
നേരം വെളുക്കുന്ന നേരത്ത് രാവിലെ
നാലഞ്ചുപേരെന്‍റെ വീട്ടിലെത്തീ.!
നേരിട്ടുകണ്ടാലും മിണ്ടാതെ പോകുന്ന
നാരായണേട്ടനോ മുന്നിലുണ്ട്.!
പണ്ടു പണം കടം വാങ്ങിയിട്ടിന്നോളം
കൊണ്ടുതരാത്ത ഗോപാലനുണ്ട്.!
നാലഞ്ചുപേരെന്‍റെ വീട്ടിലെത്തീ.!
നേരിട്ടുകണ്ടാലും മിണ്ടാതെ പോകുന്ന
നാരായണേട്ടനോ മുന്നിലുണ്ട്.!
പണ്ടു പണം കടം വാങ്ങിയിട്ടിന്നോളം
കൊണ്ടുതരാത്ത ഗോപാലനുണ്ട്.!
വന്നവരൊക്കെ വെളുക്കെചിരിച്ചുകൊ-
ണ്ടെന്നോട് ലോഹ്യം പറച്ചിലായി.!
പല്ലുതേച്ചില്ല, കക്കൂസിലും പോയില്ല,
പുല്ലിവന്മാരൊന്നു പോണുമില്ല.!
ണ്ടെന്നോട് ലോഹ്യം പറച്ചിലായി.!
പല്ലുതേച്ചില്ല, കക്കൂസിലും പോയില്ല,
പുല്ലിവന്മാരൊന്നു പോണുമില്ല.!
നാടിന്‍റെ ദുര്‍ഗതിയും വിലക്കേറ്റവും
നാനാതരത്തില്‍ ചികഞ്ഞുവച്ചു.!
നാളെമുതല്‍ക്കൊരു സ്വര്‍ഗരാജ്യം നമു-
ക്കായെത്തുമെന്നും പറഞ്ഞുതന്നു.!
ഞാനും കുടുംബവും ഇത്രമാത്രം മതി,
"നാരയണേട്ടനു വോട്ടുചെയ്യൂ.!"
നാനാതരത്തില്‍ ചികഞ്ഞുവച്ചു.!
നാളെമുതല്‍ക്കൊരു സ്വര്‍ഗരാജ്യം നമു-
ക്കായെത്തുമെന്നും പറഞ്ഞുതന്നു.!
ഞാനും കുടുംബവും ഇത്രമാത്രം മതി,
"നാരയണേട്ടനു വോട്ടുചെയ്യൂ.!"
പിന്നെ കക്ഷത്തിലടുക്കിപ്പിടിച്ചൊരാ
വര്‍ണ്ണനോട്ടീസുമെനിക്കു നല്‍കി.!
പല്ലുമുഴുക്കെ പുറത്തുകാണിച്ചുകൊ-
ണ്ടുള്ള പടത്തിനുതാഴെയായി,
തങ്ങളധികാരമേറിയാലൂഴിയില്‍
വെണ്ണയും പാലുമൊഴുക്കുമെന്നും,
പണ്ടു മാവേലി ഭരിച്ചപോലീയിടം
ഇണ്ടലില്ലാതെയൊരുക്കുമെന്നും.!
വര്‍ണ്ണനോട്ടീസുമെനിക്കു നല്‍കി.!
പല്ലുമുഴുക്കെ പുറത്തുകാണിച്ചുകൊ-
ണ്ടുള്ള പടത്തിനുതാഴെയായി,
തങ്ങളധികാരമേറിയാലൂഴിയില്‍
വെണ്ണയും പാലുമൊഴുക്കുമെന്നും,
പണ്ടു മാവേലി ഭരിച്ചപോലീയിടം
ഇണ്ടലില്ലാതെയൊരുക്കുമെന്നും.!
ഒക്കെ വായിച്ചുഞാനേറെ കുളിര്‍ന്നുപോയ്
മൊത്തത്തിലാകെ വിജൃംഭിതനായ്.!
വന്നുചേരുന്നൊരാ വര്‍ണ്ണലോകത്തിലെ
സ്വര്‍ണ്ണനാരായണാ വാഴ്ക,വാഴ്ക.!!
മൊത്തത്തിലാകെ വിജൃംഭിതനായ്.!
വന്നുചേരുന്നൊരാ വര്‍ണ്ണലോകത്തിലെ
സ്വര്‍ണ്ണനാരായണാ വാഴ്ക,വാഴ്ക.!!
By: Hari Menon
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക