Slider

ഒരു പെണ്ണ് കാണൽ ഓർമ

0
Image may contain: 1 person, smiling, sunglasses, outdoor and closeup

അന്ന് ഒരു ഓശാന ഞായർ ആയിരുന്നു.
2017. രാവിലെ തന്നെ പള്ളിയിൽ പോയി കുർബാന കണ്ടു പ്രാർത്ഥിച്ചു തിരികെ വീട്ടിൽ എത്തി. നേരം പുലർന്നപ്പോൾ മുതൽ ഒരു ഭയം. ആദ്യമായി ഇന്ന് പെണ്ണ് കാണാൻ പോകണമല്ലോ എന്നോർത്തപ്പോൾ..
വയസ് 26 കഴിഞ്ഞു, പ്രായം ഏറെ കഴിഞ്ഞു പോയില്ലെങ്കിലും ചെറുപ്രായത്തിൽ കെട്ടിക്കണമെന്ന് അപ്പന്റെ ഒരു ആഗ്രഹം. മൂപ്പര് 26-ആം വയസ്സിലാണത്രെ കെട്ടിയത്. നമുക്കും ആഗ്രഹ കുറവൊന്നും തോന്നിയില്ല.. എപ്പോളാണേലും കെട്ടണം.. ആലോചനകൾ വരുന്നതിനു ഒരു കുറവും ഇല്ല... ഇപ്പോളത്തെ കാലത്ത് മാട്രിമോണി ഉള്ളത് കൊണ്ട് ബ്രോക്കർ മാർക്ക് ക്യാഷ് കൊടുക്കേണ്ടി വന്നില്ല. അതുകൊണ്ടു തന്നെ "മധ്യസ്ഥൻ, ചാവറ, ശാദി " എന്നിങ്ങനെ രണ്ട് മൂന്ന് മാട്രിമോണില് അങ്ങ് രജിസ്റ്റർ ചെയ്തു.
ഹാ കാണാൻ കൊള്ളാവുന്ന ഒരുപാട് മൊഞ്ചത്തികൾ... വിദ്യാഭ്യാസത്തിനാണേലും കുറവൊട്ടും ഇല്ല. താല്പര്യം തോന്നിയ പ്രൊഫൈലിൽ റെക്‌സ്റ്റ്കൾ അങ്ങോട്ടും തട്ടി, അവിടെ നിന്നും ഇങ്ങോട്ടും തട്ടി... പെൺ കൂട്ടർ വീട്ടിൽ വരാൻ തുടങ്ങി. ചെക്കന്റെ വീടും കാര്യങ്ങളും നോക്കണമല്ലോ.... ???
ഇപ്പോളത്തെ കാലത്ത് വിദ്യാഭ്യാസം ഒരു പേരിനു മാത്രേ ഉള്ളു എന്ന് കല്യാണ ആലോചന സമയത്താണ് മനസ്സിലായത്.
വരുന്നവർക്കെല്ലാം പയ്യനെ ഇഷ്ടപ്പെട്ടു. പക്ഷെ ചെക്കന്റെ വീട് ചെറുത്,
ചെക്കന് ഗൾഫിൽ ജോലി ഇല്ല,
ചെക്കന് പ്രൈവറ്റ് ജോബ് ആണേ,
ചെക്കൻ കുട്ടനാട്ടുകാരനാ അധോണ്ടേ ഞങ്ങടെ മകളെ കെട്ടിച്ചു അങ്ങോട്ട്‌ വിട്ടാൽ വെള്ളത്തിൽ മുങ്ങിപോകും,
ചെക്കന്റെ കാറിന്റെ വലിപ്പം കുറഞ്ഞു പോയി എന്നൊക്കെ ബോധിപ്പിച് പെൺ കൂട്ടർ കേറിയിറങ്ങി പോയി.
കല്യാണം ഉറപ്പിക്കണ്ട സമയമായപ്പോൾ വേറൊരുത്തനെ ഇഷ്ടമാണ്, വീട്ടുകാരുടെ ഇഷ്ട്ട പ്രെകാരം മാട്രിമോണി ഇട്ടതാന്നും പറഞ്ഞ ടീംസ് ഉണ്ട് കേട്ടോ.....
ഹോ.... മടുത്തു, വെറുതെ ആണ് ഈ കല്യാണമൊക്കെ.. വിവാഹം ഒരു കച്ചവടം തന്നെ... എല്ലാ മൂടും പോയി..
അങ്ങനെ കുറച്ച് നാൾ കല്യാണ കാര്യങ്ങൾ മാറ്റിനിർത്തി. അപ്പോളതാ വീണ്ടും മനുഷ്യനെ വട്ടുപിടിപ്പിക്കാൻ
" ഡാ കല്യാണം വല്ലതും റെഡി ആയോ ?ഇല്ലേൽ നീ കേരള ക്രിസ്ത്യൻ മാട്രിമോണിൽ ഒന്ന് രജിസ്റ്റർ ചെയ്യ് " എന്ന് പറഞ്ഞു ഒരു കൂട്ടുകാരി....
ഓ മനസ്സില്ല മനസ്സോടെ ചുമ്മാ അതിലും അങ് രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത അന്ന് മുതൽ റിക്യുസ്റ്റുകൾ വന്നു തുടങ്ങി.. ഹമ്പട ഇതിൽ കളക്ഷൻ കൂടുതൽ ആണല്ലോ...
തച്ചിലിരുന്നു അങ്ങോട്ടും വിട്ടു കുറെ ഇന്ട്രെസ്റ്റ്.. എല്ലാം പഴയതു പോലെ തന്നെ...
അപ്പോളാ പ്രേതീക്ഷിക്കാത്ത സമയത്തു ഒരു പെണ്ണിന്റെ ആങ്ങള വിളിച്ചിട്ട് പറയുന്നു " വരുന്ന സൺ‌ഡേ നിങ്ങൾ വന്ന് പെണ്ണിനെ കാണാൻ "...
പടച്ചോനെ......
പെണ്ണുകാണാനോ ???
അതും ഞാനോ ???
പിന്നെ മൊത്തം ഒരു മൂടൽ ആയിരുന്നു. പെണ്ണുകാണാൻ പോകുന്നതിന്റെ ഒരു പേടിയോ, ആകാംഷയോ എന്തൊക്കെയോ...
സ്വപ്നങ്ങൾ ഞാൻ അറിയാതെ തന്നെ ഉള്ളിൽ വന്ന് മുട്ടി മുട്ടി പോയി..
ഹോ... പെണ്ണ് കാണാൻ പോകുന്നു.
അവിടെ ചെല്ലുന്നു..
പെണ്ണ് ചായ കൊണ്ടുവരുന്നു.
തരുന്നു.
ചെറു നാണത്തോടെ കണ്ടു കണ്ടില്ല, നോക്കി നോക്കിയില്ല മട്ടിൽ ചായ എടുക്കുന്നു, കുടിക്കുന്നു, നാണം കൊണ്ട് കളം വരയ്ക്കുന്ന പെണ്ണിനെ ഒളികണ്ണിട്ട് നോക്കുന്നു.. അങ്ങനെ പല പല ചിന്തകൾ..
അല്ല നമ്മൾ ഇതൊക്കെ ടീവി, സിനിമകളിൽ ഒക്കെ കണ്ടിട്ടുള്ളു ...
ഹോ, അവസാനം ആ ദിവസം എത്തി.
ഒരു ഓശാന ഞായർ.
2. 30 സമയം.
അണിഞ്ഞൊരുങ്ങി വീട്ടിൽ നിന്നും പെണ്ണുകാണാൻ ഇറങ്ങി...
ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണൽ.
പോകുമ്പോൾ ഒറ്റ പ്രാർത്ഥനെ ഉള്ളായിരുന്നു " കർത്താവേ, ഇഷ്ടപ്പെട്ടാലും ഇല്ലേലും ഇതെന്റെ ആദ്യത്തെ അവസാനത്തെ പെണ്ണുകാണൽ ആയിരിക്കണേ "..
4. 35 സമയം.
പെണ്ണിന്റെ വീട്ടിൽ എത്തി.
പെണ്ണിന്റെ ആങ്ങള ഞങ്ങളെ സൽക്കരിച്ചു വീട്ടിൽ ഇരുത്തി. പെണ്ണിന്റെ അപ്പൻ, അമ്മ, ചേട്ടത്തി പിന്നെ ഒരു നരന്ദ് ചെക്കൻ.
ഹോ, എല്ലാവരെയും കണ്ടപ്പോൾ തന്നെ പേടിച്ചു വിറക്കാൻ തുടങ്ങി... ഭാഗ്യത്തിന് മൂത്ര ശങ്ക തോന്നിയെങ്കിക്കും ഒന്നും സംഭവിച്ചില്ല. പിടിച്ചു നിന്നു.
പെട്ടന്നത എവിടെനിന്നോ ഒരു പെണ്ണ് ചാടി മുന്നിലോട്ട്.. താമര പൂ വിടർന്നപോലെ പുഞ്ചിരിച്ച മുഖം.
" പടച്ചോനെ ഇതാണോ പെണ്ണ് ??
എല്ലാ ചിന്തകളും തെറ്റിയല്ലേ ??നാണത്തോടെ വരുന്ന പെണ്ണ്,
ചായപാത്രം,
നാണം,
കളം വരക്കൽ
ഹോ അങ്ങനെ ഓരോന്ന്... "
ചിലപ്പോൾ ഇത് ന്യൂ ജനറേഷൻ പെണ്ണുകാണൽ ആയിരിക്കും.. ഇപ്പോളത്തെ കാലത്ത് പെണ്ണ് കാണൽ ഇങ്ങനെ ആയിരിക്കും എന്ന് കരുതി മനസ്സിനെ തണുപ്പിച്ചു.
കുറച്ചു സമയത്തിന് ശേഷം ഒരു ട്രെയിൽ ജ്യൂസ്‌ ആയ്ട്ട് ആ സുന്ദരി വരുന്നു. ആ പുഞ്ചിരിച്ച മുഖത്ത് ഒരു ടെൻഷനും ഞാൻ കണ്ടില്ല കേട്ടോ. ട്രേ എന്റെ മുന്നിൽ നീട്ടി ,ഒരു ഗ്ലാസ്‌ ഞാൻ എടുത്തു. ജസ്റ്റ്‌ ഒന്ന് നോക്കി... നോക്കണമെന്നുന്ടെ ശെരിക്കും. പക്ഷെ അവിടെ കൂടി നിക്കുന്നവരെല്ലാം എന്റെ വായിലൊട്ടല്ലേ നോക്കുന്നെ.. പിന്നെങ്ങനെ ഞാൻ ഒന്ന് ശെരിക്കും നോക്കും ? നാണകേടാകില്ലേ ?
ഹോ അവസാനം ആ ചാൻസ് വന്നു.
"ചെക്കനും പെണ്ണിനും സംസാരിക്കാൻ എന്തെങ്കിലും ഉണ്ടേൽ ആയ്കോട്ടെ എന്ന്..
മനസ്സിലൊരു ലഡ്ഡു പൊട്ടി.
അതിലേറെ പേടിയും..
എന്ത് സംസാരിക്കും ??ഒരു കൂസലും ഇല്ലാതെ എന്നെ കാൾ മുൻപേ അവൾ റൂമിൽ ചാടി കയറി..
രണ്ടുപേരും എന്തൊക്കെയോ സംസാരിച്ചു.. പോകാൻ നേരത്ത് ഞാൻ പെണ്ണിന്റെ അരികിൽ ചേർന്ന് നിന്ന് നീളം മാത്രം നോക്കി...
അറിയണമല്ലോ അഥവാ ലോട്ടറി അടിച്ചാൽ കൂടെ നിക്കുമ്പോൾ നീളം വിഷയം ആകുമൊന്ന്. എന്നിട്ട് അവളോട്‌ പറഞ്ഞു
" വീട്ടുകാരുടെ നിര്ബന്ധത്തിലോ വാക്കിലോ അല്ലാദേ സോമനസ്സുകൊണ്ട് എന്റെ കൂടെ ജീവിതകാലം തീർക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ മറുപടി അറിയിച്ചേക്കുക ". എന്ന്
എല്ലാവരോടും യാത്ര പറഞ്ഞ് അവിടെ നിന്നും പടിയിറങ്ങുമ്പോഴും തിരിഞ്ഞു ഞാൻ നോക്കി ജനലരികിൽ യാത്ര പറഞ്ഞറിയിച്ച, ജീവിതത്തിൽ ആദ്യമായി പെണ്ണുകണ്ട, എപ്പോളും ചിരിച്ചോണ്ടിരിക്കുന്ന ആ സുന്ദരിയെ.
അപ്പോളും മനസ്സിൽ ഒന്ന് മാത്രം ആഗ്രഹിച്ചു
" ഇതെന്റെ ആദ്യത്തെ അവസാനത്തെ പെണ്ണുകാണൽ ആയിരിക്കണേ,
മാട്രിമോണിയുടെ പരസ്യത്തിൽ പറയുന്ന പോലെ ഈ സുന്ദരിയുടെ ആയിരത്തിൽ ഒരുവൻ ഞാൻ ആയിരിക്കണേ എന്ന്.. ""
അദ്ദേ,
ആ പ്രാർത്ഥന പടച്ചോൻ കേട്ടു,
ആദ്യത്തെ അവസാനത്തെ പെണ്ണുകാണൽ.
ഇന്നേക്ക് ഒരുവർഷം തികയുന്നു അവളെന്റെ മനസ്സിൽ കേറിയിട്ട്.
അവൾ ഇന്നെന്റെ കൂടെ
എന്റെ എല്ലാമായിട്ട്..
എന്റെ മാത്രമായിട്...
ആ നിറഞ്ഞ പുഞ്ചിരിയുള്ള മുഖം എനിക്ക് സമ്മാനിച്ച
എന്റെ ദില്ലി വാല രാജകുമാരി..
ലവ് u മുത്തേ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo