പാലക്കാടിന്റെ കിഴക്ക് ഭാഗത്തായി തമിഴ്നാട് അതിർത്തിയിലെ ഒരു ഗ്രാമ P.H.Cയിൽ ഞാൻ ഒരു ആഴ്ച മുമ്പാണ് അസിസ്റ്റന്റ് സർജൻ ആയി ചാർജ് എടുത്തത്. പൊതുവെ ഡോക്ടർമാർക്ക് ഈ സ്ഥലം അത്ര തൃപ്തി അല്ല. എന്നാൽ ഇവിടെ ഇപ്പോൾ ഒരു ബന്ധുവും ഇല്ലങ്കിലും എനിക്ക് ഈ ഗ്രാമവും ആയി ആധ്മബന്ധം ആണുള്ളത്. ഒരു ദിവസം ഓപി യിൽ തിരക്ക് തീർന്ന സമയം. അത്യാവശ്ശ്യമായി അയക്കേണ്ട ഒരു റിപ്പോർട്ട് എന്റെ മുന്നിൽ ഉണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ ഭാര്യാ ഭർത്താക്കന്മാർ എന്ന് തോന്നുന്ന രണ്ടു പേർ മുറിയിൽ കയറി വന്നു. ഭർത്താവ് വളരെ തടിച് നീണ്ട്ട ഒരാൾ. ഒരു നാൽപതു വയസ്സ് തോന്നും. പകൽ 12 മണിക്കും നന്നായി കുടിച്ചിട്ടുണ്ട്. സ്ത്രി മുഖം കുനിച്ചു അയാളുടെ പുറകിൽ നിന്നത് കൊണ്ട് ശരിക്ക് കണ്ടില്ല. എന്നാലും മുഖത്തെ വലിയ കുമകുമ പോട്ട് ഞാൻ കണ്ടു. വലിയ സ്വര്ണ വളകളും മാലയും ഇട്ട ചിട്ടയായ വീട്ടമ്മ. അവൾക്കു ഒരു സര്ടിഫികറ്റ് വേണം. അതാണ് വരവിന്റെ ഉദ്ദേശം. അവരുടെ ഭർത്താവ് പറഞ്ഞു
“ കുറെ കാലം ആയി. ഇതിനു വേണ്ടി ഞാൻ പറയുന്നു. അവൾ കുട്ടാക്കിയില്ല. സാർ അവൾ പഠിച്ച സ്കൂളിൽ പഠിച്ചിട്ടുണ്ട് എന്ന് അറിഞ്ഞപ്പോൾ അവൾക്ക് ഉത്സാഹം ആയി “
റിപ്പോർട്ടിൽ നിന്ന് കണ്ണെടുക്കാതെ തന്നെ ഞാൻ 2 അടയാളം കാണിച്ചുതരാൻ ആവശ്ശ്യപെട്ടു. അയാൾ അവളുടെ ദേഹത്തിൽ ഒരു അടയാളവും കണ്ടിട്ടില്ലത്രേ. എന്നാലും ഒന്നുകൂടി നോക്കാൻ ഞാൻ പറഞ്ഞു. എത്ര നോക്കിയിട്ടും അയാൾ ഒരു അടയാളവും കണ്ടില്ല. അവൾ മിണ്ടാതെ ഇരുന്നത് അല്ലാതെ അടയാളം ഒന്നും കാട്ടിയില്ല. ഞാൻ ബെൽ അടിച്ചു സിസ്റ്ററെ വിളുച്ചു. ആരു ശ്രമിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. വിരസമായി ശരി ഞാൻ ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞ്. ആദ്യം കൈയും കാലും നോക്കി ഒന്നും കണ്ടില്ല . പിന്നെയാണ് മുഖം ശ്രദ്ധിച്ചത്. ഒന്ന് നോക്കി. ഞെട്ടി പിന്നെയും നോക്കി . ചെറുതായി ചിരിച്ചു കൊണ്ട് അവൾ ഇരുന്നു. പന്ത്രണ്ടു കൊല്ലം അവളുടെ രൂപത്തിലും ഭാവത്തിലും വലിയ മാറ്റം വരുത്തിയിരിക്കുന്നു. 2 അടയാളം ഞാൻ നോക്കി എടുത്ത് ഫോറത്തിൽ കുറിച്ച് കൊടുത്തു. ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത് അവൾ യാത്രയായി.
റിപ്പോര്ട്ടിന് മുകളിൽ പേപ്പർ വൈറ്റ് വെച്ചിട്ട് ഞാനും കാർ എടുത്തു ഇറങ്ങി. നേരെ എന്റെ പഴയ സ്കൂളിൽ പോയി. വണ്ടി അവിടെ നിർത്തിയിട്ട് കുറച്ചു ദൂരം നടന്നു. പ്രധാന വഴിയും ഇടവഴിയും കടന്ന് ഞാൻ നടവഴിയിൽ എത്തി. വലിയ വ്യത്യാസം ഒന്നും ഇല്ല. . ഇപ്പോൾ ബസ് സർവീസ് തുടങ്ങിയതുകൊണ്ട് ഈ വഴി ഉള്ള നടപാത ആരും ഉപയോഗിക്കാതെ കാട് പിടിച്ചു കിടക്കുന്നു. കുറച്ചുനടന്നാൽ ഒരു ഇറക്കം ആണു. സ്കുൾ വിട്ടാൽ ചെറിയ കുട്ടികൾ ഈ ഇറക്കത്തിൽ പാടവരമ്പു വരെ ഓട്ടമാണ്. അഞ്ചുമിനിറ്റ് കഴിഞ്ഞാൽ വഴി ശൂന്യം. ഇറക്കത്തിന്റെ നടുവിൽ വലത്തോട്ടു തിരിഞ്ഞു വീണ്ടും കയറിയാൽ ഒരു മാവിൻ തോപ്പാണ്. ഞാൻ അവിടെ കയറി. കുറച്ച് ഇരുന്നു. പിന്നെ മലർന്നു കിടന്നു. പകുതി മാവും മുറിച്ചിരിക്കുന്നു. ഈ നൂറു ഏക്കർ മാവിന്തോപ്പുo അതിനടുത്തുള്ള ഇരുനൂർ ഏക്കർ കൃഷിസ്ഥലവും അവൾക്കു അമ്മ വഴി മുത്തശ്ശി .അവളുടെ മൂന്നാം വയസിൽ ഇഷ്ടദാനം കൊടുത്തതാണ്. രണ്ടു മൂന്ന് തവണ നമുക്ക് ഇവിടെ ഒരു കുടിൽ വെക്കാൻ ആരുടേയും അനുവാദം ആവശ്യമില്ല എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ ആ മുഖത്തെ ശൗര്യം കാണേണ്ടതാണ്.
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
എട്ടാം ക്ലാസ്സിൽ പുതുതായി എല്ലാവരും ചേർന്ന സമയം. ക്ലാസ്സ് ടീച്ചർ അഹമ്മദ് കുഞ്ഞു സാർ കുട്ടികളെ ഓരോരുത്തരെ ആയി പേരു വിളിക്കുകയാണ്. അവളുടെ പേര് വിളിച്ചിട്ട് ഒന്ന് സംശയിച്ചു. എന്താകുട്ടി ഈ പേരിന്റെ അർഥം എന്ന് ചോദിച്ചു. ക്ലാസ്സിലെ ആര്ക്കും അത് പറയാൻ സാധിച്ചില്ല. കുറച്ചു നേരം ആലോചിച്ചപ്പോൾ എനിക്ക് മനസിലായി. ക്ലാസ്സ്കഴിഞ്ഞപ്പോൾ ഞാൻ അത് എല്ലാവരും കേൾക്കെ വിശധമായി പറഞ്ഞു കേൾപ്പിച്ചു. ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇതും ആലോചിച്ചു ഇരുന്നോ എന്ന് സാർ ചോദിച്ചില്ല. പകരം എന്നെ അടുത്ത് വിളിച്ചു അനുഗ്രഹിക്കുകയാണുണ്ടായത്. വൈകുന്നേരം ക്ലാസ്സ് വിട്ടാൽ ഞങ്ങൾ ഒന്നിച്ചാണ് പോവാറ്. അന്ന് വൈകുന്നേരം വീട്ടിൽ പോകുമ്പോൾ തന്നെ ഞാൻ അവളോട് നെറ്റിയിൽ ഒരു ചന്ദ്രക്കല പൊട്ടു തോട് ആരെങ്കിലും പേര് ചോദിച്ചാൽ അത് തൊട്ടു കാണിച്ചാൽ മതിയല്ലോ എന്ന് തമാശയായി പറഞ്ഞു. അവളുടെ കഴുത്തിനു പിറകിൽ മുടിക്ക് താഴെ ആയി ഉണ്ടായിരുന്ന ചെറിയ ഒരു മറുക് ഗ്ലോബിലെ “സിലോണ്‍”പോലെ എളുപ്പത്തിൽ ആർക്കും കാണാൻ സാധിക്കില്ല എന്ന് രഹസ്യം ആയി ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചു. മാത്രം അല്ല അവൾക്ക് കാണാത്ത ആ മറുക് ഭാഗ്യം കൊണ്ടുവരും എന്ന് പറഞ്ഞപ്പോൾ അവള്ക്ക് സന്തോഷം ആയി. അതിനു ശേഷം ഒറ്റയ്ക്ക് കാണുമ്പോൾ ഒക്കെ “സിലോണേ” എന്നേ ഞാൻ അവളെ വിളിക്കാറുള്ളൂ . ആ വിളിയിൽ അവൾ സന്തോഷിച്ചിരുന്നു. ഒരിക്കലും മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ഞാൻ അങ്ങനെ അവളെ വിളിച്ചിട്ടില്ല., പക്ഷെ ഞങ്ങളെ ശരിക്ക്കും അടുപ്പിച്ചത് അവളുടെ കൂട്ടുകാരികൾ ആണ്. മോടിയിൽ വരുന്ന അവളെ മറ്റു പെണ്കുട്ടികള്ക്ക് അസൂയ ആണ്. ഈർഷ്യ കൊണ്ട് അവർ പറയുന്ന മൂർച്ചയുള്ള കുത്തുവാക്കുകൾ അവളെ വല്ലാതെ അസ്വസ്ഥ പെടുത്തും, ഒറ്റ പെടുത്തും . അപ്പോളൊക്കെ ആത്മാർധതയോടെ ഞാൻ അവളെ ശമാസ്വശിപ്പിച്ചിരുന്നു. അങ്ങനെ ഞങ്ങൾ പ്രണയം എന്തെന്ന് അറിയാതെ തന്നെ പ്രണയത്തിലായി. ഭാഗ്യദേവത അവളെ കനിഞ്ഞു അനുഗ്രഹിച്ചത് കൊണ്ട് ഞങ്ങളുടെ ഒരു രഹസ്യവും പത്താംക്ലാസ് ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞത് വരെ ആരും അറിഞ്ഞില്ല. എന്റെ പ്രണയിനിക്ക് കുപ്പിവളകൾ ആണ് ചേരുക എന്ന് പറഞ്ഞപ്പോൾ, കൂടെ കൂടെ മറ്റാറുള്ള സ്വർണവളകൾ അവൾ ഉപേക്ഷിച്ചു പകരം ഉത്സാഹത്തോടെ ധരിക്കാൻ പവിഴമാലയും കുപ്പിവളകളുടെ ഒരു വൻ ശെഖരവും ഉണ്ടാക്കിയെടുത്തു
ഞാനും മാറിയിരിക്കുന്നു. കുറച്ചുനേരം മണ്ണിൽ കിടന്നപോഴേക്കും മുതുക് വേദനിക്കാൻ തുടങ്ങി. ഇവിടത്തെ കാവിൽ പതിന്നാലു ദിവസം കൂത്ത് ഉണ്ടാവും കുട്ടിയിൽ മുത്തശ്ശിയുടെ കൂടെ രാത്രി മുഴുവൻ കൂത്ത് കണ്ടിരിക്കും . ഉറക്കം വന്നാൽ വെറും നിലത്ത് കിടന്നുറങ്ങും. പുലർച്ചെ വീടെത്തും. പിന്നെ പച്ച വെള്ളത്തിൽ കുളി. വയർ നിറയെ കഞ്ഞി കുടിച്ച് സ്കൂളിൽ പോവും. ക്ലാസ്സിൽ ഉറങ്ങില്ല. . ഞാൻ എഴുനേറ്റു അവിടെ മുഴുവൻ നടന്നു. ഇപ്പോൾ മനസിൽ ചിത്രങ്ങൾ കൂടുതൽ തെളിച്ചത്തിൽ തള്ളി കയറിവരുന്നു
സ്കൂൾ അവസാനിക്കാൻ കഷ്ടിച്ച് രണ്ടു മാസം ബാക്കിയുള്ളപ്പോൾ ഒരു ദിവസം ഉച്ചക്ക് ലഞ്ച് ബ്രേക്ക് കഴിഞ്ഞ സമയം. ഒരു കുസൃതി കാര്യം മനസ്സിൽ തോന്നി. അത് അവളോട് പറയണം എന്ന് ഞാൻ വിചാരിച്ചു. നാലഞ്ച് പെണ്‍പിള്ളേരുടെ ഇടയിൽ ഇരിക്കുന്ന അവളെ അടുത്ത് ചെന്ന് ഞാൻ പതുക്കെ സിലോണേ എന്ന് വിളിച്ചു. ഇത് കേട്ടതും അവൾ എഴുന്നേറ്റ് എന്റെ അടുത്തേക് വരാൻ തുടങ്ങി. ഉടനെ രമ എന്ന ഒരു തല തെറിച്ചവൾ അവളുടെ കൈയ്യിൽ കയറി പിടിച്ചു. """ ഇളേ നിൽക്ക് ഇളേ നിൽക്ക് "" എന്ന് ആക്രോശിച്ചു. എന്റെ നേരെ തിരിഞ്ഞ് """എന്താ നീ ഇവളെ വിളിച്ചത്? സിലോണ്‍ എന്നോ?? പറ... പറ അല്ലെ??"" എന്നായി. ഞാനും അവളും ആവുന്നത് അല്ല എന്ന് പറഞ്ഞു നോകി . രമ കൂട്ടാക്കിയില്ല. “നീ പെണ്പിനള്ളേരെ കളിയാക്കും അല്ലെ . നിന്നെ കാണിച്ചുതരാം” എന്ന ഒരേ വാശി ആയിരുന്നു. " ഇവന് പഠിക്കണ ചെക്കൻ എന്ന അഹംകാരം ഉണ്ട്. ഇവനെ അങ്ങനെ വിട്ടാൽ പറ്റില്ല ഇത് നമുക്ക് ക്ലാസ്സ് ടീച്ചറെ അറിയിക്കണം ." എന്ന് ഉറച്ചു നിന്നു..
ക്ലാസ്സ് ടീച്ചർ ഒരു ശങ്കുണ്ണി മാഷ് ആണ്. ക്രുരത ആണ് മേഷടെ സ്ഥായി ആയ മുഖ ഭാവം. ഇതുപോലെ ഉള്ള കാര്യത്തിന് അച്ഛനെ വിളിച്ചു കൊണ്ടുവാ എന്നതാ ശിക്ഷ.. എന്ടെ അച്ഛൻ അങ്ങ് ദൂരെ ആണ്. കത്ത് എഴിതി ഇട്ട് അറിയിച്ച് അച്ഛൻ ലീവ് എടുത്ത് വരുമ്പോഴേക്കും ഒരു 15 ദിവസം കഴിയും . അതുവരെ ക്ലാസ്സിൽ കയറാതെ ഇരിക്കുക എന്നാൽ ....എനിക്ക് ആലോചിക്കാൻ പോലും വയ്യ … തല കറങ്ങാൻ തുടങ്ങി. രമയും കുട്ടുകാരികളും അവളെയും കൂട്ടി നേരെ സ്റ്റാഫ് റൂമിൽ പോയി.. പെണ്പിനള്ളേർ കാര്യം പൊടിപ്പും തൊങ്ങലും ആയി അവതരിപ്പിച്ചു. അവൾ പറഞ്ഞത് ---- ഞൻ എന്തോ പറഞു അവൾ ശെരിക്ക് കേട്ടില്ല. കളിയാക്കിയതായി തോന്നിയില്ല---- എന്നാണ്. അവസാനം എന്ടെ ക്ലാസ്സ്‌മേറ്റ് രാമൻകുട്ടി വന്നു എടാ നിന്നെ മാഷ് വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ. മുഖം വിളറി പകുതി ജീവനും കൊണ്ടാണ് ഞാൻ സ്റ്റാഫ് റൂമിൽ പോയത്. മേഷടെ ഒരു പ്രധാന കൈമണി ആയ എന്ടെ പതനം കാണാൻ, ആസ്വതിക്കാൻ ക്ലാസ്സ്‌മേറ്റ്സ് കുറേപേർ വാതിക്കൽത്തനെ നില്പ്പുണ്ട്. എന്നെ കണ്ടതും മേഷ് ഗൌരവത്തിൽ ഒന്ന് തുറിച്ചു നോക്കി. പിന്നെ സാവധാനം കുറെ ഉപദേശിച്ചു. അവസാനം “”ഇനി ഇങ്ങനെ വല്ലതും ഉണ്ടായാൽ ക്ലാസ്സിൽ കയറ്റില്ല.”” എന്ന് താകിതും തന്നു.
അന്ന് വൈകുന്നേരം സ്കൂൾ വിട്ടപ്പോൾ ഞാൻ വലിഞ്ഞു നടന്നു. കുട്ടുകാരികളെ താഴഞ്ഞു ഇളമ്പറ --- അതെ ഇളമ്പറ അതാണ് അവളുടെ പേര്--- എന്റെ അടുത്ത് എത്തി. എന്നെ സമാധാന പെടുത്തി. "" പിന്നെ നീ എന്തിനാ അവളുമാരുടെ കൂടെ പോയത്" എന്ന എന്റെ ചോദ്യത്തിന് അലെങ്കിൽ രമ ന്യൂസ് വീട്ടീൽ എത്തിക്കും. പിന്നത്തെ പുകിൽ പറയേണ്ട എന്നായിരുന്നു . അവളുടെ ചെറിയച്ചൻ ഒരു പാർട്ടി പ്രവർത്തകനുo അറിയപെടുന്ന ഗുണ്ടയും ആണ്.
അതുകഴിഞ്ഞു കുറച്ചു ദിവസം ആയി. ഞാൻ നടത്തം ഒറ്റയ്ക്ക് ആക്കി . ഒരു ദിവസം അവൾ എന്റെ കൂടെ കൂടി. എന്റെ മുതുകത് കുടകൊണ്ട് ഒരു അടിയും തന്നു ചോദിച്ചു
" നീ എന്താ ഒഴിഞ്ഞു നടകുന്നേ??” ദ്വേഷ്യം കൊണ്ട് ചുവന്നു തുടുത്ത അവളുടെ മുഖം എന്നും എന്നെ പരിഭ്രമിപ്പിച്ചിരുന്നു
" ഒന്നും ഇല്ല"
" അതല്ല മാഷ് നിന്നെ ശെരിക്ക് പേടിപ്പിച്ചു വിട്ടു അല്ലേ?"
"പിന്നില്ലേ .. ഞാൻ ശെരിക്കും വിരണ്ടുപോയി. ഇനി അച്ഛനെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി എന്ന് ആണ് കല്പന. "
" ഓ പിന്നെ " എന്നും അവൾക്കാണ് ധൈര്യം കൂടുതൽ.
അവളുടെ മൂക്ക് വിടർന്നു ചുണ്ട് വിറച്ചു, ഹരിചന്ദനതിലെ ചന്ദ്രകല പോട്ട് മുന്നായി ചുളിഞ്ഞു ""അല്ലേലും നീ ഒരു പേടിതോണ്ട്ടനാ. ആരേലും മൂക്കിൽ കയറ്റും എന്ന് പറഞ്ഞാൽ പിന്നെ അതുവഴി കാണില്ല. ഭീരു , ഒളിച്ചോടി”. ഞാൻ അവളുടെ തോളിലെ സ്കൂൾ സഞ്ചി ബാലമായിട്ടു പിടിച്ചു വാങ്ങി . അടുത്ത പരിപാടി പുസ്തകം കൊണ്ട് ഏറ് ആണെന്ന് എനിക്ക് അറിയാം അവൾ കലി തീരെ എന്തൊക്കയോ പറഞ്ഞു. “ശരി അന്ന് എന്തിനാ എന്നെ വിളിച്ചത് ഇതുവരെ അത് പറഞ്ഞില്ലല്ലോ അത് പറ "'
. ഞാൻ കരുതിവെച്ച കാര്യം പതുക്കെ അവളോട് പറഞ്ഞു. അതുകേട്ടു. അവൾ ഊറി ഊറി ചിരിച്ചു. അവളുടെ ആ ചിരിയിൽ എന്റെ ഗൌരവം സങ്കടം എല്ലാം ഇല്ലാതായി
അവളുടെ ആ വിടർന്ന ചിരി അവസാനം ആയി ഞാൻ കേട്ടത് എന്നാണ് എവിടെ വെച്ചാണ് എന്ന് ഇന്നും ഞാൻ ഒർക്കുന്നു . ഞങ്ങളുടെ ക്ലാസ്സ് ഒക്കെ കഴിഞ്ഞു . സ്റ്റഡി ലീവ് ആയി. ആ സമയത്ത് ആണ് അമ്പലത്തിൽ ഉത്സവം. വൈകുന്നേരം അമ്പല പറമ്പിൽ നിൽക്കുമ്പോൾ പുറകിൽ പരിചയം ഉള്ള അവളുടെ ചിരി ഞാൻ കേട്ടു.
“ഓ സിലോണേ നീ എങ്ങനെ ഇവിടെ എത്തി “ എന്ന് ഞാൻ ചോദിച്ചു. “ചെറിയമ്മയുടെ കൂടെ വന്നതാ. ദൂരെ നിന്നു നിന്നെ കണ്ടു. ഒരാളെ കണ്ടിട്ട് വരാം എന്ന് പറഞ്ഞു വന്നതാ. ചെറിയമ്മ കടയിൽ എന്തൊക്കയോ വാങ്ങുന്നു.”
“കാളവണ്ടിയിൽ ആയിരിക്കും.”
“ അല്ല ചെറിയച്ചൻ പുതിയ കാർ വാങ്ങി. വാ കാണിച്ചുതരാം. അതാ നല്ലത്.
പിന്നെ നീ എന്താ ഇവിടെ ചുറ്റി നടകുന്നെ. പഠിക്കാനില്ലെ.?”
“ പിന്നെ ഇതാ പോവുകയായി”
അന്ന് പലതും പറഞ്ഞു ഞങൾ ചുറ്റിനടന്നു . അരണ്ട വെളിച്ചത്തും പുത്തൻ മോടിയിൽ തിളങ്ങുന്ന ചുവന്ന കൈവളകൾ അവൾക്കൊപ്പം എന്തൊക്കയോ പറഞ്ഞു. കത്തിന വെക്കുന്ന സ്ഥലവും കടന്നു വലിയ മൈധാനത്തിന്റെ അറ്റത്തായി നിറുത്തി ഇട്ട ഒരേ ഒരു കാറിനു സമീപം എത്തി . അവൾ കാറും ചാരി നിന്നു നെടുതായി മന്ദഹസിച്ചു . അതിനപ്പുറം തിങ്ങിയ മരക്കൂട്ടം നിറഞ്ഞ കാട് ആണ് . ഞാൻ അവളുടെ മുഖത് നോക്കി. വെളുപ്പും കറുപ്പും ചുവപ്പും കലർന്ന ചെറിയ പാശി വെച്ച ചന്ദ്രകല പോട്ട്. അവളുടെ കണ്ണുകളിലെ കുസൃതി എനിക്ക് അറിയാം. അവളുടെ മണം എന്റെ ഹൃദയമിടിപ്പ് കൂട്ടി.. കൈ കൈയിൽ ഉടക്കി വിരലുകൾ പരസ്പരം മുറുകി. നീണ്ട ചുംബനത്തിനു ശേഷം ഞാൻ പറഞ്ഞു
“പഞ്ചമീ”
“ങേ?’
“ഞാൻ നിന്റേത്”
“ഉം”. കണ്ണുകൾ കൂമ്പി അവൾ മൂണ്ടു.. കൈകൾ കാമദേവന്റെ അവതാരം ആയി. ദേവനും രതിദേവിയും സ്വർഗത്തിൽ എത്തി. നിർവൃതിയിൽ കുളിച്ചു. …….
ചിതറിപോയ തലമുടി കൈകൊണ്ടു ഒപ്പമാക്കി നീണ്ട ചിരി വിടർത്തി അവൾ പറഞ്ഞു
” നമ്മൾ രണ്ടാളും ഇങ്ങനെ നില്ക്കുന്നത് മാഷ് കണ്ടാൽ നിന്നെ പിന്നെ നാട്ടിൽ കയറ്റില്ല “
ഇതും പറഞ്ഞു അവൾ പൊട്ടി പൊട്ടി ചിരിച്ചു. അവളുടെ ആ ചിരി എന്റ്റെ മനസിൽ നിന്നു ഒരിക്കലും പോയിട്ടില്ല.
എല്ലാ കൊല്ലവും ഞങളുടെ സ്കൂളിൽ 8-10% കുട്ടികളെ പാസ്സാവാറുള്ളു .അക്കൊല്ലം പരീക്ഷയിൽ മൂന്ന് ഫസ്റ്റ് ക്ലാസും 20% പാസ്സും ഉണ്ടായി. ഒരു ഫസ്റ്റ് ക്ലാസ്സ് ഈ ഉള്ളവൻ തന്നെ. നമ്മുടെ നായികാ സമൃദ്ധമായി തോറ്റു. .S.S.L.C ബുക്ക് വാങ്ങാൻ ചെന്നപ്പോൾ അവളെ കണ്ടില്ല. അവളുടെ കൂടുകാരികളിൽ രമ മാത്രമേ പസ്സായിട്ട്ഉള്ളു രമയെ കണ്ടു. രമയോട് ചെന്ന് ചോദിച്ചാൽ അവളുടെ വീട്ടില് പോയി നോക്കാൻ പറയും. പിറ്റേന്നും ഞാൻ സ്കൂളിൽ അനേഷിച്ചു. അവൾ വന്നിട്ടില്ല. അവളെ കാണിക്കാൻ S.S.L.C ബുക്കും കരുതിയിരുന്നു. ഇനി എന്താ ചെയ്യുക. പുലിമടയിൽ തന്നെ ചെല്ലുക. ആ വഴി അവളുടെ കൂടെ എത്ര നടന്നിരിക്കുന്നു. വീട്ടിന്റെ ഉമ്മറത്ത് തന്നെ ചെറിയച്ചൻ ഇരുപ്പുണ്ട്. ഗേറ്റ് തുറന്നതും കുരച്ചു ചാടിയ മുന്ന് നായ്ക്കളെ പറഞ്ഞൊതുക്കി “ആരാ എന്താ” എന്ന് ചോദിച്ചു.
“ഞാൻ ഇവിടത്തെ കുട്ടി ഇളംപറയുടെ ക്ലാസ്സ്‌മേറ്റ് ആണ്. പരീക്ഷ പാസ്സായി. ഫസ്റ്റ് ക്ലാസും ഉണ്ട് . ഇതാ എന്റെ S.S.L.C ബുക്ക്. നോക്കിക്കോളു”
നീട്ടിയ പുസ്തകം വാങ്ങി അയാൾ കുറേനേരം നോക്കി നിന്നു. കുറേ നേരം ആലോചിച്ചിരുന്നു പിന്നെ എന്നെ അകത്തേക്ക് വിളിച്ചു.
“മണീ” അയാൾ നീട്ടി വിളിച്ചു.
അവളും അമ്മയു പുറത്ത് വന്നു.
“ നീ ഈ കുട്ടിയെ അറിയുമോ.?”
“അറിയും”. ചെറിയപ്പാ, എന്ടെ ക്ലാസ്സ്‌മേറ്റ് പരമേശ്വരൻ “ പിന്നെ അവൾ വാചാലയായി .
ഞാൻ അവൾ തുടർന് പഠിക്കാൻ വേണ്ടി കുറേ പറഞ്ഞു. എന്റെ S.S.L.C ബുക്ക് അവൾ വാത്സല്യത്തോടെ വാങ്ങി. താളുകൾ മറിച്ചു നോക്കി . മാർക്ക് ലിസ്റ്റിൽ വിരൽ ഓടിച്ചു..congrats പറഞ്ഞു. ഞാൻ എത്ര കിണഞ്ഞു നോക്കിയിട്ടും ഞങ്ങളെ അവർ തനിച്ചാക്കിയില്ല . ചെറിയച്ചൻ “പയ്യൻ പാസ്സായി വന്നതല്ലേ ഒരു കപ്പ് ചായ കൊടുക്ക്“എന്ന് പറഞ്ഞു. പറയേണ്ട താമസം അവളുടെ ചെറിയമ്മ ചായയും ജിലെപ്പിയും ആയി വന്നു . സംഗമം അവസാനിപ്പിക്കാൻ അവളുടെ ചെറിയച്ചൻ എന്നോട് ചോദിച്ചു “ഇനി എവിടാ പഠിക്കുന്നെ. ചിറ്റുരോ പാലക്കാടോ”
“എന്റെ അച്ഛന് ജോലി ദേവികുളത്താണ് അതുകൊണ്ട് ഞാൻ എറണാകുളത്താണ് പഠിക്കാൻ പോകുന്നത്.നാളെത്തന്നെ പോകും?
“ഒരു മകൻ ആണല്ലേ ? “
“അതെ”. ”
“”“പഠിത്തം എല്ലാം നിങ്ങളുടെ കുട്ടർക്ക് കൊള്ളാം. ഡിഗ്രി എടുക്കും പിന്നെ അന്യനാട്ടിൽ വല്ല കച്ചവടക്കാര്ക്കും ഗുമസ്ത പണിചെയ്യും . അല്ലെങ്കിൽ സർക്കാറിന്റെ എണ്ണി ചുട്ട പലഹാരം പോലെ കിട്ടുന്നതുകൊണ്ട് അരിഷ്ടിച്ചു കഴിയും. ഞങ്ങൾ അങ്ങനെ അല്ല പണം ഇടും പണം കൊയ്യും. ലാഭവും നഷ്ട്ടവും ഉണ്ടാവും. പെണ്കുുട്ടികളെ ജോലിക്ക് വിടില്ല. ഏതായാലും ഇവളെ ഒരു പ്രാവശ്യം കൂടി പരീക്ഷ എഴുതിക്കാം . പാസ്സായാൽ തുടർന്ന് പഠിക്കാം. പിന്നെ കുട്ടിയോട് ഒരു കാര്യം. പഠിത്തത്തിൽ ശ്രദ്ധിക്കുക. ഞങൾ ഇവിടെ ഉണ്ടാവും. നാട്ടിൽ വരുമ്പോൾ തീർച്ചയായും ഇവിടെ വരണം . കുട്ടുകാരിയെ കാണണം.” . ഇതും പറഞ്ഞു ചെറിയച്ചൻ എഴുനേറ്റു. ഞങൾ അവസാനമായി പരസ്പരം നോക്കി. രണ്ടു പേരുടെയും മുഖം തെളിഞ്ഞു. പടിവരെ അദ്ദേഹം കൂടെ വന്നു..
പിറ്റേന് തന്നെ ഞാൻ ആ നാട് വിട്ടു . 12 കൊല്ലം ആ നാടും നാട്ടുകാരും ആയി ഒരു ബന്ധവുo ഇല്ലായിരുന്ന. അമ്മയും ഞാനും അച്ഛന്റെ രണ്ടു ചെറിയമ്മമാരും ആണ് ഞങ്ങളുടെ ആ വീട്ടിൽ അവസാനമായി ഉണ്ടായിരിന്നത്. അമ്മയും ഞാനും വീട് ഒഴിഞ്ഞു കഴിഞ്ഞതും താമസിച്ചിരുന്ന ചെറിയ വീടും പറമ്പും വിറ്റു. കിട്ടിയ വില ഉണ്ടായിരിന്ന ഒരുപാട് അവകാശികൾ എല്ലാവരും കൂടി ഭാഗിച്ചു എടുത്തു. .
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
മുന്ന് കൊല്ലം കഴിഞ്ഞപ്പോൾ ഞാൻ ആ ഗ്രാമ പി.എച്.സീയിൽ നിന്ന് സ്ഥലം മാറി . ഒരു ഇരുപത് കിലോ മീറ്റർ ദൂരെ ഒരു ആശുപത്രിയിൽ ആണ് ഇപ്പോൾ ഒൻപതു കൊല്ലം ആയി ജോലി ചെയുന്നത്. ശിതീകരിച്ച എന്റെ പരിശൊധനാമുറിയിൽ ഒരു ഏപ്രിൽ മദ്ധ്യാഹ്നത്തിൽ വാതിൽ തള്ളിതുറന്ന് ഇളംപറ കയറി വന്നു. വെളുത്ത സാരിയും നെറ്റിയിലെ നീണ്ട ഭസ്മക്കുറിയും കണ്ടപ്പോൾ എനിക്കും മനസ് പതറി അവളുടെ അകത്തെ ചൂട് ഞാൻ തൊട്ട് അറിഞ്ഞു . “വരൂ സിലോണേ ഇരിക്ക്.” എന്ന് പറഞ്ഞപ്പോൾ അവൾക്ക് ഇടനെഞ്ചു പൊട്ടി കരച്ചിൽ വന്നു. കുറെ നേരം ഇരുന്നു കരഞ്ഞു. ഒരുവിധത്തിൽ സമാധാനപെട്ടു.. ഭർത്താവിൻറെ , ഡത്തു സർട്ടിഫിക്കറ്റ് തുടങ്ങി ഒരുപാട് രേഘകൾ കൊണ്ടുവന്നിട്ടുണ്ട് ഭർത്താവിന്റെ ഇൻഷുറൻസ് കടലാസ്സ് ശെരിയാക്കണം. ഒരിക്കൽ കൂടി ഫോറത്തിൽ 2 അടയാളം രേഘപെടുത്തണം. പരിശൊധന ഇപ്പോൾ ആരെയും കാണിക്കേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ . ഫോറം വാങ്ങി ഞാൻ പതുക്കെ എഴുതാൻ തുടങ്ങി. An oval birth mark behind the nape of neck below the hairline എന്നാണ് എഴുതേണ്ടത്. എഴുത്ത് An oval birth mark എന്ന് ആയപ്പോഴേക്കും എന്റെ നെഞ്ഞിനക്കത് ഒരു പുകച്ചിൽ , തൊണ്ട വരണ്ടു .ഞാൻ അറിയാതെ എനിക്ക് കരച്ചിൽ വന്നു. ഞാൻ എഴുത്ത് നിറുത്തി. പിന്നെ ഞങ്ങൾ കുറെ നേരം അങ്ങനെ ഇരുന്നു. പഴയതുപോലെ പലതും പറഞ്ഞു. പിന്നെയും കുറെ കഴിഞ്ഞപ്പോൾ ശാന്തത കൈവന്നു. ഞാൻ ഫോറത്തിൽ ഒപ്പിട്ടു കൊടുത്തു. പോകുമ്പോൾ അവൾ പറഞ്ഞു
“എനിക്ക് അറിയാം നിന്നെ കണ്ടാൽ എനിക്ക് മന:സമാധാനം കിട്ടും . അതാ ഞാൻ ഇവിടത്തന്നെ വന്നത്. പിന്നെ നീ പണ്ട് പറഞ്ഞിരുന്ന എന്റെ ദേഹത്തിലെ അടയാളങ്ങൾ വേറെ ആരെയും കാണിക്കാൻ എനിക്ക് ഇഷ്ട്ടമില്ല.”
ഒരു നേർത്ത ചിരിയും ആയി അവൾ പോയി.

By: Syam Mohan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക