Slider

വൈകിവന്ന പ്രകാശം

0
Image may contain: 1 person, beard

തളർന്ന് കട്ടിലിൽ കിടക്കുന്ന അമ്മയുടെ ദേഹം നനഞ്ഞതുണിയിൽ തുടച്ചെടുക്കുമ്പോൾ ആനിയുടെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
അമ്മ : എന്താമോളെ ഇത്. മോൾക്ക്‌ ബുദ്ധിമുട്ട് ആയോ
ആനി : ഇല്ല അമ്മ, എനിക്ക് സന്തോഷമേ ഉള്ളു. ഡയപ്പർ പോലും ഇല്ലാതിരുന്നകാലത്ത് എന്റെ മൂത്രവും മലവും ഈ കൈകളിൽ അല്ലെ അമ്മ വാരിയത്. അമ്മയെ നോക്കുമ്പോൾ എനിക്ക് സന്തോഷമാണ്, എന്റെ അമ്മക്ക് വേണ്ടി ഇത് ചെയ്യാൻ പറ്റിയല്ലോ അതിന്റെ സംതൃപ്തി.
അവൾ അമ്മയുടെ മുഖവും തുടച്ചു അവൾ കട്ടിലിൽ നിന്നുമറിയ ബെഡ്ഷീറ്റ് ഉം ഡയപ്പറും ബക്കറ്റും വെള്ളവും എല്ലാമെടുത്ത്‌കൊണ്ട് ആ മുറിയിൽനിന്നും പുറത്തേക്കിറങ്ങി അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒഴുകുന്നു. അവർക്ക് നല്ല കുറ്റബോധമുണ്ട്. ആനി, അമ്മയുടെ അടുത്തേക്ക് വന്നു അവൾ അലമാരയിൽ നിന്നും ഒരു പുതപ്പെടുത്തു അമ്മയെ പുതപ്പിച്ചു നിറഞ്ഞൊഴുകിയ ആ കണ്ണുകൾ അവൾ ഒന്നുകൂടി തുടച്ചു അമ്മയുടെ കവിളിൽ ഉമ്മകൊടുത്തു.
അമ്മയുടെ കൈയിൽ ഒരു ബെൽ സ്വിച്ച് കൊടുത്തു. അവൾ ഒരുമ്മയും കൊടുത്തു ലൈറ്റ് സ്വിച്ച് ഓഫാക്കി. നൈറ്റ്‌ ലാംബ് ഓണാക്കി അവൾ ആ മുറിക്ക് പുറത്തിറങ്ങി
അവൾ അവിടെ നിന്നും തൊട്ടടുത്ത തന്റെ മുറിയിലേക്ക് ചെന്നു.
ഭർത്താവ് ലാപ്ടോപിൽ എന്തോ ചെയ്യുകയായിരുന്നു
അവൾ കതക് തുറന്നു വരുന്നത് അവൻ നോക്കി.
ഇച്ചായൻ : "കഴിഞ്ഞോ. എന്തുപറ്റി, കണ്ണൊക്കെ നിറഞ്ഞല്ലോ അമ്മ എന്തെങ്കിലും പറഞ്ഞോ. "
അവൾ ഒന്നും പറഞ്ഞില്ല ഇച്ചായന്റെ അടുത്തുവന്നു ഇച്ചായനും ഒരുമ്മ കൊടുത്തു ഇച്ചായനും ഒന്നും മനസിലായില്ല അവൾ കട്ടിലിൽ ഇരുന്നു. ഇച്ചായൻ അവളെ ഒന്നു നോക്കി
ഇച്ചായൻ : കിടന്നോ എനിക്കിത്തിരി പണികൂടി ഉണ്ട്
അവൾ ഒന്നും മിണ്ടാതെ കട്ടിലിൽ എന്തോ ആലോചിച്ചു കിടന്നു. എന്ത് സംഭവിച്ചു എന്നറിയാത്ത ഇച്ചായൻ ലാപ്ടോപ് മടക്കി വെച്ച് അവളുടെ അടുത്തുവന്നു കിടന്നു. അവൾക്കു അരികിലേക്ക് ചേർന്ന് കിടന്നവൻ ചോദിച്ചു "എന്തുപറ്റി മോളെ അമ്മ വല്ലതും പറഞ്ഞോ, അത് സാരമാക്കെണ്ടടോ പ്രയമായവർ അല്ലെ. നീ ക്ഷമിക്കണം നിന്റെ അമ്മയല്ലേ "
അവൾ "എന്റിച്ചായനോട് ഞാൻ എങ്ങനെയാ നന്ദി പറയുക ഒരുപാട് നന്ദി. " അവൾ ലൈറ്റ് ഓഫാക്കി
അവൾ ഓർമകളുടെ കവാടം തുറന്നു. ഇച്ചായൻ അവളുടെ അടുത്ത് നിന്നും എഴുനേറ്റു പോയതും അവൾ അറിഞ്ഞില്ല.
അനിയത്തി എന്നെക്കാളും നാല് വയസ്സിന്റെ ഇളപ്പമണ് ഉള്ളത്. എന്നെക്കാളും വാത്സല്യവും സ്നേഹവുമെല്ലാം പപ്പയും അമ്മയും അവൾക്കാരുന്നു കൊടുത്തിരുന്നത് ഞാൻ എന്ത് ചെയ്താലും അവൾ എന്ത് ചെയ്താലും തല്ലുകൾ മുഴുവനും എന്റെ ഈ തുടകളിൽ അണ് വീരുന്നത്. ആർക്കും എന്നോട് സ്‌നേഹമില്ല. അത്യാവശ്യം പഠിക്കുമെങ്കിലും എന്നെക്കാളും നന്നായി പഠിക്കുന്നത് അനിയത്തികുട്ടിയാണ്. പപ്പ ചില സമയം മാത്രമേ എന്നോട് ദേഷ്യമുണ്ടാകാറുള്ളു പക്ഷെ അമ്മ അങ്ങനല്ല എന്റെ ചെറിയ തെറ്റുകൾ വരെ പപ്പയോടു പറഞ്ഞു എന്നെ തല്ലു കൊള്ളിപ്പിക്കുമായിരുന്നു. അനിയത്തിയും അങ്ങനെ തന്നെ. ഒരിക്കലും എനിക്ക് എന്റെ അമ്മയോടുള്ള ദേഷ്യം ഒന്നും അനിയത്തിയോട് തോന്നിയിട്ടില്ല. ഞാൻ എന്റെ അമ്മയെ വെറുത്തുതുടങ്ങി. പ്രായമായി വന്നപ്പോൾ എന്റെ ആൺ സുഹൃത്തുക്കൾ എന്നോട് മിണ്ടുന്നതെല്ലാം അമ്മക്കിഷ്ടമല്ലായിരുന്നു. അതിനു അവനുമായി എനിക്ക് അടുപ്പമുണ്ട്, കുടുംബത്തിന്റെ മാനം കളയും എന്ന് പറഞ്ഞു എന്നും തല്ലുമാരുന്നു. അത് അനിയത്തി നോക്കി ചിരിക്കും. എനിക്ക് എല്ലാവരെയും കൊല്ലാൻ ഉള്ള ദേഷ്യവും കൂടി കൂടി വന്നു. പക്ഷെ ഒരിക്കലും എനിക്ക് കുടുംബത്തിന്റെ വില കളയണം എന്നൊന്നും എനിക്കില്ല.
ഞാൻ കോളേജ് ൽ പഠിക്കുന്നസമയം വീട്ടിൽ നിൽക്കാൻ എനിക്ക് താല്പര്യം ഇല്ലാതിരുന്നതിനാൽ കോളേജ് പഠനകാലത്ത് ഞാൻ ഹോസ്റ്റലിൽ നിൽക്കണം എന്നുപറഞ്ഞു വാശിപിടിച്ചു. വീട്ടിൽനിന്നും കോളേജിലേക്ക് ദൂരം ഉള്ളതുകൊണ്ടും ബസ് കുറവായതിനാലും വീട്ടിൽ സമ്മതിച്ചു അമ്മയ്ക്ക് പഠിപ്പിക്കണം എന്നുമില്ലാരുന്നു. എന്റെ വിഷമങ്ങൾ പങ്കുവയ്ക്കാൻ എനിക്ക് അവിടെ ഒരു സുഹൃത്തിനെ കിട്ടി. അവനുമായി എന്റെ വിഷമം പറഞ്ഞപ്പോൾ അവൻ എനിക്ക് ഒരുപാട് ഉപദേശം തന്നു അപ്പോൾ ഞാൻ ആലോചിച്ചു ഇത്രെയേ ഉണ്ടായിരുന്നുള്ളോ എന്റെ പ്രശനം. അവനുമായുള്ള ചങ്ങാത്തം എന്റെ ലൈഫ് മാറ്റിമറിച്ചു.
ഒരിക്കൽ എന്റെ ജന്മദിനത്തിന് രാത്രി 12മണി ആയപ്പോൾ എന്നെ വിഷ് ചെയ്യാൻ വിളിച്ചു ഞാൻ ഫോണെടുത്തു താങ്ക്സ് പറഞ്ഞുവെച്ചു. അതേ എനിക്ക് ഓർമയുള്ളു അപ്പന്റെ കൈ എന്റെ കവിളത്തുവീണു വാക്കത്തി എടുത്തു എന്നെ വെട്ടാൻ വന്നു. അന്ന് അമ്മയാണ് തടഞ്ഞത്. പിന്നീട് എന്റെ ജീവിതം പഴയതുപോലായ്. പഠിത്തം നിർത്തി. വീട്ടിൽ തന്നെയായിരുന്നു ബാക്കി ജീവിതം. കുറച്ച് കാലം കഴിഞ്ഞപ്പോൾ കല്യാണ ആലോചന വന്നുതുടങ്ങി. നല്ല സാമ്പത്തികം ഉള്ള വീട്ടിൽ നിന്നും ഒരണം അനാഥനായ എന്റെ ഇച്ചായന്റെ ആലോചനയും. അമ്മ ഇങ്ങനെ എങ്കിൽ, അമ്മായിയമ്മ ഏത് ടൈപ്പ് ആയിരിക്കും, എന്ന് കരുതി. ഇച്ചായന്റെ ആലോചനക്ക് സമ്മതം മൂളി. വീട്ടുകാർക്കും അതാരുന്നു സമ്മതം കാരണം സ്ത്രീധനം ആയി ഒന്നും വേണ്ടാരുന്നു. കല്യാണം കഴിഞ്ഞു ഇച്ചായന്റെ കൂടെ ഞാനും ഡൽഹിയ്ക്ക് പോന്നു. വീട്ടിൽ നിന്നും മോചനം ലഭിച്ചു എനിക്ക് വീട്ടിലേക്ക് പോകാനേ തോന്നിയില്ല അത്രയ്ക്കും മനോഹരമായിരുന്നു ഇച്ചായന്റെ കൂടെ ഉള്ള ജീവിതം. ഈ സ്വർഗ്ഗത്തിലെത്താൻ ആണോ ഞാൻ ആ നരഗത്തിൽ ജീവിച്ചത് എന്ന് എനിക്കുതോന്നി.
പക്ഷെ ഇച്ചായൻ രണ്ടു മാസം കൂടുമ്പോൾ എന്നെയും കൊണ്ട് എന്റെ വീട്ടിൽ വരും. അപ്പനും അമ്മയും ഇല്ലാതെ വളർന്നത് കൊണ്ടായിരിക്കാം എന്റെ അപ്പനേം അമ്മേം വല്ലാതെ ഇഷ്ടപ്പെട്ടു. വീട്ടിൽ ചെല്ലുമ്പോൾ എന്നോട് അല്ല ഇച്ചായനോടാണ് അമ്മയ്ക്കും എല്ലാർക്കും കാര്യം. എന്റെ കാര്യങ്ങൾ എല്ലാം അറിയാവുന്നത് കൊണ്ടാകാം ഇച്ചായൻ അതെല്ലാം കവർചെയ്ത് അവിടെ മറ്റൊരുലോകം സൃഷ്‌ടിക്കും.
ഞങ്ങൾ തിരിച്ചു ഡൽഹിയിൽ എത്തുമ്പോൾ ഞാൻ പറയും ഇനി എന്നേം കൊണ്ട് ആ നരഗത്തിലേക്ക് പോകരുത് എന്ന്. അപ്പോൾ ഇച്ചായന്റെ മറുപടി ഇതാണ് നിന്നെ എത്ര വഴക്ക് പറഞ്ഞോ, അതെല്ലാം നിനക്ക് ഒരു പാഠമായിരുന്നു. നിന്റെ മക്കളോട് എങ്ങനെ നീ പെരിമാറണം എന്നുള്ളത്. നിനക്ക് മോശം ഒന്നും സംഭവിച്ചില്ലല്ലോ അപ്പനും അമ്മയും അല്ലെ, സാരമില്ല.
അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ അപ്പന്റെ ഫോൺ വന്നു. ഇച്ചായനാണ് എടുത്തത് അനിയത്തി ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയി.
അവളെ നന്നയി പഠിപ്പിച്ചു. കോളേജിൽ എല്ലാം ഒരു താന്തോന്നി ആയി നടന്നു എന്നെല്ലാം ഞാൻ അറിഞ്ഞിരുന്നു. ഇതറിഞ്ഞ ഞാൻ അമ്മയോട് പറഞ്ഞു, അമ്മ പറഞ്ഞു അവളെ എനിക്ക് വിശ്വാസമാണ് നിന്നെപോലെയല്ല എന്ന്. അതെല്ലാം കേട്ടപ്പോൾ വീട്ടുകാരോട് വല്ലത്ത പക ഉള്ളതുപോലെ ഇപ്പോൾ എങ്ങനെ ഉണ്ടന്നെല്ലാം ചോദിക്കണം എന്നുണ്ടാരുന്നു. ഇച്ചായൻ എന്നെ ശാന്തമാക്കി ഞങ്ങൾ ഡൽഹിയിൽ നിന്നും വീട്ടിലേക്ക് യാത്ര തിരിച്ചു. എനിക്ക് സമ്മതമല്ലാരുന്നു. ഇച്ചായന്റെ നിർബന്ധം, ഞാനും കൂടെ പോന്നു. വീട്ടിൽ ചെന്നതും അപ്പൻ ഇച്ചായനെ കെട്ടിപിടിച്ചു കരഞ്ഞു. പെട്ടന്ന് ബാലൻസ് കിട്ടാതെ ഇച്ചായനും അപ്പനും പുറകോട്ടു വീണു. അപ്പൻ എഴുന്നേറ്റില്ല ഒരു അറ്റാക്ക് അപ്പൻ മരണമടഞ്ഞു. അമ്മ പിന്നെയും തളർന്നു ഞങ്ങളുടെ കൂടെ ഡൽഹി ക്ക് വരാൻ പറഞ്ഞു എങ്കിലും കൂട്ടാക്കിയില്ല. ഞങ്ങൾ ഡൽഹി ൽ തിരിച്ചെത്തി. വർഷങ്ങൾ കടന്നു പോയി ഞങ്ങൾക്ക് ഒരു ആൺ കുട്ടി പിറന്നു.
വർഷങ്ങൾ കടന്നുപോയി. അനിയത്തി ഇറങ്ങി പോയവനുമായി തെറ്റിപ്പിരിഞ്ഞു വീട്ടിൽ വന്നു. അമ്മ അവളെ വീട്ടിൽ കയറ്റില്ല എന്നവാശി. ഇച്ചായൻ ഇടപെട്ടു അമ്മ സമ്മതിച്ചു. അമ്മയും അനിയത്തിയും ചെറിയ പൊരുത്തക്കേടുകൾ, കലഹങ്ങൾ, അവൾ പിന്നെയും തോന്നിയപടി നടന്നു. അമ്മ എതിർത്തു തുടങ്ങി അമ്മയും അവശയായി. മകൻ വലുതായി കോളേജിൽ പോകുന്നത് കൊണ്ട് ഞങ്ങളുടെ വീട്ടിൽ പോക്കും കുറഞ്ഞു എന്നാലും ഇച്ചായൻ പതിവുപോലെ പോയിരുന്നു. അവിടെ വേണ്ടകാര്യങ്ങൾ ചെയ്യും. അമ്മ വിളിച്ചാലും ഞാൻ ഫോൺ എടുക്കാറില്ല ഇച്ചായനും മകനുമാണ് സംസാരിക്കാറുള്ളത് അവൾക്കു എന്നോട് പിണക്കം ആയിരിക്കും അല്ലെ എന്ന് ഇച്ചായനോട് ചോദിക്കും. ഇച്ചായൻ എന്തെങ്കിലും കള്ളങ്ങൾ പറയും.
അങ്ങനെ കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞു മകനുകല്യാണപ്രായമായി അവൻ ലണ്ടൻ ൽ ജോലി ചെയുന്നു എന്റെ ഇഷ്ടത്തിന് പെണ്ണ് നോക്കിക്കോളാൻ അവൻ സമ്മതിച്ചു. നാട്ടിൽ പോകുമ്പോൾ നല്ല കുടുംബത്തിൽ നിന്നും അവനൊരു സുന്ദരി പെണ്ണിനെ കണ്ടത്തെണം എന്നിച്ചായനോട് പറഞ്ഞു. നമുക്ക് കുറച്ചു നാൾ അമ്മയുടെ കൂടെ പോയി നിക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല. ഇച്ചായന്റെ ഒരു വീട് അവിടെ പൂട്ടി കിടപ്പുണ്ട് അവിടേക്കാണെങ്കിൽ നമുക്ക് പോകാമെന്നു ഞാനും സമ്മതിച്ചു. പക്ഷെ ഇച്ചായൻ സമ്മതിച്ചില്ല.
പ്രായം ആയ അമ്മയെ നമ്മൾ നോക്കണ്ടതല്ലേ എന്ന് തിരിച്ചുള്ള ചോദ്യം. ഞാൻ എതിർത്തു ഇച്ചായനോട് ഞാൻ പറഞ്ഞിട്ടുള്ളതെല്ലേ ഞാൻ അവിടെ അനുഭവിച്ച കാര്യങ്ങൾ. ഞങ്ങൾ ഈ കാരണത്താൽ തന്നെ പലപ്പോഴും പിണങ്ങാറുള്ളപോലെ ഇന്നും പിണങ്ങി. മകനെ വിളിച്ചാലും ഈ കാര്യത്തിൽ അവൻ അപ്പന്റെ കൂടെയാണ്.
ഒരിക്കൽ പതിവില്ലാണ്ട് അനിയത്തീടെ ഫോൺ ഞാൻ ആണ് എടുത്തത്. അവൾ പറഞ്ഞത് കേട്ടു ഞാൻ ഞെട്ടിത്തരിച്ചു അറിയാതെ കണ്ണിൽ നിന്നും വെള്ളം വന്നു അതുകണ്ടു ഇച്ചായൻ കാര്യം തിരക്കി. അമ്മ തളർന്നുവീണു. അരയ്ക്ക്കീഴ്പോട്ട് തളർന്നു. കിടപ്പായി. ഇച്ചായൻ ഒന്ന് വീട്ടിൽ പോയി അമ്മയെ കണ്ടു ഞാൻ പോയില്ല. പുന്നാര മോളുണ്ടല്ലോ അവളുനോക്കട്ടെ എന്നാരുന്നു മനസ് നിറയെ. എന്നെ തല്ലിയതും എല്ലാം എന്റെ മനസ്സിൽ ഓടി വന്നു പക ഉള്ളിൽ കുത്തിനിറഞ്ഞു ഇച്ചായൻ വിളിച്ചപ്പോൾ ഒന്നും ഞാൻ പോയില്ല. മകൻ വന്നു ഇച്ചായനും മകനും ഒന്ന് പോയി അമ്മയെ കണ്ടു. ആന്റി ഇപ്പോളും കോലം കെട്ടി നടപ്പാണ് വല്യമ്മച്ചിയെ തിരിഞ്ഞു പോലും നോക്കാറില്ല എന്ന് പറഞ്ഞു. അമ്മയുടെ എല്ലാ സങ്കടങ്ങളും ഇച്ചായനോട് പറയും.
മകൻ തിരിച്ചു ലണ്ടനിലക്ക് പോയി.
അങ്ങനെ ഞങ്ങളുടെ ലോകത്തു ഞങ്ങൾ തനിച്ചയി. ഇച്ചായന്റെ മാറോടു ചേർന്ന് കിടന്നു അപ്പോൾ ഇച്ചായൻ എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കും ഞാൻ വഴങ്ങില്ല അമ്മയുടെ കാര്യമാണെങ്കിൽ എന്നോട് മിണ്ടണ്ട ഞാൻ കുറച്ചു മാറി കിടക്കും. അപ്പോൾ പിന്നെയും എന്റെ അടുത്തേക്ക് വന്നു. ഇച്ചായന്റെ ഫോൺ ബെല്ലടിച്ചു, ഫോണെടുത്തു സംസാരിച്ചു ഇച്ചായൻ പെട്ടന്ന് വർത്തകേട്ട് ഞെട്ടി. കാര്യം ചോദിച്ചപ്പോൾ പറഞ്ഞു അനിയത്തി പിന്നെയും ആരുടെയോ കൂടെ പോയി എന്ന്, അമ്മ തനിച്ചായി. എന്റെ മുഖത്തു വല്യ ഭാവവ്യത്യാസം ഉണ്ടായില്ല ഇച്ചായൻ നാട്ടിലേക്കു പോരാൻ തയാറായി എന്നോട് പറഞ്ഞപ്പോൾ ഞാൻ എതിർത്തു. ഇതുവരെ എന്നോട് സ്നേഹോത്തോടെ അല്ലാതെ പെരുമാറിയിട്ടില്ലാത്ത ആൾ പെട്ടന്ന് ക്ഷുഭിതനായി ഞാൻ ഭയന്നു.
പ്രായം ആയവരെ മക്കൾ നോക്കണം അവർ ചെറുപ്പത്തിൽ നമ്മളോട് പെരുമാറുന്നത് നമ്മൾ നന്നായി വളരാൻ വേണ്ടിയാ നിന്നെ തല്ലി വളർത്തി അവളെ താലോലിച്ചു വളർത്തി എന്നിട്ടിപ്പോൾ എന്തായി കണ്ടില്ലേ. ഇത്രയൊക്കെ ഉള്ളു. നമ്മുടെ മകൻ നമ്മളോട് ഇങ്ങനെ പെരുമാറിയൽ നീ സഹിക്കുവോ. നീ രണ്ടു കാലിൽ നിക്കുന്നത് വരെ നിന്നെ നോക്കിയതും പരിചരിച്ചതും നീ ഈ പറയുന്ന നിന്റെ അമ്മ തന്നെയാണ്. നിന്റെ ആവശ്യം അറിഞ്ഞു വളർത്തി. എന്തിനെങ്കിലും കുറവുവരുത്തിയോ വഴക്കുകൾ പറഞ്ഞെങ്കിൽ നീ നന്നായി വളരാൻ വേണ്ടിയല്ലേ അവളെപോലെ മോശമായില്ലല്ലോ. നീ അവരെ സ്തുതിക്കണം മനസ്സിലായോ. അവർ എത്ര പ്രാവശ്യം എന്നോട് പറഞ്ഞിട്ടുണ്ട് എന്നറിയാമോ, നിന്നോട് ക്ഷമിക്കണം എന്നുപറയാൻ.
നീ വരും എന്റെ കൂടെ അമ്മയെ നോക്കും. മനസിലായില്ലലോ. ഒരുങ്ങാൻ നോക്ക്.
ഞങ്ങൾ അങ്ങനെ നാട്ടിലെത്തി ഇച്ചായൻ അമ്മയെ നോക്കാൻ നിന്ന സ്ത്രീ യെ പറഞ്ഞു വിട്ടു. അമ്മയുടെ അടുത്തേക്ക് എന്നെ കൊണ്ടുപോയി എന്നെ കണ്ടതും നിസ്സഹായത്തോടെ എന്നെ നോക്കി വിതുമ്പി കരഞ്ഞു. എന്റെ കണ്ണും നിറഞ്ഞു. ആ നിമിഷം എന്റെ മനസ്സിൽ ഉണ്ടായിരുന്ന എല്ലാം ദേഷ്യവും പോയി എന്റെ അമ്മയെ സ്നേഹിക്കാൻ തുടങ്ങി. അമ്മയുടെ വസ്ത്രങ്ങൾ മാറ്റിയപ്പോൾ എന്നെ ചെറുപ്പത്തിൽ വസ്ത്രം മാറ്റിയതും എടുത്തോണ്ട് നടന്നതുമെല്ലാം മുന്നികൂടി മാഞ്ഞുപോയി കണ്ണുകൾ നിറഞ്ഞു അമ്മ എന്റെ കണ്ണ് തുടച്ചു.
മോളെ അമ്മയോട് ക്ഷമിക്കണം എന്നുപറഞ്ഞപ്പോൾ ഞാൻ അമ്മയുടെ വാ പൊത്തി. ഞാൻ അല്ലെ അമ്മയോട് മാപ്പുചോദിക്കണ്ടത്. ഞങ്ങൾ രണ്ടാളുടെയും മുഖത്തു ചെറു ചിരി വിടർന്നു.
പെട്ടന്ന് ബെൽ അടിച്ചു ഞാൻ പെട്ടന്ന് കണ്ണ് തുറന്നു എന്റെ കണ്ണിൽ കൂടി വെള്ളം ഒഴുകിയിരുന്നു ഞാൻ കണ്ണ് തുടച്ചു നോക്കി. ഇച്ചായൻ ലാപ്ടോപ് ന് മുന്നിൽ ഇരിക്കുന്നു എന്റെ അടുത്തുനിന്നു പോയത് ഞാൻ അറിഞ്ഞില്ല. അമ്മയുടെ അടുത്ത് നിന്നാണ് ബെൽ വന്നത്. ഞാൻ പോയി വരാം എന്ന് പറഞ്ഞു റൂമിൽ നിന്നിറങ്ങി. അമ്മയുടെ അടുത്തെത്തി അമ്മക്ക് ദഹിച്ചിട്ട് വിളിച്ചതാണ് ഞാൻ എഴുന്നേപിച്ചിരുത്തി വെള്ളം കൊടുത്തു അമ്മ എന്നെ കെട്ടിപിടിച്ചു ഉമ്മ തന്നു. അമ്മയെ കിടത്തി അമ്മ ഉറങ്ങുന്നത് വരെ അമ്മയുടെ അടുത്ത് തന്നെ ഇരുന്നു. അമ്മ ഉറങ്ങി ഞാൻ അവിടെ നിന്നും ഇച്ചായന്റെ അടുത്ത് ചെന്നു. ഇച്ചായൻ വർക്ക് കഴിഞ്ഞു കിടക്കാൻ നോക്കുന്നു എന്നെ കണ്ടപാടെ "അമ്മ ഉറങ്ങിയോ " എന്നൊരു ചോദ്യം. ഞാൻ ഓടിപോയി ഇച്ചായനെ കെട്ടിപിടിച്ചു. കരഞ്ഞു "എന്റിച്ചായാ താങ്ക്സ് ഞാൻ എന്റെ അമ്മയെ സ്നേഹിച്ചുതുടങ്ങാൻ പോകുന്നു. ഇച്ചായാൻ കിടന്നോ എന്റെ അമ്മയുടെ മകളായി എന്നെ മാറ്റിയതിന് ഒരുപാട് നന്ദി. " അവൾ ഒരുമ്മ നെറ്റിയിൽ കൊടുത്തു. "ഇച്ചായൻ ഇവിടെ ഒറ്റക്ക് കിടന്നോ ഞാൻ എന്റെ അമ്മയുടെ കൂടെയകിടക്കുന്നത്. "
അവൾ അമ്മയുടെ അടുത്തെത്തി അമ്മ അറിയാതെ അമ്മയുടെ കൂടെ കിടന്നു.
നന്ദി
ജിബിൻ ജോസഫ്
പുതുപ്പറമ്പിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo