ങേ! ഞുണ്ണിയോ! ഇതാരപ്പാ ഈ ഞുണ്ണി എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.
കാട് കയറണ്ട.ആ മഹതി ഈ ഞാൻ തന്നെ!.
പണ്ട് പണ്ട് കുഞ്ഞുനാളിൽ വീട്ടിലെന്നെ ഞുണ്ണി എന്നാണ് വിളിച്ചിരുന്നത്.
ആറെണ്ണത്തിൽ ഏറ്റവും ഇളയത് ആയതു കൊണ്ടാണ് ദിങ്ങനെ ഒരു പേര് കിട്ടിയതെന്നാണ് ഞാൻ കരുതുന്നത്.ഈ പേരിന് ഒരു കൂട്ട് കിടക്കട്ടെ എന്നോർത്ത് അന്നാളിൽ ഞാൻ എന്റെ തൊട്ടു മൂത്ത ചേച്ചിയെ ച്ചുണ്ണി എന്നും വിളിച്ചു പോന്നു.

മൂത്ത ചേച്ചിയും ഞാനും തമ്മിൽ പതിനഞ്ചു വർഷത്തെ ജനറേഷൻ ഗ്യാപ്പുണ്ട്.ആ ഗ്യാപ്പ് ഫിൽ ചെയ്യാൻ ഈരണ്ടു വർഷം കൂടുംതോറും 'അമ്മ കൃത്യമായി പ്രസവിച്ചു കൊണ്ടേയിരുന്നു.
അങ്ങനെ പത്തു വർഷം കഴിഞ്ഞപ്പോൾ അപ്പനും അമ്മയും ഒരു അഞ്ചു വർഷത്തെ വലിയ ഗ്യാപ്പിട്ടു. എന്തിനാണെന്നോ...
ഈ മാസ്റ്റർ പീസിനെ എതിരേൽക്കാൻ!ആറാമത്തെയെങ്കിലും ആണാകണേ എന്നു മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ടായിരുന്നു ഗർഭ ധാരണം എന്നു വേണം നമ്മൾ അനുമാനിക്കാൻ.
പ്രാർത്ഥനയുടെ പകുതി മാത്രമേ ദൈവം കേട്ടൊള്ളു എന്നു തോന്നുന്നു. പതിവുപോലെ രൂപം പെണ്കുട്ടിയുടേത് വന്നു.ഭാവം നിങ്ങൾക്ക് അറിയാമല്ലോ അല്ലേ!!

ഞാനൊക്കെ മുട്ടിൽ ഇഴഞ്ഞു നടക്കുന്ന നേരത്ത് നമ്മടെ ചേച്ചിമാരൊക്കെ കോളേജിന്റെ പടിവാതിലിൽ ചെന്നു മുട്ടി.അതോണ്ട് ഞാൻ അവരെയൊന്നും എന്റെ കളികൂട്ടുകാരിയായി സെലക്ട് ചെയ്തിരുന്നില്ല. തമ്മിൽ ഭേദം തൊമ്മിയെന്ന നിലയിൽ അഞ്ചു വയസ്സു മൂത്ത ച്ചുണ്ണിക്ക് മാത്രം എന്റെ മുട്ടനിടി കൊള്ളാനുള്ള ചാൻസ് ഞാൻ ഒരുക്കി കൊടുത്തു.
രാവിലെ എഴുന്നേറ്റാൽ ഞുണ്ണിയും ച്ചുണ്ണിയും കൂടി നേരെ അടുപ്പിൻപോട്ടത്തു പോയി തീ കായും.
അന്നൊക്കെ ഓടിട്ട വീടുകളായിരുന്നു എല്ലായിടത്തും.
എല്ലാ വീടിന്റെയും പുറകിൽ വീടിനോടു ചേർന്ന് ഓലമേഞ്ഞ ചാച്ചെട്ടിപുര ഉണ്ടാകും.എന്നു വെച്ചാൽ ഇന്നത്തെ വർക്ക് ഏരിയ. അവിടെയാണ് അടുപ്പ് പൂട്ടുക. ചാണകം മെഴുകിയ തറയിൽ മൂന്നു കല്ല് വെച്ച് പൂട്ടിയ അടുപ്പിൽ ചൂട്ടും വിറകും മടലും ചിരട്ടയും ഒരു തെങ്ങു പെറ്റ മക്കളെപോലെ കിടന്ന് കത്തുന്നത് കാണാൻ നല്ല ശേലാണ്. ചൊക ചൊകാന്നുള്ള അഗ്നി ദേവന്റെ ചൂട് പറ്റി ഞങ്ങളങ്ങനെ കുറച്ചു നേരം ഇരിക്കും.

"എണീറ്റ് പോയിപല്ല് തേക്കടി പെണ്പിള്ളേരെ" എന്നും പറഞ്ഞ് അമ്മാമ്മ ഞങ്ങളുടെ തലക്കിട്ട് ഞോണ്ടും.ഞോണ്ടൽ അസഹ്യമാകുമ്പോൾ പാട്ടയിൽ തൂക്കിട്ടിരിക്കുന്ന ഉമിക്കരിയെടുത്ത് പല്ല് തേക്കാൻ പറമ്പിലോട്ടിറങ്ങും.
തെങ്ങിന്റെ ഓലയിൽ നിന്നും രണ്ടു പച്ചീർക്കിലി വളച്ച് നാവ് കൂടി വടിച്ചാൽ വല്ലതും വയറ്റിലാക്കാനുള്ള സാൻക്ഷൻ നമ്മടെ ചട്ടക്കാരി അമ്മാമ്മേടെന്ന് കിട്ടും.
തെങ്ങിന്റെ ഓലയിൽ നിന്നും രണ്ടു പച്ചീർക്കിലി വളച്ച് നാവ് കൂടി വടിച്ചാൽ വല്ലതും വയറ്റിലാക്കാനുള്ള സാൻക്ഷൻ നമ്മടെ ചട്ടക്കാരി അമ്മാമ്മേടെന്ന് കിട്ടും.
അഞ്ചാറെണ്ണം ഉള്ളത് കൊണ്ടും അമ്മക്ക് ടീച്ചർ ഉദ്യോഗത്തിന് പോകേണ്ടത് കൊണ്ടും ഞങ്ങളുടെ
ഹെൽത്തിന്റെ ഇൻചാർജ്ജ്
മുഴുവൻ അമ്മാമ്മക്കായിരുന്നു.
അന്നൊക്കെ പിള്ളേര് ആട്ടിൻ പാല് കുടിച്ചു വളരട്ടെയെന്നും പറഞ്ഞ് ആടിനെ വീട്ടിൽ വളർത്തുമായിരുന്നു.
എനിക്കതിന്റെ ശൂര് ഒട്ടും പിടിക്കില്ല.
ഹെൽത്തിന്റെ ഇൻചാർജ്ജ്
മുഴുവൻ അമ്മാമ്മക്കായിരുന്നു.
അന്നൊക്കെ പിള്ളേര് ആട്ടിൻ പാല് കുടിച്ചു വളരട്ടെയെന്നും പറഞ്ഞ് ആടിനെ വീട്ടിൽ വളർത്തുമായിരുന്നു.
എനിക്കതിന്റെ ശൂര് ഒട്ടും പിടിക്കില്ല.
ആട്ടിൻ പാലുമായി അമ്മാമ്മ വരുമ്പോൾ ഞാൻ ഒരു ആട്ടു വെച്ചു കൊടുക്കും.പൂട്ടു കൊണ്ടു വന്നാൽ പുച്ഛിക്കും.ഇഡ്ഡലി കൊണ്ടു വന്നാൽ ഇടിച്ച് പപ്പടമാക്കും.ദോശ കൊണ്ടു വന്നാൽ ദ്വേഷിക്കും. അപ്പോൾ അമ്മാമ്മയുടെ ഒരുടവുണ്ട്...
"ദേ..നോക്കിയേ അമ്മാമ്മ മോന് വേണ്ടി സ്പെഷ്യലായി മാറ്റി വെച്ചതാ..ആർക്കും
കൊടുക്കാണ്ട് തിന്നോ...!"
കൊടുക്കാണ്ട് തിന്നോ...!"
നോക്കുമ്പോൾ അമ്മാമ്മയുടെ കയ്യിൽ കഞ്ഞിയിൽ കിടന്നു തിളച്ച കോഴി മുട്ട.! 'ആർക്കും കൊടുക്കേണ്ട' എന്ന ധ്വനി കാതിൽ മുഴങ്ങുന്നത് കൊണ്ട് ചൂട് സഹിച്ചും ഞാൻ ആ മുട്ട ഒറ്റയടിക്ക് ആരും കാണാതെ വിഴുങ്ങും.ആ കഞ്ഞിയിൽ വേറെയും കുറെ മുട്ടകൾ തിളച്ചിരുന്നുവെന്നും സ്‌പെഷ്യൽ ആയി ബാക്കി അഞ്ചണ്ണത്തിനേയും അമ്മാമ്മ ഇങ്ങനെത്തന്നെ തീറ്റിച്ചിരുന്നുവെന്നുമുള്ള വൻചതി ഞാൻ കുറെ വൈകിയാണ് മനസ്സിലാക്കിയത്.
മുട്ട തീറ്റ കഴിഞ്ഞാൽ പിന്നെ ഞുണ്ണിക്കും
ച്ചുണ്ണിക്കും പാപ്പത്തിന്റെ ചാകരയാണ്.
ച്ചുണ്ണിക്കും പാപ്പത്തിന്റെ ചാകരയാണ്.
രാവിലെ തന്നെ പറമ്പിലെ പണിക്ക് ഹാജരാകുന്ന ജോണി ചേട്ടൻ ഞങ്ങളോട് എന്നും ചോദിക്കും ...
"ഇന്ന് എന്തുട്ടാ പാപ്പം " !!
"ഇന്ന് എന്തുട്ടാ പാപ്പം " !!
പാപ്പം എന്നുപറഞ്ഞാൽ പലഹാരം. അപ്പൻ തലേ രാത്രി എന്താണോ വീട്ടിൽ കൊണ്ടു വരുന്നത് അതാണ് ഞങ്ങളുടെ രാവിലത്തെ പാപ്പം. മിക്സ്ചർ,കായ വറുത്തത്, കപ്പലണ്ടി, തേങ്ങയുണ്ട, ബിസ്‌കറ്റ്,തേങ്ങാ ബണ്ണ്, കപ്പലണ്ടി കട്ട,പോപ്പിൻസ് അങ്ങനത്തെ എന്തുമാകാം പാപ്പം.അതു തീരും വരെ കറുമുറാന്ന് കൊറിച്ചു കഴിഞ്ഞാൽ ഞങ്ങളുടെ ബ്രേക്ക് ഫാസ്റ്റ് എന്ന കടമ്പ കഴിയും.
പിന്നീട് സ്കൂൾ വിട്ടു വന്നാൽ ഞുണ്ണിയും ച്ചുണ്ണിയും പിന്നെയും കാത്തിരിക്കും അപ്പന്റെ പാപ്പത്തിന് വേണ്ടി.
വില്ലേജ് ഓഫിസിലെ കാര്യങ്ങൾക്ക് വേണ്ടി അപ്പന് പലപ്പോഴും പലയിടങ്ങളിൽ ആയിരിക്കും പോകേണ്ടി വരിക.എവിടെ പോയി വന്നാലും അപ്പൻ നേരെപോയി പാറപുറത്തേ ഇറങ്ങു.അതിപ്പോ വീട്ടു മുറ്റത്തെ കൂടിയുള്ള ബസ് ആയാലും നമ്മടെ സ്റ്റോപ്പിൽ ഇറങ്ങില്ല.നേരെ പാറപ്പുറത്തേക്ക്.
പക്ഷെ ആള് നാട്ടിൽ കാല് കുത്തിയിട്ടുണ്ട് എന്നറിയിക്കാൻ വീടിനു മുൻപിൽ ബസ്സ് എത്തുമ്പോൾ എത്ര തിരക്കുണ്ടായാലും ബസ്സിൽ നിന്നും അപ്പൻ ഒന്നു കൈ വീശി കാണിക്കും.
സന്ധ്യക്ക് മുറ്റത്തു
കളിച്ചു കൊണ്ടിരിക്കുന്ന ഞാനാണ് ആ റ്റാറ്റകൾ കൂടുതലും ഏറ്റു വാങ്ങിയിട്ടുള്ളത്.

പാറപ്പുറത്തെ ഷാപ്പിൽ നിന്നും അപ്പനുള്ള പാപ്പവും.. അതിനടുത്തുള്ള ഷോപ്പിൽ നിന്നും ഞങ്ങൾക്കുള്ള പാപ്പവും വാങ്ങിയാണ് അപ്പൻ ദിവസവും വരിക. ഈ പതിവ് എനിക്ക് ഓർമ്മ വെച്ച കാലം മുതൽ അപ്പന്റെ കാലം കഴിയുന്നത് വരെ അപ്പൻ തുടർന്ന് കൊണ്ടേയിരുന്നു.
ഏട്ടുമണിക്കാണ് വീട്ടിലെ പ്രാർത്ഥന."ഞാനുറങ്ങാൻ പോകും മുൻപായ്..."
എന്ന അവസാന ഗാനത്തോടൊപ്പം അപ്പന്റെ കാലടിയൊച്ചകൾ ഞങ്ങടെ വീടിനോടടുക്കും. അപ്പന്റെ ലൂണാർസ് ചെരുപ്പിന്റെ ചട പടാന്നുള്ള ശബ്ദം റോഡിൽ നിന്നേ കേൾക്കാം.ആ ശബ്ദം ഒന്നു നിന്ന് വളഞ്ഞ് വീടിന്റെ ചരലിട്ട മുറ്റത്തേക്ക് കയറുമ്പോൾ ഞങ്ങൾ ഓടി ചെല്ലും... പാപ്പം കൈക്കലാക്കാൻ!

കടയിൽ നിന്നും പാപ്പം വീടുവരെ കൊണ്ട് വരുന്ന രീതിയാണ് ഭയാനകം ! മറവി കൂടുതലുള്ള അപ്പൻ പാപ്പം കവറിൽ കൊണ്ടു വന്നാൽ കവറെങ്ങാൻ വല്ലയിടത്തും വെച്ച് മറന്നു പോകുമോ എന്നു പേടിച്ച് കവറടക്കം അപ്പന്റെ ബനിയന്റെ ഉള്ളിലിട്ടാണ് കൊണ്ടു വരിക.
മുണ്ടും ഷർട്ടും നിത്യ വസ്ത്രമാക്കിയ അപ്പൻ ഷർട്ടിന്റെ ഉള്ളിലെ ബനിയന്റെ ഉള്ളിൽ കടയിൽ നിന്നും വാങ്ങുന്ന സാമാനങ്ങൾ കുത്തി നിറച്ചു കൊണ്ട് വരുന്നത് ഒന്നാലോചിച്ച് നോക്കു....
ഒരു പൂർണ്ണ ഗർഭിണി ലുക്ക്.... അല്ലേ!!.
ഗവണ്മെന്റുദ്യോഗസ്ത്ഥനായഅപ്പൻ മാസാദ്യം പൂർണ്ണ ഗര്ഭിണിയായി കാണപ്പെട്ടിരുന്നെങ്കിൽ മാസാവസാനം ആകുമ്പോഴേക്കും ഗർഭം കുറഞ്ഞു കുറഞ്ഞു കാണപ്പെട്ടുപോന്നു.

അങ്ങനെ ആ നിത്യ ഗർഭിണി എന്നും രാത്രി വീട്ടിൽ വന്ന് പ്രസവിക്കും.
ഞങ്ങളാ കുഞ്ഞുങ്ങളെ ആഹ്ലാദത്തോടെ കൈകളിലേറ്റു വാങ്ങും.
ആദ്യം കുഞ്ഞിനെ ഏറ്റുവാങ്ങാനുള്ള അവകാശം ഈ ഞുണ്ണി ക്കായിരുന്നു.
ഞുണ്ണി അതിൽ പിറ്റന്നത്തേക്കുള്ളത് സേവ് ചെയ്ത് ബാക്കി ഉള്ളത് കൊണ്ട് ഈശോ ചെയ്ത അത്ഭുതം ആവർത്തിക്കും.
കായ വറുത്തതൊക്കെ പള്ളീലച്ചൻ നാവിൽ തിരുവോസ്തി വെച്ചു കൊടുക്കുന്ന അതേ സ്റ്റൈലിൽ ചേച്ചിമാർക്ക് വീതം വെച്ചു കൊടുത്തിട്ടുണ്ട്.

അപ്പൻ മരിച്ചിട്ടും കുറേയേറെക്കാലം ചടപടാന്നുള്ള ആ ലൂണാർസ് കാലടികളുടെ ശബ്ദം റോഡിൽ നിന്നും വളഞ്ഞ് മുറ്റത്തെ ചരലിൽ ഞങ്ങൾക്കുള്ള
പാപ്പവുമായി എത്തിയിരുന്നു.
വീട്ടിലുള്ളവർക്കുള്ള
ഒരു ലക്ഷ്മണ രേഖപോലെ...
പാപ്പവുമായി എത്തിയിരുന്നു.
വീട്ടിലുള്ളവർക്കുള്ള
ഒരു ലക്ഷ്മണ രേഖപോലെ...
By Lipi Jestin
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക