
നിങ്ങൾ ആസ്വദിച്ച് ചിരിച്ച ഗ്ലോറിയാ ഫെർണാണ്ടസ് ഫ്രം USA ക്ക് ഒരു രണ്ടാം ഭാഗം . ഗ്ലോറിയയുടെ കഥ താഴെ കാണുന്ന
ലിങ്കിൽ .
ലിങ്കിൽ .
ജയന്തി ജനതയിൽ പാറ്റ
അങ്ങനെ നാട്ടിൽനിന്നുമുള്ള പദ്മിനി ആൻറിയുടേയും , മോളുടെയും ആ പോക്കിൽ ഞങ്ങടെ വരിക്ക പ്ലാവിന് രണ്ട് ചക്കകളും . മൂവാണ്ടന്മാവിന് അസംഖ്യം ഉണ്ണി മാങ്ങകളും നഷ്ടമായി . ഇതൊക്കെ പോരാഞ്ഞ് മുഴുത്ത ഒരേത്തക്കുല പഴമായും , ഇടത്തരം ഒന്ന് വറ യായും , അവരുടെ ലഗേജിൽ സ്ഥാനം പിടിച്ചു . ഇതെല്ലാം ശശി മാമന്റെ ടാക്സിക്കാറിൽ കുത്തി നിറച്ചാണ് തള്ളേം, മോളും റെയിൽ വേ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചത് .
അന്നത്തെ കന്യാകുമാരി - ബോംബ , ജയന്തി ജനതയിലായിരുന്നു അവരുടെ മടക്കം . അപ്പോഴും അവളുടെ ചുമലിലെ ബാഗിൽ എന്റെ സമ്മാനം ഭദ്രമായി തന്നെ ഇരിപ്പുണ്ടായിരുന്നു .
അന്നത്തെ കന്യാകുമാരി - ബോംബ , ജയന്തി ജനതയിലായിരുന്നു അവരുടെ മടക്കം . അപ്പോഴും അവളുടെ ചുമലിലെ ബാഗിൽ എന്റെ സമ്മാനം ഭദ്രമായി തന്നെ ഇരിപ്പുണ്ടായിരുന്നു .
ഇത്തരത്തിൽ മേലാദായങ്ങളിൽ പലതും നഷ്ടപ്പെട്ടെങ്കിലും ,പരിഷ്കാരി അമ്മേടെം , അഹങ്കാരി മോളുടേം ശല്യം ഒഴിവായതിൽ ഞങ്ങളെല്ലാം ആശ്വാസം കൊണ്ടു . എങ്കിലും എന്റെ മനസ്സിലെ ആദ്യ പ്രണയത്തിന്റെ നൊമ്പരം , കസേരയിൽ നിന്നും വീണ പുറം വേദനക്കൊപ്പം മായാതങ്ങനെ കിടന്നു .
പിന്നീട് നടന്ന സംഭവങ്ങൾ സിനിമാക്കഥയെ വെല്ലുന്നതായിരുന്നു :
റയിൽവേ സ്റ്റേഷനിലെത്തിയ ആ കാറിൽ നിന്നും ലഗേജുകൾ താങ്ങിയിറക്കിയ ശശിമാമൻ , അവർ റിസർവ് ചെയ്തിരുന്ന ' എസ് സെവൻ ' കമ്പാർട്ട് മെന്റിലെ സീറ്റിനരികിലും അടിയിലുമൊക്കെയായി അത്കൊണ്ടു പോയ് നിറച്ചു .
ആ സമയത്ത് പാർക്കിംഗ് ഏരിയായിൽ ക്കിടന്ന ശശിമാമന്റെ കാറിന് പിന്നിലായി ഒരു കറുത്ത കോണ്ടസ്സാ വന്ന് നിന്നു .
അതിൽ നിന്നു വെളിയിലിറങ്ങിയ വെളുത്തുതടിച്ച് , സഫാരി സ്യൂട്ടും , കൂളിംഗ് ഗ്ലാസും ധരിച്ച , മൊട്ടത്തലയുള്ള ഒരാൾ കൂടെയുണ്ടായിരുന്ന സഹായികളെന്ന് തോന്നിക്കുന്ന മോടിയിൽ വസ്ത്രം ധരിച്ച രണ്ട് തടിയന്മാരോടായി ഇങ്ങനെ പറഞ്ഞു .
" 'സാധനം' വളരെ വിലപിടിപ്പുള്ളതാണ് ,
സൂക്ഷിച്ച് വേണം കൊണ്ടു പോകാൻ ."
സൂക്ഷിച്ച് വേണം കൊണ്ടു പോകാൻ ."
" പോലീസിന് ഏങ്ങനെയോ വിവരം കിട്ടിയിട്ടുണ്ട് . അതാണ് ഞാൻ നേരിട്ട് കൊണ്ടുപോകാത്തത് .
ആർക്കും സംശയം തോന്നാത്ത വിധം സാധനം ഞാനൊരു സോപ്പിന്റെ കവറിലാക്കിയാണ് പെട്ടിയിൽ വച്ചിരിക്കുന്നത് . കൂടെ ബ്രഷും , പെയിസ്റ്റും തോർത്തുമൊക്കെയുണ്ട് പെട്ടെന്നാർക്കും കണ്ടുപിടിക്കാൻ പറ്റില്ല . "
" ചെട്ട്യാരോട് മകളുടെ കല്ല്യാണത്തിന് വരാൻ പറ്റാത്തതിലുള്ള ഭായീടെ സങ്കടം അറിയിക്കണം . പോലീസും , സി.ഐ .ഡി കളും കാരണം ഇവിടെ ഇനി രക്ഷയുണ്ടെന്ന് തോന്നുന്നില്ല . ഞാനും പതിയെ ബോബെക്ക് താവളം മാറ്റുമെന്നും പറഞ്ഞേക്ക് ."
ഇത്രയും പറഞ്ഞിട്ടയാൾ ഒരു വെള്ള പേപ്പറെടുത്ത് കാറിന്റെ ബോണറ്റിൽ വച്ചശേഷം അതിൽ ഹിന്ദിയിലി ങ്ങനെയെഴുതി .
" ........യെ മേരാ ഉപഹാർ .........
കണ്ണൻ ഭായി . "
എന്നിട്ട് കാറിനുള്ളിൽ നിന്നും ഒരു ബ്രീഫ് കേസ് വെളിയിലെടുത്ത് വളരെ രഹസ്യമായി അത് തുറന്നു . അതിനുള്ളിലുണ്ടായിരുന്ന വലിയ ' മോട്ടി സോപ്പിന്റെ ' പാക്കറ്റിലേക്ക് ഈ കത്ത് അയാൾ വെച്ചു . ആ സമയത്ത് സോപ്പ്കൂടിനുളളിൽ നിന്നും ദൃശ്യമായ വൈരനെക്ലേസിന്റെ തിളക്കം കൂടെ നിന്നിരുന്ന സഹായികളായ , വിക്രമന്റെയും , മുത്തുവിന്റെയും കണ്ണ് മഞ്ഞളിപ്പിച്ചു .
അയാളാപ്പെട്ടിയും രണ്ട് ടിക്കറ്റും അവർക്ക് കൈമാറിയിട്ട് പറഞ്ഞു ,
" ബി കെയർ ഫുൾ ."
എന്നിട്ട് അതി വേഗം കാറോടിച്ച് പോയി .
" യെസ് ബോസ് "
എന്ന് മറുപടി പറഞ്ഞ , അവർ രണ്ട് പേരും ആ ബ്രീഫ് കേസുമായി വ്യാജപ്പേരിൽ തങ്ങൾക്കായ് റിസർവ്വ് ചെയ്തിട്ടുള്ള ' എസ് . സെവൻ ' കമ്പാർട്ട് മെന്റിലേക്ക് നടന്നു .
എന്ന് മറുപടി പറഞ്ഞ , അവർ രണ്ട് പേരും ആ ബ്രീഫ് കേസുമായി വ്യാജപ്പേരിൽ തങ്ങൾക്കായ് റിസർവ്വ് ചെയ്തിട്ടുള്ള ' എസ് . സെവൻ ' കമ്പാർട്ട് മെന്റിലേക്ക് നടന്നു .
ഈ സമയം അവിടെയെത്തിയ ഒരു ഓട്ടോയിൽ രണ്ട് വിചിത്ര വേഷധാരികൾ വന്നിറങ്ങി . അടിവെച്ച് റെയിൽവേ സ്റ്റേഷനകത്തേക്ക് നടന്ന അവർ ,
ആ കൊടും ചൂടത്തും ഓവർക്കോട്ടും , കൗ ബോയ് തൊപ്പിയും , ഗ്ലൗസും ധരിച്ചിരുന്നു . കാഴ്ചയിൽ നാടക നടന്മാരെപ്പോലെയിരുന്ന അവരുടെ നടപ്പും , വേഷവും അവിടെയുണ്ടായിരുന്നവരിൽ ചിരി യുണർത്തി . അപ്പോഴേക്കും വിസിലടിക്കും , പച്ചക്കൊടിക്കും ശേഷം ട്രെയിൻ ചലിച്ച് തുടങ്ങിയിരുന്നു . തിടുക്കത്തിലാ ട്രെയിനിൽ ക്കയറിയ ആ കോട്ട് ധാരികളും ' എസ് സെവൻ ' കമ്പാർട്ട്മെന്റിലെ യാത്രക്കാർ തന്നെയായിരുന്നു .
ആ കൊടും ചൂടത്തും ഓവർക്കോട്ടും , കൗ ബോയ് തൊപ്പിയും , ഗ്ലൗസും ധരിച്ചിരുന്നു . കാഴ്ചയിൽ നാടക നടന്മാരെപ്പോലെയിരുന്ന അവരുടെ നടപ്പും , വേഷവും അവിടെയുണ്ടായിരുന്നവരിൽ ചിരി യുണർത്തി . അപ്പോഴേക്കും വിസിലടിക്കും , പച്ചക്കൊടിക്കും ശേഷം ട്രെയിൻ ചലിച്ച് തുടങ്ങിയിരുന്നു . തിടുക്കത്തിലാ ട്രെയിനിൽ ക്കയറിയ ആ കോട്ട് ധാരികളും ' എസ് സെവൻ ' കമ്പാർട്ട്മെന്റിലെ യാത്രക്കാർ തന്നെയായിരുന്നു .
അകത്ത് കയറിയ ശേഷം തങ്ങളുടെ സീറ്റ് തിരഞ്ഞെത്തിയ അവർ ചെന്നിരുന്നത് പദ്മിനിയാൻറിക്കും , ചാന്ദ്നിക്കും എതിർ വശത്തുള്ള സീറ്റിലായിരുന്നു . ആ സീറ്റിൽ തന്നെയാണ് , കെ.കെ നായർ , പ്രേം ചന്ദ് , എന്നീ വ്യാജപ്പേരിൽ ടിക്കറ്റ് റിസർവ്വ് ചെയ്തിരുന്ന കള്ളക്കടത്ത്കാരായ വിക്രമനും , മുത്തുവും ഇരുന്നിരുന്നത് . അങ്ങനെ അഭിമുഖമായുള്ള അപ്പർ , ലോവർ, മിഡിൽ ബെർത്തുകളിലെ യാത്രക്കാരായി അവരാറുപേർ ആ യാത്രയാരംഭിച്ചു .
സീറ്റിലിരുന്ന ഉടനെ കോട്ട് ധാരികളിലൊ രാൾ മറ്റെയാളോട് പറഞ്ഞു .
" ദാസാ ഞാൻ പറഞ്ഞതല്ലെ , ഈ വേഷം കെട്ടൊന്നും വേണ്ടാന്ന് . എനിക്കാണെ ചൂടെടുത്തിട്ട് വയ്യ "
" വിജയാ നീ ഒരു കാര്യമോർക്കണം , നമ്മൾ സാധാരണക്കാരല്ല , സി ഐ ഡി ക ളാണ് , സി.ഐ .ഡികൾ . "
" പാലസിൽ നിന്നും മോഷണം പോയ വൈരമാല തിരക്കിപ്പോകുന്ന സി ഐ ഡി കൾ . "
" നമ്മൾ സി .ഐ .ഡി കൾക്ക് ഒരു ഡ്രെസ്സ് കോഡുണ്ട് . അതാണിപ്പോൾ ഇട്ടിരിക്കുന്ന ഈ വേഷം ."
" നീ ഇംഗ്ലിഷ് സിനിമകളൊന്നും കാണാറില്ലല്ലോ അതാണ് നിന്റെ കുഴപ്പം .അതെങ്ങനാ കണ്ടിട്ട് നിനക്ക് മനസ്സിലാവണ്ടെ നീ എസ്. എസ് . എൽ . സി ജസ്റ്റ് പാസും . ഞാൻ ബികോം ഫസ്റ്റ് ക്ലാസ്സുമല്ലെ ."
മറ്റേ സി.ഐ .ഡി പറഞ്ഞു .
ഇത് കേട്ടതും കെ. കെ നായരുടെയും , പ്രേംചന്ദിന്റെയും പാതി ജീവൻ പോയി . അവരന്വേഷിക്കുന്ന ആ വൈരമാലയാണ് ചെട്ടിയാരുടെ മകൾക്ക് വിവാഹ സമ്മാനമായി നൽകാൻ കണ്ണൻ ഭായി തങ്ങളുടെ പക്കൽ ഏൽപ്പിച്ചിരിക്കുന്നത് . അതിവന്മാരറിഞ്ഞാൽ തങ്ങൾ അഴിക്കുള്ളിലാകും തീർച്ച . അവർ മനസ്സിൽ പറഞ്ഞു .
" ഇവന്മാർക്കെന്തോ സംശയമുണ്ട് , എത്രയും വേഗം നമുക്ക് സാധനം മാറ്റണം .''
വിക്രമനും മുത്തുവും രഹസ്യം പറഞ്ഞു ."
വിക്രമനും മുത്തുവും രഹസ്യം പറഞ്ഞു ."
വേഗം തന്നെ ബ്രീഫ് കേസ് ബാത്റൂമിൽ കൊണ്ട് പോയി ഒളിപ്പിച്ച അവർ ഊഴം വെച്ച് അതിന് കാവൽ നിന്നു .
ഇത് കണ്ട വിജയൻ ദാസനോട് പറഞ്ഞു .
" ഇവന്മാർ റെയിൽവേ ക്യാന്റീനിൽ നിന്നും മൂന്ന് വീതം വടയും , ചായയും കഴിച്ചിരിക്കാനാണ് സാധ്യത . അതാ ഇത്ര വെപ്രാളം പണ്ട് ഞാനൊന്നനുഭവിച്ചതാ .
എന്നാൽ ഇക്കളി , അധിക സമയം തുടർന്ന് പോകാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ നായരും , പ്രേമും വൈരമാലയുള്ള സോപ്പു കവർ എതിർ സീറ്റിലിരിക്കുന്ന ഫാമിലിയുടെ ബാഗിൽ എങ്ങനെയെങ്കിലും ഒളിപ്പിക്കാനായ് തീരുമാനിച്ചു .
അങ്ങനെയവർ അന്ന് രാത്രി വൈരമാല വെച്ചിരുന്ന ആ മോട്ടി സോപ്പിന്റെ കവർ മറ്റുള്ളവർ ഉറങ്ങിയപ്പോൾ ചാന്ദ്നിയുടെ ബാഗിൽ ഒളിപ്പിച്ചു . തങ്ങൾ തിരക്കിപ്പോകുന്ന സാധനം തങ്ങൾക്ക് തൊട്ടരികിൽ തന്നെ ഉണ്ടെന്നറിയാതെ ദാസനും , വിജയനും അപ്പോൾ ഗാഢനിദ്രയിലായിരുന്നു . ഒരു വട്ടം ഉറക്കത്തിലായിരുന്ന സി.ഐ .ഡി വിജയൻ സ്വപ്നം കണ്ട് " യു ആർ അണ്ടർ അറസ്റ്റ് '' എന്ന് പറഞ്ഞ് ചാടിയെണീറ്റപ്പോൾ , ഇരു കൈകളുമുയർത്തി കീഴടങ്ങിയ വിക്രമനെയും , മുത്തുവിനെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ വീണ്ടും പുതച്ച് മൂടിക്കിടന്നുറങ്ങി .
അങ്ങനെ പത്ത് പൈസാ വിലയില്ലാത്ത പത്തമ്പത് പാറ്റകളും , പത്ത് ലക്ഷത്തിന്റെ വൈരമാലയും രണ്ട് മോട്ടി സോപ്പിന്റെ കവറുകളിലായി ആ ബാഗിൽ ഇണക്കുരുവികളെ പോലെ മുട്ടിയുരുമ്മി യാത്രചെയ്ത് തുടങ്ങി .
ആ മൂന്ന് ദിവസത്തെ യാത്രയിൽ ബിസിനസ്സ്കാരായ നായരും , ചന്ദും സി.ഐ .ഡി കളായ ദാസനും , വിജയനുമായി അടുത്ത സുഹൃത്തുക്കളെ പ്പോലായി . തങ്ങൾ ഇതിന് മുൻപ് തെളിയിച്ച പല കേസുകളുടേയും വീരസാഹസ കഥകൾ ദാസനും ,വിജയനും , നായരോടും ,പ്രേമിനോടും പറഞ്ഞു .
എങ്ങനെയെങ്കിലും ഈ ഭീകരന്മാരായ സി.ഐ .ഡി കളുടെ പിടിയിൽ നിന്നും ഒന്നുരക്ഷപെട്ടാൽ മതിയെന്ന ചിന്തയുമായി നായരും , പ്രേമും യാത്രയിലുടനീളം ഇത്തിക്കര പക്കി മുത്തച്ഛനെ മനസ്സിൽ ധ്യാനിച്ച് ആശങ്കയോടെ ഇരുന്നു .
ഒരു വട്ടം പത്മിനി ആൻറിയോട് ലോഹ്യം ഭാവിച്ച് അടുത്തുകൂടിയ സി.ഐ . ഡി വിജയൻ , ''അമ്മച്ചി അല്പം ചോറ്കിട്ടുമോ ചപ്പാത്തി തിന്ന് മടുത്തു " എന്ന് ചോദിച്ചൂ . അമ്മച്ചി എന്ന അയാളുടെ വിളിയും , ഭാവവും ഇഷ്ടപ്പെടാതെ ആന്റി അയാളെ " ഉല്ലൂ കാ പട്ടാ " എന്ന് തിരിച്ച് വിളിച്ചു .
" കൺട്രി ആദ്മിസ് " എന്ന് ഇടക്കിടെ പറഞ്ഞ് ചാന്ദ്നിയും അവരെ മൈൻഡ് ചെയ്യാതെ പുച്ഛഭാവത്തിലിരുന്നു .
അങ്ങനെ ആ യാത്രക്കൊടുവിൽ അവർ ബോംബെ സെൻട്രലിലെത്തി . തലേ രാത്രി തഞ്ചത്തിൽ ബാഗിൽ നിന്നും കവർ തിരികെ യെടുത്ത വിക്രമനും , മുത്തുവും ട്രെയിൻ സ്റ്റേഷനിലേക്ക് കടന്നപ്പോഴെ സിഐഡി കളോട് യാത്ര പറഞ്ഞ് വാതിലിനരുകിൽ വന്ന് നിന്നു . ട്രെയിൻ നിന്നപ്പോൾ തന്നെ പുറത്ത് കടന്ന അവർ വേഗത്തിൽ വെളിയിലേക്ക് നടന്നു .
പക്ഷെ ആ വെപ്രാളത്തിനിടയിൽ മുത്തുവിന്റെ ബാഗ് ട്രെയിനിൽ നിന്നുമെടുക്കാൻ അവൻ മറന്നിരുന്നു . ഇറങ്ങാൻ നേരം ഈ ബാഗ് കണ്ട സി.ഐ.ഡി വിജയൻ അതുമെടുത്ത് അവരുടെ പിന്നാലെ ഓടി .
" നായർ , പ്രേം അവിടെനില്ക്കൂ ബാഗ് , ബാഗ് "
എന്ന വിജയന്റെ ഉച്ചത്തിലുള്ള വിളിയും തങ്ങൾക്ക് പിന്നാലെയുള്ള ഓട്ടവും കണ്ട വിക്രമനും , മുത്തുവും മാല തങ്ങളുടെ ബാഗിലുള്ള കാര്യം അവർ അറിഞ്ഞിരിക്കുമെന്നും , അതാണ് പിന്നാലെ ബാഗെന്ന് പറഞ്ഞ് വരുന്നതെന്നും കരുതി .
തങ്ങളിപ്പോൾ പിടിയിലാകും എന്ന് വിശ്വസിച്ച അവർ .
" എസ്കേപ്പ് സി.ഐ ഡീസ് "
എന്നുച്ചത്തിൽ വിളിച്ച് പറഞ്ഞ് , ട്രാക്ക് ചാടി വേഗത്തിലോടി . അവരുടെ ഓട്ടം കണ്ട വിജയനും , ദാസനും കാര്യം മനസ്സിലാകാതെ അതിലും വേഗത്തിൽ അവരുടെ പിന്നാലെയോടി .
തിടുക്കത്തിൽ സ്റ്റേഷന് വെളിയിലെത്തിയ വിക്രമനും , മുത്തുവും അവിടെ സ്റ്റാർട്ടാക്കി നിർത്തിയിരുന്ന ഒരു കാറിൽക്കയറി അതിവേഗം പാഞ്ഞു .
പിന്നാലെ മറ്റൊരു ടാക്സിയിൽ മുത്തുവിന്റെ ബാഗുമായി ദാസനും , വിജയനും അവരെ പിൻതുടർന്നു .
ആ ചേസിനൊടുവിൽ ദാസനും , വിജയനും ചെന്നെത്തിയത് കടൽക്കരയിലെ ഒരു പഴയ കെട്ടിടത്തിന്നരികിലായിരുന്നു . അവിടെയെത്തിയ അവർ നായരേയും , പ്രേമിനേയും തിരക്കി നടക്കുന്നതിനിടയിൽ ആ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും രണ്ട് വെടി ശബ്ദം കേട്ടു .ശബ്ദം കേട്ടിടത്തേക്കോടിയെത്തിയ അവർ കണ്ടത് നായരും , പ്രേമും വെടിയേറ്റ് മരിച്ച് കിടക്കുന്ന കാഴ്ചയാണ് .
അവിടെ അവർക്കരികിലായി
...............യെ മേരാ പ്രതികാർ................
കണ്ണൻ .
എന്നെഴുതിയ ഒരു കത്തും , മോട്ടി സോപ്പിന്റെ ഒരു കാലിക്കവറും കിടപ്പുണ്ടാ യിരുന്നു . ആ കവറിന് മുകളിലൂടെ അപ്പോഴും കുറെ പാറ്റകൾ ഇഴഞ്ഞ് നടന്നിരുന്നു .
പാറ്റാ വെച്ചത് ഞാനാണെന്ന് ചാന്ദ്നി മനസ്സിലാക്കാൻ വേണ്ടി , മിലിട്ടറി സോമേട്ടനോട് ചോദിച്ച് ഞാൻ തയ്യാറാക്കിയതായിരുന്നു .
" യെ മേരാ പ്രതികാർ ,
കണ്ണൻ "
കണ്ണൻ "
എന്നെഴുതിയ ആ കത്ത് .
അപ്പോളാ കെട്ടിടത്തിന്റെ താഴെ നിന്നും ഒരു കറുത്തബെൻസുകാർ പാഞ്ഞ് പോയി . ആ കാറിലിരുന്ന് ചെട്ടിയാർ , കണ്ണൻ ഭായിയെ, അയാളുടെ പിതാമഹന്മാരെ സ്മരിച്ച് ഉച്ചത്തിൽ തെറി വിളിക്കുന്നുണ്ടായിരുന്നു .
വിവരമറിഞ്ഞ് അവിടെഎത്തിയ ബോംബെ പോലിസ് ഇൻസ്പെക്ടർ ദാസനെയും , വിജയനെയും അഭിനന്ദിച്ചിട്ട് പറഞ്ഞു :
" വെൽഡൺ ബോയ്സ് ഇതോടെ പോലിസിന്റെ രണ്ട് തലവേദനകൾ തീർന്ന് കിട്ടി ."
" സർക്കാർ തലക്ക് വില ഇട്ടിരുന്ന രണ്ട് കള്ളക്കടത്തുകാരെയാണ് നിങ്ങൾ കൊന്നിരിക്കുന്നത് ."
പിറ്റേന്നത്തെ മലയാള പത്രങ്ങളുടെ മുൻപേജ് നിറയെ സി.ഐ.ഡി ദാസന്റെയും , സി.ഐ . ഡി വിജയന്റെയും ആ വീര സാഹസികകഥ നിറഞ്ഞുനിന്നു . മലയാള രമ സി.ഐ.ഡികളുടെ കാർ ചേസിന്റെയും , വെടിയേറ്റ് കിടന്ന സ്ഥലത്തിന്റെയും രേഖാചിത്രവും ഫ്രണ്ട് പേജിൽ ചേർത്തിരുന്നു . കൂടാതെ തലേ ദിവസം രാത്രി അവർക്ക് ചപ്പാത്തിയും , കറിയും നൽകിയ കാറ്ററിംഗ്കാരന്റെ അഭിമുഖവും അവർ ഉൾപ്പെടുത്തി.
വീട്ടിലെത്തിയ ചാന്ദ്നി ബാഗ് തുറന്നപ്പോൾ അതിലൊരു വലിയ സോപ്പ് കവർ അവൾ കണ്ടു .അത് തുറന്ന് പരിശോധിച്ച അവളാ വൈരമാല കണ്ട് അമ്പരന്നു പോയി . അതിലിരുന്ന " യെ മേരാ ഉപഹാർ കണ്ണൻ ഭായി " എന്ന കത്തു വായിച്ച അവൾ സന്തോഷത്തോടെ " മാ.... യെ..... ദേഖോ " എന്ന് പറഞ്ഞ് പത്മിനിയാന്റിയുടെ അടുത്തേക്ക് ഓടിച്ചെന്നു . അതിശയത്തോടെ ആ മാല തിരിച്ചും , മറിച്ചും നോക്കിയിട്ട് ആന്റി പറഞ്ഞു .
" അറയിലിരുന്ന മുത്തശ്ശിടെ മാലയായിരിക്കും അവൻ നിനക്ക് സമ്മാനമായി തന്നത് . എന്തായാലും അവൻ സ്നേഹമുള്ളവനാ , മിടു മിടുക്കൻ നിങ്ങള് തമ്മില് നല്ല ചേർച്ചയാ .
പിറ്റെ ആഴ്ച പോസ്റ്റ്മാൻ , എനിക്ക് ബോംബെയിൽ നിന്നും വന്ന ഒരു കത്തുമായ് വീട്ടിലെത്തി . ആ കത്തിൽ ഇങ്ങനെ എഴുതിയിരുന്നു :
കണ്ണൻ ഭായി ,
ഐ ലവ് യു .
മേ തുമ്സെ പ്യാർ കർതി ഹുമ് .
തുമ്ഹാരാ ചാന്ദ്നി .
ഇത് വായിച്ച് സന്തോഷത്തോടെ നിന്ന എന്റെ തലയിലേക്കപ്പോൾ ശക്തിയിൽ കുറെ വെള്ളം വീണു . ആ വെള്ളത്തിന്റെ തണുപ്പിൽ " സ്വപ്നത്തിൽ " നിന്നും ഞെട്ടി യുണർന്ന എന്നെ നോക്കി കൈയ്യിലൊരു വെള്ളക്കുടവുമായ് നിന്ന എന്റെയമ്മ പറഞ്ഞു :
" കണ്ണാ എഴുന്നേൽക്കടാ , മണി പതിനൊന്ന് കഴിഞ്ഞു . നാടൊട്ടുക്ക് തീയറ്ററ് നെരങ്ങീട്ടവൻ നട്ടപ്പാതിരാക്ക് വന്ന് കേറിക്കോളും . എന്നിട്ടുച്ചവരെയാ അവന്റെ ഉറക്കം .
നാളെ സ്കൂളു തുറക്കും . "
" ഇക്കൊല്ലം പത്തിലാണെന്ന വിചാരം വേണം .
മനസ്സില്ലാ മനസ്സോടെ കിടക്കപ്പായേന്നെഴുന്നേറ്റ ഞാൻ .അരികിൽക്കിടന്ന ബാലരമ നനഞ്ഞ ദേഷ്യമടക്കി പതിവ് ജലസേചനത്തിനായി അന്നും തെക്കേപ്പുറത്തെ മാവിൻ ചോട്ടിലേക്ക് നടന്നു .
ശുഭം
അരുൺ -
അരുൺ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക