Slider

കണ്ടം

0


കണ്ണൂരിനു അപ്പുറവും ഇപ്പുറവുമുളളവർക്ക് ഇതുവായിച്ചാൽ ഒന്നും മനസിലാകില്ല ചുമ്മാതിരുന്നു പ്രാന്തെടുത്തപ്പോൾ എന്റ ജീവിതത്തിലെ കുട്ടിക്കാലത്തെ ഒരുദിവസം ഓർമ്മയിൽനിന്നും ചികഞ്ഞെടുത്തുകൊണ്ടു കണ്ണൂരിന്റ നാട്ടിൻപുറത്തെ അന്നത്തെ സംസാരശൈലിയിൽതന്നെ ടൈപ്പുചെയ്യുവാൻ പാഴ്ശ്രമം നടത്തിയതാണ്.
''എണേ കമലേ ഓനിണ്ടാ ഈട''
പുറത്തുളള ഒരുസ്ത്രീവീട്ടിൽവന്നു അമ്മയോട് ചോദിക്കുകയാണ്.
''ഇല്ല കുഞ്ഞിപ്പാറേപ്പി ഓറ് പണിക്കുപോയിന്''
അമ്മ.
''ഉയ്യന്റപ്പാ ഓന പരിതീററ് ഞാനെത്രൂസായി നടക്ക്ന്ന് ഓനേട്യാന്നിപ്പം''
കുഞ്ഞിപ്പാറുവേച്ചി.
''കണ്ടംകൊത്താൻപോയിന്''
പറഞ്ഞശേഷം..
''എണേകുഞ്ഞിപ്പാറേച്ചി വന്നിററ്ണ്ട് നീ മാച്ചിയെടുത്തടിച്ചിററ് ഓർക്കൊരു പലയെടുത്തുകൊടുക്ക്''
അകത്തുള്ള വല്യമ്മേടെ മോളോട് പറയുന്നത് കേട്ടു.
''ഓനെപ്പാ വെരുന്നേ''
കുഞ്ഞിപ്പാറുവേച്ചിയുടെ ചോദ്യം.
''ചെലപ്പം വയ്ന്നേരാവും ഞാനിപ്പം കുളുത്തുംകൊണ്ട്പോന്നണ്ട് എന്തെങ്കിലും പറയണാ''
അമ്മയുടെ മറുപടി.
''ഞാനാ പണ്ഡാരക്കാലനെംനോക്കി രണ്ടീസായി നടക്ക്ന്ന്. ഓനിപ്പം അയിലെക്കൂടി വെരലേയില്ല.നാളെ പണീല്ലങ്കില് ഓനോട് വടക്കെച്ചാലിലെ കണ്ടത്തിന്റ അരൂംമൂലീം ചിളളിറ്റ് തെങ്ങിനൊന്ന് കൊത്തിപ്പിടിക്കാൻ പറയണം. ഗോവാലനിന്ന് കണ്ടം കാലികൂട്ടുന്ന്ണ്ട് അതിലാന്ന് ഇക്കൊല്ലം ഞാറ്ടുന്നത്. നീ കയിഞ്ഞകൊല്ലം വെളളരിനട്ട കണ്ടത്തില് ഇപ്രാവിശ്യം ഉയിന്ന് വാളണംഅതേണ്ടു നീയും ഓന്റപ്പെരം പോയിററ് കണ്ടംചെത്തികൊടുത്ത് തെങ്ങിന്റ തടം വയക്കൂംവേണം പോമ്പംമൂർച്ചകത്തീം കത്ത്യാളും എടുത്തോ''
കുഞ്ഞിപ്പാറുവേച്ചിയുടെ മറുപടി.
''ഞാമ്പറയാം''
അമ്മ.
''നീ കുളുത്തുംകൊണ്ടുപോയിററാമ്പം ചാലിലെ കണ്ടത്തിൽ ഇന്നുവയ്ന്നേരം വെളളരിക്കു വെള്ളൊയിക്കാൻ ഒരുകൂവല് കുയിക്കാൻ പറ്റോന്ന് നിന്റെ പുരുവനോട് ചോയിക്കണം ഓന്റ കുങ്കോട്ടുംകൈക്കോട്ടും വീട്ടില്ണ്ട് പോമ്പം അതുംഎടുത്തോ.''
കുഞ്ഞിപ്പാറുവേച്ചി പറഞ്ഞപ്പോൾ ശരിയെന്നു അർത്ഥത്തിൽ അമ്മതലയാട്ടി.
''ഇപ്പം കുയിച്ച കെരണ്ടില് വെളളല്ലംഇണ്ടാ'
കുഞ്ഞിപ്പാറുവേച്ചിയുടെ അടുത്ത ചോദ്യം.
''ഇല്ലപ്പാ....ഏടാ .....ഞാനപ്രത്തുന്നും ഇപ്രത്തുന്നും ഒപ്പിക്കും''
വീണ്ടുംഅമ്മ.
''വെറ്തെ കുറെ പയിശ കളഞ്ഞല്ലെ ഞാനന്നേരെ ഓനോട് പറഞ്ഞതാന്ന് നല്ലവെളളം കിട്ടൂല്ലന്ന്''
കുഞ്ഞിപ്പാറുവേച്ചി കുറ്റപ്പെടുത്തുന്നത് കേട്ടു.
''നിന്റ മൂത്തചെക്കനേട്യാ പോയിന് അയിനീപ്പം ഏടീം കാണലില്ലല്ല കണ്ടാലും മുണ്ടല്ലെടുത്ത് പൊടിമീശയെല്ലംവന്നേപ്പിന്ന ഓന് നമ്മളോട് മിണ്ടാനെല്ലം വല്ലൃനാമൂസാന്ന്.....
എളേത് ഇന്നലെയാററൻ അയിലെക്കൂടിയെല്ലം അച്ചികണിയാനെയും പിടിച്ച് നടക്ക്ന്നത് കണ്ടിന്''
എന്നാഞാമ്പോട്ടെ നിന്റ വീട്ടിലേക്ക് വെരണ്ട വയി തേച്ചും വക്ക്കാന്ന് എങ്ങനെയാപ്പാ നിങ്ങളീലേക്കൂട നടക്ക്ന്നത്....!!!!!
പിളളറ ശെരിക്കുംനോക്കണം എന്നാപ്പിന്ന.....ഞാമ്പോട്ടെ നേരം ഉച്ചയാവാനായി ഇതുവരെ ഒരു പണീം ഒരുങ്ങീറ്റ.....
വീട്ടിലാളാന്നെങ്കില് ഇപ്പം കഞ്ഞി കുടിക്കാനും വെരും എന്ന ചെയ്യെണ്ടന്ന് എനക്കൊന്നും തിരീന്നില്ലപ്പാ....്''
ഇത്രയും പറഞ്ഞ് അവർ പതിയെ പടിയിറങ്ങി.

By: ChathothPradeepVengara
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo