..ആമിക്കുട്ടി....
ഇന്ന് എനിക്ക് ആമിയൊട് സത്യങ്ങളൊക്കെ തുറന്ന് പറയേണ്ടി വന്നു നീണ്ട 15 വർഷങ്ങൾക്ക് ശേഷം ആമിയുടെ അമ്മ മരിച്ചു പോയന്നാണു ഞാൻ അവളൊട് കള്ളം പറഞ്ഞിരുന്നത് എന്റെ മോളായിട്ടാണു ഞാൻ അവളെ വളർത്തിയതും...ആമിയുടെ പ്രസവത്തെ തുടർന്ന് ഭാര്യ മരിച്ചെന്ന നുണ ഞാൻ ഒരുപാട് പറഞ്ഞിട്ടുണ്ട്...
സ്കൂൾ വിട്ട് വന്നത് മുതൽ ആമി ഒന്നും മിണ്ടുന്നില്ല ഭക്ഷണം പോലും കഴിക്കാതെ ഒറ്റയിരിപ്പായിരുന്നു പിറകിൽ ഏങ്ങലടിച്ചു കരയുന്ന ശബ്ദം കേട്ടാണു തിരിഞ്ഞു നോക്കിയത് ..ആമിയാണു കരയുന്നത്
എന്തു പറ്റി മോളെ..
വേണ്ട എന്നെ അങ്ങനെ വിളിക്കണ്ട ഞാനൊക്കെ വായിച്ചു അച്ഛന്റെ മോളല്ല ഞാൻ എന്തിനാ അച്ഛ എന്നെ പറ്റിച്ചത് ...
എന്തു പറ്റി മോളെ..
വേണ്ട എന്നെ അങ്ങനെ വിളിക്കണ്ട ഞാനൊക്കെ വായിച്ചു അച്ഛന്റെ മോളല്ല ഞാൻ എന്തിനാ അച്ഛ എന്നെ പറ്റിച്ചത് ...
ഞാനര എവിടുന്ന എന്നെ കിട്ടിയെ ..
ഇന്ന് ആമി അത് ചോദിക്കാൻ കാരണം എന്റെ പഴയ ഒരു ഡയറി അവളുടെ കയ്യിൽ കിട്ടിയിരുന്നു അതിൽ നിന്ന് സകല സത്യങ്ങളും അവളറിഞ്ഞു ..
ഒരു ചോര കുഞ്ഞിനെ പോറ്റി വളർത്തി വലുതക്കാൻ ഞാൻ നൽകിയത് എന്റെ ജീവിതമായിരുന്നു ഏവരെയും പോലെ ഒരു കുടുംബമെന്ന സ്വപ്നമായിരുന്നു ഇതിനായിരിക്കും ദൈവം എന്നെ നിയോഗിച്ചത് ഒരു നഷ്ടങ്ങളും എന്റെ ലക്ഷ്യത്തിനു തടസമായിരുന്നില്ല...
ആമിയെ പോലെ ആരുടെയൊ കാമപൂർത്തികരണത്തിനു ശേഷം തെരുവിൽ വലിച്ചെറിയപ്പെട്ടവനാണു ഞാനും എനിക്ക് നന്നായിട്ടറിയാം അനാഥ ബാല്യത്തിന്റെ നൊമ്പരങ്ങൾ വേദനകൾ ഒറ്റപെടലുകൾ..എന്നെ പോലെ ഒരു ബാല്യവും തെരുവിൽ ജീവിക്കാൻ പാടില്ല എന്ന നിർബന്ധം എനിക്കുണ്ടയിരുന്നു..
രാത്രി വൈകി ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന ഞാൻ റോഡരികിൽ കുപ്പതോട്ടിയിൽ ഒരു ഞെരുക്കം കേട്ട് നോക്കിയതാണു ചാവാലി നായ്ക്കൾ ചുറ്റിലും കൂടിയിട്ടുണ്ട് ദൈവനിയോഗം എനിക്ക് അവിടെ നോക്കാൻ തോന്നിയത് ചോരയിൽ മുങ്ങിയ കുഞ്ഞ് ഒരു പ്ലാസ്റ്റിക്ക് കവറിനുളിൽ ശ്വാസത്തിനായ് പിടയുന്നു..
കണ്ട് നിന്ന എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഇത്രയും ക്രൂരന്മാരുണ്ടൊ ഭൂമിയിൽ ഒന്നും ആലോചിക്കാതെ എവിടുന്നൊ ആർജ്ജിച്ച ധൈര്യം നേരെ ചോര കുഞ്ഞിനെയും നെഞ്ചോട് ചേർത്ത് ഓടി അടുത്ത ഹോസ്പിറ്റലിലെത്തി ...
പതിനഞ്ച് ദിവസത്തെ തീവ്രപരിചരണത്തിനൊടുവിൽ മരണത്തെ തോൽപ്പിച്ച് ആമി മോൾ ജീവിതത്തിലേക്ക് തിരിച്ചെത്തി...ഇന്നും ആലോചിക്കുംബോൾ കണ്ണിൽ ഇരുട്ട് കയറും ആ ദിവസം.....
വെന്റിലേറ്ററിലായിരുന്നു ആദ്യത്തെ കുറച്ച് നാളുകൾ അതുകഴിഞ്ഞ് പതിയെ റൂമിലേക്ക് മാറ്റി കുഞ്ഞു നാളിൽ ചില ശാരീരിക വൈകല്യങ്ങളുണ്ടായിരുന്നു ആമിക്ക് അതൊക്കെ എന്റെ ശ്രദ്ധക്കൊണ്ടും പരിശ്രമം കൊണ്ടും മാറി ഇന്നവൾ പൂർണ്ണ ആരോഗ്യവതിയാണു..
സത്യമൊക്കെ അറിഞ്ഞ ആമി അപ്പുറത്ത് നിന്ന് കരയുന്നുണ്ട് എനിക്കിത് അറിയണ്ടായിരുന്നു അച്ഛാ ഞാൻ അച്ഛന്റെ മോൾ തന്നെയാണു...ജനിച്ചാൽ മാത്രമല്ലല്ലോ മക്കളാവുക സ്നേഹം കൊണ്ടല്ലെ എനിക്കും വേണ്ടി ജീവിതം കളഞ്ഞ നിങ്ങൾ എനിക്ക് ദൈവമാണെന്നും പറഞ്ഞ് കെട്ടിപിടിച്ച് കരഞ്ഞു ആമി...ലോകത്ത് ഒരുപാട് ജീവിതങ്ങളുണ്ട് ഇങ്ങനെ തെരുവിൽ വലിച്ചെറിയപ്പെടുന്നവർ.
"അൻസാർ പെരിങ്ങത്തൂർ"

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക