Slider

തെമ്മാടിക്കൂട്ടം

0
Image may contain: 1 person, beard
++++++++++++++++++
തൃശൂര് അമ്മയുടെ വീ ടുള്ളവൻ ...പത്തു വയസ്സ് പ്രായത്തില്‍ പൂരം കാണാന്‍ പോയി . വീട് അടുത്ത് ആയതുകൊണ്ട് ആരും അങ്ങിനെ കുട്ടു വേണമെന്നു ഒന്നുമില്ല.. പൂരത്തിൻറെ അന്നും വെട്ടിക്കെട്ട് നടക്കുന്ന സമയത്ത് നിയന്ത്രണം കർശനമാക്കുകയു ള്ളു .....
പൂരം കഴിഞ്ഞ വെടിക്കെട്ട് സ്ഥലത്ത് ആണ് പിന്നെ ഈ കക്ഷി ...പൊട്ടാതെ പോയ പടക്കങ്ങൾ പെറുക്കി എടുത്ത് കെട്ടിപെതിഞ്ഞും അച്ഛന്റെ വിട്ടിലേക്കു കൊണ്ടു വരും വിഷു കാലത്ത് അത് പൊട്ടിക്കുക ഇത് സ്ഥിരം പരിപാടിയാണ്. ഇങ്ങനെ പെറുക്കി കൂട്ടിയ പടക്കങ്ങൾ ഒന്നൊന്നായി ചേട്ടനുജൻമാർ ആഹളദത്തോടു കൂടി കത്തിച്ചു ... അന്നു പൂത്തി രിയാണന്നു പറഞ്ഞു കത്തിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ട് ആയിരുന്നു..... ഗുരുതരമായ പരിക്കുകളോടെ ജീവന്‍ തിരിച്ചു കിട്ടി എല്ലാവര്‍ക്കും . പത്ത് ഇഞ്ചു നീളത്തിൽ ഓപ്പറേഷന്‍ ചെയ്ത പാടുമായി ചെത്തിനടക്കുന്നു ഇന്നും ഇവൻ...
വടക്കന്‍ പാട്ടു സിനിമകളോടു അന്നു ഇന്നും കമ്പം ആണ്... ഒരു നടൻ ആകുക. അത് ഒരു സ്വപ്നം ആയിരുന്നു ... ഈ കക്ഷിയ്ക്ക .. കഥകളും കവിതകളും വലിയ താൽപര്യം ... മുന്നേ പറഞ്ഞ് കക്ഷി നടന്റെ നല്ല ചങ്ങതിയാണ് എവിടെ പോയാലും കുടെ ഉണ്ടാ വും. തൃശൂര്‍ പോയി വന്നാല്‍ ഒരു നാല് സിനിമ കഥ പറഞ്ഞു കൊടുക്കും. അമ്പലത്തിലെ പടിഞ്ഞാറെ കുളത്തിനു അരികെ പഞ്ചാര മണ്ണലിൽ ഇരുന്ന് എല്ലാ കൂട്ടുകാർക്കും
ലൈവ് കാണുന്നത് പോലെ പറഞ്ഞു ഫലിപ്പിക്കാൻ അവനെ വെല്ലാൻ ഈ ഭൂമി മലയാളത്തില്‍ ആളില്ല. അങ്ങിനെ എതോ ഒരു വടക്കന്‍ പാട്ട് സിനിമയില്‍ നസീ റും ജയനുമായി വാൾ പയറ്റ്... ഇത് രണ്ടുപേരുകുടി രംഗത്ത് അവതരിപ്പിച്ചു . പുല്ല്ചെത്താൻ വന്നതാണ് നല്ല മുർച്ചയുള്ള അരിവാളുമായി ...
രണ്ടുപേരും അങ്കംവെട്ട് തുടങ്ങി. മറിച്ചും തിരിച്ചും അരിവാളുകൊണ്ടു വെട്ടി വെട്ടി രണ്ടുപേരും തുല്യശക്തികൾ ആയപ്പോള്‍ ഒരാള്‍ മറ്റൊയാൾക്ക് ഒരു ചവിട്ട് ...
ആളു താഴെ പോയി... കൂടെ അരിവാളുമായി മറ്റെയാളുടെ കൈയുടെ ഒരു പീസും ..
കുടെ ഉണ്ടായിരുന്നവർ ഞെട്ടി .. യുദ്ധം ചെയ്യതവർ രണ്ടുപേരും കുടി മുറിഞ്ഞുപോയ കൈയ്യുടെ പീസ് തിരയുകയായിരുന്നു... അത് ഇല്ലാത്ത വിട്ടിൽ ചെന്നാല്‍ അമ്മ വഴക്ക് പറയുമെന്ന്.. പിന്നീട് പലപ്പോഴും ഈ മുറിവു കാണിച്ചു സതീർത്യന്റെ ഹൃദയം കവർന്ന ചങ്ങാതിമാരായി.
വേറെ ഒരാള്‍ അല്പം മാജിക്ക്, വായന,പൊതു പ്രവര്‍ത്തനം അങ്ങനെ നല്ല ശീലങ്ങളുമായി എല്ലാരെയും നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള മനസ്സു ഉണ്ടാക്കി കൊടുക്കുക
വിശപ്പ് അത് ഒരു പ്രാധാന വിഷയം ആണ് ... അല്പം വിശപ്പ് കുടുതൽ ആണ് പുള്ളിക്ക്.. അത് നിയന്ത്രിക്കാനും അവനെ കഴിഞ്ഞിട്ടേ വേറെ ആളു ഉള്ളു ടീം ക്യാപ്റ്റന്‍ ആണ്..
പിന്നെ ഒരാള്‍ പഠിത്തം പാതിവഴിയേ ഉപക്ഷിച്ചു. ചേട്ടന് ഹോട്ടല്‍ ഉണ്ടു അവിടെയാണ് പണി... വൈകിട്ടു കടയില്‍ പോയി രാവിലെ വേണ്ട ദോശ അപ്പം എന്നിവയ്ക്ക വേണ്ട കാര്യങ്ങള്‍ ശരിയാക്കി വയ്ക്കുക ... പുലർച്ച തന്നെ ഇത് ചുട്ടു തുടങ്ങണം .. പക്ഷേ പലപ്പോഴും ഇത് അങ്ങനെ തന്നെ ഇരിക്കാറ് ആണ് പതിവു....
രാവിലെ അവന്‍ എഴുന്നേറ്റു വരില്ല.. കടയില്‍ വേറെ ആളുമില്ല ചേട്ടനെ കൊണ്ടു ഇത് എല്ലാം കൂടി നടക്കില്ല ... അതുകൊണ്ട് തമ്മില്‍ എന്നും വഴക്ക് ആണ് പലപ്പോഴും രണ്ടാളും.. പിന്നീട് ഒരു തീരുമാനത്തിൽ എത്തി ഇനി മുതല്‍ നീ കടയില്‍ കിടന്നാൽ മതി...
അങ്ങിനെ പൂരം കാരൻ ചൂട് കൊണ്ടു പുറത്ത് കിടക്കും .... നടൻ ആകാന്‍ മോഹിച്ചയാൾ കിടക്കാന്‍ ഇടമില്ലാത്തിനാൽ അമ്മാവൻറെ കടയില്‍ ആണ് കിടപ്പ്.. മാജിക്ക് ക്കാരന് സ്വന്തമായി വീടിന്റെ അരികെ ഒരു പ്രത്യേകം മുറി നേരത്തെ സ്വന്തം ആക്കിയിരുന്നു വീട്ടില്‍ വരാന്‍ താമസിച്ചാൽ ഭക്ഷണം അവിടെ ഉണ്ടാവും.. പലപ്പോഴും രാത്രി ആ കടയുടെ മുന്നില്‍ സംഘം ഉണ്ടാവും..
മറ്റു കാഥപാത്രങ്ങൾ കൃത്യമായി രാത്രിയില്‍ വിട്ടിൽ എത്തണം എന്നതകൊണ്ടു ഈ കഥയില്‍ വരുന്നില്ല...
പലപ്പോഴും ഈ സംഘം സെക്കന്റ് ഷോയ്ക്ക പോകും ഏത് തിയറ്ററിൽ പോയാലും ബഞ്ച് ഇവരുടെ വീക്ക്‌നസ്സ് ആണ് ... അതുകൊണ്ട് അതിലെ ഇരിക്കൂ ... (ഇപ്പോഴും എല്ലാവരും കൂടി പോകുകയാണങ്കെിൽ അത് ഒരു ഹരം ആണ്)
അന്ന് സാമ്പത്തിക പ്രശ്നങ്ങള്‍ കൊണ്ടു കൂടിയായിരുന്നു.
അന്നു സംഘം പടയോട്ടം സിനിമാ കാണാന്‍ പോയി പടം മൂന്നു മണിക്കൂര്‍ മേലെ ഉണ്ട്. സെക്കന്റ് ഷോ കഴിഞ്ഞു നടന്നു അമ്പലകിഴക്കേ തറയില്‍ എത്തിയപ്പോള്‍ സമയം ഒത്തിരിയായി .. എന്നാൽ പിന്നെ കൊട്ടാരത്തിൻെറ ഇറയത്ത് അല്പ്പം ഇരിക്കാം എന്നായി... എന്നാല്‍ (അമ്പലത്തിലെ വെടി ഇത് എല്ലാം കൂടി മാരാര് ആണ് ചെയ്യുന്നത് ) മാരാര് കിടക്കുന്നത് കൊട്ടാരത്തിന്റെ അകത്തെ ഒരു മുറിയില്‍ ആണ്.. ഇവിടെ ഇരു ന്നു രാത്രിയില്‍ സംസാരിച്ചാൽ ആള് ചീത്ത വിളിക്കും പലപ്പോഴും ഇറക്കി വിട്ടിട്ടുണ്ടു അവിടെ നിന്നു... അഞ്ചു മണിയ്ക്കു പാവത്തിനു എഴുന്നേൽക്കണം അതുകൊണ്ട് ആണ് .
ഒരു ഗ്രാമംഉണരുന്നത് അങ്ങനെയായിരുന്നു . അഞ്ചു മണിക്ക് മാരാര് ആദ്യ കതിന (വെടി) പെട്ടിക്കും... അപ്പോള്‍ തീരുമേനി എഴുന്നേറ്റു അമ്പലത്തിലേക്ക് വരും...... അമ്പലത്തിലെ കോളമ്പി മൈക്കിലൂടെ നാരായണ നാരായണ... ഭക്തിഗാന പ്രവാഹം തുടങ്ങും... പിന്നെ ആ അമ്പലപരിസരം മുഴുവനും ഒരു പുതിയ പ്രഭാത ത്തിലേക്ക്, അതാണ് ഓർമ്മവച്ച കാലമുതൽ കാണുന്നത്.,,,
അപ്പോള്‍ ഒരു ഐഡിയ മാരാന് ഒരു ചെറിയ പണി... നടനിലെ സംവിധാനകൻ ഉണർന്നു .. മാജിക്ക്ക്കാരൻ അല്പ്പം എതിര് പറഞ്ഞുങ്കെിലും പിന്നീട് അവനും മെയിന്‍ റോളിൽ ആയി ... നാടകം തുടങ്ങി
അമ്പലമുറ്റത്ത് എത്തി.. ആദ്യ കഥാപാത്രം.
ഓം നാമോ നാരായണാ....
ഉച്ചത്തില്‍
അല്പ്പം സമയത്തിനു ശേഷം കൊട്ടാരത്തിൻറെ ഇറയത്ത് കയറി ...
ഓം നാമോ നാരായണാ ..
പല ആവർത്തി ഉച്ചത്തിൽ ..
അടുത്ത് ആൾ..
എന്താണ് ഇന്നു നമ്മുടെ മാരാര് ഇവിടെ ഇല്ലേ. മണി അഞ്ചു കഴിഞ്ഞല്ലോ ..?
അകത്ത് ആൾ ഉണ്ടെങ്കിൽ കേൾക്കുന്ന രീതിയില്‍ ..
അല്പ്പം സമയത്തിനും ശേഷം മാരാൻെറ മുറിയില്‍ ലൈറ്റ് തെളിഞ്ഞു .. കഥാപാത്രങ്ങൾ ആള് അറിയാത്ത എന്നാല്‍ ആളുകള്‍ അമ്പലത്തില്‍ വന്നു തുടങ്ങിയത് പോലെ നടക്കുന്നു
പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു കതിന പൊട്ടി ... തീരുമേനി അമ്പലത്തിലേക്ക് വന്നു.... അമ്പലത്തിലെ ഭക്തിഗാനം ഒഴുകി ആ ഗ്രാമം മുഴുവനും രാത്രി രണ്ടു മണിയ്ക് ഉണർന്നു...
വാച്ചും ക്ലോക്കും ഉള്ളവര്‍ പിന്നെയും ഉറങ്ങി ...
മാരാൻ തെമ്മാടിക്കൂട്ടത്തിനെ അന്വേഷിച്ചു കുറെ കാലം നടന്നു...

By VG Unni
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo