Slider

മനസ്സ്

1
Image may contain: 1 person, smiling, closeup


" അയ്യോ.... ! എന്നെക്കൂടി കൊണ്ടുപോ... "
ഞാൻ അലമുറയിട്ട് കരഞ്ഞു. ആരും കേട്ടില്ല , തിരിഞ്ഞു നോക്കിയതുമില്ല. ഞാനാണേൽ കരഞ്ഞു വശം കെട്ടു.
കാര്യം എന്താണെന്ന് വെച്ചാൽ ഞങ്ങൾ കുറച്ചു കൂട്ടുകാർ ഞായറാഴ്ച മറെൻ ഡ്രൈവിലും , ലുലുമാളിലും പോകാൻ തീരുമാനിച്ചു. അങ്ങനെ ഇറങ്ങി തിരിച്ചതാണ് ഞങ്ങൾ. ഞങ്ങൾ എന്നുപറഞ്ഞാൽ എന്റെ കൂട്ടുകാരായ സൂസൻ , ഓമന , ബിന്ദു , മഞ്ജു , ലത , മെർളി എന്നിവർ. അങ്ങനെ ഞങ്ങൾ ഇടപ്പള്ളിയിൽ എത്തി. ലുലു മാളുകണ്ട് അന്തം വിട്ട് പണ്ടാറടങ്ങി. ആരൊക്കെയോ എന്തൊക്കെയോ വാങ്ങിച്ചു കൂട്ടി. ഞാനും പറ്റുന്നപോലെ രണ്ട് കൈയും കവറിനാൽ നിറച്ചു. മൊത്തത്തിൽ വിശാലമായി ലുലുമാള് കാണാൻ നിന്നില്ല. കാരണം പലരുടെയും വീടിന്റെ ആധാരം ബാങ്കിലാണ്. എന്തായാലും അടുത്ത ലക്ഷ്യ സ്ഥാനം മറെൻ ഡ്രൈവാണ്.
കാമുകി കാമുകൻ മ്മാരുടെ സമ്മേളന സ്ഥലം. ഇത് പ്രായത്തിലും , രൂപത്തിലുമുള്ള കമിതാക്കൾ പരിസരം മറന്ന് പ്രണയിക്കുന്നു. അവർക്കു കാണികളും ഉണ്ട്. അവരെ നോക്കി വെള്ളമിറക്കുന്നവർ , പഴയപ്രണയത്തിലേയ്ക്കു ഊളിയിടുന്നവർ , പ്രണയ ശേഷ്‌ടകൾ കണ്ട് കോരിത്തരിക്കുന്നവർ , പിന്നെ പരമ പുച്ഛം അവർക്ക് നേരെ എറിയുന്നവർ. തുടങ്ങി ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിൽ മറച്ചുവട്ടിലെ ബഞ്ചിലിരുന്നു കായൽ കാറ്റേറ്റ് കടല കൊറിക്കുന്നവർ. ചിലർ നോക്കാതെ നോക്കുന്നവർ. അങ്ങനെ എല്ലാംകൂടിയ സ്ഥലം.
കാഴ്ചകൾ കണ്ട് നടക്കുന്നതിനിടയിൽ എന്റെ കാലൊന്നു വഴുതി. ഞാനപ്പോൾ അടുത്തുകണ്ട തൂങ്ങി കിടക്കുന്ന വള്ളിയിൽ പിടുത്തമിട്ടു. എന്തായാലും വള്ളിയെന്നെ വീഴാതെ രക്ഷിച്ചു. പതുക്കെ വള്ളിയിൽ നിന്നും പിടുത്തം വിടാൻ തുടങ്ങിയ ഞാൻ ഞെട്ടി വിറച്ചു. കാരണം ഞാനിപ്പോൾ കൊടും കാട്ടിലാണ്. എന്റെ ചുറ്റും ഘോര വനം. ഞാനാണെങ്കിൽ 'ടാർസ' നെപോലെ വള്ളിയിൽ തൂങ്ങിയാടുന്നു. അപ്പോൾ ഞാൻ നിന്ന മറെൻ ഡ്രൈവ് ഇവിടെ .. ? എന്റെ കൂട്ടുകാർ എവിടെ.. ?
ഞാൻ ചുറ്റുപാടും നോക്കി വനവും അതിൽ നിറയെ മൃഗങ്ങളും , എനിക്കെതിരെ ഉള്ള മരത്തിലിരുന്ന് കുരങ്ങൻ മ്മാർ പല്ലിളിക്കുന്നു. കോഷ്‌ടികൾ കാണിക്കുന്നു. വലിയൊരു' ഒറ്റയാൻ 'മല പോലെ പോകുന്നു. തുമ്പികൈ എങ്ങാനും ഒന്നുയർത്തിയാൽ എന്റെ കഥ കഴിയും. പേടിയോടെ ഞാൻ വള്ളിയിൽ കിടന്ന് പിടച്ചു. ആന തൊട്ട് പുഴുവരെ എന്റെ കണ്ണിന് മുന്നിൽ. എന്ത് ചെയ്യാൻ ഞാൻ അലറി കരഞ്ഞു..
"അയ്യോ രക്ഷിക്കോ... ആരെങ്കിലും ഒന്ന് വായോ..... "
അപ്പോളതാ സൂസനും കൂട്ടരും വളരെ സന്തോഷത്തോടെ കാടുകണ്ട്‌ നടക്കുന്നു. എന്നെയവർ കാണുന്നേയില്ല..
ഞാൻ സർവ്വ ശക്തിയും എടുത്ത് ഉച്ചത്തിൽ വിളിച്ചു... !
"സൂസൻ..... ഓമനേ.. ബിന്ദു....."
പക്ഷേ എന്റെ ശബ്‌ദം പുറത്തേയ്ക്കു വന്നില്ല. ആരോ തൊണ്ടയിൽ അമർത്തി പിടിച്ചിരിക്കുന്നു. അങ്ങനെ തൊണ്ടയിലെ പിടുത്തം വിടുവിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ വള്ളിയിലെ പിടുത്തം വിട്ട് താഴെ വീണൂ.. പിന്നെ അകന്നകന്നു പോകുന്ന കൂട്ടുകാരോടൊപ്പം എത്താനുള്ള ഓട്ടമാരുന്നു.. എത്ര ഓടിയിട്ടും എത്തുന്നില്ല. കുഴഞ്ഞു കുഴഞ്ഞു പോകുന്നു. അതായത് ഒരുതരം തുഴച്ചിൽ..!
അവശയായി കരഞ്ഞു കരഞ്ഞിരിക്കുമ്പോൾ പരിചയമുള്ളൊരു ശബ്‌ദം.. ടി.. ണി. ടിണിം.. ടി.. ണി.. ടിണിം.... !
അതേ അതെന്റെ മൊബൈൽ ശബ്‌ദം തന്നെ.. പാവം എന്റെ ഫോണെങ്കിലും എന്നോടൊപ്പം ഉണ്ടല്ലോ.. വീണ്ടും മണിയടി ശബ്‌ദം ഞാൻ കണ്ണുതുറന്നു ചാടി എണീറ്റു ചുറ്റും നോക്കി. എല്ലായിടത്തും ഇരുട്ട്. ജനാലയിൽ കൂടി നേർത്ത വെളിച്ചം. ചേട്ടൻ ഇതൊന്നും അറിയാതെ അരികിൽ കിടന്ന് കൂർക്കം വലിക്കുന്നു . . !
അപ്പോൾ ... കാട് , മറെൻ ഡ്രൈവ് , ലുലു മാൾ..
ഒരു നിമിഷം കൊണ്ട് ഞാൻ പരിസര ബോധം വീണ്ടെടുത്തു..
അതേ ഞാൻ കണ്ടത് സ്വപ്നമാരുന്നു . അതിൽ അനുഭവിച്ച പീഡനവും , വിഷമവും , എല്ലാം കൂടിയെന്നെ തളർത്തി. ഈ മനസ്സിന്റെ ഒരു കാര്യം. എന്തെല്ലാം വികലമായ ചിന്തകളാണ് കാണിക്കുന്നത്..!!!
വീണ്ടും ഫോൺ ശബ്‌ദം. രാവിലെ നടക്കാൻ പോകാനായി വച്ച അല്ലാറമാണ്‌ .. ഇനി എത്തോന്നു നടക്കാൻ. രാത്രി മുഴുവൻ കട്ടിലിൽ കിടന്ന് ഓട്ടവും നടത്തവും , തുഴച്ചിലും അല്ലാരുന്നോ.. മേലാകെ വേദനിക്കുന്നു... !
ഞാൻ അല്ലാറം ഓഫാക്കി തലവഴി പുതച്ചു മൂടി ഒറ്റ കിടപ്പ്... അല്ല പിന്നെ... !!!
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo