കല്ല്യാണം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ദുബായിലേക്ക് മടങ്ങേണ്ടി വന്നു ദീപുവിനു .....
ശാലുവിനു ദിവസം അഞ്ച് തവണയെങ്കിലും അവന്റെ ശബ്ദം കേൾക്കണം അവളങ്ങനെയാണു ദീപുവെന്ന ജീവനാണു അവൾക്ക് ജീവിതത്തിൽ സന്തോഷം അറിഞ്ഞത് ദീപുവുമായിട്ടുള്ള വിവാഹ ശേഷമാണു പല രാത്രിയിലും അവൾക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു ഒരു മാസമേ കൂടെ ജീവിച്ചിട്ടുള്ളുവെങ്കിലും ഒരായുസ്സിന്റെ ബന്ധം അവർക്കിടയിൽ ഉണ്ടായിരുന്നു അവൾ രാത്രി ദീപുവിനു പകരം ഒരു തലയണയുമായി സംസാരിച്ച് പരിഭവങ്ങൾ പറഞ്ഞ് കുറെ കരഞ്ഞ് ഉറങ്ങി പോകും ....വിരഹ വേദന അത് അറിഞ്ഞവർക്കേ അതിന്റെ നോവ് മനസ്സിലാകു.....
ശാലു ഇന്ന് റൂമിൽ ഒരു ബേർത്ത് ഡെ പാർട്ടിയുണ്ട് .....
ദീപുവേട്ടാ കുടിച്ച് ഓവറാവരുതേ ഞാനടുത്തില്ല എന്ന് കരുതി കൂടുതലായി മദ്യപിക്കല്ലേ...
ഇല്ല ശാലു ഞാൻ കഴിക്കില്ല ഉറപ്പ്...
നിങ്ങൾ ഇപ്പോൾ പറയുന്നതല്ലെ കഴിക്കുമെന്ന് എനിക്കറിയാം അതികമാക്കണ്ട കേട്ടോ...
ഇല്ല വാക്ക് ഓവറാക്കില്ല...
റൂമിലെത്തി എല്ലാരും പാർട്ടി തുടങ്ങിയിരുന്നു ബച്ചിലേർസ്സ് റൂമല്ലേ നല്ല ഫോമിലാണു എല്ലാവരും ...
ശാലിനിക്ക് കൊടുത്ത വാക്ക് മറന്ന് ദീപുവും നന്നായിട്ട് കുടിച്ചു...
പാട്ടും ആട്ടവുമൊക്കയായി അവരന്ന് ശെരിക്കും ആഘോഷിച്ചു....
എടാ ദീപു നീ എഴുന്നേൽക്ക് നമ്മുക്കൊരു സ്ഥലം വരെ പോകാം...
എങ്ങോട്ടാ ഈ സമയത്ത് ..
നീ വാ പറയാം...
അവനും അവർക്കൊപ്പമിറങ്ങി ഒരു പത്തുമിനിറ്റിനു ശേഷം കാർ ഒരു ബിൽഡിങ്ങിനു മുന്നിലായി പാർക്ക് ചെയ്തു...
എടാ റഫീക്കെ ഇവിടെന്താ പരിപാടി..
നീ ഇറങ്ങ് പറയാം...
അവരു രണ്ടുപേരും ആ ബിൽഡിങ്ങിനെ ലക്ഷ്യമാക്കി നടന്നു...
അകത്തേക്ക് കയറിയ അവരെ ഒരാൾ വന്ന് കൂട്ടികൊണ്ടു പോയി...
ദീപുവിനു കാര്യം മനസ്സിലായില്ലായിരുന്നു അവനും അവരുടെ കൂടെ നടന്നു
ഒരു ഫ്ലാറ്റിലേക്ക് കയറിയ അവൻ ശെരിക്കും ഞെട്ടി...
കുറെ പെൺ കുട്ടികളെ നിരത്തി നിർത്തിയിരിക്കുന്നു ...
ഇത് ആദ്യം പറഞ്ഞാൽ നീ വരില്ല അതാ ഒന്നും പറയാണ്ട് കൊണ്ടു വന്നത് ...
റഫീക്കെ ഇതിനായിരുന്നോ നീ ഈ രാത്രിയിൽ എന്നെയും കൂട്ടി വന്നത് ഞാൻ പോകുവാ നീ എന്ത് വേണെ കാണിക്ക്....
എന്നാ നീ വണ്ടിയിൽ ഇരുന്നോ ഞാൻ കുറച്ച് കഴിഞ്ഞങ്ങ് വന്നേക്കാം...
മദ്യ ലഹരിയിൽ ഒരു നിമിഷം ദീപുവും എല്ലാം മറന്നിരുന്നു ഒറ്റക്ക് വണ്ടിയിലിരിക്കാനൊന്നും എനിക്ക് പറ്റില്ല..
കള്ള എന്നാ വേഗം ഒരണ്ണത്തിനെ സെലക്റ്റ് ചെയ്യ്....
അവന്റെ കണ്ണിൽ ഒരു സുന്ദരി ഉടക്കിയിരുന്നു ദീപു അവളെ ചൂണ്ടി കാട്ടി...
അവളൊട് അവന്റെ കൂടെ പോകാൻ നടത്തിപ്പുക്കാരൻ കണ്ണുകൊണ്ട് ആങ്ങ്യം കാണിച്ചു...
റഫീക്ക് വെറൊരു മുറിയിലേക്ക് പോയിരുന്നു...
ദീപുവിന്റെ കയ്യും പിടിച്ച് അവൾ മുറി ലക്ഷ്യമാക്കി നീങ്ങി ...
മദ്യ ലഹരിയിൽ അവൻ ശാലുവിനെ മറന്നിരുന്നു അവളൊടൊത്തുള്ള ജീവിതം മറന്നിരുന്നു കൊടുത്ത വാക്കുകൾ മറന്നിരുന്നു...
മുറിക്കകത്ത് കയറാൻ നേരം പുറകീന്ന് ഒരു വിളി അവന്റെ കാതിൽ പതിഞ്ഞു...
ദീപുവേട്ടാ എങ്ങോട്ടെക്കാ
അതെ ശാലുവിന്റെ അതെ ശബ്ദം അവനു തോന്നിയതാണോ...
അവൻ അവഗണിച്ചു മുന്നോട്ട് തന്നെ...
പോകല്ലേ ദീപുവേട്ടാ ഞാനിവിടെ നിങ്ങളുടെ ഓർമ്മയിൽ എല്ലാം ത്യജിച്ച് തലയിണയെ ചേർത്ത് വെച്ച് കിടക്കുന്ന...
ദീപുവിന്റെ കാലുകൾക്ക് ഒരു തളർച്ചയനുഭവിച്ചു ഇത് ശാലുവിന്റെ അതെ ശബ്ദമാണല്ലോ അവനു മുന്നോട്ടേക്ക് നിങ്ങാൻ കഴിഞ്ഞില്ല..
നിങ്ങളുടെ ആഗ്രഹം തീർക്കാനല്ലേ ഞാനിവിടെ ഉള്ളത് പണവും സാമ്പാത്യമൊന്നും വേണ്ട നിങ്ങളിങ്ങോട്ട് വന്നോ...
ഞാൻ സന്തോഷിപ്പിക്കാം എന്റെ ദീപുവേട്ടനെ..
അവന്റെ കണ്ണുകളിലേക്ക് ഇരുട്ട് കയറി തുടങ്ങിയിരുന്നു...
നമ്മുടെ മുറിയിൽ ഞാനിപ്പോൾ ഉറങ്ങാൻ വേണ്ടി മാത്രമേ കയറാരുള്ളു നിങ്ങളുടെ ഓർമ്മകൾ അത്രക്ക് എനെ വേട്ടയാടുന്നുണ്ട്.. ഞാനും വെറൊരാളും ഒരുമിച്ച് ഒന്ന് ആലോചിച്ചു നോക്കിയെ നിങ്ങൾ സഹിക്കാൻ പറ്റുമോ...വേണ്ട ദീപുവേട്ടാ...
ശാലുവെന്ന് ഒരു അലർച്ചയായിരുന്നു അവൻ അവളുടെ കൈയ്യ് പിടിച്ചു മാറ്റി അവൻ പുറത്തേക്ക് പെട്ടെന്ന് നടന്നു നീങ്ങി..
ഫോണെടുത്ത് ശാലുവിനെ വിളിച്ചു ...
എന്താ ദീപുവേട്ടാ ഈ നേരത്ത് കിടന്നില്ലായിരുന്നോ..
ഇല്ല ഉറക്ക് വരുന്നില്ല ..
ഞാനും ഉറങ്ങിയിട്ടില്ല കുറെ നേരായി തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു കണ്ണടക്കുംബോൾ നിങ്ങളല്ലെ മുന്നിൽ നിങ്ങൾ തന്ന ചുംബനത്തിന്റെ ചൂട് ഇപ്പോഴും ശരീരം വിട്ട് പോയിട്ടില്ല...
ശാലുവെന്നും വിളിച്ച് ഒറ്റ കരച്ചിലായിരുന്നു ദീപു...
സാരല്ല്യ നിങ്ങൾ പെട്ടെന്ന് വാ നമ്മുക്ക് ഒന്ന് ജീവിക്കണ്ടേ....
വേണം ശാലു നമ്മുക്ക് ജീവിക്കണം എത്രയും പെട്ടന്ന് നിന്റെ ദീപുവേട്ടൻ വരും...
"അൻസാർ പെരിങ്ങത്തൂർ"

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക