ചെമ്മൺ പാതയിലൂടെ നിരങ്ങി നീങ്ങുന്ന കാറിന്റെ ഒരുവശം ചേർന്നിരുന്ന്ചിതറിയ ഓർമ്മകളെ വാരിക്കൂട്ടുകയായിരുന്നു ഞാൻ.ഇപ്പോ കാറ് എവിടെയോ നിർത്തിയിട്ടുണ്ട്.
കരുണാലയം എന്ന് വലിയ അക്ഷരത്തിൽ എഴുതിയ ബോർഡ് ,ഇഷ്ടിക കൊണ്ട് നീളത്തിൽപണിതൊരു കെട്ടിടം, മുറ്റം നിറയെ പൂക്കളാണ് മല്ലി, ജമന്തി, ചെട്ടി, മുല്ല, ചെമ്പരത്തി തിങ്ങി നിറഞ്ഞാടുന്നു .അതിനിടയിലൊക്കെ ഓരോ സിമന്റ് ബെഞ്ചിട്ടിട്ടുണ്ട്. അതിനിടയിലൂടെഎന്റെ മകൾ എന്നെ കൈപിടിച്ച് നടത്തി അവിടെ പുഞ്ചിരിച്ച മുഖവുമായി നില്ക്കുന്ന ആകാശനീല സാരി ചുറ്റിയ ഇരുനിറമുള്ള ഒരു സ്ത്രീയെ ഏല്പിച്ചു ,എന്റെ മകൾ തിരിഞ്ഞു നടന്നു. കാതിൽ കുതിര കുളമ്പടി പതിയുന്നു, കിതപ്പ് കൂടി വരുന്നു, കണ്ണിൽ നനവ് പടർന്ന് കഴിഞ്ഞു.
"ഷരീഫാ... ഉമ്മാനെയൊന്ന് തിരിഞ്ഞു നോക്കൂ മോളേ.. ഇവിടെ ഇട്ടേച്ച് പോവുകയാണോ മോളേ..."
ഇല്ല അവളുടെ നിഴലും മറഞ്ഞു കഴിഞ്ഞിരിക്കുന്നു.
ഒരുപാട് പറഞ്ഞിരുന്നു അദ്ദേഹം ,ജീവിതത്തിന്റെ സായാഹ്നം അത്ര രസമുള്ളതാവില്ല നീ ആർക്കും അടിമപ്പെടരുതെന്ന്. അദ്ദേഹമായിരുന്നു ശരി, ഇന്നു ഞാനറിയുന്നുണ്ടത്. വിരലിലെ മോതിരത്തിൽ ഞാനൊന്നു ചുംബിച്ചു. തനിച്ചായി തീർത്തും. ആർക്കും വേണ്ടാത്ത, ആരും വായിക്കാത്ത കീറി പോയ അദ്ധ്യായമാണിന്നീ ഉമ്മ. മരണം നടന്നു വരുന്നത് അറിയുന്നുണ്ട്. അതിനു മുൻപ് എനിക്ക് ഒന്നു കൂടെ പോകണം ആ അരളിയുടെ ചുവട്ടിലും, പുഴക്കരയിലും, അദ്ദേഹവും ഞാനും ഞങ്ങളുടെ പൊന്നുമക്കളും കളിച്ചു രസിച്ച ഓട് മേഞ്ഞ, വലിയ മുറ്റമുള്ള, നിറയെ മുറികളുള്ള സന്തോഷത്തിന്റെ ഗന്ധമുള്ള ആ വീട്ടിൽ. ഇന്നേക്ക് കുറേദിവസങ്ങൾ പിന്നിട്ടു ഞാനിവിടെ എത്തിയിട്ട് ജമന്തി വിരിഞ്ഞു നില്ക്കുന്ന കരുണാലയത്തിന്റെ മുറ്റത്ത് കണ്ട സിമന്റ് ബെഞ്ചിനോട് ഇഷ്ടമാണ് ഇപ്പോ.കാരണം ഓർമ്മകളെ ഇവിടം തട്ടി വിളിക്കും. പണ്ട് ശാരദ പറയുമായിരുന്നു നമുക്ക് പ്രായമേറുമ്പോൾ നോക്കാൻ ആരേലും വേണ്ടയോ... അപ്പൊ കല്യാണം കഴിക്കാതെങ്ങനെയാടീ മക്കള് വേണ്ടേന്ന്. അവൾക്ക് എന്തൊരു സൗന്ദര്യമായിരുന്നു. കറുത്ത പീലിയുള്ള കണ്ണും, സ്വർണ്ണനിറവുമായിരുന്നു. ഞാനന്ന് മണ്ണിൽ തൊടുന്ന പാവാടയും വലിച്ച് മുടിയൊന്നും ഒതുക്കാതെ നില്പുണ്ടാവും. ശാരദയുടെ സൗന്ദര്യം കണ്ടിട്ടാ പാലക്കാട്ട് നിന്നു വന്ന അവളുടെ അമ്മാവന്റെ മകൻ കൂടെ കൂട്ടിയത്. അവര് പ്രണയിച്ചതായിരുന്നു.ഒരു ദിവസം കശുമാവിൻ തോട്ടത്തിൽ ശാരദയുടേയും, അപ്പുവിന്റെയും ലീലാവിലാസം കണ്ട് അയ്യേ... ഇപ്പഴും നാണം വരുന്നു എനിക്ക തോർക്കുമ്പോൾ. അപ്പുവിന് സ്വന്തമായതോടെ പിന്നെയവൾ കൊല്ലത്തില് പേറായിരുന്നു. അതിനു മാത്രം പാലക്കാട്ടീന്ന് വരും, പോകും. അന്ന് ഞാൻ കുറേ ചിരിക്കാറുണ്ടായിരുന്നു "എടീ ശാരദേ...നിന്നെ നോക്കാൻ ഇത്രയും മക്കള് വേണോ" അതു കേൾക്കുമ്പോ അവളെന്നെ ഓടിക്കും. പക്ഷെ അവള് ഭാഗ്യവതിയാ ... മക്കളോടൊപ്പം ഇന്നും ഉണ്ടല്ലോ.ഞാൻ മാത്രം എനിക്കെന്തോ എന്നോട് തന്നെ വെറുപ്പ് തോന്നുകയാ ഇപ്പോ.മക്കൾക്കും, മരുമക്കൾക്കും കടല് കടക്കാൻ ഭാഗ്യണ്ടായപ്പോൾ വേണ്ടാതാകാൻ മാത്രം സ്നേഹമേ ഈ ഉമ്മനൽകിയിരുന്നുള്ളൂ. സ്നേഹം പകർന്നിട്ട് എന്ത് കാര്യമാണല്ലേ അത് തിരിച്ചറിയാനും, തിരിച്ചു സ്നേഹിക്കാനും ആരുമില്ലെങ്കിൽ വ്യർത്ഥമാണ് എല്ലാം..! ഏറ്റവും വലിയ ഭീകരതയല്ലേ അത്. അദ്ദേഹത്തിന്റെ മരണത്തോടെയാണ് ഞാനറിഞ്ഞത് നിശബ്ദതയുടെ ആഭീകരത.രാത്രി തിമർത്ത് പെയ്യുന്ന മഴയെ നോക്കി വീടിന്റെഉമ്മറ തിണ്ണയിൽ ഇരിക്കുമ്പോ ഓർമ്മകൾ അരിച്ചിറങ്ങി വരും.ശാരദയുടെ കൂടെ കോളേജിലെ കാറ്റാടി മരങ്ങളെ പുല്കി കളിച്ചു നടന്നതും.പിന്നീട് സലീമിന്റെ വശ്യമായ ചിരിയിൽ വീണ് പോയതും, വിവാഹിതയായതും, മക്കളെ കിട്ടിയപ്പോ പഠിപ്പൊക്കെയും മതിയാക്കി മക്കളെ നെഞ്ചിൽ ചേർത്ത് കാലം കഴിച്ചതും. മനോഹരമല്ലായിരുന്നോ.. അന്ന് ജീവിതം!നല്ല കുളിരുള്ള പ്രഭാതങ്ങളും, പൊന്നുവിതറുന്ന നട്ടുച്ചയും, അസ്തമയ സൂര്യന്റെ ചുവപ്പ് കവിളിൽ പതിയുന്ന സന്ധ്യകളും, നിലാവുള്ള രാത്രിയും അദ്ദേഹവും മക്കളും.. എന്റെ സ്വർഗ്ഗം വെറും നിമിഷ നേരത്തേക്ക് മാത്രമായിരുന്നു.എന്റെ മക്കൾ വളരേണ്ടിയിരുന്നില്ല.ആ കുഞ്ഞു കണ്ണുകളായിരുന്നു കാണാൻ നല്ലത്,ഈ ഉമ്മായെ ഇമവെട്ടാതെ നോക്കുന്ന ആ കുഞ്ഞു കണ്ണുകൾ വേണമായിരുന്നു എനിക്ക്. പിന്നീട് മുകളിലെ മുറിയിൽ മക്കളും പേരക്കുട്ടികളും ഉറങ്ങി അവസാന വെട്ടവും അണയുമ്പോൾ താഴേയ്ക്ക് ഇറങ്ങി വരുന്ന നിശബ്ദത എന്നെ പേടിപ്പെടുത്തുമായിരുന്നു. ഒറ്റയ്ക്ക് പുറത്തെ ഇരുട്ടിൽ ആർത്ത് പെയ്യുന്ന മഴയോടൊപ്പം പെയ്തു തീർന്നിരുന്നെങ്കിലെന്ന് മോഹിച്ചിരുന്നു.ഇവിടെ ഈ കരുണാലയത്തിൽ നിറയെ വെളിച്ചമാ പക്ഷെ എന്നിട്ടും കണ്ണ് നിറയുന്നു. ഹൃദയം ഇടയ്ക്ക് മരവിച്ച പോലെ.വിരലുകൾ മക്കളെ തലോടാൻ കൊതിക്കുന്നു.എന്താവും അങ്ങിനെ? അവസാന നിമിഷവും അദ്ദേഹം എന്നോട് പറയുമായിരുന്നു. "ഞാൻ പോയാൽ ചിലപ്പോ നീ ഒറ്റപ്പെട്ടേക്കാം അന്ന് സങ്കടപ്പെടരുത്, ധൈര്യമായി നില്ക്കണം കാരണം നീ ഒറ്റയ്ക്ക് പോകേണ്ടവൾ തന്നെയാ "
എന്നെ തിരിച്ചറിഞ്ഞ ആ സ്നേഹം ,എനിക്ക് ചുറ്റുമുള്ളവരെ നന്നായി വായിച്ചിരിക്കണം. അല്ലാതെ....
ഇതൊരു വല്ലാത്ത യാത്ര തന്നെ ഈ ജീവിതയാത്ര! കാഴ്ചകളൊക്കെയും കൗതുകമാണ് നമുക്ക്. ഓരോരോ കൗതുകം.
വളരെ വലുതായിട്ടും എന്റെ മകൾ ഷരീഫയ്ക്ക് ചോറുരുള ഞാൻ വായില് വെച്ച് കൊടുക്കണമായിരുന്നു. ഇടയ്ക്കെപ്പൊഴോ എന്റെ വിരലിന്റെ അരികിന് പഴുപ്പ് ബാധിച്ചു. സോപ്പിന്റെയൊക്കെ ഉപയോഗം കുറയ്ക്കാനാ അന്ന് ഡോക്ടറ് പറഞ്ഞത്. ഞാനനുസരിച്ചില്ല. എങ്ങിനെ കഴിയുമതിന്. എന്റെ മക്കളും വീടും അന്ന് ഞാനില്ലയെങ്കിൽ ശൂന്യമല്ലായിരുന്നോ വെറും ശൂന്യം.പക്ഷെ ഷരീഫ പിന്നെ ചോറുരുളവാങ്ങീല്ല,അറപ്പ് വന്നു ഈ ഉമ്മാടെ കൈകളോട് .ആ അറപ്പാവും ഇന്നവൾക്ക് മുഴുവനായും എന്നോട് തോന്നിയത്. സാരല്യ കുട്ടിയല്ലേ.. എന്നെക്കൊണ്ട് അത്രയും എന്തോ പ്രയാസം അവർക്ക് തോന്നുന്നുണ്ടാവും അല്ലാതെ അവരെന്നെ ഇവിടെ കൊണ്ട് വിടില്ലല്ലോ.. അവർക്ക് ഇതുകൊണ്ട് സമാധാനം കിട്ടുവെങ്കിൽ അങ്ങനെയാവട്ടെ.
എന്നെയിവിടെ വിട്ട് പോകുമ്പോൾ ഇവിടുത്തെ മോളോട് അവള് പറയുന്നത് കേട്ടു ഇക്കാക്കമാര് നാട്ടില് വരുമ്പോ വന്ന് കൊണ്ടോയ്ക്കോളാം എന്നൊക്കെ., ആർക്കറിയാം ഇനി വരുമോന്ന്...
ഈ കരുണാലയത്തിന്റെ മുന്നിൽവിജനമായ റോഡാണ്. എന്നിലെ പ്രതീക്ഷകൾ ദിവസവും വഴി നടക്കുന്ന, കാത്ത് നില്ക്കുന്ന കുണ്ടും കുഴിയുമുള്ളൊരു റോഡ്. ഇപ്പോമരണത്തെ മണക്കുമ്പോൾ മാത്രമാ കൊതിവല്ലാതെമൂക്കുക പാൽപല്ല് കാട്ടി ചിരിച്ച, എന്റെ വിരലിൽ തൂങ്ങി നടന്ന പൊന്നുമക്കളെ അവസാനമായി ഒന്നു കാണാൻ. ചില രാത്രികളിൽ സ്വപ്നത്തിൽ എന്റെഉപ്പയെ കാണും, ഉമ്മയേയും,ഒരുപാട് കരയും.അപ്പൊ ഞാൻ ചെറിയ കുട്ടിയെ പോലെയാ.. അവരറിയില്ലല്ലോ അവരെ മകളെ ആർക്കും വേണ്ടാതായത്. ഇന്നെവിടെയോ ചുരുണ്ട് കൂടികിടപ്പാണെന്ന്. കൂരിരുട്ടിൽ എന്റെ മക്കളെയും ആരൊക്കെയോ ഉപേക്ഷിച്ച് പോകുന്നത് കണ്ട് ഞെട്ടിയുണരാറുണ്ട്. നെഞ്ചുരുകിയാ അപ്പൊ പ്രാർത്ഥിക്കാറ് ഞാൻ മക്കൾക്ക് ഈ ഗതി വരുത്തരുതേയെന്ന്. പക്ഷെ അപ്പൊ എന്റെ മുറിയിലെ എൽസ്സയുടെവാക്കുകളാചെവിയിൽ തുളഞ്ഞ് കയറുക. "നിന്റെ കർമ്മഫലം നീ അനുഭവിക്കില്ലേ.. പഴുത്ത പ്ലാവില വീഴുമ്പോപച്ച പ്ലാവില ചിരിക്കാറില്ലേ..."സദാസമയവും എൽസ ഇങ്ങനെയാ ഇതേഉരുവിട്ട് കൊണ്ട്.പാവം, മാനസിക രോഗിയാന്നാ ഇപ്പോ അവൾക്ക് പേര്.
ഈ ഉമ്മായ്ക്കിനി ആശ ഒന്നേയുള്ളൂ മരണം വരുമ്പോഴെങ്കിലും എന്റെ മക്കൾ അരികിൽ വേണമെന്നത്.അങ്ങേ ലോകത്ത് എത്തിയാ അദ്ദേഹത്തോട് പറയാലോ നമ്മുടെ മക്കളാ എന്നെ യാത്രയാക്കിയതെന്ന്, ഞാൻ തോറ്റു പോയില്ലെന്ന് പറയാലോ. ജേതാവിനെ പോലെ പോകണം ആ നിർവൃതിയിൽ മണ്ണോട് ചേരണം.

ഇന്നും നല്ല മഴ പെയ്യുന്നുണ്ട് ജമന്തിയൊക്കെനിലംപൊത്തി, ഗേറ്റിനരികിലെ ബോഗൺവില്ല മഴ നനഞ്ഞ് കൂടുതൽ നിറം വച്ചപോലെ,, നല്ലമണ്ണിന്റെ മണവും. ഈ നീളമുള്ളവരാന്തയിൽ എത്ര മുഖങ്ങളാ മണ്ണിന്റെ മണവും വലിച്ചെടുത്ത് മഴയെ നോക്കി ഇങ്ങനെ.. പാവങ്ങൾ ആ മൂലയിലിരിക്കുന്നവരെ കണ്ടോ.., കൃഷ്ണേട്ടനും, ബീരാനിക്കയും നല്ല കൂട്ടാ.. എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു.പക്ഷെ ഇന്നലെ ഞാൻ കണ്ടിരുന്നു കൃഷ്ണേട്ടൻ ഒറ്റയ്ക്കിരുന്ന് കരയുന്നത്.ചുമലിലിട്ട
തോർത്ത് മുണ്ട്കൊണ്ട് തിമിരം മൂടിയ കണ്ണുകൾ തുടയ്ക്കുന്നത്.വായ മുറുക്കെ പൊത്തി
വീണ്ടും വീണ്ടും കരയുന്നത്. സങ്കടങ്ങളൊക്കെ അടക്കി പിടിച്ച് ആരുടെയൊക്കെയോ വരവും പ്രതീക്ഷിച്ചുള്ള ഈ ജീവിതത്തിനും കാണും ഒരു സുഖം.ഇല്ലേ...

മഴ തോരുന്നില്ലല്ലോ..
ഒരു വെളുത്ത കാറ് കവാടം കടന്ന് മുറ്റത്ത് കൊണ്ടുവന്ന് നിർത്തിയിട്ടുണ്ട്.

ആരാ ഇറങ്ങുന്നത് ...? കരുണാലയത്തിന്റെ അകത്ത് നിന്ന് എന്നെപ്പോലെ എത്ര കണ്ണുകളാപുറത്തേക്ക് ചാടിയത്. എന്തിന്? വെറുതെ.ഇവിടുന്ന് ആരും പോകാറില്ലല്ലോ ഇങ്ങോട്ട് വരാറല്ലേയുള്ളൂ.. അതിനല്ലേ ഗേറ്റ് മലർക്കെ തുറന്നിട്ടിരിക്കുന്നത്.
"എന്താ സുഹറാ ഇങ്ങനെ നോക്കുന്നേ.. മനസ്സിലായില്ലെന്നുണ്ടോ നിനക്കെന്നെ "?
മുണ്ടും നേരിയതും ചുറ്റി മെലിഞ്ഞു വെളുത്ത ഒരു രൂപം ഉമ്മറപടി കയറിവരുന്നു.
"നിന്റെ ശാരദ തന്നെ, വയസ്സ് കാലത്ത് നോക്കാൻ
കുറേ മക്കളെ പെറ്റ് കൂട്ടിയ നിന്റെയാ പഴയ ശാരദ ഓർക്കുന്നില്ലേ.. നീയ്യ് "

"ഉം ... എനിക്ക് കണ്ടപ്പഴേ മനസിലായി നീ വാ... കുറേയുണ്ട് പറയാൻ.
നമുക്കാ പഴയ കാറ്റാടി മരങ്ങളെക്കുറിച്ച് പറയാം ന്താ ല്ലേ... അതല്ലേ നല്ലത് ശാരദേ "...

ശുഭം.
ഷംസീറ ചെച്ചി
ഷംസീറ ചെച്ചി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക