#പ്രണയം : നിന്നിൽ നിന്നും എന്നിലേക്കൊഴുകുന്ന മൗനത്തിന്റെ സംഗീതം,
നിന്റെ കാൽചിലമ്പിന്റെ താളത്തിൽ ലയിച്ച എന്റെ ഹൃദയസ്പന്ദനം,
നിന്റെ പുഞ്ചിരിയാൽ തിളങ്ങുന്ന എന്റെ കണ്ണുകൾ,
നിന്റെ ചിന്തകൾ എന്നിൽ നിറയ്ക്കുന്ന മന്ദഹാസം.

#വിരഹം : ആത്മാക്കളെ തമ്മിൽ കൂട്ടിക്കെട്ടി ശരീരത്തെ കാലം മുറിച്ചകത്തിയ മുറിവിൽനിന്നൊഴുകുന്ന ചോരയുടെ മധുരം,
തനവും മനവുമകന്നിട്ടും വേർപെടാൻ മടിച്ചുനിൽക്കുന്ന ആത്മാവിന്റെ തേങ്ങൽ,
ശക്തിയുടെ അഭാവത്തിലെ ശിവം.., ശവം.

#കാമം : എന്നെയുണർത്തിയ നിന്റെ ചുംബനങ്ങളുടെ ചൂട്,
ഞാൻ ചൊരിഞ്ഞ മഴയിൽ നിന്നിൽ വിരിഞ്ഞ വസന്തം,
നിന്നിലെ വസന്തത്തിൽ ഞാൻ നുകർന്ന തേനിന്റെ മധുരം,
മൃദുലതയിൽ നിന്ന് ചടുലതാളത്തിലേക്ക് ഭാവം മാറി കെട്ടുപിണഞ്ഞൊന്നായ നമ്മിലെ പ്രപഞ്ചം,
ആത്മനിർവൃതിയിൽ ഞാനും നീയുമില്ലാതായ മഹാവിസ്ഫോടനം,
നവജീവപ്രപഞ്ചോദയം.

By Sangeesth Pm
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക