Slider

കള്ളൻ

0
Image may contain: 1 person, sunglasses, closeup and outdoor

ആദ്യമായി അസിസ്റ്റന്റ് സർജ പോസ്റ്റിങ്ങ് കിട്ടിയത് ഇടിക്കിയിലെ അയ്യപ്പൻകോവിൽ ആണ്. ഉത്സാഹം ഒന്നും ഇല്ലാതെ ആണ് ചാർജ് എടുത്തത്.. താമസം ഒരു ചെറിയ വീട്ടിൽ. ഭക്ഷണം അടുത്ത വീട്ടിനു.പെട്ടന്ന് തന്നെ അവിടത്തുക്കാർക്കു പുതിയ ഡോക്ടറെ ഇഷ്ട്ടായി. രാവിലെ ആറുമണിക്ക് ഡോക്ടർ ഉണരും. കട്ടൻ കാപ്പി കുടിച്ചു മൂരിനിവർന്നാൽ തിരക്ക് ആയി. എട്ടേമുക്കാൽ വരെ രോഗികളെ നോക്കും. വാടക വീട് പെരിയാർ പുഴയുടെ തീരത്താ. ഓടിച്ചെന്നു ഒരു മുങ്ങൽ . കൊണ്ടുവെച്ച ആഹാരം എന്താ എന്ന് നോക്കാതെ വാരി വലിച്ചു തിന്നും. പിന്നെ മോട്ടോർ സൈക്കിളിൽ പി എച് സി യിൽ ഓടി എത്തും .ഒരു മണിവരെ . പൊരിഞ്ഞ യുദ്ധം. പിന്നെ വീട് എത്തിയാൽ ആഹാരം ഒറക്കം. പുറകിലത്തെ വാതിൽ തുറന്നു വെച്ചാണ് കിടപ്പു. 
മുന്ന് മണിക്ക് കാപ്പി കൊണ്ടുവരുന്നവർ ഉണർത്തും “ഡോക്ടറെ പുറത്തു ആളുകൾ കൂടിയിട്ടുണ്ട് . ഒന്ന് നോക്കി വീട് “.
രാത്രി എല്ലാവരെയും നോക്കി വിട്ടാൽ ചുടുവെള്ളത്തിൽ കുളി, കഴി ,ഉറക്കo. 
സഹായി അലി ആണ് ഒരു കള്ളൻ തൊമ്മനെ കുറിച്ച് പറഞ്ഞത് . പകലും രാത്രിയും ഒരുപോലെ കക്കുന്നവൻ, ഇടഞ്ഞാൽ കുത്തി കളയും.എന്നൊക്കെ.
PHC യിൽ വേറെ ആൺ ജീവനക്കാർ ഇല്ലാത്തതുകൊണ്ട് മെഡിക്കൽ ഓഫീസർ ആണ് മാസം കട്ടപ്പന ട്രഷറി യിൽ പോയി എല്ലാ ജീവനക്കാർക്കും ശമ്പളം വാങ്ങുന്നത് . അന്ന് രാത്രി വീട്ടിൽ വെച്ച് പിറ്റേന്ന് വിതരണം നടത്തും.. അതുപോലെ ഒരു രാത്രി ശമ്പളം വാങ്ങി രോഗികളെ എല്ലാം നോക്കി ഡോക്ടർ ഉറങ്ങി. ഒരു ഒരു മണി ആയിക്കാണും ..മുറി ആകെ പ്രകാശം . നോക്കിയപ്പോൾ ഒരു ആജാനബാഹു കുലുക്കി വിളിക്കുകയാണ്. ചെറുതായി വന്ന ഭയം ഒതുക്കി ചോദിച്ചു “എന്താ.”
അപ്പോഴാ കണ്ടത് വന്നവൻറെ ദേഹം മുഴുവൻ ചെറിയ പോറലുകളാണ്. ഒന്ന് രണ്ടു വലിയ മുറിവുകളും. ഇത് മുഴുവൻ കഴുകി വെടിപ്പാക്കി മരുന്ന് ഇടാൻ കുറെ നേരം വേണം. ഡോക്റ്റർ പ്രവർത്തനം തുടങ്ങി. “
ഇടയ്ക്കു മുള്ളു വേലി കൊണ്ട് മുറിഞ്ഞത് അല്ലെ, നീ എന്താ പാക് അതിർത്തിയിൽ പോയോ .. .അവിടെ അല്ലെ ഇത്ര മുള്ളു വേലി ഉള്ളു “എന്നും ചോദിച്ചു. അര മുക്കാൽ മണി കൊണ്ട് എല്ലാം ശരി ആക്കി. കഴുകാൻ കൈയിൽ വെള്ളം അവൻ തന്നെ ഒഴിച്ച് തന്നു. 
വന്നവൻ പോകാൻ ഒരുങ്ങി. 
"ഡോക്റ്ററെ വലിയ ഉപകാരം. ഇത് ഞാൻ ഒരിക്കലും മറക്കില്ല"
ഡോക്ടർ ഇത് കുറെ കേട്ടതാ . നീരസത്തോടെ വാതിൽ അടക്കാൻ പോയി.ആഗതൻ തിരിഞ്ഞു നിന്നു.
"പിന്നെ ഒരു കാര്യം . ഇതേ ഈ പെട്ടി ഒന്ന് തുറന്നു നോക്കണം"
അവൻ അങ്ങനെ പറഞ്ഞപ്പോ ഡോക്ടർ ഒന്ന് വിളറി. അതിനകത്താ ജീവനക്കാർക്കുള്ള ശമ്പളം വെച്ചിരിക്കുന്നത്.
"തുറക്ക് " ആഗതൻ നിർബന്ധിച്ചു. വിറച്ചു കൊണ്ട് ഡോക്ടർ പെട്ടി തുറന്നു. 
ഇനി ആ പൈസ എണ്ണിനോക്കിക്കെ" വീണ്ടും നിർബന്ധം.എണ്ണിനോക്കി കുറവ് ഒന്നും ഇല്ല.
"ഹാ കള്ളൻ ടോമി ഡോക്ടറുടെ കാശു മോട്ടിച്ചിട്ടില്ല.. ഇനി അത് തലയ്ക്കു അടിയിൽ വെച്ച് കിടന്നോ. ഡോക്ടറുടെ ഫീസ് ഞാൻ ഉടനെ തരാം"
ഇതും പറഞ്ഞു ടോമി ഇരുളിലേക്ക് മറഞ്ഞു.

by: Syam Mohan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo