Slider

ഹൃദയത്തിൽ തറച്ച പേന

0

Image may contain: 1 person, sunglasses and closeup
കുളിച്ചുവന്നു മുടിതുവർത്തുമ്പോൾ അച്ഛൻ ഇറയത്തുതന്നെയുണ്ട്.അകത്തുകയറി തൊട്ടടുത്ത വീട്ടിലെ മധുവേട്ടൻ ഗൾഫിൽപോകുമ്പോൾ അയാളുടെ കുറെ പഴയ ഷർട്ടും പോളീസ്റ്റർ മുണ്ടും സംഭാവനചെയ്തിരുന്നു.അതിൽനിന്നും നല്ലതുനോക്കി ഒരുജോഡിയെടുത്തുധരിച്ചു
ഫുൾക്കൈ ഷർട്ടിന്റ കൈമടക്കിക്കൊണ്ടു മുറിക്കുപുറത്തിറങ്ങി പൊട്ടിയകണ്ണാടിയിൽനോക്കി മുടിചീകി കുരുവിക്കൂടാക്കുമ്പോഴും വിദൂരതയിലേക്കുനോക്കി ബീഡിയും പുകച്ചുകൊണ്ടു അച്ഛൻ അതേയിരിപ്പുതന്നെ.അതിനിടയിൽ ഒളിക്കണ്ണിട്ടു ഇടയ്ക്കിടെ അവനെ നോക്കുന്നുമുണ്ട്.
അച്ഛന്റ ശ്രദ്ധപിടിച്ചുപററുവാൻ തൊണ്ടയനക്കി ശബ്ദമുണ്ടാക്കിയപ്പോൾ അച്ഛൻ ചോദ്യഭാവത്തിൽ അവന്റ മുഖത്തേക്കുനോക്കി.
''ഫീസ്......''
അച്ഛന്റ മുഖത്തുനോക്കി തലചൊറിഞ്ഞുകൊണ്ടു മടിച്ചുമടിച്ചുചോദിച്ചു.
''കോളേജ് കുമാരൻ ഇപ്പംപോ....
നാളെ അയിമ്പതുറുപിയ തെരും ബാക്കി അടുത്തമാസാവട്ടെ.....''
''ഇന്നും ഫീസുകൊണ്ടുപോയില്ലെങ്കിൽ ക്ലാസിലും പോണ്ടെന്നു മാഷ് പറഞ്ഞിന്.....''
രണ്ടുതവണ കാൽ നിലത്തമർത്തി ചവിട്ടിക്കൊണ്ടു തൊണ്ടയിടറിയാണ് പറഞ്ഞത്.
''നാളെ എന്തായാലും തെരുമെന്നു അച്ഛൻ പറഞ്ഞിട്ടുണ്ടെന്നു പറ....''
അടുക്കളക്കകത്തുനിന്നും അമ്മയുടെ അശരീരിയാണ്.
''പിന്നെ അച്ഛൻ....
അച്ഛനെ അവർക്കു വെല്ല്യപേടിയല്ലെ.....''
അങ്ങനെയാണ് മനസിൽ തോന്നിയതെങ്കിലും
''അതൊന്നും ശെര്യാവൂല ഇന്നന്നെ കെണ്ടോണം.....''
അങ്ങനെയാണ് അമ്മയോട് പറഞ്ഞത്.
''എന്നാപ്പിന്ന അച്ഛന് പണിയില്ലാത്തകൊണ്ടാണ് തെരാതെ നാളെ ഉറപ്പായും തെരുമെന്നുപറ....''
''എന്നക്കൊണ്ടൊന്നും അങ്ങനെ പറയാൻ കയ്യൂല വേണങ്കില് നിങ്ങളുപോയി പറഞ്ഞോ......''
പറഞ്ഞുകൊണ്ടു വീണ്ടും നിലത്തമർത്തി ചവിട്ടി.
''പിന്നെ എനക്കിപ്പം അതല്ലെ പണി.....''
പണികിട്ടുമെന്നായപ്പോൾ അമ്മ ചിരിച്ചുകൊണ്ടു കൈയ്യൊഴിഞ്ഞു.
''ഫീസുകെടുക്കാൾ പൈശേല്ലെങ്കില് പിന്നെന്തിനാ ടൂട്ടോാറീല് ചേർത്തിന്.....''
അവൻ പിറുപിറുത്തു.
''എന്നാപ്പിന്ന നാളത്തന്നെ പുതിയൊരു കൈക്കോട്ടുവാങ്ങാം എന്റ മോൻ എന്റെപ്പരം പണിക്കുവന്നോ എനിക്കൊരു കൈസഹായവുമാകും അനിയനെ നല്ലോണം പഠിപ്പിക്കൂംചെയ്യാം.....''
അച്ഛൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.
''കയിഞ്ഞമാസം തേങ്ങയുരിച്ചുകൊടുത്ത പൈശ കുഞ്ഞിരാമാാൻ തന്നേരത്ത് നൂറോട്ടം ഞാൻ പറഞ്ഞിറേറ.....
അതുകൊണ്ടു ഒരുമാസത്തെ പീസുകൊടുത്തോകൊടുത്തോന്ന്.....
എന്നിററ് കേട്ടിനാ.....
അന്നേരം പറഞ്ഞു ഞാൻ ആ പൈശകൊണ്ടു പ്രാവ് വിസിനസ് തെടൊങ്ങോന്ന്ന്ന്....
എന്നിററവസാനം എന്താായി.....
എറേത്തും മിററത്തും കൊറെ തൂറിക്കൂട്ടിററ് കുണ്ടീകടിച്ചോന്ന് പറഞ്ഞിററ് പ്രാവ് അയിന്റ പാട്ടിനു പറന്നുപോയില്ലെ......
മൂത്തവര് പറഞ്ഞാകേക്കാത്തവരിക്ക് അങ്ങനെതന്നെ കിട്ടണം.....''
അകത്തു അടിച്ചുവാരിക്കൊണ്ടിരുന്ന ചൂലുമായി ഇറയത്തേക്കുവന്ന അമ്മയാണത് പറഞ്ഞത്.
ഭാർഗവാട്ടന്റ പീടികയിൽനിന്നും വാങ്ങിയ രണ്ടു തക്കാളിപെട്ടികളുടെയും മുളളാണിയുടെയും വിലയടക്കം മുപ്പത്തിയഞ്ചുരൂപയുടെ മുതൽമുടക്കിൽ തുടങ്ങിയ തന്റ സ്വപ്നപദ്ധതിയായ ''വിവിധപ്രാവുകളുടെ ഫാം''എന്ന വൻകിട പ്രെജക്ട് തുടക്കത്തിലേ തകർന്നതിനെക്കുറിച്ചു അമ്മ വീണ്ടും പരിഹസിച്ചപ്പോൾ അവന് അരിശംവന്നു.
പ്രാവുബിസിനസുകാരൻ കൂട്ടുകാരനായ മുരളിയുടെ പ്രലോഭനത്തിലാണ് അവനോടുതന്നെ മുപ്പതുരൂപകൊടുത്തു രണ്ടുപ്രാവിനെ വാങ്ങിയത്.
വാങ്ങുമ്പോൾ ചിറകിനു റബ്ബർബാന്റിട്ടുകെട്ടിയാണ് അവൻ തന്നിരുന്നത്.രണ്ടാഴ്ചയാകുമ്പോഴേക്കും മെരുക്കംവരും അപ്പോൾ റബ്ബർബാന്റ് അഴിച്ചുകളയുവാനും നിർദ്ദേശിച്ചിരുന്നു.
രണ്ടാഴ്ചകഴിഞ്ഞു അതുപോലെ ചെയ്തയുടനെ രണ്ടുപ്രാവുകളും ചിറകടിച്ചു ആകാശത്തു വട്ടമിട്ടശേഷം എങ്ങോട്ടോ പറന്നുപോയി......!!!!
മുരളിയുടെ വീട്ടിലേക്കുതന്നെയാണ് അവ പോയതെന്നും അന്നുരാത്രിതന്നെ അവനതിനെ വീണ്ടും മററാർക്കോ മറിച്ചുവിററുവെന്നും അതവന്റ സ്ഥിരം പരിപാടിയാണെന്നുമുളള കരക്കമ്പിയുണ്ട് പക്ഷെ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.....!!!!!!
അതുകൊണ്ടു അമ്മയിപ്പോാൾ എന്തുപറഞ്ഞാലും അവസാനം പ്രാവിലെത്തും.
''മുട്ടബിസിനസുതൊടങ്ങാൻ നിങ്ങ കുഞ്ഞിപ്പാറേച്ചിയോടു അയിമ്പതുറുപ്യകൊടുത്തുവാങ്ങിയ കോയീന കുറുക്കൻ പിടിച്ചിറേറ......അതോ......''
അവൻ നിലത്തേക്കുനോക്കിക്കൊണ്ടു അമ്മയോടു തിരിച്ചടിച്ചു.
''കണ്ടോ....കണ്ടോ.....ഇതെല്ലാം കണ്ടിററ് നിങ്ങ മിണ്ടാണ്ടുനിന്നു ചിരിച്ചോണ്ടു വളംവെച്ചുകൊടുത്തോ.....
പത്താം ക്ലാസ്തോററു ടൂട്ടോറിയലിൽ പോകാൻ തൊടങ്ങേപിന്നെ ഇതാണിവന്റ സ്വഭാവം എന്തുപറഞ്ഞാലും തർക്കുത്തരം പറയും.......''
ഉത്തരം മുട്ടിയതിന്റ ക്ഷീണത്തിൽ ചമ്മലോടെ വിളറിയ ചിരികലർത്തിയാണ് അമ്മ അച്ഛനോടു പരാതിപറഞ്ഞത്.
''പത്തിൽതോററതെന്ന്''എടുത്തുപറഞ്ഞത് തന്നെ പ്രകോപിച്ചു ദേഷ്യംപിടിക്കുന്നതു കാണാനാണെന്നു അവനു നല്ലപോലെ അറിയാം.
അതുകൊണ്ടു ''അങ്ങനെ മണിമുട്ടണ്ടമോളെ....''എന്നു മനസിൽ പറഞ്ഞുകൊണ്ടവൻ മൗനം പാലിച്ചു.
''ങു..ങും....മതിമതി....വേഗം ടൂട്ടേറിലേക്കുപോയ്ക്കോ ഇപ്രാവശ്യങ്കിലും sslc പാസാകണം പീസിന്റ പൈശ വൈന്നേരാകുമ്പോക്കും ഞാൻ എങ്ങനെങ്കിലും ശെരിയാക്കി വെക്കാം വേഗം പേ......''
അച്ഛൻ തീർപ്പുകൽപ്പിച്ചു.
മനസില്ലാമനസോടെ പോകുവാനൊരുങ്ങുമ്പോഴാണ് സോപ്പിട്ടു കഴുകിവൃത്തിയാക്കീ തുമ്പപ്പൂവിന്റ വെൺമയും നീലപട്ടയുമുളള അരണയുടെ നാവുന്റത്രയും തേഞ്ഞുനേർത്ത പടിയിൽ അഴിച്ചുവച്ചിരുന്ന പാരഗൺ ചെരിപ്പ് അമ്മയുടെ കണ്ണിൽപെട്ടത്.
''ഇപ്പം മേത്ത്തേക്കുന്ന സോപ്പുവാങ്ങിയാല് ഒരായ്ചകൂടി എത്തുന്നില്ല.അയിനക്കൊണ്ടാന്ന് ചെരുപ്പ് കൈകലും ശഡ്ഡിതിരുമ്പലുംവരെ.......''
അമ്മ വീണ്ടും പ്രകോപിച്ചുനോക്കിയെങ്കിലും അവൻ മിണ്ടിയില്ല.
''ചെരുപ്പുമാത്രം ദിവസൂം സൂപ്പർവൈററ് മുക്കി നടന്നാൽ മതി .ഉടുത്തമുണ്ടിന്റ രണ്ടുഭാഗവും പാവാടയുടെ ഞെറിവുപോലെയുണ്ടു രണ്ടുചിരട്ടകത്തിച്ചുകൊണ്ടു അതൊന്നു ഇസ്തിരിയിടരുത്......''
അച്ഛനാണതിനു മറുപടി പറഞ്ഞത്.
''അതെങ്ങനാ ......ഇസ്തിയിടുമ്പോൾ ആ പിളേളരുടെതും ഇട്ടുകെടുക്കേണ്ടി വരില്ലെ.......''
അതൊന്നും തന്നോടല്ല എന്നഭാവത്തിൽ അവൻ ചെരിപ്പിട്ടു മുററത്തിറങ്ങുവാൻ തുടങ്ങുമ്പോഴാണ് .
ചായയ്ക്കു പലഹാരമോ ഉണ്ടാാക്കിയില്ല മോൻ കുളുത്തും (പഴങ്കഞ്ഞി)കുടിച്ചില്ലെന്നു അമ്മയോർത്തത്.
''എടാ കുളുത്തുകുടിച്ചിററ് പോടാ.......''
അമ്മ പിറകിൽനിന്നും വിളിച്ചുപറഞ്ഞത് അവൻ കേട്ടില്ലെന്നു നടിച്ചു.
''എന്തിനാ കുളുത്തുകുടിക്കുന്നത് ഈ പോക്ക് നേരെ തവരത്തടത്തിലേക്കാണ്.ആടപോയി കണ്ണിൽ കണുന്ന ഇളം കക്കിരിയൊക്കെ പറിച്ചുതിന്നും പിന്നെവിടെയാ വിശപ്പ്.......
ഞാൻ നാളെ പറിക്കാമെന്നു കരുതി മാററിവയ്ക്കുന്ന കക്കിരിയൊന്നും പിറേറന്നേക്കു കാണുവാനില്ല.....
നീ ആവശ്യത്തിനു പറിച്ചുതിന്നേ പക്ഷെ കക്കിരിവളളിയുടെ തലയോ മുടിയോ ചവിട്ടിയുണക്കിയാൽ കാല് ഞാൻ തല്ലിയൊടിക്കും.....''
അച്ഛൻ അങ്ങനെ മക്കളെപ്പോാലെതന്നെ അച്ഛനു പ്രീയപ്പെട്ടതാണ് തന്റ പച്ചക്കറികൃഷിയും.
ചിരിയോടെ അച്ഛൻ പറയുന്നതുകേട്ടപ്പോൾ തിരിഞ്ഞുനിന്നു അച്ഛനെയൊന്നു നോക്കി.
''ഓ വെല്ല്യ കൃഷിക്കാര്......
നിങ്ങളെയില്ലൂ കൃഷിക്കാര്.....
തവരത്തടത്തില് എത്രയാള് കക്കിരി നട്ടിററ്ണ്ട് അയിന്റാത്ത് ഞാൻ പറിച്ചോളും......''
മനസിൽ പിറുപിറുത്തുകൊണ്ടവൻ നീട്ടിവലിച്ചു നടന്നു.
''നേരെ ക്ലാസിലേക്കുതന്നെ പോയ്ക്കോളണം പയിനൊന്നുമണിക്കും പന്ത്രണ്ടിനുമെല്ലാം നിന്നെ പുല്ലാഞ്ഞിക്കാട്ടിലും തവരത്തടത്തിലും വളളിക്കെട്ടിലുമൊക്കെ കണ്ടതായി ചിലരെല്ലാം നൂസ് തന്നിററ്ണ്ട് അതുശെരിയാന്നോന്നറിയാൻ ഞാനും ടൂട്ടോറിയിലേക്ക് വെരുന്നുണ്ട്......''
അവൻ കേൾക്കുവാൻവേണ്ടി അച്ഛൻ വീണ്ടും ഉറക്കെ പറയുന്നതുകേട്ടു.
2
ക്ലാസുതുടങ്ങിയിട്ടു നാലുമാസമായി അഡ്മിഷന്റയും ആദ്യത്തെ മാസത്തെയും ഫീസുമാത്രമേ ഇതുവരെ അടച്ചിട്ടുളളൂ.
ആഴ്ചയിൽ മൂന്നോനാലോ ദിവസംമാത്രം ജോലിയുണ്ടാകുന്ന കൂലിപ്പണിക്കാരനായ അച്ഛനോടു മുഖത്തുനോക്കി ഫീസിനുവേണ്ടി ചോദിക്കുവാൻ മടിയുമാണ്.കാരണം അത്രയും ദിവസം ജോലിചെയ്താൽകിട്ടുന്ന കൂലികൊണ്ടുവേണം അഞ്ചു വയറുകൾ കഴിഞ്ഞുകൂടുവാനും ആഴ്ചയിൽ ഒരിക്കൽ തുണിക്കെട്ടുമായി പിരിവിനുവരുന്ന സ്ഥിരമായി ഷോപ്പിങ്ങുനടത്തുന്ന തുണിക്കാരന്റയും ,അലൂമനിയപാത്രക്കാരന്റയും പഴയകിണ്ടികൊടുത്തു ഇസ്തിരിപ്പെട്ടിവാങ്ങിയ വകയിൽ ബാക്കിയുളള പൈസപിരിവിനു വരുന്ന വയസൻ കാക്കയുടെയുമൊക്കെ തവണകൾ അടക്കുവാനും. പിന്നെ കല്ല്യാണം പാലുകാച്ചൽ പാലുകൊടുക്കൽപോലുളള ചടങ്ങുകൾക്കു പോകുവാനും.
മാസം തുടങ്ങി ആദ്യത്തെ ഒരാഴ്ചമാത്രമേ കാര്യമായും ഫീസിനു ചോദിക്കുകയുളളൂ.ആദ്യത്തെ മാസം പല ഒഴിവുകഴിവുകളു പറഞ്ഞുകൊണ്ടു പിടിച്ചുനിന്നെങ്കിലും രണ്ടാമത്തെ മാസം അടവൊന്നുമാററി.
മാസം തുടങ്ങുന്ന ഒരാഴ്ച ക്ലാസിൽപോയില്ല......!!!!
പക്ഷെ എല്ലാദിവസവും കൃത്യസമയത്തു കൃത്യമായും വീട്ടിൽനിന്നുമിറങ്ങും.....!!!!!
മാടായിപ്പാറയിലെത്തിയാലുടനെ അതിന്റ നിഗൂഡതയിലെവിടെയെങ്കിലും മാഞ്ഞുപോകും.....!!!!!
ഒന്നുകിൽ മാടായിക്കാവിലെ വളളിക്കെട്ടിന്റ സുഖശീതളിമയിലെവിടെയെങ്കിലും ചെമ്പകപ്പൂവിന്റയും ഇലഞ്ഞിപ്പൂവിന്റയും സുഗന്ധം വലിച്ചെടുത്തുകൊണ്ടു വളളിപ്പടർപ്പിൽ ഊഞ്ഞാലാടി കിടന്നു ദീവാസ്വപ്നങ്ങൾകാണും......
അതുമല്ലെങ്കിൽ തവരത്തടത്തിന്റ തെക്കെയററത്തെ പുല്ലാഞ്ഞിക്കാടിന്റ തുമ്പത്തുകയറിയീരുന്നുകൊണ്ടു ദൂരെദേശത്തുനിന്നും മാടായിക്കാവിലേക്കെന്നപേരിലെത്തുന്ന ഗന്ധർവ്വൻമാരെയും യക്ഷികളെയും നിരീക്ഷിക്കുന്ന നിരീക്ഷണ ക്യാമറയാകുക......
അല്ലെങ്കിൽ മാടായിപ്പാറയുടെ പടിഞ്ഞാറേയററത്തുളള ശാന്തസുന്ദരമായ ശ്മശാനകെട്ടിടത്തിൽ കയറിയീരുന്നുകൊണ്ടു മനസിലുളളതൊക്കെ കടലാസിലേക്കു പകർത്തീയശേഷം വായിച്ചാസ്വദിച്ചു താനൊരു വലിയ കഥാകൃത്താണെന്നു സ്വയം അഭിമാനംകൊണ്ടശേഷം നാറാണത്തുഭ്രാന്തനെപ്പോലെ അവിടെതന്നെ തുണ്ടുതുണ്ടാക്കി കീറിയെറിഞ്ഞുകൊണ്ടു പൊട്ടിച്ചിരിക്കുക......!!!!!!
വിശക്കുമ്പോൾ തവരത്തടത്തിലേക്കു ഓടിപ്പോയി അച്ഛന്റ കൃഷിയിടത്തിലെ കക്കിരി പറിച്ചുതിന്നും.
ഇതൊക്കെയാണ് ആ ദിവസങ്ങളിൽ ചെയ്തത്.
പക്ഷെ ഈ മാസം അതുപോലുളള മുങ്ങൽ അഭ്യാസങ്ങളൊന്നും നടക്കില്ല.അഞ്ചിനുളളിൽ ഫീസുകൊടുത്തില്ലെങ്കിൽ ആറുമുതൽ ക്ലാസിൽ കയററില്ലെന്നു പ്രിൻസി കർശനമായ താക്കീത് നൽകിയിട്ടുണ്ട്.
നാളെയാണ് അവസാന തീയ്യതി അതുകൊണ്ടാണവൻ അച്ഛനോടും അമ്മയോടും ഇത്രവാശികാണിച്ചത്.
ഒരു ദിവസവുംകൂടെ അവധി പറയേണ്ടതോർത്തുളള വിമ്മിഷ്ടത്തോടെയാണ് ട്യൂട്ടോറിയലിലേക്കുളള ഇളകിയാടി ശബ്ദമുണ്ടാക്കുന്ന മരഗോവണി കയറിയത്.
ഇന്നാണെങ്കിൽ ഫസ്റ്റ് പിരിയഡിൽ സോഷ്യൽസയൻസാണ് പ്രിൻസിപ്പാൾതന്നെയാണ് ആ വിഷയമെടുക്കുന്നത്.
അദ്ദേഹം ക്ലാസിലേക്കുകയറി ബുക്കുകൾ മേശപ്പുറത്തുവച്ചയുടനെ
''ഫീസുകൊടുക്കുവാൻ ബാക്കിയുളളവർ ആരൊക്കെയാണ് എഴുന്നേററൂ നിൽക്കൂ.....''
എന്നുപറയുന്നതും അതുകേട്ടയുടെ ക്ലാസിലെ കണ്ണുകൾ ഒന്നാകെ പതിവുപോലെ പരിഹാസത്തോടെ തന്നിലേക്കു തിരിയുന്നതോർത്തപ്പോൾ കണ്ണിനൊരു പുകച്ചിൽ.....
രണ്ടു നീർമുത്തുകൾ ഉരുണ്ടുകൂടിയപ്പോൾ പുറംകൈകൊണ്ടു തുടച്ചുകളഞ്ഞു ക്ലാസിലേക്കു വേഗത്തിൽ നടന്നു.
പത്തുമണിക്കുതന്നെ പ്രിൻസിപ്പാൾ ക്ലാസിലെത്തിയപ്പോൾ മുഖത്തുനോക്കാതെ പരമാവധി കൂനിക്കൂടിയിരുന്നു. മുഖത്തുനോക്കുന്നവരോടു ചോദ്യം ചോദിക്കുന്നത് അദ്ധ്യാപകരുടെ ശീലമാണല്ലോ.....
താൻ മുഖത്തുനോക്കിയാൽ പാഠപുസ്തകത്തിലെ ചോദ്യംമാത്രമല്ല ഫീസിനും ചോദിക്കും അതുകൊണ്ടു മുന്നിലിരിക്കുന്ന തട്ടക്കാരിയുടെ മറപററിക്കൊണ്ടു ഒന്നുകൂടെ ഒതുങ്ങിയിരുന്നു.
പ്രിൻസിപ്പാൾ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ചു തകർത്തു ക്ലാസെടുക്കുകയാണ്.അൽപംകഴിഞ്ഞപ്പോൾ ഇംപോർട്ടന്റ്SA എഴുതിയെടുത്തോ എന്നു പറഞ്ഞുകൊണ്ടു എല്ലാവരോടും നോട്ടെഴുതിയെടുക്കുവാൻ നിർദ്ദേശിച്ചു.
എല്ലാവരും വേഗം ബാഗുകൾതുറന്നു നോട്ടുബുക്ക് തപ്പിയെടുത്തുകൊണ്ടു എഴുതുവാൻ തയ്യാറായി അദ്ദേഹത്തിന്റ മുഖത്തേക്കുനോക്കി.
മററുളളവർക്കെല്ലാം പത്തും പന്ത്രണ്ടും നോട്ടുബുക്കുകളുണ്ടെങ്കിലും അവനാകെ നാലുനോട്ടുബുക്കുകൾ മാത്രമേയുളളൂ.ഒരു നോട്ടുബുക്കിന്റ ഇരുഭാഗത്തും നടക്കുമൊക്കെയായി ഓരോ വിഷയങ്ങൾ എഴുതിയാണ് ഒരുവിധം പിടിച്ചുനിൽക്കുന്നത്.
അവനും നോട്ടെടുത്തു തുറന്നു എഴുതുവാനായി കീശയിൽ കുത്തിയിട്ട ജാംബവാൻ കാലത്തുളള മഷിനിറയ്ക്കുന്ന ഫൗണ്ടൻ പേനയെടുത്തു മൂടിതുറന്നപ്പോൾ ലീക്കടിച്ചതുകാരണം പേന പിടിച്ചെഴുതേണ്ട ഭാഗംമുഴുവനും കറുത്തമഷി......!!!!!
കുറച്ചുതുളളികൾ നോട്ടുബുക്കിലേക്കു ഇററുവീണു.
പേന വേഗം തലയിലുരച്ചുകൊണ്ടു മഷി തുടച്ചുകളഞ്ഞു. പിന്നെയും ബാക്കിയായതു ''ഇന്നലെ പത്തുപൈസയ്ക്കു നിറച്ചതുമുഴുവൻ തീർന്നുകാണുമെന്നു.....''പിറുപിറുത്തുകൊണ്ടു നോട്ടുബുക്കിലെ ഒരുതാളുകീറി അതുകൊണ്ടും തുടച്ചു.
മാഷ് നോട്ടുപറയുവാൻ തുടങ്ങിയിരുന്നു.എഴുതുവാൻ നോക്കിയപ്പോൾ പേന തെളിയുന്നില്ല.....!!!!!
ചെറുതായൊന്നു ഡസ്കിന്റമേൽ തുളളി മഷിയുററിച്ചശേഷം അതിൽ പേനയുടെ നിബ്ബ് ചേർത്തുവച്ചു വലിച്ചെടുപ്പിച്ചു......!!!!!!
വീണ്ടും എഴുതിനോക്കി.....
പേന തെളിയുന്നില്ല......!!!!!!
അതിന്റ ദേഷ്യത്തിലാണ് മഷിയില്ലെന്ന ധൈര്യത്തിൽ പേന ആഞ്ഞൊന്നു കുടഞ്ഞത്.
ആ നിമിഷംതന്നെ ''ഞാനിതാപോകുന്നേയെന്നു....'' പറഞ്ഞുകൊണ്ടു പേനയുടെ നിബ്ബ് ഊരിതെറിച്ചുപോയി......!!!!!
തൊട്ടുമുമ്പിലെ ബഞ്ചിലിരുന്ന സുറുമയെഴുതിയ വെളളാരംകണ്ണുകളും ചെമ്പൻമുടിയും കൈനിറയെ മൈലാഞ്ചിയുമിട്ട അത്തറിന്റ മണമുളള വെളളതട്ടമണിഞ്ഞവളുടെ തട്ടത്തിലും ഇളംമഞ്ഞ ചുരിദാറിലും നിറയെ കറുത്തമഷിതുളളികൾ അവ്യക്തമായ ചിത്രങ്ങൾ വരച്ചിട്ടു......!!!!!
3
ഞെട്ടുവാൻപോലും സമയംകിട്ടിയില്ല.....!!!!!
ദേഷ്യംകൊണ്ടു വജ്രംപോലെ തിളങ്ങുന്ന വെളളാരം കണ്ണുകളുമായവൾ ക്രൂദ്ധയായി തിരിഞ്ഞുനോക്കിയതും മിന്നൽപോലെ സ്തംഭനാവസ്ഥയിലായിപ്പോയ അവന്റ മുന്നിലുളള നോട്ടുബുക്കും പേനയും വലിച്ചെടുത്തു ക്ലാസിന്റ മുന്നിലേക്കു വലിച്ചെറിഞ്ഞതും ഒന്നിച്ചായിരുന്നു.....!!!!!
നോട്ടുബുക്കിനുളളിൽനിന്നും അവൻ നേരമ്പോക്കിനായി കടലാസുതുണ്ടുകളിൽ എഴുതികൂട്ടിയ കഥകളും കവിതകളും പ്രണയക്കുറിപ്പുകളും കാററിൽകൊഴിയുന്ന ആകാശമുല്ലപ്പൂക്കൾപോലെ ക്ലാസുമുറിയുടെ നാലുഭാഗത്തേക്കും ചിതറിപ്പറന്നുവീണു.....!!!!!
ഒരു നിമിഷത്തെ സ്തംഭനാവസ്ഥയ്ക്കുശേഷം ക്ലാസുമുറിയിൽ കൂട്ടച്ചിരിമുഴങ്ങി.
''മര്യാദയ്ക്കു ഫീസോ തരുന്നില്ല .....
രണ്ടുരൂപയ്ക്കു ഒരുപേനപോലും വാങ്ങുവാൻ കഴിയില്ലെങ്കിൽ പിന്നെന്തിനാണിഷ്ടാ കഷ്ടപ്പെട്ടു ഇങ്ങോട്ടെഴുന്നെളളുന്നത്.....''
പ്രിൻസിപ്പാളിന്റ കമന്റ് കൂടെയായപ്പോൾ ചിരിയുടെ ശബ്ദം കൂടുകയും താളം പരിഹാസത്തിലേക്കുമാറുകയുംചെയ്തു.
ആ പരിഹാസവാക്കുകൾ അവനുസഹിക്കാവുന്നതിലും അപ്പുറമായിരുന്നു......
അപമാനഭാരംകൊണ്ടവന്റ മുഖം കുനിഞ്ഞു.....
ഹൃദയും പിടഞ്ഞു
പൊടിഞ്ഞുപോയി.....
എല്ലാവരും പൊട്ടിച്ചിരിക്കുമ്പോൾ തന്റ ഗതികേടിന്റ നിസഹായകത ഓർത്തുകൊണ്ടവൻ ഡസ്കിൽ തലചേർത്തുകൊണ്ടു ശബ്ദമില്ലാതെ ഏങ്ങിയേങ്ങിക്കരഞ്ഞു.
അതിനിടയിൽ കൈയ്യിൽകിട്ടിയ കടലാസുതുണ്ടുകളിലെ രണ്ടുവരിക്കവിതകളും നാലുവരി കഥകളും ചിലവിരുതൻമാരും വിരുതത്തികളും ഉറക്കെവായിച്ചുകൊണ്ടു കളിയാക്കുന്നു മുണ്ടായിരുന്നു.
കഴിഞ്ഞമാസം ക്ലാസുകട്ടുചെയ്തു ശ്മശാനകെട്ടിടത്തിലിരുന്ന ഏകദേശം എഴുതിപൂർത്തിയാക്കിയ ''പ്രേതങ്ങൾക്കു വന്ന കത്തുകൾ.....''എന്നുപേരിട്ടൊരു മിനിക്കഥയാണ് പ്രിൻസിപ്പാളിനുകിട്ടിയത്.അദ്ദേഹം അതെന്നോടിച്ചു വായിച്ചശേഷം ''ഇതുകൊളളാമല്ലോയെന്ന....''അഭിനന്ദിക്കുന്നതുകേട്ടു.
അതിനിടയിൽ .....
''അതിങ്ങുതാടാ....''
''ഇതിങ്ങു കൊണ്ടെണേ.....''
എന്നൊക്കെ തട്ടക്കാരി ആരോടടൊക്കെയോ തട്ടിക്കയറുന്നതു കേട്ടപ്പോൾ പറന്നുപോയി മററുളളവരുടെ കൈവശമായ കടലാസുതുണ്ടുകളൊക്കെ അവൾ തിരികെ ശേഖരിക്കുകയാണെന്നു അവനുമനസിലായി.
അൽപം കഴിഞ്ഞപ്പോൾ താൻ തലചായ്ച്ചുകിടക്കുന്ന ഡസ്ക്കിനുമുകളിൽ അതൊക്കെ യഥാസ്ഥാനത്തു വയ്ക്കുന്നതിന്റ അനക്കവും കണ്ടു.
അന്നു ഇന്റർവെൽ സമയത്തുപോലും പുറത്തിറങ്ങാതെ ഉച്ചവരെ അവൻ അതേ കിടപ്പുതുടർന്നു....
അവനു കാവൽ നിൽക്കുന്നതു അവളും പുറത്തിറങ്ങിയില്ല.
ഏതുസമയവും കലപില സംസാരിച്ചുകൊണ്ടിരുന്നവൾ ആരോടും ഒന്നും മിണ്ടാതെ നിശബ്ദയായപ്പോൾ ക്ലാസുമുഴുവൻ അവളുടെ നിശബ്ദത ചോദ്യചിഹ്നമുളെളാരു വാചാലതയായി നിറഞ്ഞുനിന്നു.
രണ്ടുമണിക്ക് ക്ലാസ് അവസാനിച്ചപ്പോൾ ഏററവും പിറകിലാാണ് പുറത്തിറങ്ങിയത്.ഹതാശനായി വീട്ടിലേക്കു തിരികെ നടക്കുമ്പോൾ പഠിത്തം അവസാനിപ്പിക്കുന്നതിനെ കുറിച്ചുമാത്രമാണ് ചിന്തിച്ചത്.
പക്ഷെ വീട്ടിലെത്തുമ്പോൾ ഫീസുകൊടുക്കാനുളളതിൽ അമ്പതുരൂപ അച്ഛൻ എവിടെനിന്നോ സംഘടിപ്പിച്ചു വച്ചിരുന്നു.
''പീസുകിട്ടാത്തതുകൊണ്ടു പഠിക്കാതിരിക്കുകയോ ക്ലാസിൽപോകാണ്ടിരിക്കുകയോ മാടായിപ്പാറയിൽ തുക്കിനടക്കുകയോ ചെയ്യേണ്ട ഇത് അയ്മ്പതുറുപ്യണ്ട് ബാക്കി നാപ്പതുറുപ്യ പത്താംതീക്കുളളിൽ തെരാന്ന് പറ.....''
പൈസനീട്ടി ചിരിച്ചുകൊണ്ടു പ്രതീക്ഷയോടെ അച്ഛനങ്ങനെ പറഞ്ഞപ്പോൾ തീരുമാനം മാറേറണ്ടിവന്നു.
പൈസവാങ്ങി കീശയിലിട്ടു അമ്മ വിളമ്പിക്കൊടുത്ത ഉച്ചഭക്ഷണവും കഴിച്ചു ഏമ്പക്കം വിട്ടശേഷം ചെറിയൊരു ഉറക്കം കഴിയുമ്പോഴേക്കും മനസിലെ കാലൂഷ്യമൊക്കെ എവിടെയോ പോയി മറഞ്ഞിരുന്നു.
പകുതിഫീസുകൊടുക്കുവാൻ കൈയ്യിലുളളതുകൊണ്ടു പിറേറന്നു രാവിലെ അൽപം മസിൽപിടിച്ചാണ് ട്യൂട്ടോറിയലിലേക്കു പോയത്.
കുലുങ്ങി ശബ്ദമുണ്ടാക്കുന്ന മരഗോവണികയറി മുകളിലെത്തിയപ്പോൾ താഴേക്കു ഇറങ്ങുവാനെന്നപോലെ അവൾ അവിടെ നിൽക്കുന്നുണ്ട്.....!!!!!
അവൻ പടികയറി മുകളിലെത്തിയയുടനെ തട്ടംനേരെ വലിച്ചിട്ടുകൊണ്ടവൾ വിടവുളള പല്ലുകൾ കാണിച്ചുകൊണ്ടു മനോഹരമായി ചിരിച്ചു.
അതു അവഗണിച്ചുകൊണ്ടവൻ മുന്നോട്ടേക്കു ചുവടുകൾ വച്ചു.
''ആട നിന്നേ......''
പിന്നിൽനിന്നും അവളുടെ വിളികേട്ടയുടനെ നിന്നു.
''നിനിക്കിന്നലെ നല്ല വെശമായല്ലെ അങ്ങനെയെന്നും വിചാരിച്ച് ഞാൻ ചെയ്തതല്ല......സോറി.......''
''കൊയപ്പൂല്ല എനക്ക് പ്രശ്നൂല്ല...്''
ഗൗരവത്തിൽ പറഞ്ഞുകൊണ്ടവൻ വീണ്ടും മുന്നോട്ടുനടന്നു.
''നിനിക്കെന്നാ ഇത്രതെരക്ക് ആട നിക്കെടാ.....''
അവൾ പിന്നാലെ വന്നുകൊണ്ടു ചെറിയൊരു പൊതി അവനുനേരെ നീട്ടി.
''എന്തായിത്......''
വാങ്ങുവാനുളള മടിയോാടെയാണ് അവന്റ ചോദ്യം.
അവൾ ചുററുംനോക്കി ആരും കാണുന്നില്ലെന്നു ഉറപ്പാക്കിയശേഷം അടുത്തെത്തി പൊതിയവന്റ കൈയ്യിൽ ബലമായി പിടിപ്പിച്ചു.
''എന്റ ഇത്താത്താന്റ പുയ്യാപ്ല ദുബായീന്ന് കൊണ്ടന്നതാ.....
എന്റ കൈയ്യിൽ ഒന്നുരണ്ടെണ്ണം വേറെയുണ്ട് അതുകൊണ്ടു ഇതു നീയെടുത്തോ നെനക്കാന്ന് ആവശ്യം....''
വീണ്ടും ഇതെന്താണെന്നു ചോദിക്കുവാൻ നോക്കുമ്പോഴേക്കും .....
''ഇവിടെ നിന്നും തുറക്കേണ്ട വീട്ടിലെത്തി നോക്കിയാൽമതി ഞാനാണ് തന്നതെന്ന് ആരോടും പറയാനും പാടില്ല......''
പിന്നെയും എന്തോ ചോദിക്കുവാനായുമ്പോഴേക്കും വെളളിക്കൊലുസിന്റ കിലുക്കത്തിൽ ചിരിച്ചുകൊണ്ടവൾ കുപ്പീവളക്കിലുക്കത്തിന്റ താളത്തിന്റ അകമ്പടിയോടെ മരഗോവണിയിറങ്ങി കഴിഞ്ഞിരുന്നു.
അന്നു ക്ലാസുകഴിയുന്നതുവരെ അവൾ സമ്മാനിച്ച പൊതിയിൽ എന്തായിരിക്കുമെന്നു മാത്രമാണവൻ ആലോചിച്ചത്.
ക്ലാസിനിടയിൽ ചോദ്യഭാവത്തിൽ അവളുടെ മുഖത്തേക്കുനോക്കിയപ്പോഴൊക്കെ അവൾ ചിരിയോടെ കണ്ണുകളടച്ചു.
ക്ലാസുകഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ വീട്ടിലെത്തുവാനൊന്നും ക്ഷമകിട്ടിയീല്ല വഴിയിലെത്തിയപ്പോൾ ആകാംക്ഷയോടെ പൊതിയഴിച്ചുനോക്കിയപ്പോൾ അവന്റ കണ്ണുമഞ്ഞളിച്ചുപോയി......!!!!!!
എത്രയോ കാലമായി സ്വന്തമാക്കുവാൻ ആഗ്രഹിച്ചിരുന്ന കറുത്തനിറവുഃ സ്വർണ്ണവർണ്ണത്തിലുളള മൂടിയും നഖത്തിന്റ ആകൂതീയിൽ നിബ്ബുമുളള പുതിയ ഒരു ഹീറോ പേനയും കൂടെ രണ്ടുപെൻസിലും ഒരു റബ്ബറും......!!!!!!
4
അന്നുരാത്രി കിടന്നിട്ടുറക്കംവന്നതേയില്ല മനസുനിറയെ അവളുടെമുഖവും അവൾ സമ്മാനിച്ച പേനയും അത്തറിന്റ സുഗന്ധവും മാത്രമായിരുന്നു.
കണ്ണടച്ചപ്പോഴൊക്കെ ഇളകുന്ന മരഗോവണിക്കുമുകളിൽ വെളളചൂരിദാറുംധരിച്ചു അതിന്റ ഷാൾ തട്ടമായിതലയിലേക്കു വലിച്ചിട്ടുകൊണ്ടു വെളളാരംകണ്ണുകളിൽ നിറയെ ചിരിയുടെ പൂത്തിരിയും കത്തിച്ചുനിൽക്കുന്ന അവളുടെ മുഖംമാത്രം.
പിറേറന്നു രാവിലെ കളിച്ചുസുന്ദരകുട്ടപ്പനായി ഉളളതിൽ ഏററവുംനല്ല ഷർട്ടുംമുണ്ടും ധരിച്ചുകൊണ്ടു പതിവിലും നേരത്തെയാണ് ട്യൂട്ടോറിലിലേക്കു പുറപ്പെട്ടത്.
ദൂരെനിന്നും നോക്കുമ്പോൾ തന്നെ ക്ലാസിനുമുന്നിലെ അരഭിത്തിക്കുപകരമായ കോൺക്രീററ് അഴികളും പിടിച്ചുകൊണ്ടു റോഡിലൂടെ തലങ്ങുംവിലങ്ങും ഓടുന്ന വാഹനങ്ങളെയും നോക്കിനിൽക്കുന്ന അവളെ കണ്ടപ്പോൾ ഹൃദയത്തിനുളളിലൊരു കിരുകിരുപ്പ്....!!!!!
ഇതുവരെയുളളതു പോലെയല്ല....
മുഖത്തുനോക്കുവാൻ ഒരു അര നാണംവരുന്നതുപോലെ.....!!!!!
നെഞ്ചിടിപ്പു കൂടിയതുകൂടാതെ ശരീരമാകെയൊരു വിറയലും വിയർപ്പും.....!!!!!
വയറുവേദന വരുന്നുണ്ടോാ ടോയ്ലററിൽ പോകേണ്ടിവരുമോ എന്നൊക്കെയൊരു സംശയം.....!!!!!
അവനെ ദൂരെനിന്നും കണ്ടയുടനെതന്നെ അവൾ ചിരിച്ചുകൊണ്ടു ഗോവണിയുടെ മുകളിലെ പടിയുടെ അടുത്തേക്കുവന്നു.
''സമ്മാനം ഇഷ്ടായോ.....''
അവൻ താഴെയുളളപ്പോൾതന്നെ പതുക്കെ അവൾ ചോദിച്ചു.
''നല്ലോണം ഇഷ്ടായി.....''
അവനും ചിരിച്ചു.
''എനെക്ക് തോന്നീന് നിനിക്കതു പെരുത്തിഷ്ടാവുന്നു....''
അവൾ വെളളാരം കണ്ണുകളിൽ പൂത്തിരികത്തിച്ചുകൊണ്ടു വീണ്ടും ചിരിച്ചപ്പോൾ അവൻ ഗോവണികയറിയശേഷം നന്ദിയോടെ അവളുടെ മുഖത്തേക്കുനോക്കി.
''അതുകൊണ്ടു കഥീം കവിതെല്ലം എയ്തിയാല് ആദ്യം അനക്ക് വായിക്കാൻ തെരണൂട്ടാ.....''
സ്വകാര്യം പറയുന്നതു പോലെയവൾ പറഞ്ഞപ്പോൾ അവൻ സമ്മതഭാവത്തിൽ തലകുലുക്കി.
''നീ ഫീസു കൊടുത്താ.....''
അവൾ ദയാവായ്പ്പോടെ സഹായമനസ്ക്കയായി തിരക്കി.
''അടച്ചു....''
''നെണ പറയേണ്ട ഇനി അടച്ചിററില്ലെങ്കില് എന്റുമ്മാനോട് ഞാൻ നൂറുറുപ്യ കടം വാങ്ങിതെരാം നിനക്ക് നിന്റച്ഛൻ തന്നിററാമ്പം തന്നാമതി.....''
അവൾ വീണ്ടും ചോദിച്ചു.
''വേണ്ട ഞാനിന്നല അടച്ചിന്.....''
അവൻ മറുപടി കൊടുത്തു.
''നിന്റ കരച്ചില് കണ്ടേരത്ത് ഞാൻ ബെല്ലാണ്ടായിപ്പോയിന് അന്നു ഞാനൊറങ്ങീറേറയില്ല.....
ബെശമിക്കേണ്ട കെട്ടാ......''
അവൾക്കു കുററബോധം മാറിയില്ല.
''എനക്ക് പ്രശ്നെന്നുല്ലപ്പാ.....''
അവൻ ചിരിച്ചു.
''ഞാൻ പെന്ന് തന്നത് ക്ലാസിൽ ആരോടും പറയണ്ടട്ടാ.....
ആ മനോജില്ലെ ഓനെന്നോട് അന്നേ ചേയ്ച്ചിന് പക്ഷേങ്കില് ഞാൻ കൊടുത്തിററ കൊറെ ഇബിലീസുങ്ങള്ണ്ട് എല്ലൈയിനും അസൂയയാന്ന് അസൂയ.....''
ചെറിയൊരുവിടവും മുല്ലപ്പൂമൊട്ടുപോലെ വെൺമയും ആകൃതിയുമുളള പല്ലുകാട്ടി ചിരിച്ചുപറഞ്ഞുകൊണ്ടവൾ പാദസരവും കുപ്പിവളയും കുലുക്കിക്കൊണ്ടു ആടുന്ന മരഗോവണിയിറങ്ങി താഴേക്കുപോയപ്പോൾ അവിടെ അവശേഷിച്ച അത്തറിന്റ സുഗന്ധം അവൻ മൂക്കിലേക്കു ആഞ്ഞുവലിച്ചെടുത്തു.
അതൊരു നനുത്തസ്നേഹബന്ധത്തിന്റ തുടക്കമായിരുന്നു.അവളുടെ ഉപ്പയും സഹോദരങ്ങളും മാമൻമാരും രണ്ടുചേച്ചിമാരുടെ ഭർത്താക്കൻമാരുമൊക്കെ വിദേശത്താണ്.അവരവർക്കു എന്തുസമ്മാനം അതിലൊന്നവൾ അവനുവേണ്ടിമാററിവയ്ക്കും.
അവളുടെ വിട്ടിൽ വിട്ടിൽ വിശേഷപ്പെട്ട പലഹാരമേതുണ്ടാക്കിയാലും അവളുടെ പങ്കിൽനിന്നും ഒരോഹരി അവനുവേണ്ടി കരുതിവയ്ക്കുകയും ക്ലാസിൽ ആരും കാണാതെ അവനുനൽകും.
അവനെഴുതുന്ന എല്ലാം അവൾ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുവാൻ തുടങ്ങിയപ്പോൾ അവന്റ എഴുത്തുകൾ അവൾക്കുവേണ്ടിമാത്രമുളളതായി ചുരുങ്ങി.
ചിലദിവസങ്ങളിൽ നേരത്തെ ക്ലാസിലെത്തി ഡസ്ക്കിൽ തലചായ്ച്ചുകൊണ്ടു കുറെനേരം ഒന്നും സംസാരിക്കാതെ മുഖത്തോടു മുഖംനോക്കിച്ചിരിക്കും.
ആയിടയ്ക്കവൻ അച്ഛനെ ബുദ്ധിമുട്ടിക്കാതെ സ്വന്തം ഫീസിനും മററുചിലവുകൾക്കുമുളള പൈസയുണ്ടാക്കുവാൻ ക്ലാസുകട്ടുചെയ്തുകൊണ്ടു പണിക്കുപോകും ആ ദിവസങ്ങളിൽ അന്നത്തെ നോട്ടുകളെല്ലാം അവൾ എഴുതിക്കൊടുക്കും.
പിറേറന്നു ഗൾഫുകാരനെപ്പോലെ അവൾക്കു സമ്മാനിക്കുവാനായി പത്തുപൈസയുടെ പാരീസുമിഠായിയോ ഇരുപത്തിയഞ്ചുപൈസയുടെ ലാക്ടോജിൻമിഠായിമൊക്കെയായാണവൻ ക്ലാസിലേക്കുചെല്ലുക.
അപ്പോഴെല്ലാാം അക്ഷമയുടെ വഴിക്കണ്ണുകളുമായി അവൾ കോണിപ്പടിയുടെ അടുത്തുതന്നെ നിൽക്കുണ്ടാകും.
ആരും കാണാതെ നൽകുന്ന ചോക്കലേററിലൊന്നെടുത്തു വായിലിട്ടലിച്ചശേഷം ബാക്കിയുണ്ടെങ്കിൽ ഇൻസ്ട്രുമെന്റ് ബോക്സിനുളളിലേക്കു തിരുകും.
എത്രവേഗമാണ് ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞുപോയത്.
പബ്ലിക് പരീക്ഷയടുക്കാറായി.അവൾക്കും അവനും അടുത്തടുത്തുളള രണ്ടു സെന്ററിലായാണു പരീക്ഷ. അതിനായി രണ്ടാഴ്ചമുമ്പുതന്നെ ട്യൂട്ടോറിയലിൽ ക്ലാസ് അവസാനിക്കും.
അവസാനത്തെ ദിവസത്തെ ക്ലാസുകഴിഞ്ഞപ്പോൾ എല്ലാവരുടെയും പിന്നിൽ ഏററവും പിറകിലായി ഒന്നിച്ചാണവർ മരഗോവണിയിറങ്ങിയത്.
''ഇനിയെപ്പോഴാണ് നമ്മൾ കാണുക.....''
പടിയിറങ്ങുന്നതിനിടയിൽ പിറകിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ടു അവൾ ചോദിക്കുമ്പോൾ വെളളാരം കണ്ണുകൾ നീർപൊടിഞ്ഞു തിളങ്ങുന്നുണ്ടായിരുന്നു.
അവനും അതുതന്നെയാണ് ചിന്തിച്ചിരുന്നത് അതുകൊണ്ടു വിടപറയലിന്റ വേദനയോടെ അവളെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
''അല്ലെങ്കിൽ ഇനി പരീക്ഷകഴിയുന്ന ദിവസം ബൈന്നരം ഇൗട ബസ്റ്റോപ്പിൽ വച്ചു കണ്ടാൽമതി......
അല്ലാതെ കണ്ടാൽ നമ്മ ശെരിക്കും പഠിക്കൂല......''
അവൾ പറഞ്ഞപ്പോൾ അവൻ തലയാട്ടി.
''പരീഷ കയിന്നതുവരെ കഥയൊന്നും എയ്താൻ നിക്കണ്ട .....
എങ്ങനെയെങ്കിലു sslc പാസായിററ് തേർഡുഗ്രൂപ്പെടുത്തു പ്രീഡിഗ്രിക്കുചേരുക അതുകയിഞ്ഞു നീ വെല്ല പട്ടാളത്തിലോ ഗൾഫിലോ പോയ്ക്കോ അതോടെ നിന്റ വീട്ടിലെ പ്രശ്നൂംതീരും.....''
അവളൊരു മുതിർന്ന സ്ത്രീയെപ്പോലെ ഉപദേശിക്കുന്നതുകേട്ടപ്പോൾ അത്ഭുതത്തോടെ ആ മുഖത്തേക്കുനോക്കി.
''ഒരൂസം നിന്നെ കാണാൻപററിറെറങ്കിതന്നെ എനക്ക് ഭയങ്കരവെഷമമാണ് സാരൂല പഠിക്കാനല്ലെ അല്ലെ......
പാസായിററ്ണ്ടങ്കില് നമ്മക്ക് രണ്ടാക്കും സെസൈററികേളേജിൽ ചേരാട്ടാ......''
അവൾ ബസ്റ്റേപ്പിലേക്കുളള വഴിപിരിയുന്നിടത്തുവച്ചു അങ്ങനെ പറഞ്ഞപ്പോൾ അവൻ വെറുതെ ചിരിച്ചു.
5
രണ്ടുപേരും നല്ലപോലെ പഠിച്ചുപക്ഷെ പരീക്ഷതുടങ്ങിയപ്പോൾ അവനു അവളെ കാണാതിരിക്കുവൻ വയ്യ....!!!!!
നേരത്തെ പരീക്ഷയെഴുതി തീർത്തശേഷം അവൾ കാണാതെ ദൂരെയെവിടെയെങ്കിലും അവളെ കാത്തിരിക്കും.....!!!!!
ഒരുനോക്കു കണ്ടശേഷം മനസമാധാനത്തോടെ വീട്ടിലേക്കുപോകും.....!!!!!
അവസാന ദിവസത്തെ രണ്ടാമത്തെ പരീക്ഷ അവളെ അടുത്തുകാണുവാനും സാസാരിക്കുവാനുമുളള കൊതികാരണം അത്രയും ധൃതിയിലാണ് എഴുതിതീർത്തത്.
മൂന്നരമണിക്കുതന്നെ എല്ലാം തീർത്തു.ബാർബർഷോപ്പിൽക്കയറി കീശയിലെ പല്ലുപൊടിഞ്ഞ ചീപ്പുകൊണ്ടു മുടിയുംചീകി തമിഴനായ ബാർബറെ മസ്ക്കയടിച്ചു ഇത്തിരി പൗഡറും സംഘടിപ്പിച്ചു മുഖത്തുവാരിത്തേച്ചശേഷം തുടിക്കുന്ന ഹൃദയത്തോടെ വെയിററിംങ്ങ് ഷെൾട്ടറിൽ അവളെയും കാത്തിരിപ്പായി.
അവളെത്തുമ്പോൽ നാലുമണി കഴിഞ്ഞിരുന്നു.ദൂരെനിന്നെ വെയിററിങ്ങ് ഷെൽട്ടറിൽ അവനെ കണ്ടപ്പോൾ അവളുടെ മുഖം തെളിഞ്ഞു.സുറുമയെഴുതിയ വെളളാരംകണ്ണുകളിലും ചുണ്ടിലും പൂത്തിരികത്തിച്ചുകൊണ്ടവൾ തട്ടം വലിച്ചുനേരെയിട്ടു.
''പരീക്ഷയൊക്കെ എങ്ങനെ നല്ലപോലെ എഴുതിയില്ലെ......''
അടുത്തെത്തിയ ഉടനെ അതാണുചോദിച്ചത്.
''ഒരുവിധം എഴുതി ഏതായാലും പാസാകും.....''
''ഞാനും ഉറപ്പായും പാസാകും രണ്ടുപേർക്കും സൊസൈററിക്കോളേജിൽ ഒരേക്ലാസിൽ ചേരണം.....''
അവളുടെ വെളളാരം കണ്ണുകളിൽ സന്തോഷത്തിന്റ തിരയിളക്കം.
''നമ്മൾ എത്രദിവസമായി കണ്ടിട്ടല്ലെ....''
അവൻ വെറുതെ ചോദിച്ചു.
''പരീക്ഷ തുടങ്ങിയതുമുതൽ നിന്നെ ഞാൻ കാണാറുണ്ട്.....''
അവളുടെ മറുപടികേട്ടപ്പോൾ അവൻ എെസായിപ്പോയി.
''എവിടെവച്ചു.....എങ്ങനെ ....''
ഞെട്ടലോടെയാണ് അവന്റ ചോദ്യം.
''നീ ദിവസവും പാറക്കെളത്തിന്റെടുക്ക ചോറുണ്ണാൻ വന്നിററ് പോന്നത്വരെ ഞാൻ ഇസ്ക്കൂളിന്റ ജെനലിന്റടുക്ക ഇണ്ടാവലുണ്ടു മോനെ.....''
''''അയ്യോ അങ്ങനെയോ......''
അവൻ വിളറി.
''ഓ....ഞാനതു മറന്നു.....''
പറഞ്ഞുകൊണ്ടവൾ ധൃതിയിൽ ബാഗുതുറന്നു അതിനുളളിൽനിന്നും കൗമാര സ്വപ്നങ്ങളെപ്പോലെ ബഹുവർണ്ണ താളുകളുളള ഓട്ടോഗ്രാഫ് വലിച്ചെടുത്തു.
''റിസൾട്ടറിയുവന്നാൽ നീയെന്നെ കാത്തിരിക്കണം അന്നേരേ നമ്മക്കിനി കാണാൻ പററൂലൂ.....
എല്ലാവരും ഓട്ടോഗ്രാഫെയ്തീന് നീമാത്രം ഈലൊന്നും എയ്തീററ.....''
പറഞ്ഞുകൊണ്ടവൾ അതവന്റ നേരെനീട്ടി.
''ഞാൻ നിനക്കെന്താ എയ്തേണ്ടത് മറക്കില്ലൊരിക്കലും എന്നോ......''
ചിരിയോടെ അവൻ ചോദിച്ചു.
''എന്തേലും എയ്ത് എനക്ക് നിന്നെ ഓർമ്മവെരുമ്പം ഞാനതെടുത്തു വായിച്ചോളാം.....''
വെളളാരംകല്ലുകൾ അവന്റ കണ്ണുകളിലേക്ക് എറിഞ്ഞുകൊണ്ടാണു അവൾ പറഞ്ഞത്.
അവൻ അൽപനേരം ആലോചിച്ചു.
''ശെരി ഞാനെയ്താം വീട്ടിലെത്തിയാലേ നീ വായിക്കാൻ പാടില്ലൂ.....''
അവൾ സമ്മതിച്ചപ്പോൾ അവൻ ഓട്ടോഗ്രാഫുവാങ്ങി അതിലെ ആകാശനീലിമ നിറത്തിലുളള താളിൽ ഇങ്ങനെ കുറിച്ചിട്ടു.
''ഞാൻ എഴുതുന്ന ഓരോ അക്ഷരങ്ങളിലും എന്റ ഇടനെഞ്ചിൽ സൂക്ഷിക്കുന്ന നിന്റ സാന്നിദ്ധ്യമുണ്ടാകും.....''ബ്രായ്ക്കററിനുളളിൽ പേനയെന്നും എഴുതി.
അതിനുശേഷം ഓട്ടോഗ്രാഫിൽനിന്നും അതേനിറത്തിലുളള ഒരു താൾ ചീന്തിയെടുത്തു അവൾക്കുനേരെ നീട്ടി.
''ഞാൻ ഓട്ടോഗ്രാഫൊന്നും വാങ്ങിയിററില്ല.നിന്നെയോർക്കുവാൻ എനിക്കൊരു ഓട്ടോഗ്രാഫിന്റ ആവശ്യമുമില്ല.....
പക്ഷെ എനിക്കും നീ രണ്ടുവാക്കുകൾ എഴുതിത്തരണം നിന്നെ കാണുന്നതുപോലെ ഞാനതു പേനയുടെകൂടെ സൂക്ഷിക്കും

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo