Slider

നേർച്ചക്കോഴികൾ

0

"എന്റെ ഈശ്വര.... ഈ കാലമാടൻ വീണ്ടും വന്നോ.. "
"ആരാ... ദാ... അങ്ങോട്ടു നോക്കിയേ.... "
"'എന്റെ ചാത്ത.... നമ്മുടെ കാര്യം ഇന്ന് തീരുമാനമായി... '''"
""ഓൻ.. പോയതിൽ പിന്നെ കുറച്ചു സമാധാനമുണ്ടായിരുന്നു.... ഇപ്പോൾ അതും പോയി.. """
"'ഇവന്മാർ ഇങ്ങനെ തുടങ്ങിയാൽ കോഴികളുടെ ജീവിതം നായ നക്കി..... "'"
"'"എന്താടാ ഒരു മുരൾച്ച.. "'
"'"'ദാ... അങ്ങോട്ടു നോക്കിയേ... "'"
തിരിഞ്ഞുനോക്കിയപ്പോൾ
""എന്റമ്മച്ചി ജിമ്മി... ''
"'ഡീ..... എപ്പോളാടി ഞാൻ നിന്നെ നാക്കിയത്
...വല്ല അനാവശ്യം പറഞ്ഞു എന്നേ തല്ലുകൊളിച്ചാലുണ്ടാലോ.... "''
"''ഞാൻ അതല്ല പറഞ്ഞത്.... '"''
"'"പക്ഷെ കേട്ടാൽ അങ്ങനെയേ വരൂ... വെറുതെ തല്ല് കൊള്ളിക്കും.. ഞാൻ പോകുന്നൂ.... "'"
ജിമ്മിയുടെ പോകു കണ്ട് അവർ പൊട്ടിച്ചിരിച്ചു.... ഇതുകണ്ട് ചക്കി ഓടിവന്നു...
"''എന്തു പണിയ കാണിക്കുന്നത്... ആ ജിമ്മി നമുക്ക് ഒപ്പമുള്ളതുകൊണ്ട്‍ കണ്ടാ കുറുക്കൻമാർ ഇവിടെക്കയറി മെയ്യാതെ.... "''
"'"പറഞ്ഞത് ശരിയാണല്ലോ... എടി... കുറുമ്പി നീ പോയി ജിമ്മിയെ വിളിക്ക്... ''''
"'"പൊന്നെ ഞാനില്ല.... ഓൻ എന്നേ കടിച്ചു കുടയും..... ":'
""ഇപ്പോ എന്താ ചെയ്യാ.... എന്തു ചെയ്യാൻ അവൻ പോയില്ലേ... "
"'അവൻ പോട്ടെ... "'
"'ദേ... നമ്മുടെ സുന്ദരിക്കോത... '"
"'ഹായ്... ഫ്രണ്ട്‌സ്... നൈസ്... മിറ്റ് യൂ.... "'
"'തേങ്ങാകുല ഓൾടെ ഒരു പത്രസ്... "'
"'ഹേയ്... പൂവാർ പീപ്പിൾസ്.... "'
"'ഫാ..... മലയാളം പറയടി.... വെള്ള പെരുച്ചാഴി..... "'
"'"ഓൾക് കാര്യം മനസ്സിലായി... ഓൾ മിണ്ടുന്നില്ല... "'"
"''ഇവളുടെ പത്രസ് എന്താണെന്നറിയോ.... ആ കൊച്ചു പഠിക്കാൻ പോകുമ്പോൾ ഒളിഞ്ഞു നോട്ടമാ പണി...."'"
"''അനാവശ്യം പറഞ്ഞാലുണ്ടലോ.... '""
"'"'ഡീ.. കോഴി കുളിച്ചാൽ കോഴി തന്നെയാ.... '"
"'"ലുക്ക് പീപ്പിൾസ് നമ്മുടെ പുലിവാലൻ ചേട്ടൻ വരുന്നു.... '''''
എല്ലാവരും അങ്ങോട്ടു നോക്കിയപ്പോൾ അതാ ചരടും പിടിച്ചോണ്ട് വരുന്നു... അതിന്റെ തുമ്പത് എന്തോ....
"''ഇയാളെക്കൊണ്ട് തോറ്റു... '''''
"'അതേടി ചക്കി.... പുലിമുരുകൻ കണ്ടേച്ചു വരുന്ന വഴിയാണ്.... അത് അവന്റെയൊരു ഷോ.... '''
അവൻ വരുന്ന രീതിക്കു പുലിമുരുകൻ bgm ഇടണം എന്റെ പടച്ചതമ്പുരാനെ....
"'"എന്റെ പൂവാല ഇജ് ബല്ല പണിക്കും പൊക്കുടേ... എന്തുട്ടാ വലിച്ചുകൊണ്ടു വരുന്നേ... "''
"'"അതോ ഞാഞ്ഞുൽ...... "'
"'"ഈശ്വര... അതെന്തിനാ വലിച്ചു കൊണ്ടുവരുന്നതിനാണോ ഇത്രയും ബലം പിടിക്കുന്നത് '"
"''അതേയ് പണ്ടുള്ളവർ പറഞ്ഞിട്ടുണ്ട് കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ... എന്റെ കൊക്കിൽ ഇതേ പറ്റു... പുലിയും സിംഹവും അങ്ങ് സിനിമയിൽ... ജീവിതത്തിൽ പറ്റില്ല... "'"
"''സൂപ്പർമാൻ കാണാതിരുന്നത് നന്നായി.... "''
"''ശരിയാ അല്ലെങ്കിൽ ജെട്ടി പുറത്തിട്ടുകൊണ്ടു വന്നേനെ... "''
"'"അതു നടക്കില്ല.... "'
"''അതെന്താ അതു മുഴുവൻ ഇന്ത്യയോട് ഏറ്റുമുട്ടിയ പാകിസ്ഥാൻ പട്ടാളക്കാരന്റെ യൂണിഫോം പോലെയാണ്... മുഴുവൻ ഓട്ടയ.. "'
"'ഹഹഹഹ.. "'"
"'"എടിയേ.... ഓടിക്കോ.. അവന്മാർ വരുന്നുണ്ട്... "'
"'ഈശ്വര ചതിച്ചോ.... "'
പിന്നെ അവിടെക്കണ്ടത് പരക്കം പാച്ചിൽ ആയിരുന്നു.. ഇതുകണ്ട് ഓടിവന്ന ജിമ്മിയെ വടിക്കുമുന്പിൽ നിന്നു പോയി...
"'നിനക്കും തരാം... "'
അതോടെ ജിമ്മിയും ശാന്തനായി... അയാൾ റൂമിൽ കയറിവന്നു.. എല്ലാവരും പല മുലയിൽ ഒതുങ്ങി...അയാൾ സൂക്ഷിച്ചു നോക്കി... കുട്ടത്തിൽ ഏറ്റവും നല്ല സുന്ദരിക്കോതയെ അയാൾ കഴുത്തിനു പിടിച്ചു ഉയർത്തി.... അവൾക്കു ഒന്നു ഓടുവാൻ കഴിഞ്ഞില്ല... പതിയെ അവർ നടന്നകന്നു... ഇരുട്ടിലേക്ക്... ഒരലർച്ച....
"''ഡീ... അവർ സുന്ദരിയെ..... അവർ.. "''
അവർ പൊട്ടിക്കരഞ്ഞു... നോക്കിയപ്പോൾ അവളുടെ ഉടുപ്പിന്റെ ഒരുകഷ്ണം അവർക്കു മുൻപിൽ... നോക്കുമ്പോൾ... ജിമ്മിക് മുമ്പിൽ അവിശിഷ്ടവും എറിഞ്ഞു കൊടുത്തു.... അയാൾ വില കൊടുത്തു കവറിൽ കൊണ്ടുപോയി.. സുന്ദരിയുടെ ശരീരം...
"''നമ്മുടെ ജീവിതം ഇത്രയുമുള്ളൂ.... നാളെ നമ്മളിൽ ഒരാളെയാവും കൊന്നുതിന്നുക... "'"
..........
നേർച്ചക്കോഴി....
****************
രചനാ :ശരത് ചാലക്ക
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo