരു ബൾബ് മിന്നി കത്തി...
പിറ്റേന്ന് നേരം വെളുത്തു...എങ്ങനെ എങ്കിലും സമയം 9.30 ആയാൽ ലേറ്റായ കാരണം പറഞ്ഞ് സ്കൂളിൽ പോകണ്ടിരിക്കാം...
കുളി അന്നും ഇന്നും എനിക്കൊരു സംഭവമേ ആയിരുന്നില്ല...
എന്നിട്ടും അന്നത്തെ ദിവസം ഞാൻ കുളിച്ചു ഒരു ഒന്നൊന്നര കുളി...
2 മിനിറ്റിന്റെ കുളി അര മണിക്കൂർ സമയം കൊണ്ടു കുളിച്ചു...
അടുക്കളയിൽ അമ്മ കഴിക്കാൻ എടുത്തുവച്ചിരിക്കുന്നു...
ഞാൻ ഓസ്കാർ ഗുരുക്കൻമാരെ മനസ്സിൽ ധ്യാനിച്ച് അമ്മയുടെ മുൻപിൽ എന്റെ പതിവ് അഭിനയം കാഴ്ചവച്ചു...

രാത്രി തീരെ വയ്യായിരുന്നു...
പനിക്കുന്നുണ്ടയിരുന്നോ എന്നൊരു സംശയം...
ഞാൻ അഭിനയിച്ചു തകർത്തു...
സംസ്ഥാന അവാർഡിന് വിധിനിർണയിക്കുന്ന ജൂറിയെ പോലെ അമ്മ കണ്ണുമടച്ചു വിശ്വസിച്ചു...
പനിക്കുന്നുണ്ടയിരുന്നോ എന്നൊരു സംശയം...
ഞാൻ അഭിനയിച്ചു തകർത്തു...
സംസ്ഥാന അവാർഡിന് വിധിനിർണയിക്കുന്ന ജൂറിയെ പോലെ അമ്മ കണ്ണുമടച്ചു വിശ്വസിച്ചു...
എന്നാ മോനിന്നു പോകണ്ട...എന്റെ മനസ്സിൽ ഇനി കത്താൻ ഒരു കമ്പിത്തിരി പോലും ഞാൻ ബാക്കി വച്ചില്ല...
ഇന്നത്തെ കാര്യം രക്ഷപെട്ടു ..നീണ്ട ഒരു ആശ്വാസനിശ്വാസം വിട്ടു ഞാൻ നോക്കുമ്പോൾ ആ സമയത്തൊന്നും വീട്ടിൽ വരാത്ത പപ്പ സൈക്കിളും ചവിട്ടി വരുന്നു..
ഇന്നത്തെ കാര്യം രക്ഷപെട്ടു ..നീണ്ട ഒരു ആശ്വാസനിശ്വാസം വിട്ടു ഞാൻ നോക്കുമ്പോൾ ആ സമയത്തൊന്നും വീട്ടിൽ വരാത്ത പപ്പ സൈക്കിളും ചവിട്ടി വരുന്നു..
സൈക്കിൾ ബെൽ ആദ്യമായി മരണ മണി ആയി തോന്നി..അമ്മയുടെ അടുത്തുനിന്ന് വാങ്ങിയ വിധി ഇപ്പോൾ സുപ്രീം കോടതി മാറ്റി എഴുതും എന്ന് 100 ശതമാനം ഉറപ്പായി...ഇവിടെ നിന്നും ഇനി ഒരു കോടതിയിലേക്കും അപ്പീൽ പോകില്ല..
എന്താടാ നീ സ്കൂളിൽ പോകാത്തെ എന്ന ചോദ്യത്തിന് മറുപടിയുമായി അമ്മ വക്കീൽ അവനു വയ്യ എന്ന ജാമ്യവുമായെത്തി...
പപ്പ വിടാനുള്ള ഭാവമില്ല ,
പപ്പ വിടാനുള്ള ഭാവമില്ല ,
പള്ളി വേറെ പള്ളി കൂടം വേറെ...അവന് ഒരു കുഴപ്പവുമില്ല കേറെടാ സൈക്കിളിൽ...
ഇത്തിരി മുൻപ് കത്തി തീർന്ന കമ്പിത്തിരികൾ എല്ലാം എന്റെ മനസ്സിൽ ബോംബായി പൊട്ടി...അത് ഞാൻ മാത്രേ കേട്ടൊള്ളൂ...
കൊല്ലാൻ കൊണ്ടുപോകുന്ന പോത്തിന്റെ (ഗോമാതാവ് അല്ല ) നിർവികാരതയോടെ ഞാൻ സൈക്കിളിൽ കയറി...
രക്ഷപെടാനുള്ള കച്ചി തുരുമ്പു തേടി എന്റെ മനസ്സ് അലഞ്ഞു അവസാനം...അമ്മയുടെ മുൻപിൽ ഓടിച്ച പടത്തിന്റെ ബാക്കി റീൽ പപ്പയുടെ മുൻപിൽ കുറച്ചു സെന്റി വെട്ടികയറ്റി റിലീസ് ചെയ്യാൻ തീരുമാനിച്ചു...
അഭിനയകലയിൽ പാരമ്പര്യം ഒന്നും അവകാശപെടാൻ ഇല്ലെങ്കിലും ജീവിക്കണോ മരിക്കണോയെന്ന അപ്പോഴത്തെ എന്റെ മാനസീകാവസ്ഥയിൽ...ഒരു അവസാന പ്രയോഗം...
അഭിനയ കലയുടെ തബുരാക്കൻമാർക്ക് എന്നെ തന്നെ സമർപ്പിച്ചുകൊണ്ട്...ആദ്യത്തെ ഡയലോഗ് അങ്ങ് കാച്ചി...പപ്പാ..എനിക്ക് തലകറങ്ങുന്നു..
പപ്പ ഞെട്ടി...സൈക്കിൾ നിർത്തി...എന്താടാ എന്ത് പറ്റി...
രാവിലെ മുള്ളിയപ്പോൾ മൂത്രത്തിൽ ചോര കണ്ടു പപ്പാ...പപ്പ ഞെട്ടി..ഒന്നല്ല ഒരായിരം വട്ടം...
ആഹാ അത് ഏറ്റു എന്റെ മനസ്സ് ധ്രിതംഗപുളകിതമായി...ഓസ്കാർ ജൂറികൾ ഒന്നും കാണാതിരുന്നത് കൊണ്ടും,അഭിനയം സിനിമയിൽ അല്ലാതിരുന്നത് കൊണ്ടും ഒരു ഓസ്കാർ ഇന്ത്യക്ക് നഷ്ടപെട്ടു...
പപ്പ വന്നതിലും സ്പീഡിൽ എന്നെയും കൊണ്ട് തിരിച്ചു ചവിട്ടി...എന്താ നീ രാവിലെ പറയാഞ്ഞത് എന്നൊക്കെ ഒരായിരം ചോദ്യങ്ങൾ എന്നോട് തുരു തുരെ ചോദിച്ചു കൊണ്ടിരുന്നു..അത് എനിക്ക് നാണായിട്ട എന്നൊരു മറുപടിയിൽ പപ്പ ഫ്ലാറ്റ്...
വീട്ടിൽ എത്തി അമ്മയോട് പപ്പ വിവരം പറഞ്ഞതും അമ്മ കരഞ്ഞു വിളിച്ച് എന്നേം എടുത്തു അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി...
എന്റെ മനസ്സിൽ കെട്ടു പോയ കമ്പിത്തിരി പിന്നേം കത്തി...
ഇനി എന്തായാലും ഒരു രണ്ടു ദിവസത്തേക്ക് സ്കൂളിൽ പോകണ്ട...
ഡോക്ടർമാർ എന്നെ പരിശോധിക്കുന്നു..ബ്ലഡ് എടുക്കുന്നു,മൂത്രം പരിശോധിക്കാൻ പറയുന്നു ആകെ ജഗ പൊക!!! മൂത്രം പരിശോധിക്കാൻ കൊടുത്താൽ എനിക്ക് രോഗമൊന്നും ഇല്ലെന്നു തെളിഞ്ഞാലോ എന്ന എന്റെ കുനുഷ്ടു ബുദ്ധിക്ക് മൂത്രത്തിൽ തുപ്പി ഇട്ടു കൊടുത്തു പരിഹാരം കണ്ടു....എന്റെ രോഗം എന്താണെന്നു കണ്ടു പിടിക്കാൻ ഉള്ള തീവ്രയന്ജംഏറ്റെടുത്തു കൊണ്ട് എന്നെ അവിടെ അഡ്മിറ്റ് ചെയ്തു....ഒരു രോഗവും കണ്ടു പിടിക്കാൻ പറ്റാതെ വന്നപ്പോൾ എന്തെങ്കിലും ഇൻഫെക്ഷൻ ആയിരിക്കും എന്നു സമാധാനിപ്പിച്ചുകൊണ്ട് 7 ദിവസം 3 നേരം ആന്റിബയോട്ടിക് ഇൻജെക്ഷൻ എഴുതികൊണ്ട് ഡോക്ടർമാർ അവരുടെ യന്ജം പൂർത്തിയാക്കി..

ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്നു കേട്ടിട്ടു മാത്രമുള്ളവർ ആ സമയത്തെ എന്നെ കണ്ടാ മതിയായിരുന്നു...ഒരു ദിവസത്തേ അടിയിൽ തീരുമായിരുന്ന വേദനയായിരുന്നു,ഇതിപ്പോൾ 7 ദിവസം കൊണ്ട് എന്റെ ചന്തിയുടെ കാര്യത്തിൽ ഏതാണ്ടൊരു തീരുമാനമായി... ആ മാതിരി കുത്തായിരുന്നു ..
കുത്തു കൊണ്ടു വിതുമ്പിചു പോയി എന്റെ നിതംബം ......
അതിൽ നിന്നും വലിയൊരു ഗുണപാഠം ഞാൻ പഠിച്ചു...വരാൻ ഉള്ളത് ഏതു വഴിയിൽ കൂടിയും ഓട്ടോയും പിടിച്ചു വരും, കിട്ടാനുള്ളത് തരേം ചെയ്യും...
by:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക