Slider

പ്രണയം - വിരഹം - കാമം:

0
No automatic alt text available.

ആറാംക്ലാസിൽ പഠിക്കുമ്പോൾ ഒരു കവിതയെഴുതിയതാണ്...അതിന്റെയശസ്‌ വാനോളം ഉയർന്നപ്പോൾ, എനിക്കുതന്നെ അഭിമാനം തോന്നി കവിതയെഴുത്ത്‌ ഞാനങ്ങ്‌ നിർത്തിക്കളഞ്ഞു..
ഇപ്പോൾ എല്ലാരും ഒരുവിഷയംതന്നെ എടുത്തലക്കുന്നതുകണ്ടപ്പോൾ..
ചാരം മൂടിയ ആ കനലിനെയങ്ങ്‌ ഊതി ജ്വലിപ്പിച്ചു...
ഒരാൾക്കും ഇതുപോലൊരണ്ണം കൂടി എഴുതാനാകില്ല..അത്ര മികവോടെയാണ് ഈ രചന നിർവ്വഹിച്ചിരിക്കുന്നത്‌,
ഇതുപോലെ കൃത്യതയിലുള്ള രചന ആരാലും സാധിക്കുകയില്ല..
നിങ്ങളെ വെല്ലുവിളിച്ചുകൊണ്ട്‌ ഞാനിത്‌ സമർപ്പിക്കുന്നു..
സ്വീകരിച്ചാലും..
പ്രണയം:
-----------
പ്രണയമണിതൂവൽപൊഴിയും പവിഴമഴ..
കൂടുതൽ എന്തിനുപറയുന്നു.. വന്നാൽവന്നു..എന്നമഴപോലെയാണന്ന് സാരാംശം...
വിരഹം:
-----------
വിരഹഗാനം വിതുമ്പിനിൾക്കും വീണപോലും മൗനമായ്‌..
വീണമിണ്ടിയില്ലെങ്കിൽ പിന്നെന്തുപറയാനാണ്..
കാമം:
---------
അലകടലുംകാറ്റും കാമിക്കില്ലേ,ഇനി അവളും ഞാനും പ്രേമിക്കില്ലേ..
എല്ലാം അർത്ഥ ശങ്കയിൽ നിൾക്കുന്നു ഒന്നിനുമൊരു സ്ഥിരതയില്ല..
ഇതൊന്നുമല്ല..ഇനിയുംവേണോ..എന്തും വിഷയമാക്കാം ഒരുപാടുമില്ലെന്നേ..

By Ramji
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo