ഉമ്മാക്ക് കാലു വേദന കാരണം ഒരാഴ്ച്ച ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു അന്ന് ജനറൽ വാർഡിലായിരുന്നു ഞാനും ഉമ്മയും ....ചുറ്റിലും പല തരം രോഗങ്ങളുമായി ഒരുപാട് പേർ .....
കഴിക്ക് അമ്മേ ഇതു കൂടെ
നല്ല അമ്മയല്ലെ നമ്മുക്ക് പെട്ടെന്ന് അസുഖം മാറണ്ടെ ...
അമ്മയെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്ന ശബ്ദം എപ്പോഴും കേൾക്കാമായിരുന്നു ആണുങ്ങളാരും കൂടെയില്ലെന്ന് മനസ്സിലായി എനോട് ഒന്ന് രണ്ട് വട്ടം ഒരോ ആവശ്യങ്ങൾ പറഞ്ഞ് വന്നിരുന്നു ഞാനത് ചെയ്തു കൊടുക്കുകയും ചെയ്തു....
ഒരു ദിവസം രാവിലെ അവരെന്നെ വിളിച്ച് അമ്മയെ ഒന്ന് എഴുന്നേൽപ്പിക്കാൻ സഹായിക്കണമെന്ന് പറഞ്ഞു എനിക്ക് ഒരു മടിയുണ്ടായിരുന്നു മനസ്സിൽ.. ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ സമ്മതിച്ചു ....
കർട്ടൺ മാറ്റി ഉള്ളിലേക്ക് കടന്ന ഞാൻ ഒരു നിമിഷം ഞെട്ടി കാലുകൾ പുറകിലേക്ക് വലിച്ചു പോയി ആ അമ്മയുടെ രൂപം അത്രമേൽ ദയനീയമായിരുന്നു ....
വല്ലാത്തൊരു തടിയും ശരീരം മുഴുവൻ നീരുവന്ന് വീർത്തിരിക്കുന്നു ഒറ്റ കിടത്തമ്മായത് കൊണ്ട് പുറo ഭാഗത്തൊക്കെ വൃണമാണു ഒരു ബെഡ് നിറയെ അമ്മയുടെ ശരീരമാണു ...പത്ത് വർഷമായി അമ്മ കിടപ്പിലാണു തലയിലൊന്നും ഒരു മുടി പോലും ബാക്കിയില്ല എനിക്ക് അടുത്തേക്ക് പോകാൻ തന്നെ ഭയമായിരുന്നു ...
അവരു പറഞ്ഞതനുസരിച്ച് തലയൽപ്പം ഞാൻ മുകളിലേക്ക് ഉയർത്തി കൊടുത്തു അവർ വളരെ പതുക്കെ തലയണയുറ മാറ്റുന്നുനടായിരുന്നു.. ഒരാണായ എനിക്ക് തന്നെ കൈകൾ തളർന്നു പോയി അത്രക്ക് ഭാരമായിരുന്നു അമ്മയുടെ ശരീരത്തിനു.....
ഇളയ മകളാണു അവിടുണ്ടായിരുന്നത് മൂന്നു ആണും ഒരു പെണ്ണും..നാലു മക്കളിൽ മൂന്നു പേരും വിദേശത്താണു മുടങ്ങാതെ ചികിത്സക്ക് പണമെത്തിക്കും.. അവളുടെ ജീവിതം അമ്മയ്ക്കു വേണ്ടി ത്യജിച്ചതാണു നീണ്ട പത്ത് വർഷമായി ഒരു കുറവും വരാതെ അമ്മയെ ഒരു കുട്ടിയുടെ സംരക്ഷണം കൊടുത്ത് കൂടെയുണ്ട് ആ മകൾ... ജീവിക്കാൻ അവൾ മറന്നിരുന്നു ഇത് വരെ കല്ല്യാണം കഴിച്ചിട്ടില്ല പല ആലോചനകൾ വന്നെങ്കിലും അമ്മയെ തനിച്ചാക്കി പോകാൻ അവൾക്ക് പറ്റില്ലായിരുന്നു....
ചേട്ടന്മാർ ഒരുപാട് നിർബന്ധിച്ചതാണു നിനക്കും ഒരു ജീവിതം വേണ്ടെ നമ്മുക്ക് അമ്മയെ ഒരു വൃദ്ധ സദനത്തിലേക്ക് മാറ്റാം എന്നൊക്കെ പറഞ്ഞ് അവളു കൊടുത്ത മറുപടി ഞാൻ നോക്കുന്നത് പോലെയാകുമോ ...എന്നാണു എന്റെ കണ്ണുകൾ നിറഞ്ഞിരുന്നത് പല തവണ അവരുടെ സ്നേഹത്തിനു മുന്നിൽ ....
അവൾ പറഞ്ഞു കുഞ്ഞു നാളിൽ എനിക്കൊരു പനി വന്നാൽ ഉറക്കം കളഞ്ഞ് നേരം പുലരുവോളം എനിക്ക് കൂട്ടിരിക്കും എന്റെ അമ്മ.. ഇന്ന് ഞാൻ അമ്മയ്ക്ക് വേണ്ടി ഉറക്കൊഴിഞ്ഞ് കൂട്ടിരിക്കുന്നു .. അന്ന് എനെ കുളിപ്പിച്ചതും വസ്ത്രങ്ങൾ മാറ്റിയതും അമ്മയാണു ഇന്ന് ഞാനത് സന്തോഷത്തോടെ ചെയ്യുന്നു ...ഭക്ഷണം കഴിക്കാതിരുക്കുംബോൾ ലാളിച്ചും കൊഞ്ചിച്ചും എന്റെ വയറു നിറച്ചിരുന്ന അമ്മയ്ക്ക് ഇന്ന് ഞാനത് തിരിച്ചു നൽകുന്നു.. മക്കൾക്ക് അസുഖം വന്നാൽ എതെങ്കിലും അമ്മ അവരെ വലിച്ചെറിയുമോ.... തന്ന സ്നേഹത്തിനൊന്നും പകരമാവില്ലെങ്കിലും എനിക്കും ഒരു നല്ല മകളായി ജീവിക്കണം അമ്മയുള്ള കാലം വരെ എന്റെ കൈകൊണ്ട് ഒരു തുള്ളി വെള്ളം കൊടുത്ത് അമ്മയെ യാത്ര അയക്കണം....അത് കഴിഞ്ഞിട്ടു മതി എനിക്കൊരു ജീവിതം ..
"അമ്മേ ഡോക്റ്റർ വരുന്നതിനു മുന്നേ ഇതും കൂടെ അവസാനത്തെ തല മാറ്റിയ അമ്മയുടെ വായിലേക്ക് അവൾ നിർബന്ധിച്ച് ഭക്ഷണം വെച്ചു കൊടുക്കുന്നുണ്ടായിരുന്നു..
"അൻസാർ പെരിങ്ങത്തൂർ"
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക